വാര്‍ത്തകള്‍

കന്നിക്കിരീടം മലപ്പുറത്തിന്; പ്രഥമ ‘ബഡ്‌സ് ഒളിമ്പിയ’ കായികമേളയില്‍ ആതിഥേയരുടെ തേരോട്ടം

Posted on Saturday, March 1, 2025

ബൗദ്ധിക വെല്ലുവിളി ബഡ്‌സ്, ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ വേഗവും ഉയരവും ദൂരവും കണ്ടെത്തിയ പ്രഥമ ബഡ്‌സ് ഒളിമ്പിയ 2025 സംസ്ഥാന കായിക മേളയില്‍ ആതിഥേയരായ മലപ്പുറം ചാമ്പ്യന്മാര്‍. ആദ്യദിനത്തില്‍ മുന്നിലുണ്ടായിരുന്ന ജില്ലകളെയെല്ലാം കാതങ്ങള്‍ പിന്നിലാക്കി 71 പോയിന്റോടെയാണ് മലപ്പുറം മേളയില്‍ വെന്നിക്കൊടി പാറിച്ചത്. രണ്ട് ദിനങ്ങളിലായി കുടുംബശ്രീ സംഘടിപ്പിച്ച മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കായിക മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

ജില്ലാതല കായികമേളകളില്‍ വിജയിച്ചെത്തിയ 400 ഓളം കായികതാരങ്ങള്‍ 35 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹയര്‍ എബിലിറ്റി, ലോവര്‍ എബിലിറ്റി വിഭാഗങ്ങളിലായാണ് രണ്ട് ദിനങ്ങളില്‍ മത്സരിച്ചത്. 51 പോയിന്റോടെ പത്തനംതിട്ട ജില്ല രണ്ടാം സ്ഥാനവും 43 പോയിന്റോടെ കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യ ദിനം നടന്ന മാര്‍ച്ച് പാസ്റ്റില്‍ വയനാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

സമാപന സമ്മേളനത്തില്‍ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ.സക്കീര്‍ ഹുസൈന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ബാസ് സി.കെ, അബ്ദുല്‍ കലാം മാസ്റ്റര്‍, പി.കെ. അബ്ദുള്ള കോയ, പള്ളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പറായ അബ്ദുല്‍ ലത്തീഫ് പി.സി, കുടുംബശ്രീ മലപ്പുറം അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സനീറ.ഇ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ സീനത്ത്.സി, സല്‍മത്ത്. പി.ഇ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ സ്വാഗതവും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍. പി.രാജന്‍ നന്ദിയും പറഞ്ഞു.

വ്യക്തിഗത ചാമ്പ്യന്മാര്‍:

സബ് ജൂനിയര്‍ ബോയ്‌സ്
മുഹമ്മദ് റാസില്‍ (കാളികാവ് ബി.ആര്‍.സി മലപ്പുറം)
സബ് ജൂനിയര്‍ ഗേള്‍സ്
റോഷ്‌നി പി. റെജോ (നാറാണംമൂഴി ബഡ്‌സ് സ്‌കൂള്‍ പത്തനംതിട്ട)

ജൂനിയര്‍ ബോയ്‌സ്
അഭിഷേക് കെ. കുമാര്‍ (കുമളി പ്രിയദര്‍ശിനി ബഡ്‌സ് സ്‌കൂള്‍, ഇടുക്കി)
ജൂനിയര്‍ ഗേള്‍സ്
അമൃത ആര്‍.ഡി (കൊടുമണ്‍ ബി.ആര്‍.സി പത്തനംതിട്ട)

സീനിയര്‍ ബോയ്‌സ്
മുഹമ്മദ് ഫാസില്‍ (ഊര്‍ങ്ങാട്ടിരി ബി.ആര്‍.സി മലപ്പുറം)
സീനിയര്‍ ഗേള്‍സ്
അതുല്യ വിനോദ് (പള്ളിച്ചല്‍ ബഡ്‌സ് സ്‌കൂള്‍ തിരുവനന്തപുരം).

