ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെയും ഒപ്പം ചേര്‍ത്ത് പിടിക്കാനുള്ള കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷന്റെ ശ്രമങ്ങളുടെ ഭാഗമായി അടൂരില്‍ നൃത്തവിദ്യാലയത്തിന് തുടക്കം. ജില്ലയെ ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ ജില്ലയാക്കി മാറ്റാനുള്ള ജില്ലാപഞ്ചായത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് മുദ്രാപീഠം എന്ന ഈ സംരംഭം പൂര്‍ത്തിയാക്കിയത്.
കുടുംബശ്രീ അംഗങ്ങളായ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ ഉള്‍പ്പെട്ട നക്ഷത്ര വി. കുറപ്പ്, നിരുപമ നിരഞ്ജന്, രാഖി, മിഥുന എന്നിവരാണ് നൃത്തവിദ്യാലയത്തിന് ചുക്കാന്‍ പിടിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ട് വരിക, അവരുടെ പ്രശ്നങ്ങള്‍ പറയാനും പരിഹരിക്കാനും കഴിവുകള്‍ വികസിപ്പിക്കാനുമുള്ള ഇടം സൃഷ്ടിക്കുക, സാമൂഹ്യ പദവിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തലത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ഫോറങ്ങള്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പത്തനംതിട്ട ജില്ലയെ ട്രാന്‍സ്ജെന്‍ഡര്‍ സൗഹ്യദ ജില്ലയാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലും പ്രത്യേകപദ്ധതികള്‍ നടപ്പിലാക്കിവരുന്നു.
'മുദ്രാപീഠം' നൃത്തവിദ്യാലയത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 22ന് അടൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി. ആര്. ബിന്ദു നിര്‍വഹിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി.
ജിജി മാത്യു (ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്), ആദില. എസ് (കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍), ദിവ്യ റെജി മുഹമ്മദ് (അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍), ആര്. നിരുപമ നിരഞ്ജന് (ട്രാന്‍സ്ജെന്‍ഡര്‍ സോഷ്യല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍) ബീന പ്രഭ (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ആര്. അജയകുമാര്‍ (ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്), ആര്. തുളസീധരന്‍ പിള്ള (പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), സാറ തോമസ് (ജില്ലാ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ചെയര്‍പേഴ്സണ്‍), ആശ വി. എസ് (ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), വത്സല കുമാരി എം.വി (അടൂര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ), രേഖ ബാബു ( ഏഴംകുളം സി.ഡി.എസ് ചെയര്‍പേഴ്സണ്‍) ബീന ബാബു, അനു വസന്തന് (അടൂര്‍ നഗരസഭ കൗണ്‍സിലര്‍), സാം തോമസ് (ഓട്ടോ ബ്രദേഴ്സ് പ്രസിഡന്റ് ) അനുപ പി. ആര് (കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍) എന്നിവര്‍ സംസാരിച്ചു.
- 19 views
Content highlight
mudrapeetham