നഗര ഗ്രാമാസൂത്രണ വകുപ്പ്

സംസ്ഥാനത്തെ നഗര-ഗ്രാമ പ്രദേശങ്ങളുടെ ആസൂത്രിത വികസനമെന്ന ലക്ഷ്യവുമായി നഗരാസൂത്രണ വകുപ്പ് തിരുവനന്തപുരം ആസ്ഥാനമായി 1957-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തു നിലവിലുള്ള അധിവാസകേന്ദ്രങ്ങളുടെ ചിതറിയ വികസന ശൈലിയും ഗ്രാമ-നഗര നൈരന്തര്യവും കണക്കിലെടുത്തുകൊണ്ട് ഗ്രാമീണ അധിവാസ കേന്ദ്രങ്ങളെക്കൂടി ഉള്‍പ്പെടുത്തി വകുപ്പിന്റെ പ്രവര്‍ത്തനമേഖല വിപുലമാക്കി. ഇതുപ്രകാരം, 1999-ല്‍ ഈ വകുപ്പിനെ ‘നഗര-ഗ്രാമാസൂത്രണ വകുപ്പ്’ എന്ന് പുനര്‍നാമകരണം ചെയ്തു. 1999 ജൂണ്‍ 22-ലെ ജി.ഒ (ആര്‍ റ്റി) നമ്പര്‍ 2003/99/എല്‍ എസ് ജി ഡി അനുസരിച്ച് നഗര-ഗ്രാമാസൂത്രണവകുപ്പിന്റെ ജില്ലാ ഓഫീസുകളെ ഡി.പി.സി-യുടെ സ്ഥാനീയാസൂത്രണ വിഭാഗമായി നിയമിച്ചു. വികേന്ദ്രീകൃതാസൂത്രണ സംവിധാനത്തില്‍ സ്ഥാനീയാസൂത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉപദേശം നല്‍കാന്‍ കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ വിവിധ മേഖലാസമിതികള്‍ ഈ വകുപ്പിലെ ടൌണ്‍പ്ലാനര്‍മാര്‍, ഡെപ്യൂട്ടി ടൌണ്‍പ്ലാനര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.

വകുപ്പിന്റെ പ്രധാന പ്രവര്‍ത്തന മേഖല

  • മുഖ്യ നഗരാസൂത്രകന്റെ മേല്‍നോട്ടത്തില്‍ നഗരാസൂത്രണ പദ്ധതികള്‍ തയ്യാറാക്കുക.
  • വികസന സാദ്ധ്യതകള്‍ പരിശോധിക്കുക.
  • നഗരാസൂത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു വേണ്ട സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുക.
  • കെട്ടിട നിര്‍മ്മാണവും ഭൂവികസനവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്ന അനുമതികള്‍ നല്‍കുക.

വെബ്സൈറ്റ് : www.townplanning.kerala.gov.in