ഫീച്ചറുകള്‍

149 കുടുംബശ്രീ കമ്മ്യൂണിറ്റി റിസേഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് കൂടി മൃഗസംരക്ഷണ വകുപ്പിന്റെ എ ഹെല്‍പ്പ് അക്രഡിറ്റേഷന്

Posted on Wednesday, August 7, 2024
മൃഗസംരക്ഷണ മേഖലയിലെ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ എ ഹെല്പ്പ് (അക്രഡിറ്റഡ് ഏജന്റ് ഫോര് ഹെല്ത്ത് ആന്ഡ് എക്‌സ്റ്റന്ഷന് ഓഫ് ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്) കര്മ്മസേന അക്രഡിറ്റേഷന് 149 കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്മാര്ക്ക് കൂടി.
 
ഇതുവരെ 179 കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്മാര്ക്ക് ഈ അക്രഡിറ്റേഷന് ലഭിച്ചു കഴിഞ്ഞു.
സേവനങ്ങള് ക്ഷീരകര്ഷകരുടെ വീട്ടുപടിക്കലെത്തിക്കുന്നതിനും വിജ്ഞാന പ്രവര്ത്തനങ്ങള് ത്വരിതപ്പെടുത്തുന്നതിനുമാണ് എ ഹെല്പ്പ് കര്മ്മസേന കുടുംബശ്രീയുമായി ചേര്ന്ന് മൃഗസംരക്ഷണ വകുപ്പ് രൂപീകരിച്ചത്. 17 ദിവസം റസിഡന്ഷ്യല് പരിശീലനവും റൂഡ്‌സെറ്റി, നാഷണല് ഡയറി ഡെവലപ്പ്‌മെന്റ് ബോര്ഡ് (എന്.ഡി.ഡി.ബി) വഴി എഴുത്ത്, വൈവ, പ്രാക്ടിക്കല് പരീക്ഷകളിലൂടെയുള്ള തേര്ഡ് പാര്ട്ടി വിലയിരുത്തലും വിജയകരമായി പൂര്ത്തീകരിച്ചത് അടിസ്ഥാനത്തിലാണ് ഇവരെ എ ഹെല്പ്പ് കര്മ്മസേനയിലേക്ക് തെരഞ്ഞെടുത്തത്.
 
കണ്ണൂര് എല്.എം.ടി.സി, പാലക്കാട് , വാഗമണ്, തിരുവനന്തപുരം എന്നീ സെന്ററുകളിലാണ് അംഗങ്ങള് പരിശീലനം പൂര്ത്തീകരിച്ച് സര്ട്ടിഫിക്കേഷന്നേടിയത്. നിലവില് 90 പേര്ക്കുള്ള പരിശീലനം നടന്നുവരികയാണ്. ഇവരുടെ പരിശീലനം ഈ മാസം 25ന് പൂര്ത്തിയാകും. ഈ വര്ഷം ഒരു പഞ്ചായത്തില് രണ്ട് പേര് വീതം ആകെ 2500 പേര്ക്ക് പരിശീലനം നല്കി മൃഗ സംരക്ഷണ മേഖലയില് എ ഹെല്പ്പ് കര്മ്മസേന രൂപീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
 
jj

 

Content highlight
a help

വയനാടിനുള്ള ജെസിയുടെയും റീനയുടെയും ഈ കരുതലിന് വജ്രത്തിളക്കം

Posted on Tuesday, August 6, 2024
 
കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ 15-ാം വാര്ഡില് നിന്നും ശേഖരിച്ച മാലിന്യം വേര്തിരിക്കുന്നതിനിടയിലാണ് ഹരിതകർമ്മസേനാംഗങ്ങളായ ജെസി വര്ഗീസും റീന ബിജുവും ഒരു ചെറിയ പൊതി കണ്ടത്. തുറന്നു നോക്കുമ്പോള് വജ്രാഭരണമാണ് ഉള്ളില്! തൊട്ടടുത്ത തന്നെ മറ്റൊരു പൊതിയും കിട്ടി. അതും വജ്രം! ഒരു ഡയമണ്ട് നെക്ലസ്, രണ്ട് ഡയമണ്ട് കമ്മല്. രണ്ടും കൂടി ഏതാണ്ട് നാലര ലക്ഷത്തിലധികം വില മതിക്കും.
 
ജെസിക്കും റീനക്കും ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. ഉടന് തന്നെ വാര്ഡ് മെമ്പര് ലില്ലി റാഫേലിനെ വിളിച്ചു. മെമ്പറുടെ സാന്നിദ്ധ്യത്തില് ഉടമയെ കണ്ടെത്തി കയ്യോടെ വജ്രാഭരണങ്ങള് തിരിച്ചേല്പ്പിച്ചു. വജ്രാഭരണം തിരിച്ചു നല്കിയ വാര്ത്തയറിഞ്ഞ് ഇരുവരെയും അഭിനന്ദിക്കാനെത്തിയ കെ.ജെ. മാക്‌സി എം.എല്.എയും മുന് കേന്ദ്രമന്ത്രി കെ.വി.തോമസും ചേര്ന്ന് ഇവര്ക്ക് പാരിതോഷികം കൈമാറി.
 
ഇങ്ങനെ മാലിന്യകൂമ്പാരത്തില് നിന്നും ലക്ഷങ്ങളുടെയും ദശലക്ഷങ്ങളുടെ വിലപിടിപ്പുള്ള പലതും ഹരിതകര്മ്മസേനാംഗങ്ങള് കണ്ടെത്തുകയും അവ ഉടമകളെ തേടിപ്പിടിച്ച് തിരികെ ഏല്പ്പിക്കുകയും ചെയ്യുന്ന വാര്ത്ത ഇപ്പോള് കേരളത്തിന് പുതുമയല്ല. മാലിന്യ സംസ്‌കരണത്തിലൂടെ നാടിന്റെ വിശുദ്ധിയുടെ കാവല്ക്കാരായ ഹരിതകര്മ്മസേന ഇപ്പോൾ വിശ്വാസ്യതയുടെ കൂടി പേരായി കഴിഞ്ഞു. തങ്ങളുടെ വിശ്വാസ്യതയ്ക്ക് ലഭിച്ച പാരിതോഷികം വയനാട്ടിലെ ദുരിതബാധിതകര്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഹരിതകർമ്മസേനയ്ക്ക് ആകെ അഭിമാനമായി മാറി ജെസിയും റീനയും.
 
 
Content highlight
Haritha Karma Sena members returns the diamond ornament found in the garbage; Donates the reward received for returning the ornament to CMDRF

വയനാട് തിരുനെല്ലിയില്‍ ബെദിയാട്ട സീസണ്‍ - 3 ഓഗസ്റ്റില്‍ ; പോസ്റ്റര്‍ പ്രകാശനം ചെയ്തു

Posted on Tuesday, July 30, 2024

കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വയനാട് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായുള്ള ബെദിയാട്ട സീസണ്‍ - 3 ഓഗസ്റ്റ് മാസത്തില്‍ സംഘടിപ്പിക്കും. സീസണ്‍ 3 യുടെ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ജൂലൈ 28ന്‌ തിരുനെല്ലി പഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന് നല്‍കി നിര്‍വഹിച്ചു.

 വയനാട് കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത്, തിരുനെല്ലി സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിലാണ് ബെദിയാട്ട സീസണ്‍ 3യുടെ സംഘാടനം. ഓഗസ്റ്റ് 10 ന് യുവതീ - യുവാക്കളുടെ ചളി ഉത്സവം ചെറുകുമ്പം പാടശേഖരത്തിലും, ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷവും സ്ത്രീകളുടെയും കുട്ടികളുടെയും ചളി ഉത്സവവും പ്ലാമൂല പാടശേഖരത്തിലും, ഓഗസ്റ്റ് 18ന് കമ്പളനാട്ടി ആനപ്പാറ പാടശേഖരത്തിലും, ഓഗസ്റ്റ് 25ന് ട്രൈബല്‍ യൂത്ത് ക്ലബ് അംഗങ്ങളുടെ മഡ് ഫുട്‌ബോള്‍ മത്സരം അപ്പാപ്പറ പാടശേഖരത്തിലുംസംഘടിപ്പിക്കും

 പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വത്സലകുമാരി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. സൗമിനി, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റെജീന വി.കെ, എന്‍.ആര്‍.എല്‍.എം കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍ ടി.വി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
 

Content highlight
വയനാട് തിരുനെല്ലിയില്‍ ബെദിയാട്ട സീസണ്‍ - 3 ഓഗസ്റ്റില്‍ ; പോസ്റ്റര്‍ പ്രകാശനം ചെയ്തു

'ചലനം' മെന്റര്‍ഷിപ്പ് പ്രോഗ്രാം - മെന്റര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

Posted on Tuesday, July 9, 2024
കുടുംബശ്രീ നഗര സി.ഡി.എസുകള് കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന 'ചലനം' മെന്റര്ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുത്ത 11 മെന്റര്മാര്ക്ക് അഞ്ച് ദിന പരിശീലനം നല്കി. ജൂലൈ രണ്ട് മുതല് ആറ് വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില് കുടുംബശ്രീ സംഘടനാ സംവിധാനം ശക്തിപ്പെടുത്തല്, ഉപജീവന വികസനം, സി.ഡി.എസ് - നഗരസഭ സംയോജനം, നഗരസഭകളുടെ പ്ലാന് തയ്യാറാക്കലും കമ്മ്യൂണിറ്റി ബേസ്ഡ് ഓര്ഗനൈസേഷന്റെ (സി.ബി.ഒ) പങ്കും, പ്രാദേശിക സാമ്പത്തിക വികസനം, ഫിനാന്ഷ്യല് മാനേജ്മെന്റ്, മെന്റര്ഷിപ്പ് സ്‌കില്സ്, സ്ട്രെസ്സ് മാനേജ്മെന്റ് ആന്ഡ് ഇമോഷണല് ബാലന്സിങ്, പ്രശ്നപരിഹാരം തുടങ്ങി വിവിധ വിഷയങ്ങളില് പരിശീലനം നല്കി.
 
തിരുവനന്തപുരം കോര്പ്പറേഷന് സെക്രട്ടറിയും കുടുംബശ്രീ മുന് പ്രോഗ്രാം ഓഫീസറുമായ എസ്. ജഹാംഗീര്, ശുചിത്വ മിഷന് കണ്സള്ട്ടന്റും കുടുംബശ്രീയുടെ മുന് പ്രോഗ്രാം ഓഫീസറുമായ എന്. ജഗജീവന്, സൈക്കോളജിസ്റ് ഡോ. റീമ സുദര്ശന്, പുനലൂര് സി.ഡി.എസ് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗവും യോഗ, ഫിറ്റ്നസ് ട്രെയിനറുമായ ആര്യാ മുരളി എന്നിവരും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്മാരായ നിഷാദ് സി.സി, അബ്ദുള് ബഷീര്, എം. പ്രഭാകരന്, സുചിത്ര. എസ്, സുധീര് കെ.ബി, ഷിബു എന്.പി, അനീഷ് കുമാര് എം.എസ്, ബീന. ഇ, പൃഥ്വിരാജ്, സാബു. ബി, നിഷാന്ത് ജി.എസ്, മുഹമ്മദ് ഷാന്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്മാരായ രമ്യ, രതീഷ്, ഷൈജു, കുടുംബശ്രീ നാഷണല് റിസോഴ്സ് ഓര്ഗനൈസേഷന് പ്രോഗ്രാം മാനേജര് പ്രിയ പോള് എന്നിവരും വിവിധ വിഷയങ്ങളില് പരിശീലനം നല്കുകയും സംശയങ്ങള്ക്ക് മറുപടി നല്കുകയും ചെയ്തു.
 
സംസ്ഥാന മിഷനു വേണ്ടി പരിശീലന മോഡ്യൂള് വികസിപ്പിച്ചതും പരിശീലനം കോര്ഡിനേറ്റ് ചെയ്തതും ചലനം പ്രോഗ്രാമിന്റെ ആറ് പേരടങ്ങിയ മെന്റര് കോര് ഗ്രൂപ്പായിരുന്നു. പരിശീലനത്തിന് ശേഷം തെരഞ്ഞെടുത്ത സി.ഡി.എസുകളില് 10 ദിവസത്തെ ഇമേഴ്ഷന് സ്റ്റഡി നടത്തി പ്രവര്ത്തന കലണ്ടര് തയ്യാറാക്കും. തുടര്ന്ന് ആറ് മാസക്കാലം സി. ഡി.എസുകള്ക്ക് പിന്തുണ നല്കും.
Content highlight
'ചലനം' മെന്റര്‍ഷിപ്പ് പ്രോഗ്രാം - മെന്റര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

മാതൃകയാക്കാം ഈ അഗ്നിച്ചിറകുകളെ

Posted on Friday, July 5, 2024
കുടുംബശ്രീയുടെ പുതു മുഖമായ ഓക്‌സിലറി ഗ്രൂപ്പുകള്‍ക്കെല്ലാം മാതൃകയാക്കാനാകുന്ന പ്രവര്‍ത്തനവുമായി ശ്രദ്ധ നേടുകയാണ് കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ 18ാം വാര്‍ഡിലെ കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പായ വിങ്‌സ് ഓഫ് ഫയര്‍. രണ്ട് വയസ്സ് പ്രായമായ ഈ 15 അംഗ ഗ്രൂപ്പ് ഏറെ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
 
സ്വന്തമായി ഉപജീവനം കണ്ടെത്തുന്നതിനോടൊപ്പം പുതുതലമുറയ്ക്ക് മുഴുവന്‍ തുണയാകുന്ന തരത്തില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിപ്പാണ് ഇതില്‍ പ്രധാനം. കൂടാതെ സാമൂഹ്യ രംഗത്തും ഏറെ ഫലപ്രദമായ ഇടപെടലുകള്‍ നടത്തി വരുന്നു. വിദ്യാസമ്പന്നരായ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ക്ലാസ്സുകളെടുക്കുന്ന ട്യൂഷന്‍ സെന്ററില്‍ 20ലേറെ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.
 
ക്രിസ്മസ് കാലത്ത് കരോള്‍ നടത്തി കിട്ടിയ തുക വടകരയിലെ തണല്‍ വൃദ്ധസദനത്തിലെ അംഗങ്ങള്‍ക്കായി ചെലവഴിച്ചു. ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിക്കുന്നതിന് ഇടപെടല്‍ നടത്തി. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. ഓണം, ക്രിസ്മസ് ആഘോഷങ്ങളും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. നാട്ടിലെ മുഴുവന്‍ യുവതികള്‍ക്കും അവരുടെ കലാ, സാംസ്‌ക്കാരിക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള സര്‍ഗോത്സവമായ വനിതാ മേളയും ഒരുക്കി...ഇങ്ങനെ നീളുന്നു സാമൂഹ്യ രംഗത്തെ വിങ്‌സ് ഓഫ് ഫയറിന്റെ ഇടപെടലുകള്‍.
 
