ഫീച്ചറുകള്‍

Vanasundari Chicken Fest starts at Kudumbashree Premium Restaurant in Thiruvananthapuram

Posted on Wednesday, April 16, 2025
'Vanasundari Chicken Fest' is being held at Kudumbashree Premium Restaurant in Thiruvananthapuram from 16-18 April 2025. Kudumbashree's exclusive food product, Attappadi's 'Vanasundari Chicken', is a dish that has already become a hit at all major food festivals, including the food court organized at the National Saras Mela. The fest is being organized as part of providing an opportunity for food lovers in Thiruvananthapuram to enjoy the 'Vanasundari' Chicken dish. The Vanasundari Fest is being held at Kudumbashree's Premium Cafe Restaurant, which has started operations on the ground floor of a multi-storey building opposite the Government Press near the Secretariat, Thiruvananthapuram.
 
Vanasundari Chicken is cooked by coating the chicken with a green curry paste which is made by mixing special greens and spices available in Attappadi. It is made without using oil. The dish is prepared by entrepreneurs from the Scheduled Tribe area of Attappadi. They also participated in the Kudumbashree Food Court organized in connection with the 'Vruthi' Conclave.
 
Kudumbashree's Premium Cafe Restaurant where the Vanasundari Fest is being held is fully air-conditioned and has the capacity to accommodate 50 people at a time. This is Kudumbashree's first premium cafe in the district. Travancore Mini Sadya, Pattom Chicken Curry, King Fish Malhar, Malabar dishes, and Chinese dishes are also available at the Kudumbashree Premium Cafe Restaurant.
Content highlight
Vanasundari Chicken Fest starts at Kudumbashree Premium Restaurant in Thiruvananthapuram

Kudumbashree entrepreneurs from Pathanamthitta makes their mark in the Vruthi Conclave

Posted on Wednesday, April 16, 2025
Kudumbashree entrepreneurs from Pathanamthitta district prepared and provided around 18,000 cloth bags for the Vruthi Conclave, which was held at Kanakakunnu, Thiruvananthapuram from 9-13 April 2025. The bags were prepared by the Nature Bag Unit functioning in Pandalam of Pathanamthitta. 
 
Kudumbashree received the order for cloth bags from Suchitwa Mission on 4 April 2025. More than 30 members of the unit prepared the bags. Around 10,000 cloth bags were delivered to Kanakakunnu ahead of the conclave inauguration on 9 April 2025. Apart from the Vruthi Conclave, the Nature Bag Unit has also sewn and supplied cloth and jute bags in large quantities for various programmes of Suchitwa Mission, Mission Green Sabarimala and Horti Corp, as well as Onam and Christmas Marketing Fairs.
 
Nature Bag Unit was started in 2014. They manufacture school bags, ladies bags, purses, laptop bags, file folders, jute bags, hats and all kinds of clothes. Nature Bags is also an Incubation Centre of Kudumbashree. Through this unit, all the necessary training and support is provided to the entrepreneurs working in this sector.
Content highlight
Kudumbashree entrepreneurs from Pathanamthitta makes their mark in the Vruthi Conclave

പ്ളാസ്റ്റിക്കിലും പാഴ്വസ്തുക്കളിലും സൗന്ദര്യം തേടി ഹരിതകര്‍മ സേനാംഗങ്ങള്‍

Posted on Sunday, March 30, 2025

മാലിന്യ ശേഖരണം വഴി ലഭിക്കുന്ന പ്ളാസ്റ്റിക്കില്‍ നിന്നും മറ്റ് പാഴ്വസ്തുക്കളില്‍ നിന്നും മനോഹരമായ കരകൗശല വസ്തുക്കളുണ്ടാക്കി ഭേദപ്പെട്ട വരുമാനം നേടുകയാണ് പത്തനംതിട്ട ഇരവിപേരൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ അശ്വതി പി.മോനിയും എബിയയും. പ്ളാസ്റ്റിക് കുപ്പിയും പാഴ് വസ്തുക്കളും കാണുമ്പോള്‍ അതിനുള്ളില്‍ മറഞ്ഞിരിക്കുന്ന ശില്‍പഭംഗിയാണ് ഇവരുവരുടേയും മനസിലേക്ക് ആദ്യമെത്തുക.

