ഫീച്ചറുകള്‍

അട്ടപ്പാടിയെ സമ്പൂര്‍ണ്ണ സാക്ഷരതയിലേക്ക് നയിക്കാന്‍ ഒത്തുചേര്‍ന്ന് കുടുംബശ്രീയും തുല്യതാ പരീക്ഷയെഴുതിയത് 2000ത്തോളം പേര്‍

Posted on Saturday, December 23, 2023
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഊരുകളില് സമ്പൂര്ണ്ണ സാക്ഷരത ഉറപ്പാക്കാന് സാക്ഷരതാ മിഷനുമായി കൈകോര്ത്തുള്ള കുടുംബശ്രീയുടെ പ്രവര്ത്തനങ്ങള് മികവോടെ മുന്നേറുന്നു. ഡിസംബര് പത്തിന് നടന്ന തുല്യതാ പരീക്ഷയ്ക്കിരുന്നത് 1925 പഠിതാക്കളാണ്. മികവുത്സവം എന്ന് പേരിട്ട ഈ തുല്യതാ പരീക്ഷയ്ക്കായെത്തിയത് 179 ഊരുകളില് നിന്നുള്ളവരാണ്. ഈ ഘട്ടത്തില് പരീക്ഷ എഴുതാന് കഴിയാത്തവരെ 2024 മാര്ച്ചില് തുല്യതാ പരീക്ഷ എഴുതിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
 
അട്ടപ്പാടിയില് കുടുംബശ്രീ മുഖേന നടപ്പിലാക്കിവരുന്ന ആദിവാസി പ്രത്യേക പദ്ധതിയും സാക്ഷരതാ മിഷനുമായി ചേര്ന്നുള്ള പ്രവര്ത്തനങ്ങള്ക്ക് ഈ വര്ഷം ഫെബ്രുവരി ഏഴിന് സംഘടിപ്പിച്ച പ്രാഥമിക യോഗത്തോടെയാണ് തുടക്കമായത്. പിന്നീട് പദ്ധതി വിശദീകരണ - സര്വ്വേ പരിശീലന ഉദ്ഘാടനം അതേമാസം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള് നിര്വഹിച്ചു.
പിന്നീട് ഫെബ്രുവരി, മാര്ച്ച് മാസങ്ങളിലായി കുടുംബശ്രീ സ്‌പെഷ്യല് പ്രോജക്ട് ആനിമേറ്റര്മാരുടെയും ബ്രിഡ്ജ് കോഴ്‌സ് അധ്യാപകരുടെയും നേതൃത്വത്തില് സാക്ഷരതാ സര്വ്വേ നടത്തി 4273 പേരെ നിരക്ഷരരായി കണ്ടെത്തി. പിന്നീട് സര്വ്വേ ക്രോഡീകരണം നടത്തിയതിന് ശേഷം സാക്ഷരതാ പ്രവര്ത്തനങ്ങള്ക്ക് തുടക്കമിടുകയായിരുന്നു.
 
ഓരോ ഊരുകളിലെയും ആനിമേറ്റര്മാര്, ബ്രിഡ്ജ് കോഴ്‌സ് അധ്യാപകര്, അഭ്യസ്തവിദ്യരായ കുടുംബശ്രീ പ്രവര്ത്തകര് എന്നിവരെ വോളന്ററി അധ്യാപകരായി ഊരുകളില് കണ്ടെത്തുകയും നിരക്ഷരരായവരെ സാക്ഷരതാ പരീക്ഷയ്ക്ക് പ്രാപ്തരാക്കുകയുമായിരുന്നു. അധ്യാപകര്ക്കുള്ള പഠന സഹായികള് സാക്ഷരതാ മിഷനും പഠിതാക്കള്ക്കുള്ള പഠനോപകരണങ്ങള് കുടുംബശ്രീയും നല്കി.
 
