ഫീച്ചറുകള്‍

'മുദ്രാപീഠം' പത്തനംതിട്ട ജില്ലയിലൊരു ട്രാന്‍സ്‌ജെന്‍ഡര്‍ നൃത്തവിദ്യാലയം

Posted on Monday, November 11, 2024
ട്രാന്സ്‌ജെന്ഡര് സമൂഹത്തെയും ഒപ്പം ചേര്ത്ത് പിടിക്കാനുള്ള കുടുംബശ്രീ പത്തനംതിട്ട ജില്ലാമിഷന്റെ ശ്രമങ്ങളുടെ ഭാഗമായി അടൂരില് നൃത്തവിദ്യാലയത്തിന് തുടക്കം. ജില്ലയെ ട്രാന്സ്‌ജെന്ഡര് സൗഹൃദ ജില്ലയാക്കി മാറ്റാനുള്ള ജില്ലാപഞ്ചായത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി ഈ വര്ഷത്തെ പദ്ധതിയിലുള്പ്പെടുത്തിയാണ് മുദ്രാപീഠം എന്ന ഈ സംരംഭം പൂര്ത്തിയാക്കിയത്.
 
കുടുംബശ്രീ അംഗങ്ങളായ ട്രാന്സ്‌ജെന്ഡര് സമൂഹത്തില് ഉള്പ്പെട്ട നക്ഷത്ര വി. കുറപ്പ്, നിരുപമ നിരഞ്ജന്, രാഖി, മിഥുന എന്നിവരാണ് നൃത്തവിദ്യാലയത്തിന് ചുക്കാന് പിടിക്കുന്നത്. ട്രാന്സ്‌ജെന്ഡര് വിഭാഗത്തിനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്ത്തികൊണ്ട് വരിക, അവരുടെ പ്രശ്നങ്ങള് പറയാനും പരിഹരിക്കാനും കഴിവുകള് വികസിപ്പിക്കാനുമുള്ള ഇടം സൃഷ്ടിക്കുക, സാമൂഹ്യ പദവിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില് ജില്ലാ തലത്തില് ട്രാന്സ്ജെന്ഡര് ഫോറങ്ങള് രൂപീകരിച്ചു പ്രവര്ത്തിച്ചു വരുന്നുണ്ട്. പത്തനംതിട്ട ജില്ലയെ ട്രാന്സ്‌ജെന്ഡര് സൗഹ്യദ ജില്ലയാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലും പ്രത്യേകപദ്ധതികള് നടപ്പിലാക്കിവരുന്നു.
 
'മുദ്രാപീഠം' നൃത്തവിദ്യാലയത്തിന്റെ ഉദ്ഘാടനം ഒക്ടോബര് 22ന് അടൂരില് സംഘടിപ്പിച്ച ചടങ്ങില് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി. ആര്. ബിന്ദു നിര്വഹിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് ചടങ്ങില് അധ്യക്ഷനായി.
ജിജി മാത്യു (ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്), ആദില. എസ് (കുടുംബശ്രീ ജില്ലാ മിഷന് കോര്ഡിനേറ്റര്), ദിവ്യ റെജി മുഹമ്മദ് (അടൂര് നഗരസഭ ചെയര്പേഴ്സണ്), ആര്. നിരുപമ നിരഞ്ജന് (ട്രാന്സ്ജെന്ഡര് സോഷ്യല് ജസ്റ്റിസ് ബോര്ഡ് മെമ്പര്) ബീന പ്രഭ (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ആര്. അജയകുമാര് (ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്), ആര്. തുളസീധരന് പിള്ള (പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), സാറ തോമസ് (ജില്ലാ ജെന്ഡര് റിസോഴ്‌സ് സെന്റര് ചെയര്പേഴ്‌സണ്), ആശ വി. എസ് (ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), വത്സല കുമാരി എം.വി (അടൂര് സി.ഡി.എസ് ചെയര്പേഴ്‌സണ് ), രേഖ ബാബു ( ഏഴംകുളം സി.ഡി.എസ് ചെയര്പേഴ്‌സണ്) ബീന ബാബു, അനു വസന്തന് (അടൂര് നഗരസഭ കൗണ്സിലര്), സാം തോമസ് (ഓട്ടോ ബ്രദേഴ്‌സ് പ്രസിഡന്റ് ) അനുപ പി. ആര് (കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്) എന്നിവര് സംസാരിച്ചു.
 
sfa

 

 

Content highlight
mudrapeetham

കാസര്‍ഗോഡ് ഉണ്ടൊരു 'കുട്ടി ചന്ത'

Posted on Saturday, September 28, 2024

വിദ്യാഭ്യാസ കാലയളവില് തന്നെ തൊഴിലിന്റെ മാഹാത്മ്യം കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ചെറു സംരംഭ ആശയങ്ങള് പകര്ന്ന് നല്കുന്നതും ലക്ഷ്യമിട്ട് കാസര്ഗോഡ് കുടുംബശ്രീ ജില്ലാ മിഷന് തുടക്കമിട്ട പദ്ധതിയാണ് ബാലസഭ 'കുട്ടി ചന്ത'. സ്‌കൂളുകള്ക്ക് അവധിയുള്ള ദിനങ്ങളില് ജില്ലയിലെ 42 സി.ഡി.എസുകളിലും ബാലസഭാംഗങ്ങളായ കുട്ടികള് മാസത്തിലൊരിക്കല് 'കുട്ടി ചന്തകള്' നടത്തി വരുന്നു.

 
കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്ന്ന് നടത്തുന്ന ബഡ്സ് സ്ഥാപനങ്ങളില് പഠിക്കുന്ന കുട്ടികള്, അവരുടെ രക്ഷിതാക്കള് എന്നിവര് ഉത്പാദിപ്പിക്കുന്ന വസ്തുക്കള്, കുടുംബശ്രീ കാര്ഷിക, ചെറുകിട സംരംഭങ്ങളില് നിന്നുള്ള ഉത്പന്നങ്ങള് എന്നിവയെല്ലാമാണ് 'കുട്ടി ചന്ത'കള് വഴി വിറ്റഴിക്കുന്നത്. കുട്ടികളില് സമ്പാദ്യശീലം വളര്ത്തുക ജീവനോപാധി അറിവുകള് നല്കുക, സാമൂഹികമായ ഇടപെടലിന് അവസരമൊരുക്കുക എന്നിവയും 'കുട്ടി ചന്ത'കളുടെ ലക്ഷ്യമാണ്.
 
കുടുംബശ്രീ മൈക്രോ എന്റര്പ്രൈസ് കണ്സള്ട്ടന്റുമാര്, അഗ്രികള്ച്ചര്, സോഷ്യല് ഡെവലപ്പ്‌മെന്റ് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്മാര് എന്നിവര് അതാത് സി.ഡി.എസിന്റെ നേതൃത്വത്തിലാണ് കുട്ടി ചന്തകളിലേക്ക് ഉത്പന്നങ്ങള് എത്തിക്കുന്നത്. ചന്തകളില് നിന്ന് ലഭിക്കുന്ന തുക സി.ഡി.എസ് അക്കൗണ്ടില് നിക്ഷേപിച്ച് കുട്ടികളുടെ പഠന, പാഠ്യേതര വിഷയങ്ങള്ക്ക് ഉപയോഗിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സെപ്റ്റംബര് 13ന് ചെമ്മനാട് സി.ഡി.എസില് നടത്തി.
 
sdfa

 

Content highlight
Kuttichantha in Kasargod

ചോദ്യപ്പെട്ടിയും കോലായക്കൂട്ടവുമെല്ലാമായി 'ബാലസദസ്' മുന്നൊരുക്കങ്ങള്‍ ജില്ലകളിലെല്ലാം പുരോഗമിക്കുന്നു

Posted on Saturday, September 28, 2024
ഒക്ടോബര് രണ്ടിന് സംസ്ഥാനത്തെ 19,470 വാര്ഡുകളിലും കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ബാലസദസ് സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ കീഴിലുള്ള 31,612 ബാലസഭകളില് അംഗങ്ങളായ നാല് ലക്ഷത്തിലേറെ കുട്ടികള് ഇതില് പങ്കെടുക്കും. കുട്ടികളുടെ ഗ്രാമസഭ ഫലപ്രദമായി സംഘടിപ്പിക്കുന്നതിനുളള അനുഭവജ്ഞാനം ലഭ്യമാക്കുകയും സാമൂഹ്യ പ്രശ്നങ്ങള് തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവുകള് കുട്ടികളില് വളര്ത്തിയെടുക്കുകയുമാണ് ബാലസദസ്സുകള് വഴി ലക്ഷ്യമിടുന്നത്. 
 
  ബാലസഭകളുടെ ശാക്തീകരണം, കുട്ടികളില് സംഘടനാശേഷി, നേതൃഗുണം, യുക്തിചിന്ത എന്നിവ വളര്ത്തുകയും ലക്ഷ്യങ്ങളാണ്. ബാലസഭാംഗങ്ങള് ഓരോ വാര്ഡിലുമുള്ള പ്രകൃതി സൗഹൃദ ഇടങ്ങളില് ഒക്ടോബര് രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ട് മുതല് വൈകുന്നേരം അഞ്ച് വരെയുള്ള സമയത്ത് ഒത്തു ചേരും. ബാലസദസ്സില് കുട്ടികള് ഉന്നയിക്കുന്ന ചോദ്യങ്ങളും സാമൂഹ്യപ്രശ്നങ്ങളും കുട്ടികളുടെ ആവശ്യങ്ങളും ബാലസഭാ റിസോഴ്സ് പേഴ്സണ്മാരുടെ നേതൃത്വത്തില് വിവിധ വിഷയങ്ങളായി തിരിച്ചു കൊണ്ട് റിപ്പോര്ട്ട് തയ്യാറാക്കും.
 
ഒക്ടോബര് 10നു മുമ്പായി ഈ റിപ്പോര്ട്ടുകള് അതത് സി.ഡി.എസ് ഓഫീസില് സമര്പ്പിക്കും. ഇപ്രകാരം സി.ഡി.എസ് തലത്തില് ലഭിച്ച റിപ്പോര്ട്ടുകള് ക്രോഡീകരിച്ച് ബാലപഞ്ചായത്ത് അല്ലെങ്കില് ബാലനഗരസഭയില് അവതരിപ്പിച്ച ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷനും സെക്രട്ടറിക്കും സമര്പ്പിക്കും. റിപ്പോര്ട്ടിലൂടെ കുട്ടികള് ഉന്നയിക്കുന്ന പ്രശ്നങ്ങള്ക്ക് തദ്ദേശ സ്ഥാപനതലത്തില് പരിഹാരം കണ്ടെത്തും. അല്ലാത്തവ സംസ്ഥാന കുടുംബശ്രീ ബാലപാര്ലമെന്റില് അവതരിപ്പിച്ച് സര്ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തുകയും പരിഹാര മാര്ഗങ്ങള് കണ്ടെത്തുകയുമാണ് ലക്ഷ്യം.
 
കോലായക്കൂട്ടങ്ങള്
ബാലസദസ്സിന് മുന്നോടിയായുള്ള വാര്ഡിലെ/ഡിവിഷനിലെ കുടുംബശ്രീ/ബാലസഭ കുടുംബങ്ങളെ കോര്ത്തിണക്കി അതത് പ്രദേശത്ത് വിളിച്ചുചേര്ക്കുന്ന ചെറുയോഗങ്ങളാണ് കോലായക്കൂട്ടങ്ങള്. ബാലസദസ്സ് പ്രവര്ത്തനങ്ങള് ഈ യോഗങ്ങളിലൂടെ മുന്കൂട്ടി അറിയിക്കും. സെപ്റ്റംബര് 29 വരെ ഈ പ്രവര്ത്തനങ്ങള് നടക്കും.
 
സ്‌കൂളുകളില് ചോദ്യപ്പെട്ടികള് 
ഒക്ടോബര് രണ്ടിന് ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന 'ബാലസദസി'ന് മുന്നോടിയായി സ്‌കൂളുകളില് 'ചോദ്യപെട്ടികള്' സ്ഥാപിക്കുന്നു. കുട്ടികള് അവരവരുടെ പ്രദേശങ്ങളിലോ അവര് ഇടപെടുന്ന മേഖലകളിലോ കണ്ടെത്തുന്ന സാമൂഹിക പ്രശ്നങ്ങളെ ചോദ്യങ്ങളായോ നിര്ദ്ദേശങ്ങളായോ എഴുതി തയാറാക്കി ചോദ്യപെട്ടിയില് നിക്ഷേപിക്കും. നാളെ വരെയാണ് ചോദ്യപെട്ടി സ്‌കൂളുകളില് വയ്ക്കുക. 
 
  ഈ ചോദ്യപെട്ടികള് ബാലസദസ് പഞ്ചായത്ത് സംഘാടക സമിതി അല്ലെങ്കില് കുടുംബശ്രീ എ.ഡി.എസുകള് ശേഖരിക്കും. ഓരോ വിദ്യാലയങ്ങളില് നിന്നും ലഭിക്കുന്ന ചോദ്യങ്ങള് അല്ലെങ്കില് നിര്ദ്ദേശങ്ങള് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ/ വകുപ്പുകളിൽ പരിഹാര മാർഗ്ഗങ്ങൾക്കായി ഏൽപ്പിക്കുകയും ചെയ്യും
ഇത് കൂടാതെ ബാലസദസ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പോസ്റ്റര് രചന, സ്റ്റാറ്റസ് പോസ്റ്റ്, റീല്സ് മത്സരങ്ങളും പുരോഗമിക്കുകയാണ്.
Content highlight
balasadas prior activities are progressing in districts

അട്ടപ്പാടി ട്രൈബല്‍ ഫുട്‌ബോള്‍ ലീഗ് - മൂന്നാം സീസണില്‍ വെന്നിക്കൊടി പാറിച്ച് യുവരശ്മി വെള്ളമാരി

Posted on Thursday, September 26, 2024
കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ യുവജന വിഭവ കേന്ദ്രം സംഘടിപ്പിക്കുന്ന അട്ടപ്പാടി ട്രൈബല് ഫുട്ബാള് ലീഗിന്റെ മൂന്നാം സീസണില് യുവരശ്മി വെള്ളമാരി ചാമ്പ്യന്മാര്. മൂന്ന് ദിനങ്ങളിലായി അഗളി പഞ്ചായത്ത് ഗ്രൗണ്ടില് സംഘടിപ്പിച്ച ടൂര്ണമെന്റില് അട്ടപ്പാടിയിലെ കുടുംബശ്രീ സ്‌പെഷ്യല് പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന 44 യുവജന ക്ലബ്ബുകള് / യുവശ്രീ ടീമുകള് ഭാഗമായി.
 
സെപ്റ്റംബര് 20ന് നടന്ന ഫൈനലില് സ്‌ട്രൈക്കേഴ്‌സ് കരുവാരയെ ഏകപക്ഷീയമായ ഒരു ഗോളിന് യുവരശ്മി പരാജയപ്പെടുത്തുകയായിരുന്നു. അനശ്വര അബ്ബന്നൂര് ക്ലബ്ബിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് തറപറ്റിച്ച യംഗ് മസ്റ്റാഡ്സ് കടുകുമണ്ണ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
 
അനുറാം കടുകുമണ്ണ ടൂര്ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. വെള്ളമാരി ടീമിലെ വിജയകുമാറാണ് മികച്ച ഗോള് കീപ്പര്. ഫൈനലിലെ മികച്ച താരമായി വിഘ്‌നേഷ് വെള്ളമാരിയെയും തെരഞ്ഞെടുത്തു. എമര്ജിംഗ് പ്ലേയര്ക്കുള്ള ബഹുമതി അരുണ് കരുവാരയും സ്വന്തമാക്കി.
 
സെപ്റ്റംബര് 18ന് ടൂര്ണമെന്റിന്റെ ഉദ്ഘാടനം കുടുംബശ്രീയുടെ നാല് പഞ്ചായത്ത് സമിതികളിലെയും ഭാരവാഹികള് ചേര്ന്ന് നിര്വ്വഹിച്ചു. വിജയികള്ക്കുള്ള സമ്മാന ദാനം ഐ.ടി.ഡി.പി. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര് സാദിഖ് അലി, അഗളി പഞ്ചായത്ത് സെക്രട്ടറി പഴനി സ്വാമി, ജനമൈത്രി എക്സൈസ് ഇന്സ്‌പെക്ടര് ജി. സന്തോഷ് കുമാര്, പ്രിവന്റീവ് ഓഫീസര് രവി കുമാര്, സിവില് എക്‌സൈസ് ഓഫീസര്മാരായ അഭിലാഷ്, കൃഷ്ണകുമാര്, പഞ്ചായത്ത് സമിതി ഭാരവാഹികള് എന്നിവര് ചേര്ന്ന്  നിര്വ്വഹിച്ചു.
Content highlight
Attappady Tribal Football League Season 3 - Yuva Reshmi Vellamari becomes the Champion

വരവൂരിന്റെ സ്വന്തം വരവൂര്‍ ഗോള്‍ഡ് അഥവാ ഓണം വിപണനമേളയിലെ മിന്നുംതാരം

Posted on Thursday, September 26, 2024
ഈ ഓണത്തിന് തൃശ്ശൂരിലെ വരവൂരില് കുടുംബശ്രീ സി.ഡി.എസ് ഒരുക്കിയ ഓണം വിപണന മേളയില് താരമായി മാറിയത് വരവൂരിന്റെ സ്വന്തം വരവൂര് ഗോള്ഡായിരുന്നു. കുടുംബശ്രീ കൃഷി സംഘങ്ങള് 63 ഏക്കറില് വരവൂര് പാടത്ത് കൃഷി ചെയ്ത നല്ലൊന്നാന്തരം കൂര്ക്കയാണ് വരവൂര് ഗോള്ഡ്. വിളവെടുക്കുമ്പോഴുള്ള പ്രത്യേക മണം തന്നെ വരവൂര് ഗോള്ഡിനെ മറ്റ് കൂര്ക്ക ഇനങ്ങളില് നിന്നും വേറിട്ട് നിര്ത്തുന്നു.
 
നിള ജെ.എല്.ജിയാണ് കൂര്ക്ക വിളവെടുത്ത് വരവൂര് സി.ഡി.എസ് ഓണം വിപണന മേളയില് വില്പ്പനയ്ക്കായി എത്തിച്ചത്. കിലോഗ്രാമിന് 100 രൂപ നിരക്കിലായിരുന്നു വില്പ്പന. 400 കിലോഗ്രാം കൂര്ക്ക ഓണ വിപണിയില് വിറ്റഴിക്കാനും കഴിഞ്ഞു. വരവൂര് കുടുംബശ്രീ സി.ഡി.എസ് ചെയര്പേഴ്‌സണ് വി.കെ. പുഷ്പ, മെമ്പര് സെക്രട്ടറി എം.കെ. ആല്ഫ്രെഡ് എന്നിവരാണ് കൂര്ക്ക കൃഷി പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത്.
Content highlight
Varavoor's own Varavoor Gold (Chinese Potato) becomes the Shining Star of the Onam Marketing Fair in Thrissur

വയനാട് മേപ്പാടി പുനരധിവാസം; മൈക്രോ പ്ലാന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

Posted on Tuesday, September 10, 2024
വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം കേന്ദ്രീകരിച്ചുള്ള മൈക്രോ പ്ലാന്‍ ശില്‍പ്പശാല സെപ്റ്റംബര്‍ 9ന് കല്‍പ്പറ്റയില്‍ സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള ശില്‍പ്പശാലയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ ടി.വി ഐ.എ.എസ് നിര്‍വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. ഗീത ഐ.എ.എസ് അധ്യക്ഷയായി.
 
ദുരന്തബാധിതരുടെ പുനരുജ്ജീവനത്തിന് ആവശ്യമായ പദ്ധതികള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് വേണ്ട ചര്‍ച്ചകളും തയ്യാറെടുപ്പുകളും നടത്തുക എന്നതായിരുന്നു ശില്‍പ്പശാലയുടെ ലക്ഷ്യം. വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഐ.എ.എസ് വിഷയാവതരണവും അസിസ്റ്റന്റ് കളക്ടര്‍ എസ്. ഗൗതം രാജ് ഐ.എ.എസ് സര്‍വ്വേ റിപ്പോര്‍ട്ട് അവതരണവും നടത്തി.
 
1009 വീടുകളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ദുരിത ബാധിതരുടെ മാനസിക, ശാരീരിക, സാമ്പത്തിക, സാമൂഹിക മേഖലകളിലെ വീണ്ടെടുപ്പിനും ഉയര്‍ച്ചയ്ക്കും കരുത്തേകിക്കൊണ്ടാണ് പദ്ധതി നിര്‍വഹണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ശുചിത്വ മിഷന്‍ കണ്‍സല്‍ട്ടന്റ് എന്‍. ജഗജീവന്‍ മൈക്രോ പ്ലാന്‍ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
 
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഷിബു എന്‍.പി, അനീഷ് കുമാര്‍ എം.എസ്, ബീന.ഇ, പ്രഭാകരന്‍. എം, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സിനന്ദിപറഞ്ഞു.
 
sd

 

 
 
 
 
Content highlight
wayanad relief,conductedmicro plan workshop

ഓണ്‍ലൈന്‍ വിപണനം ശക്തമാക്കാനുറച്ച് കുടുംബശ്രീ - പരിശീലനം സംഘടിപ്പിച്ചു

Posted on Wednesday, September 4, 2024
ഒരൊറ്റ ക്ലിക്കില് കുടുംബശ്രീ ഉത്പന്നങ്ങള് വീടുകളിലേക്കെത്തിക്കാനുള്ള ശക്തമായ ശ്രമങ്ങളുമായി കുടുംബശ്രീ മുന്നോട്ട്. ഇതിന്റെ ഭാഗമായി കുടുംബശ്രീ സംരംഭകരെ ഓണ്ലൈന് വിപണന വഴികള് ഫലപ്രദമായി ഉപയോഗിക്കുന്നതിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാതല മാസ്റ്റര് ട്രെയിനിങ് ഗ്രൂപ്പ് അംഗങ്ങള്ക്ക് ദ്വിദിന വിദഗ്ധ പരിശീലന പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാന സര്ക്കാരിന്റെ 100 ദിന പരിപാടികളില് ഉള്പ്പെടുത്തിയാണ് ഈ പ്രവര്ത്തനങ്ങള് കുടുംബശ്രീ നടത്തിവരുന്നത്. ഓഗസ്റ്റ് 30,31 തീയതികളില് തിരുവനന്തപുരം തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസില് സംഘടിപ്പിച്ച പരിശീലന പരിപാടിയില് ജില്ലകളില് നിന്നും മാസ്റ്റര് പരിശീലകരായി തെരഞ്ഞെടുക്കപ്പെട്ട 90 പേര് പങ്കെടുത്തു.
 
ജില്ലാ പ്രോഗ്രാം മാനേജര്, രണ്ട് വീതം ബ്ലോക്ക് കോര്ഡിനേറ്റര്മാരും മൈക്രോ എന്റര്പ്രൈസ് കണ്സള്ട്ടന്റുമാരും, സംരംഭകരെ സഹായിക്കുന്നതിനുള്ള കുടുംബശ്രീ ഫുള്ഫില്മെന്റ് സെന്ററുകളിലെ സ്റ്റാഫ് എന്നിങ്ങനെ ആറ് പേര് ഉള്പ്പെടുന്നതാണ് ജില്ലാതല മാസ്റ്റര് ട്രെയിനിങ് ഗ്രൂപ്പുകള്. ഇവര് അതാത് ജില്ലകളില് മൈക്രോ എന്റര്പ്രൈസ് കള്സള്ട്ടന്റുമാര്ക്കും ബ്ലോക്ക് കോര്ഡിനേറ്റര്മാര്ക്കും പരിശീലനം നല്കും. ഈ പരിശീലനം നേടിയവര് ഫീല്ഡ്തലത്തില് സംരംഭകര്ക്കും പരിശീലനം നല്കും.
ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്, ഫ്‌ളിപ്പ്കാര്ട്ട്, മീഷോ, ഒ.എന്.ഡി.സി (ഓപ്പണ് നെറ്റ്‌വര്ക്ക് ഫോര് ഡിജിറ്റല് കൊമേഴ്‌സ്) കുടുംബശ്രീയുടെ പോക്കറ്റ്മാര്ട്ട് എന്നിവയില് ഉത്പന്നങ്ങള് വിപണനത്തിനായി അണിനിരത്തുന്നതിനുള്ള രീതികള്, കൊറിയര് പാക്കേജിങ്, ഷിപ്പിങ്, ലോജിസ്റ്റിക്‌സ്, റിട്ടേണ് വരുന്ന ഉത്പന്നങ്ങള് കൈകാര്യം ചെയ്യല്...എന്നീ വിവിധ വിഷയങ്ങളിലാണ് പരിശീലനം നല്കിയത്.
 
പരിശീലന ഏജന്സിയായ ടൈം കോ, ഒ.എന്.ഡി.സി, ഷിപ്പ്‌റോക്കറ്റ്, പോക്കറ്റ്മാര്ട്ട് പ്രതിനിധികളും കുടുംബശ്രീ പ്രോഗ്രാം ഓഫീസര് എ.എസ്. ശ്രീകാന്ത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര് മുഹമ്മദ് ഷാന് എസ്.എസ്, സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്മാരായ ഷൈജു ആര്.എസ്, അശ്വതി. എല്, അഞ്ജിമ സുരേന്ദ്രന് എന്നിവരും പരിശീലനം നയിച്ചു.
Content highlight
Training was organized to strengthen kudumbashree's online marketing activities