 കരവിരുതിന്‍റെ മികവില്‍ പാഴ്വസ്തുക്കളില്‍ നിന്നും ആകര്‍ഷകമായ നിരവധി വസ്തുക്കളാണ് സഹോദര ഭാര്യമാരായ ഈ മിടുക്കികള്‍  നിര്‍മിക്കുന്നത്. അശ്വതി പത്തു വര്‍ഷത്തിലേറെയായി മാലിന്യത്തില്‍ നിന്നും ഉപയോഗ ശൂന്യമായ  പാഴ് വസ്തുക്കളില്‍ നിന്നും  കരകൗശല വസ്തുക്കള്‍ നിര്‍മിച്ചും വിപണനം നടത്തുകയും ചെയ്യുന്നുണ്ട്.  ഇപ്പോള്‍ ഒന്നര വര്‍ഷമായി ഹരിതകര്‍മസേനാംഗമായി പ്രവര്‍ത്തിക്കുന്നു. ഉപയോഗ ശൂന്യമായ കുപ്പികള്‍ ഉപയോഗിച്ച് വര്‍ണാഭമായ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിലാണ് അശ്വതിക്ക് താല്‍പര്യം. ആദ്യമൊക്കെ വഴിയരികില്‍ ആളുകള്‍ വലിച്ചെറിഞ്ഞ കുപ്പികള്‍ ശേഖരിച്ച് വൃത്തിയാക്കിയാണ് ബോട്ടില്‍ ആര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ അജൈവമാലിന്യ ശേഖരണം വഴി ലഭിക്കുന്ന കുപ്പികളും ഇതിനായി ഉപയോഗിക്കുന്നു.   സമീപ കാലത്ത് ബോട്ടില്‍ ആര്‍ട്ടിന് ലഭിച്ച പ്രിയമാണ് അശ്വതിക്ക് തുണയാകുന്നത്. ഗിഫ്റ്റ് നല്‍കാനായി നിരവധി ആളുകള്‍ ഇവ വാങ്ങാറുണ്ട്. മാലിന്യശേഖരണം വഴി ലഭിക്കുന്ന യൂസര്‍ ഫീക്ക് പുറമേ ബോട്ടില്‍ ആര്‍ട്ട് വഴി അധിക വരുമാനം നേടാനും കഴിയുന്നുണ്ടെന്ന് അശ്വതി പറയുന്നു.  

ഹരിതകര്‍മ സേനാംഗമായ എബിയയും കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധയാണ്. വീടുകളില്‍ നിന്നു ശേഖരിക്കുന്ന മാലിന്യത്തില്‍ നിന്നും പുന:ചംക്രമണ യോഗ്യമായവ കണ്ടെത്തി അവ ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുകയാണ് എബിയ. പിസ്താ ഷെല്‍, പുനരുപയോഗ സാധ്യതയുള്ള പ്ളാസ്റ്റിക് കുപ്പികള്‍, പ്ളാസ്റ്റിക് നെറ്റുകള്‍, കവറുകള്‍ തുടങ്ങിയവ കൊണ്ടാണ് ഉല്‍പന്ന നിര്‍മാണം.  ചവിട്ടി, ഫ്ളവര്‍വേസ്, ഡ്രീം കാച്ചര്‍, അലങ്കാര വസ്തുക്കള്‍ എന്നിവയാണ് എബിയ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍. വരുമാന ലഭ്യതയ്ക്ക് പുറമേ മാലിന്യത്തിന്‍റെ തോതു കുറയ്ക്കാനുള്ള പരീക്ഷണം കൂടിയാവുകയാണ് സഹോദര ഭാര്യമാരായ ഇവരുടെ പ്രയത്നങ്ങള്‍.