 

kjj

 

Content highlight
buds olympia 2025; Malappuram cinched the title

കുടുംബശ്രീ ബഡ്സ് ഒളിമ്പിയ 2025; സംസ്ഥാന കായിക മേളയ്ക്ക് മലപ്പുറത്ത് ട്രാക്കുണര്‍ന്നു, കണ്ണൂര്‍ മുന്നില്‍

Posted on Friday, February 28, 2025

ബഡ്സ് സ്‌കൂളുകളിലെയും ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററുകളിലെയും പരിശീലനാര്‍ത്ഥികള്‍ക്കായി കുടുംബശ്രീ ഇതാദ്യമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കായികമേള ബഡ്സ് ഒളിമ്പിയ 2025ന് മലപ്പുറത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഫെബ്രുവരി 27ന് തുടക്കം. 14 ജില്ലകളില്‍ നിന്നുമുള്ള കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ് പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസ് ഫ്ലാഗ് ഓഫ് ചെയ്തു.

 തുടര്‍ന്ന് സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍,ഹയര്‍ എബിലിറ്റി,ലോവര്‍ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി വിവിധ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 13 പോയിന്റോടെ കണ്ണൂര്‍ ജില്ല മുന്നിട്ടു നില്‍ക്കുന്നു. 11 പോയിന്റോടെ പത്തനംതിട്ട ജില്ലയും 10 പോയിന്റോടെ വയനാട് ജില്ലയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

 മേള ഫെബ്രുവരി 28ന് സമാപിക്കും.

 

 

 

Content highlight
buds olpympia starts

സമൂഹത്തിന്‍റെ വേദനകളും പ്രതിസന്ധികളും മനസിലാക്കാന്‍ എഴുത്തുകാരന് കഴിയണം:കെ.സച്ചിദാനന്ദന്‍- കുടുംബശ്രീ സര്‍ഗ്ഗം 2025 സാഹിത്യശില്‍പ്പശാലയ്ക്ക് തുടക്കം

Posted on Friday, February 28, 2025
സ്വന്തം അനുഭവങ്ങള്‍ മാത്രമല്ല, സമൂഹത്തിന്‍റെ വേദനകളും പ്രതിസന്ധികളും മനസിലാക്കാനും എഴുത്തുകാരന് കഴിയണമെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ.സച്ചിദാനന്ദന്‍.  കേരള സാഹിത്യ അക്കാദമിയും കിലയുമായി സഹകരിച്ചു കൊണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്കായി  സംഘടിപ്പിക്കുന്ന 'സര്‍ഗം' ത്രിദിന സംസ്ഥാനതല സാഹിത്യ ശില്‍പപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാര്‍ ലോകത്തെ അറിയാന്‍ ബാധ്യസ്ഥരാണ്. തന്‍റെ ഉള്ളിലേക്കും അനുഭവങ്ങളുടെ സങ്കീര്‍ണതകളിലേക്കും തിരിഞ്ഞു നോക്കാന്‍ സാഹിത്യം എഴുത്തുകാരനെ പ്രേരിപ്പിക്കുന്നു. എഴുതാനാവശ്യമായ പരിശീലനങ്ങള്‍ ജീവിതത്തില്‍ ഉടനീളം ഉണ്ടാകണം. സാഹിത്യത്തിനൊപ്പം മറ്റു കലാരൂപങ്ങളെയും ഉള്‍ക്കൊള്ളണം. എഴുത്തുകാര്‍ എല്ലാത്തരം അസമത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അതീതമായി സ്വപ്നം കാണാന്‍ കഴിയുന്നവരാകണമന്നും സാഹിത്യമേഖലയിലേക്ക് കടന്നു വരുന്ന സ്ത്രീകള്‍ ഈ രംഗത്ത് തന്‍റേതായ ഇടം കണ്ടെത്തണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

