വാര്‍ത്തകള്‍

കുടുംബശ്രീയുടെ വിശ്വാസ്യത മൂലധനമാക്കി നൂതന സംരംഭ മേഖലകള്‍ കണ്ടെത്തണം: തദ്ദേശ സ്വയംഭരണ വകുപ്പ് എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്

Posted on Friday, December 16, 2022

'ഒപ്പം'- കൂടെയുണ്ട് കരുതലോടെ സംസ്ഥാനതല ക്യാമ്പെയ്ന് തുടക്കമായി

             
കുടുംബശ്രീയുടെ വിശ്വാസ്യത മൂലധനമാക്കി നൂതനവും വിജ്ഞാനാധിഷ്ഠിതവുമായ സംരംഭ മേഖലകള്‍ കണ്ടെത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ മുഖേന ഡിസംബര്‍ 14 മുതല്‍ 2023 ഫെബ്രുവരി 28 വരെ  സംസ്ഥാനത്തെ നഗരസഭാ പ്രദേശങ്ങളില്‍ സംഘടിപ്പിക്കുന്ന 'ഒപ്പം' കൂടെയുണ്ട്, കരുതലോടെ' സംസ്ഥാനതല ക്യാമ്പെയ്ന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബശ്രീ വനിതകള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കുക എന്നതിനപ്പുറം വരുമാന വര്‍ധനവ് ലഭ്യമാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇതിനായി നഗരമേഖലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളിലും സംയോജന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും. അഗതിരഹിത കേരളം, പി.എം.എ.വൈ-ലൈഫ്(നഗരം) പദ്ധതികളിലെ ഗുണഭോക്തൃ കുടുംബങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, നഗരങ്ങളിലെ അതിദരിദ്രര്‍ എന്നിവര്‍ക്ക് സംരംഭകത്വവും തൊഴിലും ലഭ്യമാക്കിക്കൊണ്ട് അവരെ സാമൂഹിക പുരോഗതി കൈവരിക്കാന്‍ സഹായിക്കുക എന്നതാണ് ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ക്യാമ്പെയ്ന്‍റെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകം, കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊല്യൂഷന്‍സ് എന്നിവയുടെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

മേയര്‍ ആര്യാ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മേയര്‍മാരായ അഡ്വ. അനില്‍ കുമാര്‍, ഡോ.ബീന ഫിലിപ്പ്എന്നിവര്‍ മുഖ്യാതിഥികളായി.  

'കുടുംബശ്രീ ഒരു നേർച്ചിത്രം' ഫോട്ടോഗ്രാഫി  മത്സരം അഞ്ചാം സീസണ്‍, വായന പക്ഷാചരണത്തോടനുബന്ധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസ രചനാ മത്സരം, 'ഖുഷിയോം കാ ആഷിയാന്‍' ക്യാമ്പെയ്ന്‍റെ ഭാഗമായി സംഘടിപ്പിച്ച ദേശീയതല ഹ്രസ്വചിത്ര നിര്‍മാണം, കിബ്സ് ലോഗോ ഡിസൈനിങ്ങ് മത്സരം  എന്നിവയിലെ വിജയികള്‍ക്കുള്ള പുരസ്കാര വിതരണം മേയര്‍മാരായ ആര്യാ രാജേന്ദ്രന്‍, അഡ്വ. അനില്‍ കുമാര്‍, ഡോ.ബീന ഫിലിപ്പ്, ഡോ.ഷര്‍മ്മിള മേരി ജോസഫ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു. നഗരസഭാധ്യക്ഷന്‍മാരായ എം.കൃഷ്ണ ദാസ്, എം.ഓ ജോണ്‍, തിരുവനന്തപുരം നഗരസഭാ സിഡി.എസ് ഒന്ന് അധ്യക്ഷ സിന്ധു ശശി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ജഹാംഗീര്‍ എസ് പദ്ധതി വിശദീകരണം നടത്തി.

 

pht

 

Content highlight
Oppam campaign starts

അഭിമാന നേട്ടവുമായി പനത്തടി കുടുംബശ്രീ സി.ഡി.എസ്

Posted on Tuesday, December 13, 2022
2022 വര്ഷത്തിലെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്വയം സഹായ സംഘത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി കുടുംബശ്രീയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കാസര്ഗോഡ് ജില്ലയിലെ പനത്തടി ഗ്രാമപഞ്ചായത്ത് സി.ഡി.എസ്.
നബാര്ഡിന്റെ സഹായത്തോടെ പ്രവര്ത്തിക്കുന്ന ഹൈദരാബാദിലുള്ള അപ്മാസ് (ആന്ധ്രാ പ്രദേശ് മഹിളാ അഭിവൃദ്ധി സൊസൈറ്റി)യാണ് പനത്തടി സി.ഡി.എസിനെ ഈ ബഹുമതിക്കായി തെരഞ്ഞെടുത്തത്.
 
അയല്ക്കൂട്ടാംഗങ്ങള്ക്ക് നല്കി വരുന്ന മികച്ച സേവനം, ഭരണ നിര്വ്വഹണം എന്നിങ്ങനെയുള്ള വ്യത്യസ്ത മാനദണ്ഡങ്ങള് അനുസരിച്ചാണ് പനത്തടി സി.ഡി.എസിനെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്. ആകെ ലഭിച്ച 320 നോമിനേഷനുകളിൽ നിന്നാണ് തെരഞ്ഞെടുപ്പ്.
Content highlight
panathady cds won apmas award ffor best shg

ദേശീയ സരസ് മേള കോട്ടയത്ത്' - വാഹന പ്രചാരണത്തിന് തുടക്കം

Posted on Thursday, December 8, 2022
 
കോട്ടയം ഇതാദ്യമായി ആതിഥ്യമരുളുന്ന ദേശീയ സരസ്‌മേളയുടെ വാഹന പ്രചാരണത്തിന് തുടക്കം. കോട്ടയം കളക്ട്രേറ്റില് ഇന്നലെ നടന്ന ചടങ്ങില് ജില്ലാ കളക്ടര് ഡോ. പി.കെ. ജയശ്രീ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. കുടുംബശ്രീയാണ് സരസ് മേളയുടെ സംഘാടനം.
 
ജില്ലയിലുടനീളം വാഹനം പ്രചാരണം നടത്തും. സരസ്സ് മേളയുടെ ഭാഗ്യചിഹ്നമായ സാറയും പ്രചാരണ വാഹനത്തെ അനുഗമിക്കും. പ്രചാരണ വാഹനമെത്തുന്നിടത്ത് വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.
 
കുടുംബശ്രീ ജില്ലാ മിഷന് കോ- ഓര്ഡിനേറ്റര് അഭിലാഷ് സി. ദിവാകര്, അസിസ്റ്റന്റ് ജില്ലാ മിഷന് കോര്ഡിനേറ്റര് പ്രകാശ് ബി. നായര്, ജില്ലാ പ്രോഗ്രാം മാനേജര്മാര്, കുടുംബശ്രീ അംഗങ്ങള് എന്നിവര് ചടങ്ങില് പങ്കെടുത്തു.
 
flg

 

Content highlight
SARAS fair kottayam

ദേശീയ ബാംബൂ കോണ്‍ക്ലേവിന് തുടക്കം

Posted on Friday, December 2, 2022

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ബാംബൂ കോണ്‍ക്ലേവിന് എറണാകുളത്ത് തുടക്കം. ഹോട്ടല്‍ ഒലീവ് ഡൗണ്‍ടൗണില്‍ രണ്ട് ദിനങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന കോണ്‍ക്ലേവിന്റെ ഔദ്യോഗിക ഉദ്ഘാടനം ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം അഡീഷണല്‍ സെക്രട്ടറി ചരണ്‍ജിത് സിങ് നിര്‍വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് സ്വാഗതം പറഞ്ഞു.

  ജയറാം കില്ലി (നാഷണല്‍ മിഷന്‍ മാനേജർ, ഫാം ലൈവ്ലി ഹുഡ്, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം), ടോണി ജോസ് (നാഷണല്‍ മിഷന്‍ മാനേജർ, നോൺ ഫാം ലൈവ്ലി ഹുഡ്, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം)
സഞ്ജീവ് കര്‍പ്പേ (ഡയറക്ടര്‍, കൊങ്കണ്‍ ബാംബൂ & കെയ്ന്‍ ഡെവലപ്‌മെന്റ് സെന്റര്‍)ടോണി പോൾ (സി.ഇ.ഒ ,ഉറവ്)  അഭയ് ഗാണ്ഡേ (കൺസൾട്ടൻറ്) ഇഷാം (അസം ബയോ റിഫൈനറി ) എന്നിവർ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

 എറണാകുളത്ത് സംഘടിപ്പിച്ചിരിക്കുന്ന ബാംബൂ ഫെസ്റ്റിവലിലേക്ക് കോൺക്ലേവിനോട് അനുബന്ധിച്ച് എക്‌സ്‌പോഷര്‍ വിസിറ്റും സംഘടിപ്പിച്ചിട്ടുണ്ട്.  ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരകൗശല വിദഗ്ധര്‍ക്കും സംഘടനകള്‍ക്കും മുളയുടെ ഉപയോഗങ്ങളെക്കുറിച്ച് സംവദിക്കാനും പുതിയ ആശയങ്ങള്‍ കൈമാറാനും ബാംബൂ കോൺക്ലേവ് അവസരമൊരുക്കുന്നു.

ds

 

 

ef

 

Content highlight
ദേശീയ ബാംബൂ കോണ്‍ക്ലേവിന് തുടക്കം

'നയി ചേത്ന' - ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരേ കുടുംബശ്രീയുടെ സംസ്ഥാനതല ക്യാമ്പെയ്ന്‍

Posted on Monday, November 28, 2022

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍റെ നേതൃത്വത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന  'നയി ചേത്ന'ജെന്‍ഡര്‍ ക്യാമ്പെയ്ന്‍ നവംബര്‍ ഇരുപത്തിയഞ്ചിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് തുടക്കം കുറിച്ചു. അതിക്രമങ്ങളെ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും സ്ത്രീകളെ സജ്ജമാക്കുന്നതിനൊപ്പം സ്വന്തം അവകാശങ്ങളെ കുറിച്ചുള്ള അറിവ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പെയ്ന്‍റെ ഭാഗമായാണിത്. ഡിസംബര്‍ ഇരുപത്തിമൂന്ന് വരെ നാലാഴ്ച നീണ്ടു നില്‍ക്കുന്ന ക്യാമ്പെയ്ന്‍റെ ഭാഗമായി സംസ്ഥാനതലത്തില്‍ കോര്‍ കമ്മിറ്റി രൂപീകരിച്ചു.  

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ വിവിധ ജില്ലകളിലായി ഇരുപത്തിയഞ്ച് ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു കൊണ്ടാണ് ക്യാമ്പെയ്ന്‍റെ തുടക്കം. 'ലിംഗപദവി സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍. ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ പ്രത്യേകം തയ്യാറാക്കി നല്‍കിയ ലഘുലേഖകള്‍, പോസ്റ്ററുകള്‍,  ഹ്രസ്വചിത്രങ്ങള്‍, ലഘുലേഖകള്‍ എന്നിവയായിരിക്കും ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍ക്കു വേണ്ടി ഉപയോഗിക്കുക. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കിയ 'സ്ത്രീപക്ഷ നവകേരളം' ക്യാമ്പെയ്ന്‍റെ തുടര്‍പരിപാടികളാണ് മുഖ്യമായും ക്യാമ്പെയ്നില്‍ ഉള്‍പ്പെടുത്തുക. വിവിധ വകുപ്പുകളുടെ സംയോജനവും ഉറപ്പു വരുത്തിയിട്ടുണ്ട്.

