ആ 20 പേര്‍ക്ക് സ്വപ്‌നസാഫല്യം ; ഡ്രോണ്‍ പരിശീലനം നേടി കൊറഗ ഗോത്രക്കാര്
- 23 views
കര്‍ഷകര്‍ക്ക് പിന്തുണയുമായി മൃഗസംരക്ഷണ മേഖലയില്‍ 401 പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളുമായി കുടുംബശ്രീ. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ പ്രാഥമിക സംഭരണം, മൂല്യവര്‍ധനവ് എന്നിവയ്ക്ക് ആവശ്യമായ വിവിധ പിന്തുണകളും പ്രോത്സാഹനവും ലഭ്യമാക്കുകയാണ് പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നത്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ സംഭരരിച്ച് പൊതുസംവിധാനത്തിലൂടെ വിപണനം ചെയ്യുന്നതിനും കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ തീറ്റകള്‍, വിത്ത്, വളം തുടങ്ങിയവ കൂട്ടായ്മയിലൂടെ ലാഭകരമായി വാങ്ങുന്നതിനും പ്രൊഡ്യൂസര്‍ ഗ്രൂപ്പുകള്‍ സഹായകരമാകും. വിപണി കണ്ടെത്തല്‍, പുതിയ സാങ്കേതിക വിദ്യയുടെയും വിഭവങ്ങളുടെയും ഉപയോഗം, എന്നീ മേഖലകളില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാകും നടത്തുക. ഇത് ഉപജീവന മാര്‍ഗം മെച്ചപ്പെടുത്തുന്നതിന് സഹായകമാകും.
നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ മൃഗസംരക്ഷണ മേഖലയില്‍ 401 പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളിലായി 3131 വനിതാ കര്‍ഷകരുണ്ട്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണനവും അതുവഴി സുസ്ഥിര വരുമാനവും ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ഈ ഗ്രൂപ്പുകള്‍ വഴി നിര്‍വഹിക്കുക. ഇതിന്‍റെ ഭാഗമായി സ്വയംതൊഴില്‍ മാതൃകയില്‍ ഉല്‍പന്ന വിപണനം നടത്തുന്നതി സി.ഡി.എസില്‍ നിന്നും അംഗങ്ങളെ കണ്ടെത്തി പരിശീലനം നല്‍കി അവരെ ഉല്‍പാദകരുടെ കൂട്ടായ്മകളുമായി ബന്ധിപ്പിക്കും. വിപണനം കാര്യക്ഷമമാകുന്നതോടെ ഉല്‍പാദനക്ഷമതയും വരുമാനവര്‍ധനവും നേടാനാകും.
ഉല്‍പന്ന സംഭരണത്തിന്‍റെ ഭാഗമായി കര്‍ഷകര്‍ക്ക് വില നല്‍കുന്നതിനാവശ്യമായ ഫണ്ട്, വിപണനം, മാര്‍ക്കറ്റിങ്ങ്, വാടക തുടങ്ങിയവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി ഓരോ പ്രൊഡ്യൂസര്‍ ഗ്രൂപ്പിനും 10,000 രൂപയാണ് പ്രവര്‍ത്തന മൂലധനമായി നല്‍കുന്നത്. നിലവില്‍ 401 ഗ്രൂപ്പുകള്‍ക്കായി 2.3 കോടി രൂപ ഈയിനത്തില്‍ നല്‍കിയിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്ക് അവയുടെ ബിസിനസ് പ്ളാന്‍ അനുസരിച്ച് പരമാവധി ഒരു ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായി നല്‍കാനാകും. കൂടാതെ പ്രൊഡ്യൂസര്‍ ഗ്രൂപ്പുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ഒന്നര ലക്ഷം രൂപയും നല്‍കും. 401 ഗ്രൂപ്പുകള്‍ക്ക് ഈയിനത്തില്‍ 1.7 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം സ്കീം വഴിയാണ് പദ്ധതി നിര്‍വഹണം.
ഡി.ഡി.യു.ജി.കെ.വൈ പദ്ധതി വഴി നിര്‍ദ്ധന കുടുംബങ്ങളിലെ അംഗങ്ങളായ 'ആശ്രയ' പദ്ധതി ഗുണഭോക്താക്കളില്‍ 932 പേര്‍ക്ക് തൊഴില്‍ പരിശീലനവും 457 പേര്‍ക്ക് തൊഴിലും ലഭ്യമാക്കി. കൂടാതെ പട്ടികജാതി വിഭാഗത്തില്‍ പെട്ട 19356 പേര്‍ക്ക് പരിശീലനവും 9544 പേര്‍ക്ക് തൊഴിലും നല്‍കി. പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 4947 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഇതില്‍ 2252 പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിച്ചു.
ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിലെ യുവതീയുവാക്കള്‍ക്ക് തുറമുഖ മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളില്‍ നൈപുണ്യ പരിശീലനം നല്‍കുന്നുണ്ട്. ഇതിനായി കേന്ദ്ര തുറമുഖ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് 'സാഗര്‍മാല' പദ്ധതിയും നടപ്പാക്കുന്നു. ഈ പദ്ധതി വഴി 269 പേര്‍ പരിശീലനം പൂര്‍ത്തിയാക്കുകയും 159 പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം-പദ്ധതിയുടെ ഭാഗമായി മുന്‍നിര ബാങ്കുകളുമായി സഹകരിച്ച് 14 ജില്ലകളിലും റൂറല്‍ സെല്‍ഫ് എംപ്ളോയ്മെന്‍റ് സൊസൈറ്റികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്‍റെ ചുമതലയുള്ള ലീഡ് ബാങ്കുകള്‍ വഴി കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ 3403 ബാച്ചുകളിലായി 92823 ഗുണഭോക്താക്കള്‍ക്കും ഗ്രാമീണ മേഖലയില്‍ ബി.പി.എല്‍ വിഭാഗത്തില്‍ പെട്ട 61842 പേര്‍ക്കും സ്വയംതൊഴില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇതില്‍ സ്വയംതൊഴില്‍ രംഗത്തും വേതനാധിഷ്ഠിത തൊഴില്‍ രംഗത്തുമായി 78832പേര്‍ക്കും സ്വയംതൊഴില്‍ രംഗത്തു മാത്രമായി 74555 പേര്‍ക്കുമാണ് തൊഴില്‍ ലഭ്യമാക്കിയത്.
കേരളത്തില്‍ കുടുംബശ്രീയും തൊഴിലുറപ്പ് മിഷനും സംയുക്തമായി നടപ്പാക്കുന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ 'ഉന്നതി' പദ്ധതി വഴിയും തൊഴില്‍ ലഭിച്ചവര്‍ ഏറെയാണ്.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ ഐ.എ.എസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാം കുമാർ കെ.യു എന്നിവരുൾപ്പെട്ട പാനലാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് നടത്തിയത്.
കുടുംബശ്രീ ദിനമായ മേയ് 17ന് അവാർഡുകൾ വിതരണം ചെയ്യും.