18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള യുവതികള്‍ക്ക് അംഗങ്ങളാനാകാനാകുന്ന കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് രൂപീകരിക്കുക. ഒരു ഗ്രൂപ്പില്‍ പരമാവധി 10 മുതൽ 20 പേര്‍ക്കാണ് അംഗങ്ങളാനാകുക. അതില്‍ കൂടുതല്‍ പേര്‍ താത്പര്യത്തോടെ മുന്നോട്ട് വന്നാല്‍ അതേ വാര്‍ഡില്‍ തന്നെ മറ്റൊരു ഗ്രൂപ്പ് കൂടി രൂപീകരിക്കാനാകുമാകും.
Content highlight
'Wings of Fire' Auxiliary Group from Kozhikode sets a new modelml

കെ-ലിഫറ്റ് : ഇടമലക്കുടിയില്‍ 100 കുടുംബങ്ങള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീ

Posted on Wednesday, March 6, 2024

ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ ഇക്കൊല്ലം നൂറു കുടുംബങ്ങള്‍ക്ക് ഉപജീവനമൊരുക്കാന്‍ കുടുംബശ്രീ ഊരുസംഗമത്തില്‍ തീരുമാനം. വിവിധ കുടികളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്ത ഊരുസംഗമം ഇടമലക്കുടിയുടെ പ്രധാന കാര്‍ഷിക ഉത്പന്നങ്ങളായ കരുമുളകിന്റെയും ഏലത്തിന്റെയും ബ്രാന്‍ഡിംഗ് അടക്കമുള്ള പുതിയ സംരംഭങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. .

ഇക്കൊല്ലം സംസ്ഥാനത്തെ മൂന്ന് ലക്ഷം അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ഉപജീവനം ലക്ഷ്യമിട്ട് കുടുംബശ്രീ ആവിഷ്‌കരിച്ചിരിക്കുന്ന കെ-ലിഫ്റ്റ് (Kudumbashree Livelihood Initiative for Transformation ) പദ്ധതിയുടെ ഭാഗമായാണ് കാനനപഞ്ചായത്തിലെ നൂറ് അംഗങ്ങള്‍ക്ക് വരുമാനമാര്‍ഗ്ഗം ഉറപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൃഗസംരക്ഷണം, കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍, തയ്യല്‍ യൂനിറ്റ്, പെട്ടിക്കട, മുള ഉത്പന്നങ്ങള്‍, വനവിഭവങ്ങളുടെ ശേഖരണവും വിപണനവും തുടങ്ങിയ മേഖലകളിലാണ് വിവിധ കുടികളിലായി പഞ്ചായത്ത് നിവാസികള്‍ക്ക തൊഴില്‍ ഒരുക്കുന്നത്.

മൃഗസംരക്ഷണ മേഖലയില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് തദ്ദേശിയ ഇനത്തില്‍പ്പെട്ട ആട്-കോഴി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കും. മത്സ്യം വളര്‍ത്താനുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കും. വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കുടികളില്‍ നിന്നും ഇതിനകം ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചുകൊണ്ട് എത്രയും വേഗം പദ്ധതി നടപ്പാക്കും.

ദേവികുളം ബ്ലോക്കില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാര്‍ഡായിരുന്ന ഇടമുലക്കുടി 2010 നവംബര്‍ ഒന്നിനാണ് കേരളത്തിലെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായി രൂപീകരിക്കുന്നത്. അതിനു മുമ്പ് തന്നെ ഇവിടെ കുടുബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ചെന്നെത്തിയിരുന്നു. പ്രത്യേക

പഞ്ചായത്താക്കിയ ശേഷം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. 36 അയല്‍ക്കൂട്ടങ്ങളിലായി ഇപ്പോള്‍ എല്ലാ കുടുംബങ്ങളെയും കുടുംബശ്രീയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

എന്‍.ആര്‍.എല്‍.എം പദ്ധതിയുടെ ഭാഗമായി ഊരില്‍ നിന്നുള്ള തന്നെയുള്ള ആനിമേറ്റര്‍മാരെ നിയോഗിച്ചുകൊണ്ട് ഊരുതല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആസൂത്രിതവും വ്യവസ്ഥാപിതവുമായി നടപ്പാക്കി വരികയാണ്. സൊസൈറ്റി കുടിയില്‍ സി.ഡി.എസ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചതും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സഹായകമായിട്ടുണ്ട്. കുടിനിവാസികളായ ഇരുപത് ആനിമേറ്റര്‍മാര്‍ സി.ഡി.എസ് ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന് ഊരുസംഗമത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അമരവതി അധ്യക്ഷത വഹിച്ചു. ഗ്രാമപചായത്ത് വൈസ് പ്രസിഡന്റ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പി.ആര്‍.ഒ നാഫി മുഹമ്മദ് മുഖ്യപ്രഭാഷണവും കുടുംബശ്രീ സ്റ്റേറ്റ് ട്രൈബല്‍ പ്രോഗ്രാം ഓഫീസര്‍ മനോജ് പദ്ധതി വശദീകരണവും നടത്തി. സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ശാരിക, ജില്ലാ പ്രോഗ്രാം മാനേജര്‍ ബിജു ജോസഫ് എന്നിവര്‍ സംസാരിച്ചു അനിമേറ്റര്‍മാരായ സുപ്രിയ സ്വാഗതവും ശരത് നന്ദിയും പറഞ്ഞു. സംഗമത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പുറമെ ഊരുമൂപ്പന്‍മാര്‍, യൂത്ത് ക്ലബ് പ്രതിനിധികള്‍, അനിമേറ്റര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സൊസൈറ്റി കുടി, ഷെടുകുടി, ഇഡലിപ്പാറകുടി , അമ്പലപടി കുടി എന്നിവിടങ്ങളില്‍ പ്രതേക ഊരുതല മീറ്റിംഗുകളും സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. സൊസൈറ്റി കുടിയില്‍ ചെയര്‍പേഴ്‌സണ്‍ അമരവതി, ഷെടുകുടി അനിമേറ്റര്‍ സരിത, സുപ്രിയ അങ്കമ്മ എന്നിവരും, അമ്പലപാടികുടിയില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ രമണി, അനിമേറ്റര്‍ ശരത് എന്നിവരും, ഇഡലിപറകുടിയില്‍ അനിമേറ്റര്‍മാരായ ഭാഗ്യലക്ഷ്മി, നീല, സുനിത, ബിജു, ഗോപി, ശശികുമാര്‍, സോക്കര്‍, സി.ഡി.എസ് അക്കൗണ്ടന്റ് രാമകൃഷ്ണന്‍ എന്നിവരും നേതൃത്വ നല്‍കി.

Content highlight
idamalakkudi k lift

കുടുംബശ്രീ ഉത്പന്നങ്ങളും കേരള രുചിയും നോയിഡയില്

Posted on Tuesday, February 20, 2024
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഉത്തര്പ്രദേശിലെ നോയിഡ സിറ്റി സെന്ററിലെ നോയിഡ ഹാത് ആന്ഡ് ബങ്കര് ഭവനില് സംഘടിപ്പിച്ചിരിക്കുന്ന ആജീവിക സരസ് മേളയില് ആയുര്വേദ, കരകൗശല ഉത്പന്നങ്ങളും കേരളത്തിന്റെ സ്വന്തം ഭക്ഷണവിഭവങ്ങളും ഒരുക്കി കുടുംബശ്രീയും.
 
എട്ട് സംരംഭ യൂണിറ്റുകളും മൂന്ന് കഫേ യൂണിറ്റുകളുമാണ് ഫെബ്രുവരി 16ന് ആരംഭിച്ച മേളയില് കുടുംബശ്രീ പ്രതിനിധികളായുള്ളത്. മാര്ച്ച് നാല് വരെ നീണ്ടു നില്ക്കുന്ന മേളയില് കരകൗശല ഉത്പന്നങ്ങളുമായി ശ്രീഭദ്ര (പത്തനംതിട്ട), സ്‌നേഹ (മലപ്പുറം), കൈത്തറി ഉത്പന്നങ്ങളോടെ അമൃതകിരണം (തൃശ്ശൂര്), ശ്രേയസ്സ് (കോഴിക്കോട്) ഭക്ഷ്യ ഉത്പന്നങ്ങളുായി ഉദയം (അട്ടപ്പാടി, പാലക്കാട്), മേഘ (എറണാകുളം) ആയുര്വേദ ഉത്പന്നങ്ങളോടെ ഇന്സാറ്റ് (എറണാകുളം) എന്നീ യൂണിറ്റുകളാണ് പങ്കെടുക്കുന്നത്.
 