Content highlight
hks klm

മാലിന്യമുക്ത വഴികളില്‍ ~ഒന്നാമതാകാന്‍ പനയം ഗ്രാമപഞ്ചായത്ത്: കരുത്തുറ്റ പിന്തുണ നല്‍കി ഹരിതകര്‍മസേന

Posted on Saturday, March 29, 2025

കൊല്ലം ജില്ലയില്‍ പനയം ഗ്രാമപഞ്ചായത്തിന്‍റെ പരിസര ശുചിത്വം ഉറപ്പു വരുത്തി  പനയം കുടുംബശ്രീ സി.ഡി.എസിനു കീഴിലുള്ള ഹരിതകര്‍മസേന. പനയത്തിന്‍റെ പാരിസ്ഥിതിക സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു കൊണ്ടാണ് ഈ പെണ്‍കൂട്ടായ്മയുടെ മുന്നേറ്റം.
 
പനയം ഹരിതകര്‍മ സേനയില്‍ 38 അംഗങ്ങളുണ്ട്. അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണമാണ് മുഖ്യ പ്രവര്‍ത്തനം. പഞ്ചായത്തില്‍ ഒരു വാര്‍ഡ് ശരാശരി ആറ് ക്ളസ്റ്ററുകളായി തിരിച്ച് ഓരോ ക്ളസ്റ്ററിലും രണ്ടു പേര്‍ വീതം ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. പ്ളാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വഴിയോരങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാന്‍ എല്ലാ വാര്‍ഡുകളിലും ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ക്ളസ്റ്റേഴ്സ് അറ്റ് സ്കൂള്‍ എന്ന പേരില്‍ സ്കൂളുകളിലും മാലിന്യ ശേഖരണ ഉപാധികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാര്‍ത്ഥികളെ ശുചിത്വ ബോധം കൈവരിക്കാന്‍ പ്രാപ്തരാക്കുന്നു എന്നതും നേട്ടമാണ്. നൂറു ശതമാനം യൂസര്‍ഫീയും ലഭിക്കുന്നത്  ഹരിതകര്‍മസേനയുടെ പൊതു സ്വീകാര്യതയെ വ്യക്തമാക്കുന്നു. പ്രതിമാസം 11,000 മുതല്‍ 20,000 രൂപ വരെ ഇവര്‍ക്ക് ലഭിക്കുന്ന വരുമാനം.  

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസാണ് പനയം ഹരിതകര്‍മസേനയ്ക്കുള്ളത്. ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിന്‍റെ സഹായത്തോടെയാണ് പ്രവര്‍ത്തനം. ഇന്‍റര്‍നെറ്റ്, വൈഫ്, ബയോമെട്രിക് പഞ്ചിംഗ് സംവിധാനം, ടെലിഫോണ്‍, ലാപ്ടോപ്, പ്രിന്‍റര്‍, സ്റ്റോര്‍ റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പ്ളാസ്റ്റിക് ശേഖരിക്കാനുള്ള ബെയ്ലിങ്ങ് മെഷീനും ഉണ്ട്. ഇതിനു പുറമേ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി, റിസോഴ്സ് റിക്കവറി ഫെസിലിറ്റി സംവിധാനവും പ്രവര്‍ത്തിക്കുന്നു.

ശുചിത്വം പാലിക്കുന്നതിന്‍റെ ഭാഗമായി പനയം പഞ്ചായത്തിലെ എല്ലാ പരിപാടികളും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് നടപ്പാക്കുന്നത്. പരിപാടി നടത്തുന്നതിനു മുമ്പായി ഹരിതകര്‍മ സേനയെ അറിയിക്കുകയും മുന്‍കൂറായി നിശ്ചിത യൂസര്‍ ഫീസ് അടയ്ക്കുകയും ചെയ്യും. പരിപാടി കഴിയുമ്പോള്‍ തന്നെ മാലിന്യശേഖരണം നടത്തും. റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും ഹരിതകര്‍മസേനയുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുണ്ട്. ഖരമാലിന്യങ്ങള്‍ ഗ്രീന്‍ ടെക് എക്കോ കണ്‍സള്‍ട്ടന്‍സിക്കാണ് ഹരിതകര്‍മ സേന കൈമാറുന്നത്.

വാതില്‍പ്പടി മാലിന്യ ശേഖരണത്തില്‍ നിന്നുളള യൂസര്‍ഫീക്ക് പുറമേ, അദിക വരുമാനത്തിനുള്ള മാര്‍ഗവും ഹരിതകര്‍മ സേന നടപ്പാക്കുണ്ട്. സംരംഭ മാതൃകയില്‍ ജൈവ മാലിന്യത്തില്‍ നിന്നും വളം നിര്‍മിച്ച് വിപണനവും അതിലൂടെ വരുമാനവും കണ്ടെത്തി മറ്റുള്ളവര്‍ക്കു മാതൃകയാവുകയാണ് ഈ പെണ്‍കൂട്ടായ്മ. തുണി സഞ്ചി നിര്‍മാണ യൂണിറ്റ്, എല്‍.ഇ.ഡി ബള്‍ബ് യൂണിറ്റ്, ശിങ്കാരി മേളം കലാസംഘം, കാറ്ററിംഗ് എന്നീ സംരംഭങ്ങളും ഇവര്‍ നടത്തുന്നു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍റെ ഭാഗമായി അയല്‍ക്കൂട്ടം, എ.ഡി.എസ് അംഗങ്ങളുട സഹായത്തോടെ കൊല്ലം അഷ്ടമുടി കായലില്‍ കായലോര ശുചീകരണവും നടത്തുന്നു. കൂടാതെ മാസത്തില്‍ രണ്ടു തവണ പൊതു ഇടങ്ങള്‍ വൃത്തിയാക്കി അവിടെ ഫലവൃക്ഷങ്ങളുംചെടികളും നട്ടു പരിപാലിക്കുന്നു. 

 പനയം ഗ്രാമപഞ്ചായത്തില്‍ വിനോദ സഞ്ചാര സൗഹൃദ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമാകുന്നു.മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെടാനുള്ള തയ്യാറെടുപ്പിലാണ് പനയം ഗ്രാമപഞ്ചായത്തും ഹരിതകര്‍മസേനാംഗങ്ങളും.

Content highlight
panyamkollam

'പാം ബയോ ഗ്രീന്‍ മാന്യുര്‍'-വളം നിര്‍മാണം: ജൈവമാലിന്യത്തിലൂടെ വരുമാനവും നേടി കുടുംബശ്രീ ഹരിതകര്‍മ സേന

Posted on Friday, March 28, 2025
ജൈവ മാലിന്യ സംസ്ക്കരണമെന്ന വെല്ലുവിളി മികച്ച അവസരമാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുകയാണ് പത്തനംതിട്ട നഗരസഭയുടെ കീഴിലെ ഹരിതകര്‍മസേന. മാലിന്യത്തില്‍ നിന്നും പാം ബയോ ഗ്രീന്‍ മാന്യുര്‍ നിര്‍മാണവും വിപണനവും നടത്തിയാണ് ഇവര്‍ വരുമാനം നേടുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് ജില്ലാ ആസ്ഥാനത്തെ സിവില്‍ സ്റ്റേഷനും മിനി സിവില്‍ സ്റ്റേഷനും എസ്.പി ഓഫീസുമൊക്കെ അഭിമുഖീകരിച്ച മാലിന്യ പ്രശ്നമാണ് ഹരിതകര്‍മസേനയിലൂടെ പരിഹരിക്കപ്പെട്ടത്. ഇവിടെ നിന്നുള്ള മാലിന്യശേഖണവും അതില്‍ നിന്നും വളം നിര്‍മാണവും ഹരിതകര്‍മസേനയെ ഏല്‍പ്പിക്കുക എന്ന ആശയം മുന്നോട്ടു വച്ചത് നഗരസഭയാണ്. തുടര്‍ന്ന് മൂന്ന് സ്ഥലത്തും നഗരസഭയുടെ നേതൃത്വത്തില്‍ പോര്‍ട്ടബിള്‍ ബിന്നുകള്‍ സ്ഥാപിച്ചു. സിവില്‍ സ്റ്റേഷനിലും എസ്.പി ഓഫീസിലും ഒരു വലിയ ബയോ ബിന്നും മിനി സിവില്‍ സ്റ്റേഷനില്‍ രണ്ടു ബിന്നുകളും  സ്ഥാപിച്ചിട്ടുണ്ട്.

ദിവസവും എഴുപത് കിലോയോളം ജൈവ മാലിന്യമാണ് ഇവിടെ നിന്നും ഹരിതകര്‍മ സേനകള്‍ മുഖേന ശേഖരിക്കുന്നത്.  ഓരോ ഓഫീസിലും പ്രത്യേകമായി തരംതിരിച്ച് ശേഖരിക്കുന്ന ജൈവ അജൈവ മാലിന്യം ദിവസവും ഓഫീസ് സമുച്ചയ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള വലിയ ബയോ ബിന്നിലേക്ക് നീക്കും. ഇങ്ങനെ പോര്‍ട്ടബിള്‍ ബയോ ബിന്നുകളില്‍ ശേഖരിക്കുന്ന മാലിന്യം പിന്നീട് ഇനോക്കുലം ഉപയോഗിച്ച് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

മാലിന്യ ശേഖരണത്തിനുള്ള യൂസര്‍ഫീക്ക് പുറമേ  ബയോബിന്നുകളില്‍ ഉല്‍പാദിപ്പിക്കുന്ന വളം നഗരസഭയുടെ ബ്രാന്‍ഡില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ വിറ്റഴിക്കുന്നു. ഒരു കിലോ വളത്തിന് ഇരുപത് രൂപാ നിരക്കിലാണ് വില്‍ക്കുന്നത്. ഇതിനകം ഹരിതകര്‍മസേന നിര്‍മിച്ച 1800 കിലോ വളമാണ് വിറ്റഴിഞ്ഞത്. കൂടാതെ 1000 കിലോ വളത്തിന് ഓര്‍ഡര്‍ ലഭിക്കുകയും ചെയ്തു. ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ഉല്‍പാദിപ്പിക്കുന്ന ജൈവവളം ഉപയോഗിച്ച് 'ജൈവജ്യോതി' എന്ന പേരില്‍ ജൈവക്കൃഷിയും നടത്തുന്നു. ഇതിന്‍റെ ഭാഗമായി പൂന്തോട്ടവും മഞ്ഞള്‍ക്കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചിട്ടുണ്ട്. ഇതും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് അധിക വരുമാന മാര്‍ഗമാണ്.
Content highlight
hks pta

മാലിന്യത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍; റെക്കോഡിന്റെ അകമ്പടിയോടെ പുതു പരിശീലന പദ്ധതിക്ക് തുടക്കമിട്ട് പാലക്കാട് ജില്ലാ മിഷന്

Posted on Wednesday, March 26, 2025

അജൈവമാലിന്യങ്ങളില്‍ നിന്നും അലങ്കാരവസ്തുക്കള്‍ ഉള്‍പ്പെടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ തയാറാക്കാനുള്ള മെഗാ പരിശീലന പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ ടാലന്റ് റെക്കോഡിന്റെ ഏഷ്യന്‍ റെക്കോഡ് കരസ്ഥമാക്കി. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിലാണ് ‘അപ്‌സൈക്ലിങ് ആര്‍ട്ട്’ എന്ന പേരില്‍ ജില്ലാ മിഷന്‍ മാര്‍ച്ച് 22ന്‌ പരിശീലന പരിപാടി സംഘടിപ്പിച്ചത്. 18 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ള 358 കുടുംബശ്രീ അംഗങ്ങളാണ് പരിശീന പരിപാടിയുടെ ഭാഗമായത്.

