അട്ടപ്പാടി ട്രൈബല് ഫുട്ബോള് ലീഗിന് തുടക്കം
അട്ടപ്പാടിയിലെ ആദിവാസി യുവാക്കള്ക്കിടയിലെ മെസ്സിമാര്ക്കും റൊണാള്ഡോമാര്ക്കുമെല്ലാം തങ്ങളുടെ ഫുട്ബോള് പ്രതിഭ തെളിയിക്കാനുള്ള അവസരം നല്കി അട്ടപ്പാടി ട്രൈബല് ഫുട്ബോള് ലീഗുമായി കുടുംബശ്രീ.
അട്ടപ്പാടി ആദിവാസി സമഗ്ര പദ്ധതിയുടെ ഭാഗമായുള്ള സെവന്സ് ഫുട്ബോള് ലീഗ് 23ന് കിക്കോഫ് ചെയ്തു. അഗളി പഞ്ചായത്ത് ഗ്രൗണ്ടിലാണ് മത്സരങ്ങള്. ഫൈനല് 25ന് നടക്കും.
കാസര്ഗോഡിലേക്ക് വഴി തുറക്കും 'യാത്രാശ്രീ'
കാസര്ഗോഡ് ജില്ലയെ അറിയാനെത്തുന്ന വിനോദസഞ്ചാരികള്ക്ക് വഴികാട്ടാന് തയാറെടുക്കുകയാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്, 'യാത്രാശ്രീ'യിലൂടെ. ജില്ലയുടെ ചരിത്രവും ഭൂപ്രകൃതിയും കലയും ഭാഷാ സംസ്കൃതിയും ഭക്ഷണരീതികളും ഉള്പ്പെടെയുള്ള വൈവിധ്യങ്ങള് അറിഞ്ഞ് അത് അനുസരിച്ചുള്ള പാക്കേജുകള് തയാറാക്കി സഞ്ചാരികള്ക്ക് മുന്നില് അവതരിപ്പിക്കുകയാണ് ചെയ്യുക.
'എന്റെ തൊഴില്, എന്റെ അഭിമാനം' - സര്വേ ആദ്യമായി പൂര്ത്തിയാക്കി തൃശ്ശൂരിലെ പരിയാരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്
നോളജ് എക്കണോമി മിഷനിലൂടെ 20 ലക്ഷം പേര്ക്ക് തൊഴില് ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ' എന്റെ തൊഴില് എന്റെ അഭിമാനം' പ്രചാരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ മുഖേന നടത്തുന്ന ഗുണഭോക്തൃ സര്വേ കേരളത്തില് ആദ്യമായി 100% പൂര്ത്തീകരിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ആയി മാറിയിരിക്കുകയാണ് തൃശ്ശൂര് ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്ത് സി.ഡി.എസ്. 9402 കുടുംബങ്ങളിലാണ് പഞ്ചായത്തില് സര്വേ നടത്തിയത്.
ശ്രദ്ധയാകര്ഷിച്ച് കേരള ഗെയിംസ് എക്സ്പോയില് കുടുംബശ്രീ ഫുഡ്കോര്ട്ട്
പ്രഥമ കേരള ഗെയിംസിനോട് അനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില് കേരള ഒളിംപിക് അസോസിയേഷന് ഒരുക്കിയിരിക്കുന്ന കേരള ഗെയിംസ് എക്സ്പോയില് ശ്രദ്ധ നേടി കുടുംബശ്രീ ഫുഡ്കോര്ട്ട്. കേരളത്തിന്റെയും മഹരാഷ്ട്ര, കര്ണ്ണാടക, തെലങ്കാന, പഞ്ചാബ് ഉള്പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെയും രുചികരമായ ഭക്ഷണവിഭവങ്ങളാണ് 8000 ചതുരശ്ര അടിയിലുള്ള ഈ ഫുഡ്കോര്ട്ടില് ലഭിക്കുന്നത്. ഏപ്രില് 29 മുതല് മേയ് 10 വരെയാണ് എക്സ്പോ.
Pagination
- Previous page
- Page 2
- Next page