80ല്‍ പരം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ സംരക്ഷിക്കുന്ന തിരുനെല്ലിയിലെ 'നൂറാങ്ക്' സന്ദര്‍ശിക്കാന്‍ അവസരം

Posted on Monday, October 30, 2023
വയനാട് തിരുനെല്ലിയില് കുടുംബശ്രീ മുഖേന നടത്തുന്ന ആദിവാസി പ്രത്യേക പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരിലെ വെട്ട കുറുമ വിഭാഗത്തിലെ കുടുംബശ്രീ അംഗങ്ങളായ പത്ത് സ്ത്രീകള് ചേര്ന്ന് നടത്തുന്ന പൈതൃക കിഴങ്ങ് സംരക്ഷണ കേന്ദ്രമാണ് നൂറാങ്ക്.
 
പൊതുജനങ്ങള്ക്ക് ഈ കൃഷിയിടം സന്ദര്ശിക്കാനുള്ള അവസരം ഇപ്പോള് ഒരുക്കിയിരിക്കുകയാണ്. 2023 നവംബര് 1 മുതല് ഡിസംബര് 31 വരെ രാവിലെ 10 മുതല് വൈകുന്നേരം 5 വരെ ഇവിടെ സന്ദര്ശനം നടത്താനാകും. പ്രവേശനം പാസ് മൂലമാണ്.
കൂടുതല് വിവരങ്ങള്ക്ക്: 9895303504
 
കേരള സര്ക്കാരിന്റെ പൈതൃക വിത്ത് സംരക്ഷണ പുരസ്‌ക്കാരവും എം.എസ് സ്വാമിനാഥന് ഗവേഷണ നിലയം ഏര്പ്പെടുത്തിയ പുരസ്‌ക്കാരവും നൂറാങ്ക് സ്വന്തമാക്കിയിട്ടുണ്ട്.
 
നൂറാങ്കിനെക്കുറിച്ചുള്ള പ്രൊമോ വീഡിയോയുടെ പ്രകാശനം വയനാട് ജില്ലാ കളക്ടര് രേണു രാജ് ഐ.എ.എസ് നിര്വഹിച്ചു. ചടങ്ങില് കുടുംബശ്രീ വയനാട് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് പി.കെ. ബാലസുബ്രഹ്‌മണ്യന്, അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് റെജീന വി.കെ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്‌സണ് റുഖിയ സൈനുദ്ദീന്, സി.ഡി.എസ് ചെയര്പേഴ്‌സണ് സൗമിനി. പി, ജില്ലാ പ്രോഗ്രാം മാനേജര് ജയേഷ് വി, തിരുനെല്ലി പ്രത്യേക പദ്ധതി കോ-ഓര്ഡിനേറ്റര് സായി കൃഷ്ണന്, ഫിറോസ് ബാബു, അനിമേറ്റര് സത്യഭാമ, നൂറാങ്ക് അംഗങ്ങളായ ലക്ഷ്മി, ശാരദ, തുടങ്ങിയവര് പങ്കെടുത്തു.
 
 
Content highlight
noorngu