കുടുംബശ്രീ പി.ആര്‍.ഓ ഡോ.അഞ്ചല്‍ കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. കില അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.കെ.പി.എന്‍ അമൃത അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് അശോകന്‍ ചരുവില്‍ മുഖ്യാതിഥിയായി. ക്യാമ്പ് ഡയറക്ടര്‍ വി.എസ് ബിന്ദു ആമുഖ പ്രഭാഷണം നടത്തി.   ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍ പ്രസാദ് കെ.കെ നന്ദി പറഞ്ഞു. എഴുത്തുകാരി കെ. എ ബീന, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.യു സലില്‍ എന്നിവര്‍ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം നടന്ന വിവിധ സെഷനുകളില്‍ കെ.എ ബീന, ഡോ. കെ.എം അനില്‍, സംഗീത ചേനംപുല്ലി, രാഹേഷ് മുതുമല, ഡോ.മിനി പ്രസാദ്, വര്‍ഗീസാന്‍റണി എന്നിവര്‍ വിഷയാവതരണം നടത്തി. ശില്‍പശാല നാളെ സമാപിക്കും.
 
jjj
 

 

Content highlight
sargam2025 1

കുടുംബശ്രീ കെ 4 കെയര്‍ പദ്ധതിയിലൂടെ വയോജന രോഗീ പരിചരണ മേഖലയില്‍ തൊഴില്‍: നിപ്മറും കുടുംബശ്രീയും സംയുക്തമായി ആയിരം വനിതകള്‍ക്ക് പരിശീലനം

Posted on Wednesday, February 26, 2025
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കെ ഫോര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി വയോജന രോഗീ പരിചരണ മേഖലയില്‍ ആയിരം വനിതകള്‍ക്ക് പരിശീലനം നല്‍കുന്നു. ഈ രംഗത്തെ പ്രശസ്ത സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍-നിപ്മറുമായി ചേര്‍ന്നു കൊണ്ട്  ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സിലാണ് പരിശീലനം നല്‍കുന്നത്. വയോജന രോഗീ പരിചരണ മേഖലയില്‍ വിവിധ സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം കുടുംബശ്രീ വനിതകള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൃശൂരിലെ നിപ്മര്‍ ക്യാമ്പസില്‍ മാര്‍ച്ച് ആദ്യവാരം മുതലാണ് പരിശീലനം ആരംഭിക്കുക. വനിതകള്‍ക്ക് മാത്രമായിരിക്കും അവസരം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശ രാജ്യങ്ങളിലും തൊഴിലവസരങ്ങളുണ്ട്.  

25-40 നും ഇടയില്‍ പ്രായമുളള കുടുംബശ്രീ അംഗത്തിനോ കുടുംബശ്രീ കുടുംബാംഗത്തിനോ ഓക്സിലറി ഗ്രൂപ്പ് അംഗത്തിനോ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. പത്താം ക്ളാസ് ജയിച്ചിരിക്കണം. പരിശീലനം ലഭ്യമായ അംഗങ്ങള്‍ കെ 4 കെയര്‍ എക്സിക്യൂട്ടീവ് എന്ന പേരിലാകും അറിയപ്പെടുക. വയോജനങ്ങള്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, നവജാത ശിശുക്കള്‍ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങി വിവിധ മേഖലകളിലായിരിക്കും ഇവര്‍ക്ക് തൊഴിലവസരം ലഭ്യമാവുക. ഇതിന് കുടുംബശ്രീയുടെ പിന്തുണയും ഉണ്ടാകും.  

2024 ജനുവരിയില്‍ തുടക്കമിട്ട പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 605  പേര്‍ പരിശീലനം നേടി. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതത് ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. 
 
