പ്രധാനമന്ത്രി ആവാസ് യോജന (നഗരം)

'എല്ലാവർക്കും ഭവനം' എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നഗരസഭകളുടെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിവരുന്ന പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഏജൻസി കുടുംബശ്രീയാണ്. പി.എം.എ.വൈ(നഗരം) -ലൈഫ് പദ്ധതി പ്രകാരം 93 നഗരസഭകളിലും വികസന അതോറിറ്റിയുടെ പ്രവർത്തന പരിധിയിൽ വരുന്ന 34 പഞ്ചായത്തുകളിലുമായി നാളിതുവരെ 1,02,229 ഭവനങ്ങൾക്ക് വ്യക്തിഗത ഭവന നിർമ്മാണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭ്യമായിട്ടുണ്ട്. ഡാറ്റാക്ലീനിംഗിന് ശേഷം കണ്ടെത്തിയ അർഹരായ എല്ലാ ഗുണഭോക്താക്കളുടെയും ഭവന നിർമ്മാണം പൂർത്തിയാക്കുന്നതിന് പദ്ധതി ലക്ഷ്യം വയ്ക്കുന്നു. കൂടാതെ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം പ്രകാരം നാളിതുവരെ വിവിധ ബാങ്കുകളിൽ നിന്ന് 25,656 ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണ വായ്പ ലഭ്യമാക്കുകയും 15,608 ഗുണഭോക്താക്കൾക്ക് സബ്സിഡി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 6നഗരസഭകളിലായി ലൈഫ്മിഷൻ്റെ പങ്കാളിത്തത്തോടെ ഭൂരഹിതർക്കായുള്ള ഭവനസമുച്ചയം നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിച്ച 774 യൂണിറ്റുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. 108 യൂണിറ്റുകൾ നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലാണ്