നോര്‍ത്ത് പരവൂര്‍ മദേഴ്‌സ് കിച്ചണില്‍ നിന്ന് കെഎംആര്‍എല്ലില്‍ ചോറ്റുപാത്രത്തില്‍ ഉച്ചഭക്ഷണമെത്തും

Posted on Monday, October 14, 2019

എറണാകുളം നോര്‍ത്ത് പരവൂറിലെ മദേഴ്‌സ് കിച്ചണില്‍ നിന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെ (കെഎംആര്‍എല്‍) ഉദ്യോഗസ്ഥര്‍ക്ക് ചോറ്റുപാത്രത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു തുടങ്ങി. ഇതിനായി കെഎംആര്‍എല്ലുമായി ധാരണയിലെത്തുകയായിരുന്നു. നോര്‍ത്ത് പരവൂര്‍ സിറ്റി മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റിന് കീഴിലുള്ള മദേഴ്‌സ് കിച്ചണില്‍ നിന്ന് രുചികരമായ ഭക്ഷണം തയാറാക്കി ചോറ്റുപാത്രത്തിലാക്കി എത്തിക്കുകയാണ് ചെയ്യുക (ഡബ്ബ സംവിധാനം).

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും ശീതീകരിച്ച വിശ്രമ മുറി ഒരുക്കി കുടുംബശ്രീ

Posted on Friday, September 27, 2019

തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശ്ശൂര്‍, തിരൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ ശീതീകരിച്ച വിശ്രമമുറികളുടെ (എസി വെയിറ്റിങ് ഹാള്‍) മാതൃകയില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും കുടുംബശ്രീ അംഗങ്ങള്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന വിശ്രമമുറി ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം. സുര്‍ജിത്ത് സെപ്റ്റംബര്‍ അഞ്ചിന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹാളില്‍ മണിക്കൂറിന് 30 രൂപ നിരക്കിലാണ് ഈടാക്കുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക ഇടവും ഹാളിലുണ്ട്. ടെലിവിഷനും വായിക്കാനായി പുസ്തകങ്ങളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

കാസര്‍ഗോഡും കുടുംബശ്രീ ചകിരി നിര്‍മ്മാണ യൂണിറ്റിന് തുടക്കം

Posted on Friday, September 27, 2019

കാസര്‍ഗോഡ് ജില്ലയിലും കുടുംബശ്രീയുടെ യന്ത്രവത്കൃത ചകിരി നിര്‍മ്മാണ യൂണിറ്റിന് തുടക്കം. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ സെപ്റ്റംബര്‍ 14ന് നടന്ന ചടങ്ങില്‍ കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തില്‍ യൂണിറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് ആരംഭിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ദ്ദേശം ജില്ലാ മിഷന്‍ മുന്നോട്ട് വച്ചപ്പോള്‍ അഞ്ച് കുടുംബശ്രീ വനിതകളെ തെരഞ്ഞെടുത്ത് യൂണിറ്റ് ആരംഭിക്കുന്നതിനായി കിനാനൂര്‍ കരിന്തളം സിഡിഎസ് മുന്നോട്ട് വരികയായിരുന്നു.

ആഘോഷമായി കമ്പളനാട്ടി

Posted on Friday, September 27, 2019

കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ തിരുനെല്ലി ആദിവാസി പ്രത്യേക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കമ്പളനാട്ടി പരിപാടി നാടിനാകെ ആഘോഷമായി. പുതിയൂര്‍ പാടത്ത് ഞാറ് നട്ട് വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൂടാതെ പണിയ, അടിയ, കാട്ടുനായ്ക്ക ആദിവാസി വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന്‍റെ ഉദ്ഘാടനവും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റ് മായാദേവി അധ്യക്ഷയായി. അന്യം നിന്ന് പോകുന്ന നെല്ലിനങ്ങള്‍ തിരുനെല്ലിയിലെ 120 ഏക്കര്‍ പാടത്ത് കൃഷി ചെയ്യും.