Content highlight
k4care

കുടുംബശ്രീ ദേശീയ സരസ് മേള കോഴിക്കോട് - സംഘാടകസമിതി രൂപീകരിച്ചു

Posted on Wednesday, February 26, 2025

കുടുംബശ്രീയുടെ നേതൃത്വത്തില് കോഴിക്കോട് ജില്ലയില് ഇതാദ്യമായി സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ സംഘാടകസമിതി രൂപീകരിച്ചു. ഏപ്രില് അവസാനം കോഴിക്കോട് കടപ്പുറത്താണ് മേള സംഘടിപ്പിക്കുക. സംഘാടക സമിതിയുടെ രൂപീകരണ യോഗം ഫെബ്രുവരി 24ന്‌ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 201 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയും 2001 അംഗ സംഘാടകസമിതിയുമാണ് രൂപീകരിച്ചത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകര് ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്ന്ന ഉത്പന്നങ്ങള് ലഭിക്കുന്ന 250-ലധികം ഉത്പന്ന വിപണന സ്റ്റാളുകള് മേളയോട് അനുബന്ധിച്ച് സജ്ജീകരിക്കും. ഇതര സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം വിളമ്പുന്ന ഫുഡ്‌കോര്ട്ട്, കലാ - സാംസ്‌കാരിക രംഗത്തെ പ്രഗത്ഭര് പങ്കെടുക്കുന്ന കലാപരിപാടികള്, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള് എന്നിവയും ദിവസേനയുണ്ടാകും.
 
സംഘാടക സമിതി രൂപീകരണ യോഗത്തില് ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് പി.ജി. ജോര്ജ്ജ് മാസ്റ്റര് അധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് ഡെപ്യൂട്ടി മേയര് സി.പി. മുസാഫര് അഹമ്മദ്, കുടുംബശ്രീ ഗവേണിങ് ബോഡി എക്‌സിക്യൂട്ടീവ് അംഗവും മുന് എം.എല്.എയുമായ കെ. കെ. ലതിക ജില്ലാമിഷന് കോര്ഡിനേറ്റര് പി.സി. കവിത എന്നിവര് സംസാരിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് എച്ച്. ദിനേശന് ഐ.എ.എസ് സ്വാഗതവും അഴിയൂര് സി.ഡി.എസ് ചെയര്പേഴ്‌സണ് ബിന്ദു ജയ്‌സണ് നന്ദിയും പറഞ്ഞു.
 
രക്ഷാധികാരികള് - എം.ബി. രാജേഷ് (തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്ലമെന്ററികാര്യ വകുപ്പുമന്ത്രി), എ.കെ. ശശീന്ദ്രന് (വനം വന്യജീവി വകുപ്പുമന്ത്രി), ഡോ. ബീന ഫിലിപ്പ് (കോര്പ്പറേഷന് മേയര്), എം. പിമാരായ എം.കെ. രാഘവന്, ഷാഫി പറമ്പില്, പ്രിയങ്കാ ഗാന്ധി, കുടുംബശ്രീ ഗവേണിംഗ് ബോഡി എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. ലതിക, പി.കെ. സൈനബ.
ചെയര്മാന് - അഡ്വ. പി.എ മുഹമ്മദ് റിയാസ് (പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി)
വൈസ് ചെയര്മാന്മാര് - എം. മെഹബൂബ്, അഡ്വ. കെ. പ്രവീണ്കുമാര്, കെ.കെ. ബാലന്, അഡ്വ. വി.കെ. സജീവന്, എം.എ. റസാഖ് മാസ്റ്റര്, മുക്കം മുഹമ്മദ്, ബഷീര് പാണ്ടികശാല, ടി.എം. ജോസഫ്, ഗോപാലന് മാസ്റ്റര്
ജനറല് കണ്വീനര്- സ്‌നേഹില്കുമാര് സിങ് ഐ.എ.എസ് (ജില്ലാ കളക്ടര്)
 
njn

 

Content highlight
national saras mela at kozhikode

കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ ഇനി മുതല്‍ എല്ലാ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളിലും

Posted on Monday, February 24, 2025

സംസ്ഥാനത്തെ എല്ലാ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളിലും കുടുംബശ്രീ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. വിവിധ അതിക്രമങ്ങള്‍ക്കിരയായി പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരാതിക്കാരുടെ ആവശ്യവും കേസിന്‍റ പ്രാധാന്യവും  അനുസരിച്ച് പോലീസിന്‍റെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുക. ഇതിനായി കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എണ്‍പത്തിനാല് കമ്യൂണിറ്റി കണ്‍സിലര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ ഇരുപത്തിയഞ്ച് പേര്‍ ഉള്‍പ്പെടുന്ന ആദ്യ ബാച്ചിന്‍റെ സംസ്ഥാനതല പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു.  