ആകെ 17 വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. മികച്ച അയല്‍ക്കൂട്ടം, എ.ഡി.എസ്, ഊരുസമിതി, സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്സ് സ്ഥാപനം, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍, ഓക്‌സിലറി ഗ്രൂപ്പ്, ഓക്സിലറി സംരംഭം, സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്, പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല, മികച്ച ജില്ലാ മിഷന്‍ എന്നീ പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം മികച്ച സി.ഡി.എസ് (സംയോജന പ്രവര്‍ത്തനം, തനത് പ്രവര്‍ത്തനം, ഭരണ നിര്‍വ്വഹണം- സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍), മികച്ച സി.ഡി.എസ് (കാര്‍ഷികമേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെന്‍ഡര്‍), മികച്ച സി.ഡി.എസ് (ട്രൈബല്‍ പ്രവര്‍ത്തനം), മികച്ച സി.ഡി.എസ് (സൂക്ഷ്മ സംരംഭം, ഡി.ഡി.യു-ജി.കെ.വൈ, കെ-ഡിസ്ക്) എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും നല്കും.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച വിഷു ചന്തകള്‍ വഴി 7.25 കോടി രൂപയുടെ വിറ്റുവരവ്. കുടുംബശ്രീയുടെ കീഴിലുള്ള 92442 വനിതാ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിച്ചതു വഴിയും ഭക്ഷ്യമേളകള്‍ വഴിയുമാണ് ഈ മിന്നും നേട്ടം. സൂക്ഷ്മസംരംഭ ഉല്‍പന്നങ്ങളും വിപണനത്തിന് എത്തിച്ചിരുന്നു. വിഷുച്ചന്തകളോടനുബന്ധിച്ച് സംഘടിപ്പിച്ച ഭക്ഷ്യമേളകള്‍ വഴിയും സംരംഭകര്‍ക്ക് മികച്ച വരുമാനം നേടാനായി. 54.4 ലക്ഷം രൂപയാണ് ഈയിനത്തില്‍ നേടിയത്. ഇതുള്‍പ്പെടെയാണ് 7.25 കോടി രൂപയുടെ വിറ്റുവരവ് നേടിയത്.
സി.ഡി.എസ്തലത്തിലും ജില്ലാതലത്തിലുമായി സംഘടിപ്പിച്ച 1000 വിഷുച്ചന്തകള്‍ വഴി 1.36 കോടി രൂപയുടെ വിറ്റുവരവുമായി കാസര്‍കോട് ജില്ലയാണ് ഒന്നാമത്. 97 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി കണ്ണൂര്‍ ജില്ല രണ്ടാമതും 72.26 ലക്ഷം രൂപ നേടി എറണാകുളം ജില്ല മൂന്നാമതും എത്തി. 59.8 ലക്ഷം രൂപയുടെ വിറ്റുവരവുമായി കൊല്ലവും 58.3 രൂപ നേടി തൃശൂരും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
കുടുംബശ്രീ വിഷു ചന്തകളില്‍ കുടുംബശ്രീ വനിതാ കര്‍ഷക സംഘങ്ങള്‍ ഉല്‍പാദിപ്പിച്ച വിഷവിമുക്ത പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് വിപണനത്തിനെത്തിച്ചത്. വിഷു വിപണിയിലേക്ക് പരമാവധി ഉല്‍പന്നങ്ങളെത്തിക്കുന്നതിനായി ഓരോ സി.ഡി.എസിലും പ്രത്യേക സംഘാടക സമിതികളും രൂപീകരിച്ചിരുന്നു. വിപണന മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയും സമിതിയുടെ നേതൃത്വത്തില്‍ ഉറപ്പു വരുത്തി. മേളയില്‍ എത്തുന്ന ഉല്‍പന്നങ്ങളുടെ അളവ്, കര്‍ഷകരുടെയും സംരംഭകരുടെയും പങ്കാളിത്തം എന്നിവ കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.ജില്ലാ
കുടുംബശ്രീ ബാലസഭയിലെ അംഗങ്ങളായ കുട്ടികള്‍ക്ക് അറിവിനും സര്‍ഗാത്മകതയ്ക്കുമൊപ്പം സംരംഭകത്വത്തിന്‍റെ നൂതന പാഠങ്ങള്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ആരംഭിച്ച 'മൈന്‍ഡ് ബ്ളോവേഴ്സ്' ക്യാമ്പയിന്‍റെ തുടര്‍ച്ചയാണ് 'ലിയോറ ഫെസ്റ്റ്' സമ്മര്‍ ക്യാമ്പ്. ഇത് മെയ് ആദ്യവാരം ആരംഭിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ഓരോ ജില്ലയില്‍ നിന്നും അമ്പത് കുട്ടികളെ വീതം തിരഞ്ഞെടുത്തിട്ടുണ്ട്. തിയേറ്റര്‍ വര്‍ക്ക്ഷോപ്, ശാസ്ത്ര മാജിക്, കുട്ടികളും ധനകാര്യ മാനേജ്മെന്‍റും, സൈബര്‍ ക്രൈം; ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലീഡര്‍ഷിപ് തുടങ്ങി എട്ടോളം വ്യത്യസ്ത വിഷയങ്ങളിലാണ് സമ്മര്‍ ക്യാമ്പില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുക. മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് കുടുംബശ്രീയും ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷനും സംയുക്തമായി സമ്മര്‍ മണ്‍സൂണ്‍ ഫെല്ലോഷിപ്പും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തുടര്‍ പരിശീലനങ്ങളും നല്‍കും. മികവിന്‍റെ അടിസ്ഥാനത്തില്‍ 140 കുട്ടികള്‍ക്ക് 2026-ല്‍ സംഘടിപ്പിക്കുന്ന ' ഇന്‍റര്‍നാഷണല്‍ ഇന്നവേഷന്‍ കോണ്‍ക്ളേവി'ല്‍ ആശയാവതരണം നടത്താനുളള അവസരവും കുടുംബശ്രീ ലഭ്യമാക്കും.
