പൗരാവകാശരേഖ

ഓരോ ഭരണ സ്ഥാപനങ്ങളിലും നിർണയിക്കപ്പെട്ട രീതിയിൽ പൗരന്മാർക്ക് വിവിധ ഇനം സേവനങ്ങളും അവയുടെ വ്യവസ്ഥകളും അവ ലഭ്യമാക്കുന്ന  സമയപരിധിയും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന രേഖയാണ് പൗരാവകാശ രേഖ .തദ്ദേശ ഭരണ സംവിധാനത്തിൽ  ഒരു പൗരന്  അവകാശപ്പെട്ടത് എന്തൊക്കെ  എന്നത്  അവർക്കറിയാൻ അവകാശമുണ്ടാക്കുക  എന്നത്  പ്രാഥമിക കർത്തവ്യമാണ്. പൗരാവകാശ രേഖ പ്രസിദ്ധപ്പെടുത്തുന്നതു വഴി  അവകാശത്തോടൊപ്പം   അവ ലഭ്യമാകാനുള്ള വഴിയും  സുതാര്യമാകുന്നു.