നിലവില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഏഴു പോലീസ് സ്റ്റേഷനുകളില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമാന മാതൃകയില്‍ മാര്‍ച്ച് രണ്ടാം വാരത്തോടെ സംസ്ഥാന വ്യാപകമായി എല്ലാ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.

ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസമായിരിക്കും കൗണ്‍സലിങ്ങ് സേവനം ലഭ്യമാക്കുക.  കൗണ്‍സലിങ്ങിന് എത്തുന്നവര്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമെങ്കില്‍ അത് നല്‍കുന്നതിനുളള സംവിധാനവും ഒരുക്കും. കൂടാതെ റഫറിങ്ങ് സംവിധാനത്തിലൂടെ വിദഗ്ധ മാനസികാരോഗ്യ ചികിത്സയും ഉറപ്പാക്കും. പരാതിക്കാര്‍ക്ക് നിര്‍ഭയമായി കാര്യങ്ങള്‍ തുറന്നു പറയാനും ആവശ്യമായ പിന്തുണകള്‍ ലഭ്യമാകുന്നതിനും പദ്ധതി സഹായകരമാകും.

നിലവില്‍ ഡി.വൈ.എസ്.പി, എ.സി.പി ഓഫീസുകളുടെ പരിധിയില്‍ വരുന്ന പോലീസ് സ്റ്റേഷനുകളില്‍ സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കാന്‍ സ്ഥല സൗകര്യമില്ലെങ്കില്‍ സബ്ഡിവിഷന്‍ പരിധിയിലുള്ള സൗകര്യപ്രദമായ മറ്റു പോലീസ് സ്റ്റേഷനുകള്‍ ഇതിനായി കണ്ടെത്തും. കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള അടിസ്ഥാന സൗകര്യവുമൊരുക്കും.

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ നിയമസഹായം, താല്‍ക്കാലിക താമസം, കൗണ്‍സലിങ്ങ് എന്നിവ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംവിധാനമാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്ക്. നിലവില്‍ പതിനാല് ജില്ലകളിലും അട്ടപ്പാടിയിലും സ്നേഹിത പ്രവര്‍ത്തിക്കുന്നുണ്ട്.

Content highlight
snehitha extension centre

സേവന മേഖലയിലെ മികവ്: പരവൂര്‍ കുടുംബശ്രീ നഗരസഭാ സി.ഡി.എസിന് ഐ.എസ്.ഓ സര്‍ട്ടിഫിക്കേഷന്‍

Posted on Friday, February 21, 2025
മാതൃകാപരമായ പ്രവര്‍ത്തനമികവിന് കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭാ സി.ഡി.എസിന് ഐ.എസ്.ഓ അംഗീകാരം. സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപം കൊടുത്ത ബൈലാ പ്രകാരമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കിയതിനാണ് ഈ നേട്ടം. മൂന്നു വര്‍ഷമാണ് സര്‍ട്ടിഫിക്കേഷന്‍റെ കാലാവധി.
 
സി.ഡി.എസ് അധ്യക്ഷ രേഖ സിയുടെ നേതൃത്വത്തിലുളള 32 അംഗ സമിതിയാണ് സി.ഡി.എസ് ഓഫീസിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. മികച്ച രീതിയിലുള്ള ഓഫീസ് നിര്‍വഹണവും സമയബന്ധിതമായ സേവനങ്ങളുമാണ് നേട്ടത്തിലേക്ക് വഴിതെളിച്ചത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു വിവരവും വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയും വിധമാണ് ഓഫീസിന്‍റെ സജ്ജീകരണം. അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍,  രജിസ്റ്ററുകളുടെയും ഫയലുകളുടെയും സൂക്ഷിപ്പ്,  അക്കൗണ്ടിങ്ങ് സിസ്റ്റം സാമ്പത്തിക ഇടപാടുകള്‍ എന്നിവയിലെ കൃത്യത ഉള്‍പ്പെടെയുള്ള മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് സി.ഡി.എസിന്‍റേത്. അക്കൗണ്ടിങ്ങ് സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് ആറുമാസം കൂടുമ്പോള്‍ ഇന്‍റേണല്‍ ഓഡിറ്റും നടത്തുന്നു. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഓഫീസ് നവീകരണവും പൂര്‍ത്തിയാക്കി.

അയല്‍ക്കൂട്ട വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരമൊരുക്കുന്നതിലും സി.ഡി.എസ് മുന്നിലാണ്. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും കുടുംബശ്രീ സംഘടനയില്‍ ഉള്‍പ്പെടുത്തല്‍, യുവതീയുവാക്കള്‍ക്കുള്ള തൊഴില്‍ നൈപുണ്യ പരിശീലനം, കമ്യൂണിറ്റി കൗണ്‍സലിങ്ങ്, കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള കാര്യശേഷി വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം സി.ഡി.എസ് മുഖേന നിര്‍വഹിക്കുന്നു. കൂടാതെ സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍, സൂക്ഷ്മ സംരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായങ്ങള്‍, വിവിധ വകുപ്പുകളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍, സൂക്ഷ്മസാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും  സി.ഡി.എസിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങളാണ്.

സി.ഡി.എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍റെയും  പഞ്ചായത്ത് ഭരണസമിതിയുടെയും പൂര്‍ണ പിന്തുണ ലഭിച്ചതും നേട്ടത്തിന് വഴിയൊരുക്കി. മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയിലെ വേങ്ങപ്പള്ളി സി.ഡി.എസിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചിരുന്നു.
 
 
hjbjg

 

Content highlight
Paravur CDS of Kollam receives ISO Certification for its operational service excellence

ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും: 'ഓക്സെല്ലോ' സംസ്ഥാനതല ക്യാമ്പയിനുമായി കുടുംബശ്രീ

Posted on Tuesday, February 18, 2025

ഓക്സിലറി ഗ്രൂപ്പ് വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംഘടിപ്പിക്കുന്ന 'ഓക്സെല്ലോ' സംസ്ഥാനതല ക്യാമ്പയിന് ഈ മാസം തുടക്കമാകും.  അയല്‍ക്കൂട്ട അംഗമല്ലാത്ത 18നും 40നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ യുവതികളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടതലത്തില്‍ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഒപ്പം നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നവയെ പുന:സംഘടിപ്പിക്കുകയുമാണ് ലക്ഷ്യം. വാര്‍ഡ്തലത്തിലും പഞ്ചായത്ത്തലത്തിലും ഓക്സിലറി ഗ്രൂപ്പുകളുടെ കണ്‍സോര്‍ഷ്യങ്ങളും രൂപീകരിക്കും. കൂടാതെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് കുടുംബശ്രീ മുഖേന നൂതന ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അതിലൂടെ വരുമാനം ലഭ്യമാക്കുന്നതിനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.

ക്യാമ്പയിന്‍റെ ഭാഗമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിപുലമായ  പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഈ മാസം ഓരോ ജില്ലയിലും ഒരു ബ്ളോക്ക് വീതം തിരഞ്ഞെടുത്ത് അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളല്ലാത്ത യുവതികളെ കണ്ടെത്തി ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തിന് തുടക്കമിടും. ഒരു കുടുംബത്തിലെ തന്നെ 18നും 40നും ഇടയില്‍ പ്രായമുള്ള ഒന്നിലധികം യുവതികള്‍ക്ക് ഓക്സിലറി ഗ്രൂപ്പില്‍ അംഗത്വമെടുക്കാനാകും. സി.ഡി.എസുകളില്‍ നിന്നാണ് അഫിലിയേഷന്‍ എടുക്കേണ്ടത്.

