ഇംപാക്റ്റ് കേരള

ഇംപാക്റ്റ് കേരള(IMPACT KERALA) :ഇൻവെസ്റ്റ്മെന്റ് ഇൻ മുനിസിപ്പൽ ആൻഡ് പഞ്ചായത്ത് അസറ്റ് ക്രിയേഷൻ ഫോർ ട്രാൻസ്ഫർമേഷൻ ആണ് കമ്പനി ലക്ഷ്യമിടുന്നത്.

കമ്പനി പൂർത്തീകരിക്കാനുദ്ദേശിക്കുന്ന പ്രധാനപ്രവര്‍ത്തന  മേഖലാ പദ്ധതികള്‍

1.കേരള സംസ്ഥാന നിവാസികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള പ്രോജക്റ്റുകൾ, പദ്ധതികൾ, സ്കീമുകൾ, വ്യവസ്ഥകൾ/ഘടനകൾ, നടപടിക്രമങ്ങൾ എന്നിവ നടപ്പിലാക്കുക. ആരോഗ്യം, പരിസ്ഥിതിപ്രശ്നങ്ങൾ എന്നിവയിൽ വിട്ടുവീഴ്ച്ച ചെയ്യാതെ തന്നെ വികസനപദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

2. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും കമ്പനിക്കും പിൻതുടരാൻ പ്രാപ്തമായ പ്രോജക്റ്റുകളും പദ്ധതികളും ആവിഷ്കരിക്കുക.

3. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും മറ്റു സർക്കാർ ഏജൻസികളെയും പ്രതിനിധീകരിച്ചുകൊണ്ട് കേരള സംസ്ഥാനത്തിൽ ഉടനീളം വികസന പ്രവർത്തനങ്ങൾക്ക് പദ്ധതിവിഹിതം കണ്ടെത്തുകയും വിപുലീകരിക്കുകയം ചെയ്യുന്നതിനുള്ള ഏജൻസി ആയി പ്രവർത്തിക്കുക.

വെബ്‌ സൈറ്റ്: https://impactkerala.lsgkerala.gov.in