പ്ലാസ്റ്റിക് കുപ്പി, എല്‍.ഇ.ഡി ബള്‍ബ്, പേപ്പര്‍ ഗ്ലാസ്, തുണി, ചിരട്ട, ചില്ലുകുപ്പി എന്നിങ്ങനെ വിവിധ വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു പരിശീലനം. ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് അധ്യാപികയായ കെ. സന്ധ്യയുടെ നേതൃത്വത്തില്‍ 33 പേരാണ് പരിശീലന പരിപാടി നയിച്ചത്. ഇപ്പോള്‍ പരിശീലനം നേടിയവര്‍ക്ക് രണ്ടാം ഘട്ട പരിശീലനവും നല്‍കും. അതിന് ശേഷം ഇവര്‍ ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ അപ്‌സൈക്ലിങ് ആര്‍ട്ട് പരിശീലനം നല്‍കും. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ വില്‍പ്പനയിലൂടെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് വരുമാനവും നേടാനാകും. വില്‍പ്പനയ്ക്ക് എല്ലാവിധ പിന്തുണയും ജില്ലാ മിഷന്‍ നല്‍കും.

ജില്ലയിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ ശേഖരിക്കുന്ന മാലിന്യങ്ങളില്‍ നിന്നാണ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ തുക നല്‍കി വാങ്ങുക. ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും വരുമാനം ഇതുവഴി ഉറപ്പാക്കുന്നു.

പരിശീലന പരിപാടിയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ചാമുണ്ണി അധ്യക്ഷനായ ചടങ്ങില്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടര്‍ പ്രിയങ്ക. ജി ഐ.എ.എസ് മുഖ്യാതിഥിയായി. എരുമയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രേംകുമാര്‍, നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സെയ്തലവി, പാലക്കാട് നോര്‍ത്ത് നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുലോചന എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസ് സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Content highlight
upcylcing art

'വേനല്‍മധുര'മായി കുടുംബശ്രീ തണ്ണിമത്തനുകള്‍, വിളവെടുപ്പ് ആരംഭിച്ചു

Posted on Monday, March 17, 2025
ഈ വേനലില് പൊതുജനങ്ങള്ക്ക് ആശ്വാസമേകാന് ഗുണമേന്മയുള്ള വിഷരഹിതമായ തണ്ണിമത്തന് ഉത്പാദിപ്പിക്കുക ലക്ഷ്യമിട്ട് കുടുംബശ്രീ കഴിഞ്ഞ ഡിസംബറില് തുടക്കമിട്ട 'വേനല്മധുരം' തണ്ണിമത്തന്കൃഷി ക്യാമ്പയിന്റെ ഭാഗമായി ഉത്പാദിപ്പിച്ച തണ്ണിമത്തനുകളുടെ വിളവെടുപ്പ് ആരംഭിച്ചു.
 
14 ജില്ലകളിലുമായി കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്ത സംഘങ്ങള് അഥവാ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള് (ജെ.എല്.ജി) 758 ഏക്കറിലാണ് തണ്ണിമത്തന് കൃഷി ചെയ്തുവരുന്നത്. ഇതില് ഭൂരിഭാഗവും വിളവെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ആകെ 501 സി.ഡി.എസുകളിലായി 1024 ജെ.എല്.ജികളിലെ 4272 അയല്ക്കൂട്ടാംഗങ്ങള് 'വേനല് മധുരം' തണ്ണിമത്തന് കൃഷിയില് ഏര്പ്പെട്ടിട്ടുണ്ട്.
 