ഓക്സിലറി ഗ്രൂപ്പ് രൂപീകരണത്തോടൊപ്പം അംഗങ്ങള്‍ക്ക് മികച്ച തൊഴിലവസരങ്ങളും വരുമാനവും ലഭ്യമാക്കിക്കൊണ്ട്  സുസ്ഥിര സാമ്പത്തിക വികസനം കൈവരിക്കാന്‍ സഹായിക്കുക എന്നതും ക്യാമ്പയിന്‍റെ മുഖ്യ ലക്ഷ്യമാണ്. ഇതിന്‍റെ ഭാഗമായി അവര്‍ക്ക് തദ്ദേശീയമായ ബിസിനസ് മാതൃകകള്‍ സംബന്ധിച്ച് പഠിക്കുന്നതിനും നവീന സംരംഭങ്ങള്‍ തുടങ്ങുന്നതിനും അവസരമൊരുക്കും. ആവശ്യമായ തൊഴില്‍ നൈപുണ്യ പരിശീലനങ്ങളും സാമ്പത്തിക സഹായവും ഇതോടൊപ്പം ലഭ്യമാക്കും. വൈജ്ഞാനിക മേഖലയിലെ തൊഴില്‍ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തും.

കുടുംബശ്രീക്ക് ശക്തമായ യുവനിരയെ വാര്‍ത്തെടുക്കുക എന്നതു ലക്ഷ്യമിട്ട് 2021ലാണ് സംസ്ഥാനത്ത് ആദ്യമായി ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിച്ചത്. തുടര്‍ന്ന് ഓക്സോമീറ്റ്, മീറ്റ് ദ് ന്യൂ ക്യാമ്പയിനുകളും കുടുംബശ്രീ സംഘടിപ്പിച്ചിരുന്നു.

Content highlight
AUXELLO

പട്ടികവര്‍ഗ മേഖലയിലെ വനിതകള്‍ക്ക് സംരംഭകത്വ വികസനം - കുടുംബശ്രീ 'കെ-ടിക്' പദ്ധതിയില്‍ ഗുണഭോക്തൃ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

Posted on Wednesday, February 12, 2025
പട്ടികവര്‍ഗ മേഖലയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിച്ചു കൊണ്ട് നൂതനമായ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്ന കുടുംബശ്രീ ട്രൈബല്‍ എന്‍റര്‍പ്രൈസ് ആന്‍ഡ് ഇന്നവേഷന്‍ സെന്‍റര്‍-കെടിക് പദ്ധതിയുടെ ഭാഗമായുള്ള ഗുണഭോക്തൃ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. 14 ജില്ലകള്‍ കൂടാതെ പാലക്കാട് അട്ടപ്പാടി, വയനാട് ജില്ലയിലെ തിരുനെല്ലി എന്നിവിടങ്ങളില്‍ നിന്നായി ആകെ എണ്ണൂറോളം പേരാണ് ഗുണഭോക്തൃ പട്ടികയിലുള്ളത്. ഇവര്‍ക്ക് സംരംഭകത്വ വികസന പരിശീലനം നല്‍കുന്നതിനായി 36 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്‍കുബേറ്റര്‍മാര്‍ എന്നറിയപ്പെടുന്ന ഇവര്‍ക്കുള്ള പരിശീലനം ഈ മാസം 14ന് ആരംഭിക്കും.

ഇതിന് മുന്നോടിയായി ഇന്‍കുബേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍,  സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ക്കായി സംസ്ഥാനതല ശില്‍പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.  

