പഞ്ചായത്ത് വകുപ്പ്‌

കേരള പഞ്ചായത്ത് ആക്ട് 1960 നിലവില്‍ വന്നതോടെ ഭരണ സൌകര്യാര്‍ത്ഥം തദ്ദേശ സ്ഥാപനങ്ങളെ നയിക്കുന്ന വകുപ്പിനെ പഞ്ചായത്ത് വകുപ്പായും മുനിസിപ്പല്‍ വകുപ്പായും വിഭജിച്ചു. 1962 ജനുവരി 19-നാണ് പഞ്ചായത്ത് വകുപ്പ് നിലവില്‍ വന്നത്. ശ്രീ. ആര്‍ കേശവന്‍ നായരായിരുന്നു ആദ്യ അദ്ധ്യക്ഷന്‍. പഞ്ചായത്ത് ഡയറക്ടറേറ്റിന്റെ ആസ്ഥാനം തിരുവനന്തപുരം പബ്ലിക് ആഫീസ് ബില്‍ഡിംഗിലാണ്. ജില്ലാതലത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫീസുകളും പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ (ജില്ലാ പെര്‍ഫോമന്‍സ് ആഡിറ്റ് ആഫീസര്‍) ആഫീസുകളും പ്രവര്‍ത്തിക്കുന്നു.

കേരളാ പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം ഗ്രാമ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ ഗണ്യമായ വർധനവാണ് ഉണ്ടായത് . അധികാരവികേന്ദ്രീകരണം ഉളവാക്കിയ പ്രവർത്തന വൈപുല്യം മൂലം ഗ്രാമ പഞ്ചായത്തുകളുടെ ദൈനംദിന കാര്യങ്ങളിൽ ഉണ്ടായ ഗതിവേഗം തദ്ദേശഭരണസ്ഥാപന സംബന്ധിയായ കാര്യശേഷി ഉയർത്തലിലേക്കും പ്രാദേശിക സർക്കാർ എന്ന തലത്തിലുള്ള ഉത്തരവാദിത്വ നിർവഹണത്തിലേക്കും ഗ്രാമ പഞ്ചായത്തുകളെ എത്തിച്ചു. പ്രസ്തുത പ്രവർത്തനങ്ങളിൽ പിന്തുണ നൽകുക എന്നതാണ് പഞ്ചായത്ത് വകുപ്പിന് നിശ്ചയിക്കപ്പെട്ടിട്ടുള്ള ചുമതലകളിൽ പ്രധാനം.

പഞ്ചായത്ത്‌ വകുപ്പിന്റെ പ്രധാന ചുമതലകള്‍

  • ഗ്രാമ പഞ്ചായത്തുകളുടെ വിവിധ ഫണ്ടുകളുടെ വിനിയോഗം, തനത് വരുമാനം തുടങ്ങിയവയുടെ പുരോഗതി നിരീക്ഷിക്കുക.
  • സംസ്ഥാനത്ത് നടക്കുന്ന എല്ലാ ജനന മരണങ്ങളുടെയും വിവാഹങ്ങളുടെയും രെജിസ്ട്രഷന്‍ ഉറപ്പു വരുത്തുക.
  • ഗ്രാമ പഞ്ചായത്തുകളുടെ ബൈലകള്‍ അംഗീകരിക്കുക.
  • ത്രിതല പഞ്ചായത്തുകളിലെ അംഗസംഖ്യ നിശ്ചയിക്കുക.
  • വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ വിതരണം നടത്തുക

വെബ് സൈറ്റ് : www.dop.lsgkerala.gov.in

 

News