ഓരോ കുട്ടിയുടെയും വ്യത്യസ്ത മേഖലകളിലുള്ള അഭിരുചികള്‍ കണ്ടെത്തി അതു വികസിപ്പിക്കുകയാണ് 'മൈന്‍ഡ് ബ്ളോവേഴ്സ് ലിയോറ ഫെസ്റ്റ് സമ്മര്‍ ക്യാമ്പിന്‍റെ ലക്ഷ്യം. ഇതോടൊപ്പം വ്യക്തിത്വ വികസനത്തിനും സമൂഹനന്‍മയ്ക്കും ഉതകുന്ന വിധത്തില്‍ നൂതന ആശയങ്ങള്‍ സ്വയം കണ്ടെത്താനും അത് പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതിനുമുള്ള പരിശീലനമായിരിക്കും കുട്ടികള്‍ക്ക് ലഭ്യമാക്കുക.
പരിശീലന പരിപാടിയില്‍ കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ്പ്രോഗ്രാം മാനേജര്‍ സ്വാതി കൃഷ്ണന്‍ എസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് ആമുഖ പ്രഭാഷണം നടത്തി. അധ്യാപകരായ ബൈജു കുമാര്‍, പ്രദീപ് താനൂര്‍, വേണു കുമാരന്‍ നായര്‍, ഹാഷിദ് കെ.സി, മോട്ടിവേഷണല്‍ സ്പീക്കര്‍ അഡ്വ.സജീവ്, ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷന്‍ ഓപ്പറേഷന്‍സ് സ്പെഷലിസ്റ്റ് ശില്‍പ പി, അഖില്‍ സന്തോഷ്, ഫീല്‍ഡ് ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ആല്‍ബര്‍ട്ട് പോള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ജിഷ്ണു ഗോപന്‍ നന്ദി പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ആദ്യം എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് പ്രീമിയം കഫേ റെസ്റ്റോറന്‍റ് ശൃംഖലയ്ക്ക് തുടക്കമിട്ടത്. പിന്നീട് വയനാട് ജില്ലയിലെ മേപ്പാടിയിലും തൃശൂരില്‍ ഗുരുവായൂരിലും ആരംഭിച്ചു. പ്രീമിയം കഫേ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം (കുറവിലങ്ങാട്),കോഴിക്കോട് (കൊയിലാണ്ടി), കാസര്‍കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും പ്രീമിയം റെസ്റ്ററന്‍റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും വൈവിധ്യവുമുള്ള ഭക്ഷ്യവിഭവങ്ങളും സേവനങ്ങളുമാണ് പ്രീമിയം കഫേയ്ക്ക് മികച്ച സ്വീകാര്യത നേടിക്കൊടുത്തത്. ഇതോടെ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു. കാന്‍റീന്‍ കാറ്ററിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച വനിതാ സംരംഭകരുടെ നേതൃത്വത്തിലാണ് പ്രീമിയം കഫേ റെസ്റ്ററന്‍റുകളുടെ പ്രവര്‍ത്തനം. പാചകം, ഭക്ഷണ വിതരണം, ബില്ലിങ്ങ്, ക്ളീനിങ്ങ്, പാഴ്സല്‍ സര്‍വീസ് തുടങ്ങിയവയെല്ലാം വനിതകള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
