ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍

Information Kerala Missionസംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇ-ഗവേണന്‍സ് നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 1999 ജൂണില്‍ രൂപീകരിച്ച സ്ഥാപനമാണ് ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ (ഐ.കെ.എം.). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ ഭരണ വകുപ്പിന്റെ ജില്ലാതല ഓഫീസുകള്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ്, ജില്ലാ പ്ലാനിംഗ് ഓഫീസുകള്‍ എന്നിവ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല സ്ഥാപിക്കുകയും, വിവിധ തലങ്ങളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തീകരിച്ച് ഇ- ‏‏ഗവേണന്‍സ് നടപ്പിലാക്കുകയുമാണ് ഇന്‍ഫര്‍‌മേഷന്‍ കേരളാമിഷന്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിന്യസിക്കുന്നതിനുള്ള 17 സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകള്‍ രൂപകല്‍പന ചെയ്ത് വികസിപ്പിക്കുകയും, കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ മുന്നോടിയായി മുന്‍കാലരേഖകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് സജ്ജമാക്കുകയും, ജീവനക്കാരെ ഈ മേഖലകളില്‍ പരിശീലിപ്പിക്കുകയും ചെയ്തു. 2008-09ലെ CSI Nihilent – eGovernance അവാര്‍ഡ് ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ നടപ്പിലാക്കിയ സുലേഖ പ്ലാന്‍ മോണിറ്ററിംഗ് സോഫ്റ്റ്‌വെയറിന് ലഭിക്കുകയുണ്ടായി. 2009-2010 ലെ ഇന്ത്യാ ഗവണ്മെന്റിന്റെ ഗോള്‍ഡ് മെഡല്‍ സുലേഖ പ്ലാന്‍ മോണിറ്ററിംഗിനും, ബ്രോണ്‍സ് മെഡല്‍ സേവന സിവില്‍ രജിസ്ട്രേഷനും ലഭിച്ചത് ഇന്‍ഫര്‍‌മേഷന്‍ കേരളാ മിഷന്‍ തയ്യാറാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി വരുന്ന ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ അംഗീകാരം കൂടിയാണ്.


വെബ്സൈറ്റ് : www.ikm.gov.in

Location Map