വാതിൽപ്പടി സേവനം.

Vathilppadi Sevanam

സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട കാലയളവിലേക്കല്ലാതെ, തുടർച്ചയായി പൊതുപ്രവർത്തനം നടത്തുവാൻ തത്പരരായ ഒരു വിഭാഗത്തെ രൂപീകരിച്ചുകൊണ്ട് അർഹരായവരുടെ പടിവാതിൽക്കൽ തന്നെ സർക്കാർ സേവനങ്ങൾ എത്തിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് വാതിൽപ്പടി സേവനം. സർക്കാറിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഓഫീസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയിൽ ഒരു സംവിധാനം ക്രമീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആശ പ്രവർത്തകർ, സന്നദ്ധസേന വോളണ്ടിയർമാരുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ അർഹരാവയരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയാണ് വാതിൽപ്പടി സേവനം.

ഗുണഭോക്താക്കൾ

  • 60 വയസ്സിന് മുകളിലുള്ളവർ
  • ഭിന്നശേഷിക്കാർ
  • കിടപ്പുരോഗികൾ
  • ചലന പരിമിതി അനുഭവിക്കുന്നവർ

ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സേവനങ്ങൾ

  • ലൈഫ് സർട്ടിഫിക്കറ്റ്
  • മസ്റ്ററിംങ്
  • സാമൂഹ്യ സുരക്ഷ പെൻഷൻ
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ
  • ജീവൻരക്ഷാ മരുന്നുകൾ
  • നോഡൽ വകുപ്പ്

തദ്ദേശ സ്വയംഭരണ വകുപ്പാണ് വാതിൽപ്പടി സേവനപദ്ധതി നടപ്പാക്കുന്നത്.

മറ്റ് വകുപ്പുകൾ

  • ആരോഗ്യ വകുപ്പ്
  • സാമൂഹ്യനീതി വകുപ്പ്
  • സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ്

പദ്ധതി നിർവ്വഹണം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുകയും, ആശാ പ്രവർത്തകരും, അവരെ സഹായിക്കുന്ന സന്നദ്ധസേനാംഗങ്ങൾ വഴി ഗുണഭോക്താവിന് ആവശ്യമായ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്ന് ഉറപ്പുവരുത്തും.

ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ അഴീക്കോട്, പട്ടാമ്പി, ചങ്ങനാശേരി, കാട്ടാക്കട എന്നീ നാല് നിയോജക മണ്ഡലങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്ന ചില തദ്ദേശസ്വയംഭരണ സ്ഥാപങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്. മൊത്തം അൻപത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടം നടപ്പിലാക്കുന്നത്. മൂന്ന് മാസക്കാലത്തെ പദ്ധതിയുടെ നടത്തിപ്പ് പരിശോധിച്ച്, വാതിൽപ്പടി സേവനം സംസ്ഥാന തലത്തിൽ ഈ വർഷം തന്നെ സർക്കാർ നടപ്പിലാക്കും.