അട്ടപ്പാടിയിലെ സാക്ഷരതാ പ്രവര്ത്തനങ്ങള്ക്ക് കുടുംബശ്രീ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര് ബി.എസ്. മനോജ്, കോര്ഡിനേറ്റര് ജോമോന് കെ.ജെ, സാക്ഷരതാ മിഷന് കോര്ഡിനേറ്റര് മനോജ് സെബാസ്റ്റ്യന്, അസിസ്റ്റന്റ് കോര്ഡിനേറ്റര് പാര്വ്വതി എന്നിര് നേതൃത്വം നല്കുന്നു.
Content highlight
Kudumbashree join hands with Saksharatha Mission; Around 2000 people writes Equivalency Test in Attappady

ചലനം 2023 മെന്ററിങ് ക്യാമ്പ് പത്തനംതിട്ടയിൽ സംഘടിപ്പിച്ചു

Posted on Monday, November 20, 2023
നഗര കുടുംബശ്രീ സിഡിഎസ്സുകളുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ചലനം ജില്ലാതല മെന്ററിങ് ക്യാമ്പ് പത്തനംതിട്ടയിൽ നവംബർ 13 മുതൽ 16 വരെ സംഘടിപ്പിച്ചു. കുന്നന്താനം സിയോൻ റിട്രീറ്റ് സെന്ററിൽ കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ആദില ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. 
 
   പത്തനംതിട്ട, അടൂർ, പന്തളം, തിരുവല്ല നഗരസഭകളിലെ കുടുംബശ്രീ സി.ഡി. എസ് ചെയർപേഴ്സൺമാരും ഉപസമിതി കൺവീനർമാരുമാണ് പരിശീലനത്തിൽ പങ്കെടുത്തത്. 
 
   ഉദ്ഘാടന ചടങ്ങിൽ കുന്നന്താനം സി.ഡി.എസ് ചെയർപേഴ്സൺ രഞ്ജിനി അജിത് അധ്യക്ഷയായി. കുടുംബശ്രീ സംസ്ഥാന മിഷൻ മാനേജർ ബീന, സിറ്റി മിഷൻ മാനേജർമാരായ അജിത് കുമാർ. എം, അജിത്. എസ്, സുനിത. വി, ട്രെയിനിങ് കോർ ടീം അംഗങ്ങളായ സീമ, അനിൽ എന്നിവർ സംസാരിച്ചു.
Content highlight
chalanam mentoring camp held at pathanamthitta

ചലനം ജില്ലാതല മെന്ററിങ് ക്യാമ്പ് പാലക്കാട് സംഘടിപ്പിച്ചു

Posted on Monday, November 20, 2023
നഗര സിഡിഎസുകളിലെ കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ ഭാരവാഹികള്‍ക്ക് വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ പരിചയപ്പെടുത്തുക, ചലനം, ചുവട് ആദ്യഘട്ട പരിശീലനങ്ങളുടെ നേട്ടങ്ങള്‍ വിലയിരുത്തുക, സിഡിഎസുകളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഷയാധിഷ്ഠിത ആക്ഷന്‍ പ്ലാന്‍ തയാറാക്കുക എന്നിവയാണ് സംസ്ഥാനമൊട്ടാകെ നടത്തുന്ന ഈ ക്യാമ്പിന്റെ ലക്ഷ്യം. 
 
നവംബര്‍ 7 മുതല്‍ 10 വരെയായിരുന്നു ക്യാമ്പ്. മുണ്ടൂര്‍ ഐ.ആര്‍.ടി.സി യില്‍ പാലക്കാട് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പ്രിയ അജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുണ്ടൂര്‍ സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ രാധാഭായ് ടി അദ്ധ്യക്ഷയായ ചടങ്ങില്‍ ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജാനകി ദേവി മുഖ്യാതിഥി ആയിരുന്നു.
 
 കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. കെ. ചന്ദ്രദാസ്, സംസ്ഥാന മിഷന്‍ മാനേജര്‍ ബീന. ഇ, പാലക്കാട് സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റീത്ത എന്നിവര്‍ സംസാരിച്ചു. 
Content highlight
Chalanam District Level Mentoring Camp held at Palakkad

കാരുണ്യത്തിന്റെ 'കൈത്താങ്ങു'മായി മലപ്പുറം

Posted on Friday, November 10, 2023
അയല്ക്കൂട്ടാംഗങ്ങളിലേക്ക് മാത്രം ഒതുങ്ങി നില്ക്കാതെ സമൂഹത്തിലെ അശരണര്ക്കും ആലംബഹീനര്ക്കും സഹായമാവശ്യമുള്ള ഏവരിലേക്കും കാരുണ്യത്തിന്റെ കരങ്ങള് നീട്ടുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്, 'കൈത്താങ്ങി'ലൂടെ. നവംബര് ഒന്നിന് കേരളപ്പിറവി ദിനത്തില് ജില്ലയിലെ ആകെയുള്ള 111 സി.ഡി.എസുകളില് 90 സി.ഡി.എസുകളിലും ഈ പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളില് ശേഷിക്കുന്ന സി.ഡി.എസുകളിലും പദ്ധതി ആരംഭിക്കും.
 
അടിയന്തര ആവശ്യങ്ങള് നിറവേറ്റുന്നതിനും അടിയന്തര ജീവകാരുണ്യ പ്രവര്ത്തനങ്ങള് നടത്തുന്നതിനുമായുള്ള ജില്ലാ മിഷന്റെ തനത് പദ്ധതിയായ 'കൈത്താങ്ങി'ന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര് 16ന് തവനൂര് പഞ്ചായത്തില് സംഘടിപ്പിച്ച ചടങ്ങില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ നിര്വഹിച്ചിരുന്നു. പഞ്ചായത്തിലെ കാഴ്ച പരിമിതിയുള്ള ഒരു വിദ്യാര്ത്ഥിയുടെ ചികിത്സയുടെ ഭാഗമായി കാഴ്ച പരിമിതി മറികടക്കാനുള്ള പരിശീലനം നല്കുന്നതിന് ലാപ്‌ടോപ്പ് നല്കിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
 
എല്ലാ സി.ഡി.എസുകളില് നിന്നും കുറഞ്ഞത് ഓരോ ലക്ഷം രൂപ വീതമെങ്കിലും കൂട്ടിച്ചേര്ത്ത് 1.11 കോടി രൂപയുടെ ഫണ്ട് പ്രാഥമികമായി സമാഹരിച്ച് പദ്ധതി നടപ്പാക്കാനാണ് കുടുംബശ്രീ ജില്ലാ മിഷന് ലക്ഷ്യമിട്ടിരിക്കുന്നത്. ആവശ്യക്കാര്ക്ക് സഹായം നൽകിയതിന് ശേഷം സി.ഡി.എസ് യോഗത്തിൽ അംഗീകാരം നേടിയാൽ മതിയാകും.
 
അയല്ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളില് ഒട്ടേറെ സാമൂഹ്യ ഇടപെടലുകളും സന്നദ്ധ, ജീവകാരുണ്യ പ്രവര്ത്തനങ്ങളും ഓരോ വര്ഷവും കുടുംബശ്രീ നടത്തിവരുന്നുണ്ട്. കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില് ഈ പ്രവര്ത്തനങ്ങള് ഏകീകൃതമാക്കുന്നതിനും വ്യവസ്ഥാപിതമാക്കുന്നതിനും കൈത്താങ്ങിലൂടെ ജില്ലാമിഷന് ലക്ഷ്യമിടുന്നു.
Content highlight
Kudumbashree Malappuram District Mission lends the arms of mercy through 'Kaithangu'

ദേശീയ സരസ്മേള – തീം സോങ്ങ് അയയ്ക്കാം, നവംബർ 15 വരെ

Posted on Tuesday, November 7, 2023

അടുത്തമാസം എറണാകുളത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക്, സരസ്സ് തീം സോങ് രചനകൾ നവംബർ 15 വരെ അയക്കാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകർക്കായി ഒരുക്കുന്ന മേളയാണ് സരസ്മേള.

നിബന്ധനകൾ :
സംരംഭകത്വം, വിപണി, വൈവിദ്ധ്യങ്ങൾ, കല, സംസ്കാരം, സ്ത്രീ ശാക്തീകരണം, കൂട്ടായ്മ എന്നിവ പ്രതിഫലിക്കണം
ആർക്കും ആലപിക്കാനാവുന്നതും, 4 മിനിറ്റിൽ തീർക്കാനാവുന്നതും കാവ്യ – സംഗീത ഭംഗി തുളുമ്പുന്നതുമായിരിക്കണം.
രചനകൾ മാത്രമാണ് ആവശ്യം, സംഗീതം നിർവഹിക്കേണ്ടതില്ല.

വിലാസം
ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ മിഷൻ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, കാക്കനാട്, എറണാകുളം
പിൻ -682030
കവറിന് പുറത്ത് ‘സരസ്സ് തീം സോങ്’ എന്ന്‌ രേഖപ്പെടുത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 9987183338

Content highlight
National Saras Fair - Theme Song can be sent till 15 November 2023

കട്ടമുടിയെ അടിമുടി മാറ്റി കുടുംബശ്രീ

Posted on Tuesday, October 31, 2023
ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തിലെ കട്ടമുടി ആദിവാസി കോളനി ഇപ്പോള് അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. അവശ്യസാധനങ്ങള് വാങ്ങാന് ഒരു കട കണ്ടു കിട്ടാന് പത്ത് കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കേണ്ടി വരുന്ന ദുരിതാവസ്ഥയുടെ കാലം ഇന്ന് പഴങ്കഥയാക്കിയിരിക്കുന്നു ഇവിടെ കുടുംബശ്രീ, ആര്.കെ.ഐ - ഇ.ഡി.പി (റീബില്ഡ് കേരള ഇനീഷ്യേറ്റീവ് - എന്റര്പ്രണര്ഷിപ്പ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം) പദ്ധതിയിലൂടെ.
 
സംരംഭ വികസന പരിപാടിയായി ആര്.കെ.ഐ - ഇ.ഡി.പി യിലൂടെ പത്ത് സൂക്ഷ്മ സംരംഭങ്ങളാണ് ഇവിടെ കുടുംബശ്രീ ആരംഭിച്ചത്. രണ്ട് പലചരക്ക് കട, ചായക്കട, ചിക്കന് സെന്റര്, തുണിക്കട, മുട്ടക്കട, പച്ചക്കറി കട, നെയ്ത്തുല്പ്പന്നങ്ങള് ലഭിക്കുന്ന കട എന്നിവയ്‌ക്കൊപ്പം സോപ്പ് നിര്മ്മാണ യൂണിറ്റും പലഹാര നിര്മ്മാണ യൂണിറ്റും ഇപ്പോള് ഇവിടെ പ്രവര്ത്തിച്ചുവരുന്നു. രണ്ട് മാസങ്ങള് കൊണ്ട് ഈ യൂണിറ്റുകളെല്ലാം ലാഭത്തിലുമായിരിക്കുന്നു. 18 പേര്ക്ക് ഈ സംരംഭങ്ങളിലൂടെ ഉപജീവന മാര്ഗ്ഗവും ലഭിക്കുന്നു.
 
മികച്ച ഇടപെടലിലൂടെ ഈ ആദിവാസി കോളനി നിവാസികള്ക്ക് തുണയായ ഇടുക്കിയിലെ കുടുംബശ്രീ പ്രവര്ത്തകര്ക്ക് അഭിനന്ദനങ്ങള് നേരട്ടെ.
 
asas

 

Content highlight
kattamudy svep

നിളാതീരത്തൊരു നാഞ്ചില്‍ 2.0

Posted on Monday, October 30, 2023

മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന് പൊന്നാനി നഗരസഭയും നബാര്ഡുമായും ചേര്ന്ന് നടത്തുന്ന നാഞ്ചില് 2.0 കാര്ഷിക പ്രദര്ശന വിജ്ഞാന വിപണനമേള ജനശ്രദ്ധയാകര്ഷിച്ച് മുന്നേറുന്നു. ഒക്ടോബര് 27ന് തുടക്കമായ മേള 31 വരെ നീളും. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണനം, ഭക്ഷ്യമേള എന്നിവയിലൂടെ രണ്ട് ദിനംകൊണ്ട് 3.25 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. കാര്ഷിക യന്ത്രങ്ങളുടെ പ്രദര്ശനവും ചെറുധാന്യ പ്രദര്ശനവും പോഷകാഹാരമേളയുമെല്ലാം നാഞ്ചില് 2.0നെ വേറിട്ടതാക്കുന്നു.

കുടുംബത്തിന്റെ പൂര്ണ്ണ പോഷക ആവശ്യങ്ങള് നിറവേറ്റുന്ന ജൈവ കാര്ഷിക ഉദ്യാനങ്ങള് എല്ലാ വീടുകളിലും സജ്ജീകരിക്കുന്ന കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാര്ഡന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും എസ്എംഎഎം (സബ്മിഷന് ഓണ് അഗ്രികള്ച്ചറല് മെക്കാനൈസേഷന്) പദ്ധതിയുടെ ഭാഗമായി സബ്‌സിഡി നിരക്കില് ലഭിച്ച കാര്ഷിക യന്ത്രങ്ങളുടെ വിതരണ ഉദ്ഘാടനവും പൊന്നാനി എംഎല്എ പി. നന്ദകുമാര് നാഞ്ചില് 2.0യുടെ ഭാഗമായി നിര്വഹിച്ചു.
 
കൃഷി കൂട്ടങ്ങളും കാര്ഷിക മേഖലയുടെ വികസനവും, ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന് ചെറു ധാന്യങ്ങളിലേക്ക് - സംരംഭ സാധ്യതകള്, ഫാമിലി ഫാമിംഗ്- അഗ്രി എക്കോളജിക്കല് പ്രാക്ടീസ് എന്നീ വിഷയങ്ങളില് നാഞ്ചില് 2.0യുടെ ഭാഗമായി സെമിനാറുകളും സംഘടിപ്പിച്ചു. എല്ലാ ദിവസങ്ങളിലും കുടുംബശ്രീ അയല്ക്കൂട്ട അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറുന്നു.
Content highlight
nanchil 2.0

80ല്‍ പരം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ സംരക്ഷിക്കുന്ന തിരുനെല്ലിയിലെ 'നൂറാങ്ക്' സന്ദര്‍ശിക്കാന്‍ അവസരം

Posted on Monday, October 30, 2023
വയനാട് തിരുനെല്ലിയില് കുടുംബശ്രീ മുഖേന നടത്തുന്ന ആദിവാസി പ്രത്യേക പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരിലെ വെട്ട കുറുമ വിഭാഗത്തിലെ കുടുംബശ്രീ അംഗങ്ങളായ പത്ത് സ്ത്രീകള് ചേര്ന്ന് നടത്തുന്ന പൈതൃക കിഴങ്ങ് സംരക്ഷണ കേന്ദ്രമാണ് നൂറാങ്ക്.
 
പൊതുജനങ്ങള്ക്ക് ഈ കൃഷിയിടം സന്ദര്ശിക്കാനുള്ള അവസരം ഇപ്പോള് ഒരുക്കിയിരിക്കുകയാണ്. 2023 നവംബര് 1 മുതല് ഡിസംബര് 31 വരെ രാവിലെ 10 മുതല് വൈകുന്നേരം 5 വരെ ഇവിടെ സന്ദര്ശനം നടത്താനാകും. പ്രവേശനം പാസ് മൂലമാണ്.
കൂടുതല് വിവരങ്ങള്ക്ക്: 9895303504
 
കേരള സര്ക്കാരിന്റെ പൈതൃക വിത്ത് സംരക്ഷണ പുരസ്‌ക്കാരവും എം.എസ് സ്വാമിനാഥന് ഗവേഷണ നിലയം ഏര്പ്പെടുത്തിയ പുരസ്‌ക്കാരവും നൂറാങ്ക് സ്വന്തമാക്കിയിട്ടുണ്ട്.
 
