നഗരകാര്യ വകുപ്പ്‌

നഗരകാര്യ ഡയറക്ടര്‍ വകുപ്പ് തലവനായി തിരുവനന്തപുരം ആസ്ഥാനമാക്കി ഡയറക്ടറുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നു. ജോയിന്റ് ഡയറക്ടര്‍ (ഭരണം), ജോയിന്റ് ഡയറക്ടര്‍ (ആരോഗ്യം), ലോ ഓഫീസര്‍ , ഫിനാന്‍സ് ഓഫീസര്‍ , അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പ്രൊവിഡന്റ്ഫണ്ട് ഓഫീസര്‍ എന്നിവരും ഭരണ-എസ്റ്റാബ്ലിഷ്മെന്റ്-പെന്‍ഷന്‍ വിഭാഗങ്ങളും വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഡയറക്ടറെ സഹായിക്കുന്നു. ഡയറക്ടറേറ്റിന്റെ മൊത്തം മേല്‍നോട്ടം ഡയറക്ടര്‍ക്കാണ്. ഡിപ്പാര്‍ട്ട്മെന്റിന്റെ വിജിലന്‍സ് ഓഫീസറായും ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നു. ഹെല്‍ത്ത് ഓഫീസര്‍ , മുനിസിപ്പല്‍ - കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഒഴികെ കേരളാ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ വരുന്ന എല്ലാ ജീവനക്കാരുടെയും നിയമന - ശിക്ഷണാധികാരി ഡയറക്ടര്‍ ആണ്. കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ വകുപ്പ് കാര്യാലയങ്ങള്‍ മേഖലാ ജോയിന്റ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഒരു സീനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ സൂപ്രണ്ട്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, മറ്റ് കീഴുദ്യോഗസ്ഥര്‍ എന്നിവര്‍ കൃത്യ നിര്‍വഹണത്തില്‍ ജോയിന്റ് ഡയറക്ടറെ സഹായിക്കുന്നു.

വെബ് സൈറ്റ് : urban.lsgkerala.gov.in

 

വിലാസം;

നഗരകാര്യ ഡയറക്ടര്‍ 
സ്വരാജ് ഭവന്‍ നന്തന്‍ കോട്
തിരുവനന്തപുരം - 695003 
ഫോണ്‍ : 0471-2318896 ,0471-2312886 
ഇ-മെയില്‍ : duatvpm@gmail.com