ആദ്യ ആഴ്ച ഇന്‍റേണല്‍ കംപ്ളെയ്ന്‍റ് കമ്മിറ്റിയെ സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നിര്‍ദേശം. വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് കുടുംബശ്രീ അയല്‍ക്കൂട്ട എ.ഡി.എസ്, സി.ഡി.എസ്തലത്തില്‍ ഈ പരിപാടി വിപുലമായ രീതിയില്‍ നടത്തി വരികയാണ്. നിലവിലെ സേവനങ്ങള്‍ സ്ത്രീകള്‍ക്ക് എത്രത്തോളം ലഭ്യമാണെന്ന ചര്‍ച്ചകള്‍ എല്ലാ അയല്‍ക്കൂട്ടങ്ങളിലും സംഘടിപ്പിക്കുന്നുണ്ട്. രണ്ടാമത്തെ ആഴ്ച വിവിധ സേവനങ്ങള്‍ സംബന്ധിച്ച കുറിപ്പുകള്‍, പോസ്റ്ററുകള്‍ എന്നിവ അയല്‍ക്കൂട്ടങ്ങള്‍ തയ്യാറാക്കി പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ പ്രാദേശികതലത്തില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ക്ക് സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ ആദരം നല്‍കും. അതിക്രമങ്ങളെ അതിജീവിച്ച വനിതകളുടെ അനുഭവങ്ങള്‍ പങ്കു വയ്ക്കലും വാര്‍ഡ്തലത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.

മൂന്നും നാലും ആഴ്ചകളില്‍ ഓരോ സി.ഡി.എസ് പരിധിയിലുമുള്ള വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി പൊതുയോഗം സംഘടിപ്പിക്കുകയും അതിക്രമങ്ങള്‍ക്കെതിരേ വിവിധ സഹായ സ്ഥാപനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. ഇതിന്‍റെ ഭാഗമായി എല്ലാ അയല്‍ക്കൂട്ടങ്ങളിലും പ്രതിജ്ഞയെടുക്കല്‍, വാര്‍ഡ്തലത്തിലും സി.ഡി.എസ്തലത്തിലും റാല, ഹ്രസ്വചിത്ര പ്രദര്‍ശനം, ചുവര്‍ ചിത്രരചന,  എന്നിവ സംഘടിപ്പിക്കും. ക്യാമ്പെയ്നുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും പരമാവധി പൊതുജന പങ്കാളിത്തം ഉറപ്പു വരുത്താന്‍ പ്രത്യേകം  ഊന്നല്‍ നല്‍കുന്നുണ്ട്.  

Content highlight
Nayi chetna campaign starts

കുടുംബശ്രീക്ക് രണ്ട് ഇ-ഗവേണന്‍സ് സംസ്ഥാന പുരസ്കാരങ്ങള്‍

Posted on Monday, November 28, 2022

മികച്ച വെബ്സൈറ്റിനുള്ള 2019-21 ലെ സംസ്ഥാന സര്‍ക്കാരിന്‍റെ ഇ-ഗവേണന്‍സ് അവാര്‍ഡ് കുടുംബശ്രീക്ക്. കൂടാതെ കോവിഡ് കാലത്ത് വയോജന സുരക്ഷയ്ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എം-ഗവേണന്‍സ് അവാര്‍ഡും കുടുംബശ്രീക്ക് ലഭിച്ചു. അവാര്‍ഡുകള്‍ ഡിസംബര്‍ മൂന്നിന് സമ്മാനിക്കും.  
 
അനായാസമായ ഉപയോഗം, മികച്ച രൂപകല്‍പന, കൃത്യമായ ഇടവേളകളില്‍ ഏറ്റവും പുതിയ വിവരങ്ങള്‍, ആഴത്തിലുള്ള വിവരശേഖരം ഇവ മുന്‍നിര്‍ത്തിയാണ് മികച്ച വെബ്സൈറ്റിനുള്ള അവാര്‍ഡ് ലഭിച്ചത്. കുടുംബശ്രീയെ സംബന്ധിച്ചുള്ള വിവരങ്ങള്‍, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉള്‍പ്പെടെ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍, ഓരോ പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍, കോവിഡ്, പ്രളയം എന്നിവയുമായി ബന്ധപ്പെട്ട് കുടുംബശ്രീ മുഖേന ചെയ്ത പ്രവര്‍ത്തനങ്ങള്‍, വാര്‍ത്താ കുറിപ്പുകള്‍, പ്രസിദ്ധീകരണങ്ങള്‍, വിജയഗാഥകള്‍ എന്നിവ ഉള്‍പ്പെടെ വളരെ വിപുലമായ രീതിയിലാണ് കുടുംബശ്രീ വെബ്സൈറ്റിന്‍റെ രൂപകല്‍പ്പന.  

കോവിഡ് 19 വ്യാപനകാലത്ത് സംസ്ഥാനമൊട്ടാകെയുള്ള വയോജനങ്ങള്‍ക്ക് മികച്ച രീതിയില്‍ സുരക്ഷയൊരുക്കുന്നതിനു വേണ്ടി കുടുംബശ്രീ നടപ്പാക്കിയ ഗ്രാന്‍ഡ് കെയര്‍ പദ്ധതിക്കാണ് എം ഗവേണന്‍സ് അവാര്‍ഡ്.  പദ്ധതിയുടെ ഭാഗമായി മൊബൈലിന്‍റെ സഹായത്തോടെ ജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കിയതാണ് കുടുംബശ്രീയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനങ്ങളെ ഉപയോഗിച്ചു കൊണ്ട് സേവനസന്നദ്ധതയോടെ സാമൂഹ്യാധിഷ്ഠിത രീതിയില്‍ പദ്ധതി നടപ്പാക്കിയതും അവാര്‍ഡിനായി പരിഗണിച്ചു.  

Content highlight
Kudumbashree bags two e governance awards

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ ശക്തസാന്നിധ്യമായി കുടുംബശ്രീ

Posted on Wednesday, November 23, 2022
ഇന്ത്യ ട്രേഡ് പ്രൊമോഷന് ഓര്ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില് ന്യൂഡല്ഹിയിലെ പ്രഗതി മൈതാനിയില് നവംബര് 14 മുതല് സംഘടിപ്പിച്ചുവരുന്ന 41ാം ഇന്ത്യ ഇന്റര്നാഷണല് ട്രേഡ് ഫെയറില് (ഐ.ഐ.ടി.എഫ്) ശക്തസാന്നിധ്യമായി കുടുംബശ്രീയും.
 
ഐ.ഐ.ടി.എഫിലെ കേരള പവലിയനില് ഉത്പന്ന വിപണനം നടത്തുന്നതിനായുള്ള കൊമേഴ്സ്യല് സ്റ്റാളില് 14 ജില്ലകളില് നിന്നുമുള്ള അയല്ക്കൂട്ടാംഗങ്ങളുടെ വിവിധ ഉത്പന്നങ്ങള് വിപണനം നടത്തുന്നതിനായി രണ്ട് സ്റ്റാളുകളുണ്ട്. കൂടാതെ 'വോക്കല് ഫോര് ലോക്കല്, ലോക്കല് ടു ഗ്ലോബല് (Vocal for Local, Local to global) ' എന്ന വിഷയം ആസ്പദമാക്കി കുടുംബശ്രീ ഉപജീവന പ്രവര്ത്തനങ്ങള്/സംരംഭ പദ്ധതികള് വിശദീകരിക്കുന്ന പ്രത്യേക തീം സ്റ്റാളും തയാറാക്കിയിട്ടുണ്ട്. മേളയോട് അനുബന്ധിച്ചുള്ള ഫുഡ് കോര്ട്ടില് കുടുംബശ്രീ കഫേ യൂണിറ്റുകളുമുണ്ട് (കോഴിക്കോട് നിന്ന് കരുണ, എറണാകുളത്ത് നിന്ന് ശ്രീ വിഘ്‌നേശ്വര).
 
