കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന മൈന്‍ഡ് ബ്ളോവേഴ്സ് ലിയോറ ഫെസ്റ്റ് ' ജില്ലാതല സമ്മര്‍ ക്യാമ്പുകളുടെ ഭാഗമായി പരിശീലകര്‍ക്കുള്ള ത്രിദിന സംസ്ഥാനതല പരിശീലനം കോവളം അനിമേഷന്‍ സെന്‍ററില്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ തിരഞ്ഞെടുത്ത ബാലസഭാ റിസോഴ്സ് പേഴ്സണ്‍മാര്‍, വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടെ അമ്പത് പേര്‍ക്കാണ് പരിശീലനം. ബാക്കി ജില്ലകളില്‍ നിന്നു തിരഞ്ഞെടുത്ത പരിശീലകര്‍ക്ക് എറണാകുളത്ത് കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് സെന്‍ററില്‍ 28,29,30 തീയതികളില്‍ പരിശീലനം ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രത്യേക പരിശീലന മൊഡ്യൂള്‍ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി.ശ്രീജിത്ത്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ അരുണ്‍ പി രാജന്‍, ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ ടോണി ജോസ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.
കുടുംബശ്രീ ബാലസഭയിലെ അംഗങ്ങളായ കുട്ടികള്‍ക്ക് അറിവിനും സര്‍ഗാത്മകതയ്ക്കുമൊപ്പം സംരംഭകത്വത്തിന്‍റെ നൂതന പാഠങ്ങള്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ആരംഭിച്ച 'മൈന്‍ഡ് ബ്ളോവേഴ്സ്' ക്യാമ്പയിന്‍റെ തുടര്‍ച്ചയാണ് 'ലിയോറ ഫെസ്റ്റ്' സമ്മര്‍ ക്യാമ്പ്. ഇത് മെയ് ആദ്യവാരം ആരംഭിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ഓരോ ജില്ലയില്‍ നിന്നും അമ്പത് കുട്ടികളെ വീതം തിരഞ്ഞെടുത്തിട്ടുണ്ട്. തിയേറ്റര്‍ വര്‍ക്ക്ഷോപ്, ശാസ്ത്ര മാജിക്, കുട്ടികളും ധനകാര്യ മാനേജ്മെന്‍റും, സൈബര്‍ ക്രൈം; ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ലീഡര്‍ഷിപ് തുടങ്ങി എട്ടോളം വ്യത്യസ്ത വിഷയങ്ങളിലാണ് സമ്മര്‍ ക്യാമ്പില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുക. മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് കുടുംബശ്രീയും ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷനും സംയുക്തമായി സമ്മര്‍ മണ്‍സൂണ്‍ ഫെല്ലോഷിപ്പും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തുടര്‍ പരിശീലനങ്ങളും നല്‍കും. മികവിന്‍റെ അടിസ്ഥാനത്തില്‍ 140 കുട്ടികള്‍ക്ക് 2026-ല്‍ സംഘടിപ്പിക്കുന്ന ' ഇന്‍റര്‍നാഷണല്‍ ഇന്നവേഷന്‍ കോണ്‍ക്ളേവി'ല്‍ ആശയാവതരണം നടത്താനുളള അവസരവും കുടുംബശ്രീ ലഭ്യമാക്കും.
ഓരോ കുട്ടിയുടെയും വ്യത്യസ്ത മേഖലകളിലുള്ള അഭിരുചികള്‍ കണ്ടെത്തി അതു വികസിപ്പിക്കുകയാണ് 'മൈന്‍ഡ് ബ്ളോവേഴ്സ് ലിയോറ ഫെസ്റ്റ് സമ്മര്‍ ക്യാമ്പിന്‍റെ ലക്ഷ്യം. ഇതോടൊപ്പം വ്യക്തിത്വ വികസനത്തിനും സമൂഹനന്‍മയ്ക്കും ഉതകുന്ന വിധത്തില്‍ നൂതന ആശയങ്ങള്‍ സ്വയം കണ്ടെത്താനും അത് പ്രായോഗികതലത്തില്‍ കൊണ്ടുവരുന്നതിനുമുള്ള പരിശീലനമായിരിക്കും കുട്ടികള്‍ക്ക് ലഭ്യമാക്കുക.
പരിശീലന പരിപാടിയില്‍ കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ്പ്രോഗ്രാം മാനേജര്‍ സ്വാതി കൃഷ്ണന്‍ എസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് ആമുഖ പ്രഭാഷണം നടത്തി. അധ്യാപകരായ ബൈജു കുമാര്‍, പ്രദീപ് താനൂര്‍, വേണു കുമാരന്‍ നായര്‍, ഹാഷിദ് കെ.സി, മോട്ടിവേഷണല്‍ സ്പീക്കര്‍ അഡ്വ.സജീവ്, ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷന്‍ ഓപ്പറേഷന്‍സ് സ്പെഷലിസ്റ്റ് ശില്‍പ പി, അഖില്‍ സന്തോഷ്, ഫീല്‍ഡ് ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ആല്‍ബര്‍ട്ട് പോള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ ജിഷ്ണു ഗോപന്‍ നന്ദി പറഞ്ഞു.

- 71 views
Content highlight
Kudumbashree leora fest, three day workshop starts