സംരംഭങ്ങളുടെ ആധുനികവല്‍ക്കരണവും സംരംഭകര്‍ക്ക് സുസ്ഥിര വരുമാനം ഉറപ്പു വരുത്തുകയുമാണ് സംസ്ഥാനത്തുടനീളം പ്രീമിയം കഫേ ശൃംഖല രൂപീകരിക്കുന്നതു വഴി ലക്ഷ്യമിടുന്നത്. നിലവില്‍ ഇരുനൂറിലേറെ വനിതകള്‍ക്ക് മികച്ച തൊഴിലും വരുമാനവും ഉറപ്പു വരുത്താന്‍ പദ്ധതി സഹായകമാകുന്നുണ്ട്. പാചക വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണവിതരണം, പാഴ്സല്‍ സര്‍വീസ്, കാറ്ററിങ്ങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, ശുചിത്വം, മികച്ച മാലിന്യസംസ്ക്കരണ ഉപാധികള്‍ എന്നിവയിലടക്കം ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങള്‍ എല്ലാ പ്രീമിയം കഫേയിലുമുണ്ട്. സംരംഭകര്‍ക്ക് കൂടുതല്‍ പ്രൊഫഷണലിസം കൈവരിക്കാനും പദ്ധതി സഹായകമാകുന്നുണ്ട്.
ഇന്ന് പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ നടത്തിയ ജില്ല, മികച്ച ജില്ലാ മിഷൻ അവാർഡുകൾക്കുള്ള അവതരണങ്ങൾ നടക്കും. ഏപ്രിൽ 26 വരെയാണ് അവാർഡ് നിർണ്ണയ പ്രവർത്തനങ്ങൾ. മേയ് 17ന് കുടുംബശ്രീ ദിനത്തോട് അനുബന്ധിച്ച് അവാർഡ് വിതരണവും സംഘടിപ്പിക്കും.
ആകെ 17 വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്. മികച്ച അയൽക്കൂട്ടം, എ.ഡി.എസ്, ഊര് സമിതി, സംരംഭ ഗ്രൂപ്പ്, സംരംഭക, ബഡ്സ് സ്ഥാപനം, ജെൻഡർ റിസോഴ്സ് സെന്റർ, ഓക്സിലറി ഗ്രൂപ്പ്, ഓക്സിലറി സംരംഭം, സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്ക്, പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ നടത്തിയ ജില്ല, മികച്ച ജില്ലാ മിഷൻ എന്നീ പുരസ്ക്കാരങ്ങൾക്കൊപ്പം മികച്ച സി.ഡി.എസ് (സംയോജന പ്രവർത്തനം, തനത് പ്രവർത്തനം, ഭരണ നിർവ്വഹണം- സൂക്ഷ്മ സാമ്പത്തിക പ്രവർത്തനങ്ങൾ), മികച്ച സി.ഡി.എസ് (കാർഷികമേഖല, മൃഗസംരക്ഷണം), മികച്ച സി.ഡി.എസ് (സാമൂഹ്യ വികസനം, ജെൻഡർ), മികച്ച സി.ഡി.എസ് (ട്രൈബൽ പ്രവർത്തനം), മികച്ച സി.ഡി.എസ് (സൂക്ഷ്മ സംരംഭം, ഡി.ഡി.യു-ജി.കെ.വൈ, കെ-ഡിസ്ക്) എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും നൽകും.
തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇംഗ്ളീഷ് ഭാഷാ നൈപുണ്യം നല്‍കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന 'കമ്യൂണിക്കോര്‍' പദ്ധതിക്ക് തുടക്കമായി. ഇംഗ്ളീഷ് ഭാഷയില്‍ പ്രാവീണ്യം വര്‍ധിപ്പിച്ചു കൊണ്ട് ഗുണമേന്‍മയുളള ഉന്നതവിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളും ഒപ്പം ഡിജിറ്റല്‍ സാക്ഷരതയും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ജില്ലകളില്‍ തിരഞ്ഞെടുത്ത കുട്ടികള്‍ക്കായി പരിശീലന പരിപാടി ആരംഭിച്ചു. മൂന്നു ദിവസമാണ് പരിശീലനം. തുടര്‍ന്ന് എല്ലാ മാസവും തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഇവര്‍ക്ക് പരിശീലനം ലഭ്യമാക്കും. പദ്ധതി ഗുണഭോക്താക്കളായ ആയിരത്തോളം കുട്ടികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
പുനര്‍ജീവനം-കാര്‍ഷിക സംരംഭകത്വ വികസന പരിശീലന പരിപാടി, ഡ്രോണ്‍ ദീദി, ഓണ വിപണി ലക്ഷ്യമിട്ട് നിറപ്പൊലിമ, ഓണക്കനി തുടങ്ങി വൈവിധ്യമാര്‍ന്ന കാര്‍ഷിക പദ്ധതികളും കുടുംബശ്രീ മുഖേന നടപ്പാക്കുന്നു. സംസ്ഥാനത്ത് അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കാവശ്യമായ പോഷകമൂല്യമുള്ള പച്ചക്കറികളും പഴങ്ങളും വീടുകളില്‍ തന്നെ കൃഷി ചെയ്ത് ഉല്‍പാദിപ്പിക്കുന്നതിന്‍റെ ഭാഗമായി 30.3 ലക്ഷം കാര്‍ഷിക പോഷകോദ്യാനങ്ങളും സംസ്ഥാനത്തുണ്ട്.
സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള കാര്‍ഷിക രീതികളിലേക്കും കുടുംബശ്രീ വനിതകള്‍ കടന്നു കഴിഞ്ഞു. അഗ്രോ ഇക്കോളജിക്കല്‍ പ്രാക്ടീസ് -പദ്ധതിയുടെ ഭാഗമായി 572167 വനിതാ കര്‍ഷകര്‍ക്കും, സ്മാര്‍ട്ട് ഫാമിങ്ങിന്‍റെ ഭാഗമായി ഡ്രോണ്‍ പരിശീലനവും ലഭ്യമാക്കിയത് കാര്‍ഷിക രംഗത്തെ പുതിയ ചുവട് വയ്പ്പായി. കൂടാതെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക സംരംഭകത്വ പരിശീലനം ലഭ്യമാക്കുന്നതിനായി കെ-അഗ്രി ബിസിനസ് നെസ്റ്റ് പദ്ധതിക്കും തുടക്കമിട്ടു. കാര്‍ഷികോല്‍പാദനവും വിപണനവും വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 180-ഓളം പുതിയ സാങ്കേതികവിദ്യകളും കുടുംബശ്രീ നേടിക്കഴിഞ്ഞു. ഇതും കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും.
ഉല്‍പന്നങ്ങളുടെ വിറ്റുവരവിലും മികച്ച നേട്ടമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. കഴിഞ്ഞ ഓണത്തിന് ' ഓണക്കനി' പദ്ധതിയുടെ ഭാഗമായി 6982 ഏക്കറില്‍ പച്ചക്കറി കൃഷി നടത്തിയിരുന്നു. കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിച്ചതിലൂടെ 7.8 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഓണത്തോടനുബന്ധിച്ച് നടപ്പാക്കിയ നിറപ്പൊലിമ പദ്ധതി വഴി 1301 ഏക്കറില്‍ നടത്തിയ പൂക്കൃഷിയും കര്‍ഷകര്‍ക്ക് മികച്ച വരുമാനം നേടിക്കൊടുത്തു. 2.98 കോടി രൂപയാണ് ഈയിനത്തില്‍ ലഭിച്ചത്.