അട്ടപ്പാടിയിലെ തനത് വിഭവങ്ങള് ലഭ്യമാക്കി ജീവ കഫേ യൂണിറ്റും കാസര്ഗോഡെ സുകൃതം യൂണിറ്റും എറണാകുളത്തെ ലക്ഷ്യ ജ്യൂസും നോയിഡ ഫുഡ് കോര്ട്ടിലെ സാന്നിധ്യമാണ്.
Content highlight
nodia saras mela

സംസ്ഥാന ബഡ്സ് കലോത്സവം തില്ലാന : വരക്കൂട്ടം സംഘടിപ്പിച്ചു

Posted on Wednesday, January 17, 2024

സംസ്ഥാന ബഡ്‌സ് കലോത്സവം തില്ലാനയുടെ പ്രചാരണാര്‍ത്ഥം കണ്ണൂര്‍ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് പരിസരത്ത്  'വരക്കൂട്ടം ' ചിത്രരചന പരിപാടി സംഘടിപ്പിച്ചു.

ബ്രണ്ണന്‍ കോളേജിലെ 4 വേദികളില്‍ ജനുവരി 20,21 തീയതികളില്‍ സംഘടിപ്പിക്കുന്ന കലോത്സവത്തില്‍ 400 ഓളം ബഡ്സ് പരിശീലനാര്‍ത്ഥികളാണ് പങ്കെടുക്കുക.
 
  ധര്‍മ്മടം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.എം സുര്‍ജിത് അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരന്‍ സെല്‍വന്‍ മേലൂര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
 
  ആരോഗ്യ വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ. സി. വി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു. കെ, വാര്‍ഡ് മെമ്പര്‍ ലതിക, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എമിലി ജെയിംസ് തുടങ്ങിയവര്‍  പങ്കെടുത്തു.

  ചിത്രകാരന്‍മാരായ എ. സത്യനാഥ്, എ. രവീന്ദ്രന്‍, സുരേഷ് ബാബു പാനൂര്‍ , പ്രിയങ്ക പിണറായി എന്നിവര്‍ക്കൊപ്പം സേക്രഡ് ഹാര്‍ട്ട് വിദ്യാര്‍ത്ഥികളും വരക്കൂട്ടത്തിന്റെ ഭാഗമായി.

Content highlight
'Varakoottam' Painting Programme organized for the promotion of 'Thillana', the State Level BUDS Festivalml

കാർഷിക വിപണന മേഖല: കോഴിക്കോട്ട് കുടുംബശ്രീയുടെയും ജില്ലാ പഞ്ചായത്തിന്റെയും 'എ പ്ലസ്'

Posted on Tuesday, January 16, 2024
കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യ വർദ്ധിത വിപണനത്തിൻ്റെ ഭാഗമായി ജില്ലാ പഞ്ചായത്തുമായി സംയോജിച്ച് ചിപ്സ് യൂണിറ്റുകളുമായി കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷൻ. ' എ പ്ലസ് ' എന്ന് പേരിട്ട
കാർഷിക മൂല്യവർദ്ധിത യൂണിറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ  ജനുവരി 13ന് സംഘടിപ്പിച്ച ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ. എസി ന്റെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശി നിർവഹിച്ചു.
 
