പെര്‍ഫോമന്‍സ് ഓഡിറ്റ്‌ വിഭാഗം

1956-ല്‍ കേരള സംസ്ഥാനം രൂപവല്‍കൃതമായതിനെ തുടര്‍ന്ന് കേരള ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് നിലവില്‍ വന്നു. അതിനുമുമ്പ് തിരു-കൊച്ചി പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ഓഡിറ്റ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പും മലബാര്‍ - കാസറഗോഡ് പ്രദേശത്തെ ഓഡിറ്റ് മദ്രാസ് ലോക്കല്‍ ഫണ്ട് അക്കൌണ്ട്സ് എക്സാമിനറുമാണ് നിര്‍വ്വഹിച്ചിരുന്നത്. ഇപ്പോള്‍ 1994-ലെ കേരള ലോക്കല്‍ ഫണ്ട് ആക്ടിന് അനുസൃതമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടക്കുന്നത്. കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരവ്-ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കുന്ന ചുമതല ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് ഡയറക്ടറിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഒരു സാമ്പത്തികവര്‍ഷം അവസാനിച്ച് അടുത്ത ജൂലായ് 31-ന് മുമ്പ് വരവ്-ചെലവ് കണക്കുകളുടെ വാര്‍ഷിക ധനകാര്യ പത്രിക തയ്യാറാക്കി ഓഡിറ്റിനായി ലോക്കല്‍ ഫണ്ട് വകുപ്പ് അധികാരികള്‍ക്ക് നല്‍കണം. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്ടര്‍ സമാഹൃത ആഡിറ്റ് റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും സംസ്ഥാന നിയമസഭ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. തിരുവനന്തപുരം വികാസ് ഭവനിലാണ് വകുപ്പിന്റെ ആസ്ഥാനം. എല്ലാ ജില്ലകളിലും ജില്ലാ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. 2014 ഒക്ടോബര്‍ മുതല്‍ കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് എന്ന് പുനര്‍ നാമകരണം ചെയ്തു.

സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ്‌ ഓഫീസര്‍
ഫോണ്‍ : 0471-2335413, 0471-2518886
ഇ-മെയില്‍ : spaokerala@gmail.com

പഞ്ചായത്ത് അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍ / ജില്ലാ പെര്‍ഫോമന്‍സ് ഓഫീസര്‍മാര്‍
തിരുവനന്തപുരം 0471-2733593
കൊല്ലം 0474-2793431
പത്തനംതിട്ട 0468-2222207
ആലപ്പുഴ 0477-2252784
കോട്ടയം 0481-2583506
ഇടുക്കി 04862-222815
എറണാകുളം 0484-2422216
തൃശ്ശൂര്‍ 0487-2360354
പാലക്കാട് 0491-2505155
മലപ്പുറം 0483-2734984
കോഴിക്കോട് 0495-2371916
വയനാട് 04936-202663
കണ്ണൂര്‍ 0497-2700081
കാസര്‍ഗോഡ് 04994-255803