പട്ടികവര്‍ഗ മേഖലയിലെ യുവജനങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഈ മേഖലയില്‍ പ്രഫഷണലിസം കൈവരിക്കുന്നതിനും സഹായകമായ രീതിയിലാണ് പരിശീലന പരിപാടിയുടെ ആസൂത്രണം. വിവിധ ഘട്ടങ്ങളിലായി ഒന്നര വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യത്തേതാണ് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സംഘടിപ്പിക്കുക. ഓരോ ജില്ലയിലും 50 പേര്‍ വീതമുള്ള ബാച്ചുകളായിരിക്കും ഉണ്ടാവുക.  

പരിശീലന കാലയളവില്‍ സൂക്ഷ്മസംരംഭങ്ങളുടെ പ്രവര്‍ത്തനരീതിയും ഉല്‍പന്ന വിപണനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കുന്നതിനായി ഗുണഭോക്താക്കള്‍ക്ക് ഫീല്‍ഡ്സന്ദര്‍ശനവും ഉണ്ടാകും. ഇതിനായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കാര്‍ഷിക മൃഗസംരക്ഷണം, എസ്.വി.ഇ.പി, സൂക്ഷ്മസംരംഭങ്ങള്‍ എന്നീ പദ്ധതികളുടെ ജില്ലാപ്രോഗ്രാം മാനേജര്‍മാര്‍, സാമൂഹ്യ വികസന  പദ്ധതികളുടെ കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരുടെ പിന്തുണയും ലഭിക്കും.

സംസ്ഥാനതല ശില്‍പശാലയില്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാര്‍, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍മാര്‍, കെ-ടിക് റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
Content highlight
k tic

സംസ്ഥാന ബജറ്റ് 2025 -2026 : കുടുംബശ്രീക്ക് 270 കോടി മുന്‍ വര്‍ഷത്തെക്കാള്‍ അഞ്ചു കോടി രൂപ അധികം

Posted on Saturday, February 8, 2025
 സംസ്ഥാന ധനകാര്യമന്ത്രി അവതരിപ്പിച്ച 2025-2026 വാര്‍ഷിക ബജറ്റില്‍ കുടുംബശ്രീക്ക് കൈനിറയെ നേട്ടം. 270 കോടി രൂപയാണ് കുടുംബശ്രീക്ക്  അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം 265 കോടി രൂപയായിരുന്നു.  മുന്‍വര്‍ഷത്തെക്കാള്‍ ഇക്കുറി അഞ്ചു കോടി രൂപ അധികം അനുവദിച്ചു. ഇതിനു പുറമേ കുടുംബശ്രീ നോഡല്‍ ഏജന്‍സിയായി സംസ്ഥാനത്തു നടപ്പാക്കുന്ന ദീന്‍ദയാല്‍ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, പി.എം.എ.വൈ നഗരം, ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതികള്‍ക്കായി ആകെ 119.36 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
 
സംസ്ഥാന ബജറ്റ് വിഹിതമായി ലഭിക്കുന്ന 270 കോടി രൂപ സൂക്ഷ്മസംരംഭങ്ങള്‍, പ്രാദേശിക സാമ്പത്തിക വികസനം, മൈക്രോ ഫിനാന്‍സ്, കാര്‍ഷിക മൃഗസംരക്ഷണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ വിനിയോഗിക്കും.

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം പദ്ധതിക്കും അതിന്‍റെ ഉപപദ്ധതികള്‍ക്കുമുള്ള സംസ്ഥാന വിഹിതമായി 56 കോടി രൂപയാണ് ബജറ്റിലുള്ളത്. പി.എം.എ.വൈ നഗരം പദ്ധതിയുടെ സംസ്ഥാന വിഹിതമായി  30 കോടിയും പി.എം.എ.വൈ നഗരം 2.0 പദ്ധതിയ്ക്ക് 10.36 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായി 23 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.

കേരളത്തിലെ സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ കുടുംബശ്രീയുമായി സംയോജിച്ച് പ്രാദേശിക കളിപ്പാട്ട നിര്‍മാണ പദ്ധതിക്കായി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
Content highlight
kerala budget 270 crores alloted for kudumbashree