നൂറാങ്കിനെക്കുറിച്ചുള്ള പ്രൊമോ വീഡിയോയുടെ പ്രകാശനം വയനാട് ജില്ലാ കളക്ടര് രേണു രാജ് ഐ.എ.എസ് നിര്വഹിച്ചു. ചടങ്ങില് കുടുംബശ്രീ വയനാട് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് പി.കെ. ബാലസുബ്രഹ്‌മണ്യന്, അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് റെജീന വി.കെ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്‌സണ് റുഖിയ സൈനുദ്ദീന്, സി.ഡി.എസ് ചെയര്പേഴ്‌സണ് സൗമിനി. പി, ജില്ലാ പ്രോഗ്രാം മാനേജര് ജയേഷ് വി, തിരുനെല്ലി പ്രത്യേക പദ്ധതി കോ-ഓര്ഡിനേറ്റര് സായി കൃഷ്ണന്, ഫിറോസ് ബാബു, അനിമേറ്റര് സത്യഭാമ, നൂറാങ്ക് അംഗങ്ങളായ ലക്ഷ്മി, ശാരദ, തുടങ്ങിയവര് പങ്കെടുത്തു.
 
 
Content highlight
noorngu

ഡിജി കേരളം : 'തിരികെ സ്‌കൂളില്‍' എത്തിയ അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് തകര്‍പ്പന്‍ ഡിജിറ്റല്‍ സാക്ഷരതാ ക്ലാസ്സുകള്‍ നല്‍കി ബാലസഭാ കൂട്ടുകാര്‍

Posted on Tuesday, October 10, 2023

കുടുംബശ്രീ സംഘടനാശാക്തീകരണ പരിപാടിയായ 'തിരികെ സ്‌കൂളില്‍' കാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ എട്ടിന് സ്‌കൂളുകളിലെത്തിയ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരതാ ബോധവത്ക്കരണം നടത്തി കൈയടി നേടിയിരിക്കുകയാണ് കുടുംബശ്രീ ബാലസഭാംഗങ്ങള്‍. മൊബൈല്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കാം എന്ന് തുടങ്ങി വിവിധ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യല്‍, വാട്‌സ്ആപ്പ് സന്ദേശം അയയ്ക്കല്‍, യൂട്യൂബ് സബ്‌സ്‌ക്രിപ്ഷന്‍ എന്ന് വേണ്ട ഡിജിറ്റല്‍ ലോകത്തില്‍ തങ്ങള്‍ക്ക് അറിയാവുന്ന എല്ലാവിധത്തിലുമുള്ള തന്ത്രങ്ങള്‍ അമ്മമാര്‍ക്ക് പകര്‍ന്ന് നല്‍കുകയയിരുന്നു കുട്ടിക്കൂട്ടം.

 കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ട സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'ഡിജി കേരളം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ബാലസഭാംഗങ്ങള്‍ എട്ടാം തീയതി വിവിധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 'തിരികെ സ്‌കൂളില്‍' കാമ്പയിന്റെ ഭാഗമായി അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി ക്ലാസ്സുകള്‍ നടത്തുന്ന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക ബോധവത്കരണ പരിപാടികള്‍ നടത്തിയത്.

  അഞ്ചിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ കൂട്ടായ്മയായ ബാലസഭയില്‍ സംസ്ഥാനത്ത് 31,612 യൂണിറ്റുകളിലായി 4,59,151 അംഗങ്ങളുണ്ട്. കുടുംബശ്രീ എ.ഡി.എസ് (ഏരിയ ഡെവലപ്പ്മെന്റ് സൊസൈറ്റി) അംഗത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡ്തലത്തില്‍ ബാലസഭാംഗങ്ങള്‍ ഗൃഹസന്ദര്‍ശനം, ലഘുലേഖ വിതരണം തുടങ്ങിയവയും നടത്തി.

