ക്ലീന്‍ കേരള കമ്പനി

തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് ക്ലീന്‍ കേരള കമ്പനി . ബഹു: വകുപ്പ് മന്ത്രി ചെയര്‍മാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി തദ്ദേശസ്വയംഭരണ വകുപ്പ് ,സെക്രട്ടറി ഫിനാന്‍സ്, സെക്രട്ടറി പ്ലാനിംഗ് , ചെയര്‍മാന്‍ മുന്‍സിപ്പല്‍ ചെയര്‍മെന്‍ ചേംബര്‍ , പ്രസിഡന്റ് മേയേഴ്സ് ഫോറം തുടങ്ങി അംഗങ്ങളെ ഉള്‍പ്പെടുത്തിയ ഡയറക്ടര്‍ ബോര്‍ഡാണ് കമ്പനിയുടെ നിയന്ത്രണം നടത്തുന്നത്.

സംസ്ഥാനത്തെ ശുചിത്വ പരിപാലന രംഗത്ത് സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനും അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയമായ പുന:ചംക്രമണത്തിനും , സംസ്ക്കരണത്തിനും ഉതകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമാണ് കമ്പനിയുടെ ലക്‌ഷ്യം. ഇതിലേക്കായി വിവിധ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി വരുന്നു.

വെബ് സൈറ്റ്  :  www.cleankeralacompany.com