ഓണംവാരാഘോഷം 2019; സമാപനഘോഷയാത്ര, താരമായി കുടുംബശ്രീ നിശ്ചലദൃശ്യം ഫ്ളോട്ട്

Posted on Friday, September 27, 2019

ഓണംവാരാഘോഷ സമാപന ഘോഷയാത്രയില്‍ ശ്രദ്ധ നേടി കുടുംബശ്രീയുടെ ഫ്ളോട്ടും. സ്ത്രീശാക്തീകരണത്തിന്‍റെ കരുത്ത് തെളിയിക്കുന്ന ഫ്ളോട്ടായിരുന്നു സമാപനഘോഷയാത്രയില്‍ കുടുംബശ്രീ ഒരുക്കിയത്. എറൈസ് മള്‍ട്ടി ടാസ്ക് സംഘത്തിന്‍റെയും വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റിന്‍റെയും നേട്ടങ്ങള്‍ കാണികളിലേക്ക് എത്തിക്കുന്ന തരത്തിലായിരുന്നു ഈ നിശ്ചലദൃശ്യം. കെട്ടിട നിര്‍മ്മാണ സംഘങ്ങള്‍ക്കും എറൈസ് ടീമുനമായുള്ള പ്രത്യേകം പ്രത്യേകം യൂണിഫോമുകള്‍ അണഞ്ഞ വനിതകാളാണ് ഫ്ളോട്ടിലുണ്ടായിരുന്നത്.

നെഹ്റു ട്രോഫിയില്‍ അഭിമാനമായി കുടുംബശ്രീ വനിതകള്‍

Posted on Friday, September 27, 2019

ആലപ്പുഴയിലെ പുന്നമടക്കായലില്‍ നടന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ അഭിമാന നേട്ടം കൈവരിച്ച് കുടുംബശ്രീ വനിതകള്‍. നെഹ്റു ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കുടുംബശ്രീ വനിതകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 31ന് നടന്ന മത്സരത്തില്‍ തെക്കനോടി വിഭാഗത്തിലെ രണ്ടാം സ്ഥാനവും കുടുംബശ്രീ ടീം തുഴഞ്ഞ കാട്ടില്‍ തെക്കേതില്‍ വള്ളം കരസ്ഥമാക്കി.

കാരുണ്യം കവിഞ്ഞൊഴുകുമ്പോള്‍

Posted on Sunday, August 18, 2019

കാലവര്‍ഷക്കെടുതി നാടൊട്ടുക്കും ദുരിതം വിതയ്ക്കുമ്പോള്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക സൃഷ്ടിച്ച് മുന്നേറുകയാണ് കുടുംബശ്രീ. ദുരന്തബാധയുണ്ടായ അന്ന് മുതല്‍ സഹജീവികള്‍ക്കായി അക്ഷീണ പ്രവര്‍ത്തനങ്ങളാണ് അയല്‍ക്കൂട്ട വനിതകളും കുടുംബശ്രീ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ചെയ്തുവരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കളെത്തിച്ചും അവിടെ പ്രളയബാധിതര്‍ക്ക് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കിയും കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം പാകം ചെയ്ത് നല്‍കിയും അവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.

പോലീസ് ഓഫീസര്‍മാര്‍ക്കായി ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിപാടി

Posted on Tuesday, July 16, 2019

കേരള പോലീസിന്റെ പാരാമിലിട്ടറി വിഭാഗമായ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് വിഭാഗത്തിലെ ഓഫീസര്‍മാര്‍ക്കായി മലപ്പുറം ജില്ലാ മിഷന്‍ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിപാടി സംഘടിപ്പിച്ചു. ലിംഗപദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായാണ് ജൂണ്‍ 18നും 26നും കുടുംബശ്രീ ടീം ക്ലാസ്സുകള്‍ സംഘടിപ്പിച്ചത്. 102 ഓഫീസര്‍മാര്‍ പങ്കെടുത്തു. കുടുംബശ്രീ സംസ്ഥാന ജെന്‍ഡര്‍ പൂളില്‍ ഉള്‍പ്പെട്ട സാവിത്രി, രേഷ്മ, ഫെബിന എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

കണ്ണൂരിലെ പട്ടികജാതി ഹോസ്റ്റലുകളിലെങ്ങും സഖേയ സ്‌നേഹിത കൗണ്‍ലിങ് സെന്ററുകള്‍

Posted on Tuesday, July 16, 2019

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളില്‍ സ്‌നേഹിത കൗണ്‍സിലിങ് സെന്ററുകള്‍ ആരംഭിച്ചു. സുഹൃത്ത് എന്ന അര്‍ത്ഥം വരുന്ന സഖേയ എന്ന പേരിലാണ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിങ് സേവനങ്ങള്‍ നല്‍കുന്നതിനായുള്ള ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ ആറിന് തളിപ്പറമ്പയിലെ ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലില്‍ നടന്നു.

മൊബൈല്‍ വെജിറ്റബിള്‍ യൂണിറ്റുമായി തിരുവനന്തപുരം ജില്ലാ മിഷന്‍

Posted on Tuesday, July 16, 2019

Kudumbashree Thiruvananthapuram District Mission flagged off Mobile Vegetable unit. The initiative is launched associating with District Panchayath. Shri.V.K Madhu, President, District Panchayath flagged off the programme. Shri. V.K Prasanth, Mayor, Thiruvananthapuram Corporation made the first sale.