മാതൃകാപരമായ പ്രവര്‍ത്തനമികവിന് കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭാ സി.ഡി.എസിന് ഐ.എസ്.ഓ അംഗീകാരം. സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപം കൊടുത്ത ബൈലാ പ്രകാരമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കിയതിനാണ് ഈ നേട്ടം. മൂന്നു വര്‍ഷമാണ് സര്‍ട്ടിഫിക്കേഷന്‍റെ കാലാവധി.
സി.ഡി.എസ് അധ്യക്ഷ രേഖ സിയുടെ നേതൃത്വത്തിലുളള 32 അംഗ സമിതിയാണ് സി.ഡി.എസ് ഓഫീസിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. മികച്ച രീതിയിലുള്ള ഓഫീസ് നിര്‍വഹണവും സമയബന്ധിതമായ സേവനങ്ങളുമാണ് നേട്ടത്തിലേക്ക് വഴിതെളിച്ചത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു വിവരവും വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയും വിധമാണ് ഓഫീസിന്‍റെ സജ്ജീകരണം. അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍, രജിസ്റ്ററുകളുടെയും ഫയലുകളുടെയും സൂക്ഷിപ്പ്, അക്കൗണ്ടിങ്ങ് സിസ്റ്റം സാമ്പത്തിക ഇടപാടുകള്‍ എന്നിവയിലെ കൃത്യത ഉള്‍പ്പെടെയുള്ള മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് സി.ഡി.എസിന്‍റേത്. അക്കൗണ്ടിങ്ങ് സിസ്റ്റം കാര്യക്ഷമമാക്കുന്നതിന് ആറുമാസം കൂടുമ്പോള്‍ ഇന്‍റേണല്‍ ഓഡിറ്റും നടത്തുന്നു. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഓഫീസ് നവീകരണവും പൂര്‍ത്തിയാക്കി.
അയല്‍ക്കൂട്ട വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരമൊരുക്കുന്നതിലും സി.ഡി.എസ് മുന്നിലാണ്. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും കുടുംബശ്രീ സംഘടനയില്‍ ഉള്‍പ്പെടുത്തല്‍, യുവതീയുവാക്കള്‍ക്കുള്ള തൊഴില്‍ നൈപുണ്യ പരിശീലനം, കമ്യൂണിറ്റി കൗണ്‍സലിങ്ങ്, കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള കാര്യശേഷി വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം സി.ഡി.എസ് മുഖേന നിര്‍വഹിക്കുന്നു. കൂടാതെ സാമൂഹിക വികസന പ്രവര്‍ത്തനങ്ങള്‍, സൂക്ഷ്മ സംരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായങ്ങള്‍, വിവിധ വകുപ്പുകളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍, സൂക്ഷ്മസാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയും സി.ഡി.എസിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങളാണ്.
സി.ഡി.എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍റെയും പഞ്ചായത്ത് ഭരണസമിതിയുടെയും പൂര്‍ണ പിന്തുണ ലഭിച്ചതും നേട്ടത്തിന് വഴിയൊരുക്കി. മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയിലെ വേങ്ങപ്പള്ളി സി.ഡി.എസിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചിരുന്നു.

- 33 views
Content highlight
Paravur CDS of Kollam receives ISO Certification for its operational service excellence