കുടുംബശ്രീ ഫാം ലൈവ്ലിഹുഡ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന തണ്ണിമത്തന് കൃഷി ക്യാമ്പയിന് മുഖേന പ്രാദേശികമായി തണ്ണിമത്തന് കൃഷി പ്രോത്സാഹിപ്പിക്കുകയും അതിലൂടെ അയല്ക്കൂട്ടാംഗങ്ങളായ ജെ.എല്.ജി അംഗങ്ങളുടെ വരുമാനം വര്ധിപ്പിക്കുകയും കൂടുതല് അയല്ക്കൂട്ടാംഗങ്ങളെ കാര്ഷികമേഖലയിലേക്ക് എത്തിക്കുക കൂടിയും ലക്ഷ്യമിട്ടിരുന്നു.
ഷുഗര് ബേബി, പക്കീസ, ഷുഗര് ക്വീന്, ജൂബിലി കിംഗ് ,യെല്ലോ മഞ്ച്, ഓറഞ്ച് ഡിലൈറ്റ് തുടങ്ങിയ വിവിധ ഇനങ്ങളാണ് ക്യാമ്പയിന്റെ ഭാഗമായി കൃഷി ചെയ്തിരുന്നത്.
 
തെരഞ്ഞെടുക്കുന്ന നിലവിലുള്ള സംഘകൃഷി ഗ്രൂപ്പുകള്ക്കും നാല് പുതിയ ഗ്രൂപ്പുകള്ക്കും കുറഞ്ഞത് ഒരു ഏക്കറില് തണ്ണിമത്തന് കൃഷി ചെയ്യുന്നതിനായി നിലമൊരുക്കുന്നതിലേക്കും നടീല് വസ്തുക്കള് വാങ്ങുന്നതിലേക്കും പരമാവധി 25,000 രൂപ വരെ റിവോള്വിങ് ഫണ്ട് ആയി കുടുംബശ്രീ സി.ഡി.എസ് മുഖേന ലഭ്യമാക്കിയിരുന്നു.
Content highlight
watermelon

കുടുംബശ്രീ മുഖേന അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായുള്ള വിവിധ പരിപാടികളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു

Posted on Monday, March 17, 2025
കുടുംബശ്രീ ബ്രിഡ്ജ് കോഴ്സ് സെന്ററുകള്ക്ക് തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിങ് നല്കിയ ഫര്ണിച്ചറുകള്, കുടുംബശ്രീയും ജനമൈത്രി എക്സൈസും ചേര്ന്ന് നടത്തുന്ന 'എത്ത് കനവ്' പി.എസ്.സി പരിശീലന സെന്ററിലെ പരിശീലനാര്ത്ഥികള്ക്കുള്ള പഠന സാമഗ്രികള്, കുടുംബശ്രീ ജീവന്ദീപം ഒരുമ ഇന്ഷ്വറന്സ് തുക എന്നിവയുടെ വിതരണോദ്ഘാടനങ്ങള് കളക്ടര് നിര്വഹിച്ചു. ആനക്കട്ടി വി.സി.എഫ്.എസ് കോണ്ഫറന്സ് ഹാളില് സംഘടിപ്പിച്ച ചടങ്ങില് അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില് പങ്കെടുത്ത ബാലഗോത്രസഭാംഗങ്ങളായ കുട്ടികളെയും ആലപ്പുഴയില് സംഘടിപ്പിച്ച ദേശീയ സരസ് മേളയില് മികച്ച രണ്ടാമത്തെ സ്റ്റാള് ആയി തിരഞ്ഞെടുക്കപ്പെട്ട 'കാട്ടുചെമ്പകം കഫേ' സംരംഭകരെയും കുടുംബശ്രീക്ക് വേണ്ടി കളക്ടര് ആദരിച്ചു.
 
കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പറും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മരുതി മുരുകന് അധ്യക്ഷത വഹിച്ച ചടങ്ങില് കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര് ബി.എസ്. മനോജ് പദ്ധതി വിശദീകരണം നടത്തി. ഷോളയൂര് പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്ത്തി, ജനമൈത്രി എക്സൈസ് സി.ഐ മഹേഷ് കുമാര്, എക്സൈസ് പ്രിവന്റീവ് ഓഫീസര് എസ്. രവികുമാര്, കുടുംബശ്രീ പഞ്ചായത്ത് സമിതി പ്രസിഡന്റ് സെലീന, സരസ്വതി, അനിത, സെക്രട്ടറി ശാന്തി എന്നിവര് ആശംസകള് നേര്ന്നു. കുടുംബശ്രീ പ്രോജക്ട് കോര്ഡിനേറ്റര്മാരായ ജോമോന് കെ.ജെ സ്വാഗതവും പി.വി ശ്രീലേഖ നന്ദിയുംപറഞ്ഞു.
Content highlight
Various Programmes as part of the Attappady Tribal Comprehensive Development Project inaugurated