തൃശ്ശൂരില്‍ കുടുംബശ്രീ കറിപൗഡര്‍ കണ്‍സോര്‍ഷ്യത്തിന് ഓഫീസ് തുറന്നു

Posted on Tuesday, September 3, 2024

കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന കറി പൗഡറുകള്‍ ഉള്‍പ്പെടെയുള്ള പൊടി ഉത്പന്നങ്ങള്‍ ഒരു ബ്രാന്‍ഡില്‍ പൊതുവിപണിയില്‍ ലഭ്യമാക്കുന്ന ബ്രാന്‍ഡിങ് പദ്ധതിയുടെ ഭാഗമായി തൃശ്ശൂരില്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന് സ്വന്തമായി ഓഫീസ് തുറന്നു. നടത്തറ ഗ്രാമ പഞ്ചായത്തിലെ പൂച്ചെട്ടിയിലുള്ള വനിതാ കൈത്തൊഴില്‍ കേന്ദ്രത്തില്‍ ഓഫീസിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27 ന് സംഘടിപ്പിച്ച ചടങ്ങില്‍ റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ നിര്‍വഹിച്ചു. 

മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി, ചിക്കന്‍ മസാല, ഫിഷ് മസാല, മീറ്റ് മസാല, ഗരം മസാല, സ്റ്റീംഡ് പുട്ടുപൊടി, ഗോതമ്പ് പൊടി, അപ്പം പൊടി എന്നീ വിവിധ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന കുടുംബശ്രീ സംരംഭങ്ങളെ ഏകീകരിച്ച് ‘കുടുംബശ്രീ’ എന്ന ബ്രാന്‍ഡില്‍ ഒരേ ഗുണനിലവാരത്തിലും പായ്ക്കിങ്ങിലും പൊതുവിപണിയില്‍ ലഭ്യമാക്കുന്നതാണ് ‘ബ്രാന്‍ഡിങ്’ പദ്ധതി. 2019-20 സാമ്പത്തിക വര്‍ഷം പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ബ്രാന്‍ഡിങ് നടത്തിയിരുന്നു. പിന്നീട് മലപ്പുറം, കോട്ടയം, തൃശ്ശൂര്‍, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.  

ജില്ലാതലത്തില്‍ തെരഞ്ഞെടുത്ത യൂണിറ്റുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കണ്‍സോര്‍ഷ്യങ്ങള്‍ രൂപീകരിച്ച് ആ കണ്‍സോര്‍ഷ്യങ്ങള്‍ മുഖേനയാണ് വികേന്ദ്രീകൃത രീതിയില്‍ സംരംഭകര്‍ തയാറാക്കുന്ന ഉത്പന്നങ്ങളുടെ ബ്രാന്‍ഡിങ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങും അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നതും ഈ കണ്‍സോര്‍ഷ്യമാണ്. തൃശ്ശൂര്‍ ജില്ലയിലെ തെരഞ്ഞെടുത്ത 15 യൂണിറ്റുകളില്‍ നിന്നായി 34 പേരാണ് കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായിട്ടുള്ളത്. 

ഉദ്ഘാടന ചടങ്ങില്‍ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. രജിത്ത് പി.ആര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് പി.കെ, അശോക് കുമാര്‍ എം.എസ്, സിജുകുമാര്‍. എ, നടത്തറ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജീജ ജയന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധകൃഷ്ണന്‍ സ്വാഗതവും കറിപൗഡര്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഓമന കെ.എന്‍ നന്ദിയും അറിയിച്ചു.

Content highlight
Office opened for Curry Powder Consortium in Thrissurml

‘ഞങ്ങളുമുണ്ട് കൂടെ’ മേപ്പാടിയില്‍ ദുരന്തബാധിത മേഖലയിലുള്ളവര്‍ക്കായി തൊഴില്‍മേള സംഘടിപ്പിച്ചു

Posted on Monday, August 26, 2024

ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ദുരന്തബാധിത മേഖലയിലെ തൊഴിലന്വേഷകര്‍ക്ക് വരുമാനദായക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി, ജില്ലാ ഭരണകൂടവും കുടുംബശ്രീ വയനാട് ജില്ലാ മിഷനും സംയുക്തമായി ‘ഞങ്ങളുണ്ട് കൂടെ’ തൊഴില്‍മേള ഓഗസ്റ്റ് 23ന്‌ സംഘടിപ്പിച്ചു. കുടുംബശ്രീയുടെ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു-ജി.കെ.വൈ)യുടെയും കേരള നോളജ് ഇക്കണോമി മിഷന്റെയും നേതൃത്വത്തില്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ നിര്‍വഹിച്ചു.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മര്‍ക്കസ് നോളജ് സിറ്റി, ഇന്‍ഡസ് മോട്ടോഴ്‌സ് എന്നീ തൊഴില്‍ദാതാക്കള്‍ തെരഞ്ഞെടുത്ത പത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്ഘാടനചടങ്ങില്‍ മന്ത്രി ഓഫര്‍ ലെറ്റര്‍ കൈമാറി. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി 21 തൊഴില്‍ദാതാക്കള്‍ മേളയില്‍ പങ്കെടുത്തു. 300 ഓളം തൊഴില്‍ അന്വേഷകരില്‍ 59 പേരെ വിവിധ ജോലികള്‍ക്കായി തെരഞ്ഞെടുത്തു. കൂടാതെ 127 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്തു.

ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍ സ്വാഗതം ആശംസിച്ചു. മേപ്പാടി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍

ബിനി പ്രഭാകരന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ റജീന വി.കെ, സെലീന. കെ, അമീന്‍ കെ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ നിഷാദ് സി.സി, ഷിബു എന്‍. പി, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ജെന്‍സണ്‍ എം ജോയ്, അപ്‌സന. കെ തുടങ്ങിയവര്‍ പങ്കെടുത്തു.

 

WYND JOB FAIR

Content highlight
'We are With You': Job Fair organized in Meppadi for the disaster affected people of WayanadML

തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം അട്ടപ്പാടിയിലും

Posted on Saturday, August 10, 2024
കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം 'നാമ് ഏകില ’ എന്ന പേരിൽ ആചരിച്ചു. കുടുംബശ്രീയുടെ അഗളി, ഷോളയൂർ, പുതൂർ, പുതൂർ കുറുമ്പ പഞ്ചായത്ത് സമിതികൾ സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്.

   അഗളി ഇ.എം.എസ് ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മരുതി മുരുകൻ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം സബ് കളക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ ഡോക്ടർ മിഥുൻ പ്രേം രാജ് ഐ.എ.എസ് മുഖ്യാതിഥിയായി. പ്രായം കൂടിയ മൂപ്പന്മാർ ഉൾപ്പെടെയുള്ളവരെ ചടങ്ങിൽ ആദരിച്ചു. അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ്‌ ശ്രീമതി സരസ്വതി മുത്തുകുമാർ സ്വാഗതവും, പുതൂർ പഞ്ചായത്ത് സമിതി സെക്രട്ടറി ശാന്തി നന്ദിയും പറഞ്ഞു. 

   സ്നേഹിതാ ജെൻഡർ ഹെൽപ്പ് ഡെസ്‌കിൻ്റെ ആഭിമുഖ്യത്തിൽ അട്ടപ്പാടിയിലെ ഗർഭിണികളെ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന  തായ്മനം പദ്ധതി ഡോ. മിഥുൻ പ്രേം രാജ് ഐ.എ.എസ്  ഉദ്ഘാടനം ചെയ്തു. 

   കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന എഫ്.എൻ.എച്ച്. ഡബ്ല്യൂ പ്രോഗ്രാമിന്റെ ഭാഗമായി ന്യൂട്രൂഷ്യൻ ഫെസ്റ്റ്, ചീര ഫെസ്റ്റ് എന്നിവയും ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. അട്ടപ്പാടിയിൽ ലഭ്യമായിട്ടുള്ള 25 ഇനം ചീരകളും, ചെറുധാന്യം, പയർ വർഗ്ഗങ്ങൾ, കിഴങ്ങുകൾ എന്നിവ കൊണ്ട് തയാറാക്കിയ 250ലധികം വിഭവങ്ങൾ പ്രദർശിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം രൂപ
കുടുംബശ്രീ ആനിമേറ്റർമാർ, പഞ്ചായത്ത് സമിതി ഉദ്യോഗസ്ഥർ, അംഗങ്ങൾ, പി.എം.യു ഉദ്യോഗസ്ഥർ, അട്ടപ്പാടി സ്നേഹിതാ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 50,000 രൂപ കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ബി.എസ്. മനോജ്, സബ് കളക്ടർക്ക് കൈമാറി. കുടുംബശ്രീ ബ്രിഡ്ജ് കോഴ്സ് സെന്ററുകളിലേക്കുള്ള പഠന സാമഗ്രികളുടെ വിതരണ ഉദ്ഘാടനം ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസർ സുരേഷ് കുമാർ നിർവ്വഹിച്ചു.
 
sad

 

Content highlight
The International Day of the World's Indigenous Peoplesatpdy