ഗ്രാമവികസന വകുപ്പിന്റെ ഭരണസംവിധാനം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി 1987 ജനുവരി 24-ന് ഗ്രാമവികസന കമ്മീഷണറേറ്റ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ സെക്രട്ടറിയേറ്റില്‍ ചെയ്തുകൊണ്ടിരുന്ന പല ചുമതലകളും കമ്മീഷണറേറ്റിന് കൈമാറി. ഗ്രാമവികസന പദ്ധതികളുടെ നടത്തിപ്പ് ഗ്രാമവികസന കമ്മീഷണറില്‍ നിക്ഷിപ്തമായിരിക്കുന്നു. ജില്ലാതലത്തില്‍ ഭരണകാര്യങ്ങളുടെ ചുമതല അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ക്കും, കേന്ദ്രാവിഷ്കൃത പരിപാടികളുടെ ഏകോപനം ജില്ലാപഞ്ചായത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റിന്റെ ചുമതലയുള്ള പ്രോജക്ട് ഡയറക്ടര്‍ക്കുമാണ്. ഗ്രാമവികസന വകുപ്പിന് മിനിസ്റ്റീരിയല്‍ വിഭാഗവും രൂപികരിച്ചിട്ടുണ്ട്. ഇന്റേണല്‍ ഓഡിറ്റ് സെക്ഷനും കമ്മീഷണറേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
വെബ് സൈറ്റ് : rdd.lsgkerala.gov.in