കന്നഡ മേഖലയിലെ പ്രത്യേക ഇടപെടല്‍ - അയല്‍ക്കൂട്ട ഭാരവാഹികള്‍ക്കുള്ള പരിശീലനത്തിന് തുടക്കം

Posted on Friday, February 21, 2025
കാസര്ഗോഡ് ജില്ലയില് കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയോടനുബന്ധിച്ച് രൂപീകരിച്ച അയല്ക്കൂട്ടങ്ങളുടെ ഭാരവാഹികള്ക്കുള്ള പ്രത്യേക പരിശീലന പദ്ധതി 'പ്രജ്ഞ'യ്ക്ക് തുടക്കം. ഫെബ്രുവരി, മാര്ച്ച് മാസങ്ങളിലായി ജില്ലയിലെ 15 പഞ്ചായത്തുകള് കേന്ദ്രീകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കന്നഡ പ്രത്യേക പദ്ധതിയുടെ ഭാഗമായി ഇതുവരെ 388 അയല്ക്കൂട്ടങ്ങളാണ് രൂപീകരിച്ചിട്ടുള്ളത്. 
 
കന്നഡ സംസാരിക്കുന്ന മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സംസ്ഥാന സര്ക്കാര് പ്രത്യേകം തയ്യാറാക്കിയ പദ്ധതിയാണ് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്നത്. മാതൃകാ സംരംഭ പഠനങ്ങള്, സംരംഭ സന്ദര്ശനങ്ങള് ഉള്പ്പെടെ മേഖലയുടെ സാമൂഹ്യ നവീകരണമാണ് പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്. ഇതുവരെ 32 കന്നഡ കമ്മ്യൂണിറ്റി വോളന്റിയര്മാരെയും പദ്ധതി പ്രവര്ത്തനങ്ങള് സുഗമമാക്കുന്നതിന് നിയമിച്ചു കഴിഞ്ഞു.
 
പ്രജ്ഞ പരിശീലന പദ്ധതിയുടെ ലോഗോ പ്രകാശനം കുടുംബശ്രീ കാസര്ഗോഡ് അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് ഡി. ഹരിദാസ് നിര്വഹിച്ചു. പരിശീലന ചുമതല കുടുംബശ്രീ പരിശീലന ഏജന്സിയായ ടീം ഫോര് ടീച്ചിംങ് ആന്ഡ് എക്‌സലന്സിനാണ്.
 
 
Content highlight
Kannada spcl prjct

പുസ്തകങ്ങള്‍ നല്‍കി

Posted on Friday, February 21, 2025

കുടുംബശ്രീ മുഖേന അട്ടപ്പാടിയില് നടപ്പിലാക്കി വരുന്ന അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായുള്ള ബ്രിഡ്ജ് കോഴ്‌സ് കുട്ടികള്ക്ക് വേണ്ടി കേരള ബുക്ക്‌സ്‌റ്റോര് 50 പുസ്തകങ്ങള് കൈമാറി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ശ്രീ. എച്ച്. ദിനേശന് ഐ.എ.എസ്, കേരള ബുക്ക്‌സ്റ്റോര് സ്ഥാപകനും സി.ഇ.ഒയുമായ ജോജോ ജെയിംസില് നിന്ന് പുസ്തകങ്ങള് ഏറ്റുവാങ്ങി. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര് അരുണ് പി. രാജന്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര് ജിഷ്ണു ഗോപന് എന്നിവര് സന്നിഹിതരായി.

 

 

Content highlight
atpdy books