ജിലയിലെ 7 സി.ഡി.എസുകളിലെ 14 അയൽക്കൂട്ടാംഗങ്ങൾ ഉത്പാദിപ്പിക്കുന്ന ഏത്തക്ക ചിപ്സ് , കപ്പ ചിപ്സ്, ചക്ക ചിപ്സ്, ശർക്കര വരട്ടി തുടങ്ങിയ വിവിധ ഉത്പന്നങ്ങളാണ് ' എ പ്ലസ് ' ബ്രാൻഡിൽ വിപണിയിലിറക്കുക. തിരുവമ്പാടി, ചക്കിട്ടപ്പാറ, മൂടാടി, തിരുവള്ളൂർ, കീഴരിയൂർ, കടലുണ്ടി, കൂരാച്ചുണ്ട് എന്നീ സി.ഡി.എസുകളിലാണ് ഉത്പാദനം.
 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് ആധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ. സിന്ധു സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ പുത്തൻപുരയിൽ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി. സി, ചേമഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി കിഴക്കയിൽ, അഴിയൂർ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയ്സൺ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മനേജർ ആരതി പി.വി നന്ദിയർപ്പിച്ചു സംസാരിച്ചു.
Content highlight
a plus of kozhikkode

‘വനസുന്ദരി’, ‘സൊലൈ മിലൻ’ എന്നീ വിഭവങ്ങൾക്ക് ശേഷം ‘കൊച്ചി മൽഹാർ’ അവതരിപ്പിച്ച് കുടുംബശ്രീ സംരംഭകർ

Posted on Wednesday, December 27, 2023

‘വനസുന്ദരി’, ‘സൊലൈ മിലൻ’ എന്നീ  വിഭവങ്ങൾക്ക്  ശേഷം  ‘കൊച്ചി മൽഹാർ’ എന്ന പുതിയ വിഭവം അവതരിപ്പിച്ചിരിക്കുകയാണ് കുടുംബശ്രീ സംരംഭകർ. വനസുന്ദരിയും സോളായി മിലാനും കുടുംബശ്രീ ഭക്ഷ്യമേളകളിലെ മിന്നും താരങ്ങളാണ്.  പ്രത്യേക രുചികളോടെ തയ്യാറാക്കിയ സ്വാദിഷ്ടമായ ചിക്കൻ വിഭവങ്ങളാണ് ഇവ.

കൊച്ചി ദേശീയ സരസ് മേളയുടെ ഭാഗമായി കുടുംബശ്രീ ഇപ്പോൾ ഒരു പുതിയ സിഗ്നേച്ചർ വിഭവം അവതരിപ്പിക്കുകയും അതിന് ‘കൊച്ചി മൽഹാർ’ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കാന്താരി, പച്ചമുളക്, പച്ചമാങ്ങ, കുടംപുളി, കറിവേപ്പില, ചെറിയ ഉള്ളി, ഉലുവപ്പൊടി, തേങ്ങാപ്പാൽ, ടൈഗർ പ്രോൺസ്, കരിമീൻ, വെളുത്ത മാംസമുള്ള മീനുകൾ എന്നിവ ഉപയോഗിച്ചാണ് കൊച്ചി മൽഹാർ തയ്യാറാക്കുന്നത്. എണ്ണ ഉപയോഗിക്കാതെയാണ് പാചകം ചെയ്യുന്നത്. നിർഭയ കുടുംബശ്രീ യൂണിറ്റ് തയ്യാറാക്കിയ ഈ ഭക്ഷണം 2023 ഡിസംബർ 26 മുതൽ എറണാകുളത്ത് നടക്കുന്ന സരസ് മേളയുടെ ഫുഡ് കോർട്ടിൽ ലഭ്യമാണ്. 2023 ഡിസംബർ 23ന് സരസ് മേളയിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്രതാരവും നർത്തകിയുമായ ശ്രീമതി ആശാ ശരത്താണ് കൊച്ചി മൽഹാറിനെ പരിചയപ്പെടുത്തിയത്.

Content highlight
Kudumbashree entrepreneurs launches 'Kochi Malhar' after 'Vanasundari' and 'Solai Milan' m