  സമൂഹത്തിലെ എല്ലാ തുറയിലുമുള്ള ജനങ്ങള്‍ക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കി ഡിജിറ്റല്‍ വേര്‍തിരിവില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാനാണ് ഡിജി കേരളം കാമ്പയിന്‍ ലക്ഷ്യമിടുന്നത്. വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ എല്ലാവരിലേക്കും ഫലപ്രദമായി വ്യാപിപ്പിച്ച് അവരുടെ ശാക്തീകരണം ഉറപ്പാക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ അര്‍ഹരായവരില്‍ എത്തിക്കാനും വികസന പദ്ധതികളില്‍ പങ്കാളികളാക്കാനും പദ്ധതി വിഭാവന ചെയ്യുന്നു. ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാക്ഷരത നേടാന്‍ എല്ലാ കുടുംബശ്രീ അംഗങ്ങളെയും ബോധവത്ക്കരിക്കാനുള്ള വിപുലമായ പ്രവര്‍ത്തങ്ങളുടെ ആദ്യപടിയാണ് ബാലസഭാംഗങ്ങളുടെ കാമ്പയിന്‍.

 

Content highlight
Kudumbashree conducts Digital literacy Awareness Campaign among NHG members through Balasabha membersml

പഞ്ചായത്ത് കുടുംബശ്രീ സംയോജനം- മികച്ച മാതൃകയായി അരിമ്പുര്

Posted on Tuesday, October 10, 2023
കുടുംബശ്രീ പ്രവര്ത്തനങ്ങള്ക്ക് എല്ലാവിധ പിന്തുണയുമേകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് മാതൃകയാണ് തൃശ്ശൂര് ജില്ലയിലെ അരിമ്പുര് ഗ്രാമപഞ്ചായത്ത്. 11 ലക്ഷം രൂപയ്ക്ക് കുടുംബശ്രീ സി.ഡി.എസ് ഓഫീസ് നവീകരിച്ച് നല്കിയതിന് പിന്നാലെ കുടുംബശ്രീ അംഗങ്ങള്ക്ക് വനിതാ ക്യാന്റീനും ടോയ്‌ലറ്റ് ബ്ലോക്കും തായാറാക്കി നല്കിയിരിക്കുകയാണ് ഇപ്പോള് പഞ്ചായത്ത്.
 
വനിതാ കാന്റീന്, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം ഞായറാഴ്ച (ഒക്ടോബര് 8) സംഘടിപ്പിച്ച ചടങ്ങില് ബഹുമാനപെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ. രാജന് നിര്വഹിച്ചു. 27 ലക്ഷം രൂപയോളമാണ് വനിതാ ക്യാന്റീന് നവീകരണത്തിന് പഞ്ചായത്ത് ചെലവഴിച്ചത്. 70 പേര്ക്ക് ഇരിക്കാവുന്ന സൗകര്യത്തോട് കൂടിയ ക്യാന്റീനില് ആധുനിക കിച്ചണ് ഉപകരണങ്ങളും വാങ്ങി നല്കിയിട്ടുണ്ട്. ജനകീയ ഹോട്ടലായാകും ക്യാന്റീന് പ്രവര്ത്തിക്കുക.
 
കുടുംബശ്രീ 'വനിതാ' സൂക്ഷ്മ സംരംഭ യൂണിറ്റാണ് ക്യാന്റീന് പ്രവര്ത്തിപ്പിക്കുക. സുമ ജോസഫ്, വിജി, സിജി എന്നിവരാണ് ഈ യൂണിറ്റിലെ അംഗങ്ങള്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന് അധ്യക്ഷനായ ഉദ്ഘാടന ചടങ്ങില് അരിമ്പുര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ഡോ. കവിത, അരിമ്പുര്, താന്ന്യം, മണലൂര് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള് എന്നിവര് പങ്കെടുത്തു. അരിമ്പുര് പഞ്ചായത്ത് സെക്രട്ടറി റെനി പോള് നന്ദി പറഞ്ഞു
Content highlight
arimbur panchayath sets a model for LSGI-kudumbashree convergence