ഗ്രാമപ്രദേശങ്ങളിലെ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള് ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം സംഘടിപ്പിക്കുന്ന സരസ് മേളയും ഐ.ഐ.ടി.എഫിലുണ്ട്. സരസ് മേളയില് കുടുംബശ്രീ സംരംഭകരുടെ ആറ് സ്റ്റാളുകളാണുള്ളത്. പാലക്കാട്, വയനാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില് നിന്നായി മേഘ, വന്ദനം, ചാമുണ്ഡേശ്വരി, ഉഷസ്, സംഗീത, ശ്രീ ആംബല് എന്നീ യൂണിറ്റുകളാണ് സരസ് മേളയില് പങ്കെടുക്കുന്നത്. മേള 27ന് സമാപിക്കും.
 
iitf

 

Content highlight
Kudumbashree is participating in IITF

കുടുംബശ്രീ 'സമന്വയം' ക്യാമ്പെയിന് തുടക്കം

Posted on Tuesday, November 22, 2022
കുടുംബശ്രീ തയാറാക്കിയ ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി/നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി രേഖകളിലെ ആവശ്യങ്ങള് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24ലെ വാര്ഷിക പദ്ധതിയുമായി സംയോജിപ്പിക്കാനുള്ള പ്രവര്ത്തനം സമയബന്ധിതമായി പൂര്ത്തിയാക്കുന്നതിനായി 'സമന്വയം 2022' ക്യാമ്പെയ്നുമായി കുടുംബശ്രീ.
 
ഇതിന്റെ ഭാഗമായി സി.ഡി.എസിന്റെ ചുമതലയുള്ള പരിശീലന ടീം അംഗങ്ങള്ക്ക് നവംബര് 18ന് പരിശീലനം സംഘടിപ്പിച്ചു. ഇവര് സി.ഡി.എസ് ഭരണ സമിതിക്ക് പരിശീലനം നല്കും.
മെമ്പര് സെക്രട്ടറി, പ്ലാന് ക്ലര്ക്ക്, സി.ഡി.എസ് ചെയര്പേഴ്സണ്, ഉപസമിതി കണ്വീനര്മാര്, അക്കൗണ്ടന്റ് എന്നിവര് ഒരുമിച്ചിരുന്ന് കഴിഞ്ഞവര്ഷം തയാറാക്കിയ ഗ്രാമീണ/നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതികള് നാളതീകരിക്കും. 23ന് ക്യാമ്പെയ്ന് വേണ്ടി പ്രത്യേക സി.ഡി.എസ് യോഗവും 25, 26 തീയിതികളില് വാര്ഡ് മെമ്പറെ പങ്കെടുപ്പിച്ച് പ്രത്യേക എ.ഡി.എസ് പൊതുസഭയും നടത്തും.
 
നവംബര് 27ന് വര്ക്കിങ് ഗ്രൂപ്പ് അടിസ്ഥാനത്തില് 13 വിഷയങ്ങളായി തിരിഞ്ഞ് സി.ഡി.എസ് കരട് പദ്ധതികള് തയാറാക്കും. ഇപ്രകാരം ക്യാമ്പെയ്ന് പ്രവര്ത്തനങ്ങള് മുന്നോട്ട് പോകും.
 
ds

 

Content highlight
samanyam campigan starts

'മയക്കുമരുന്നിനെതിരേ ഫുട്ബോള്‍ ലഹരി' കുടുംബശ്രീ സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു

Posted on Monday, November 21, 2022

'ലഹരിവിമുക്ത കേരള'ത്തിനായി കുടുംബശ്രീ  സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ആവേശകരമായ ഗോള്‍ ചലഞ്ച്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഗോള്‍ ചലഞ്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനമിഷനിലെ എല്ലാ ജീവനക്കാരും 19ന് നടന്ന
ഗോള്‍ ചലഞ്ചില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിത്. 

 'മയക്കുമരുന്നിനെതിരേ ഫുട്ബോള്‍ ലഹരി' എന്ന മുദ്രാവാക്യമുയര്‍ത്തി 19,20  തീയതികളിലായാണ്‌ ഗോള്‍  ചലഞ്ച്. സംസ്ഥാനത്തെ മിക്ക അയല്‍ക്കൂട്ടങ്ങളിലും ഗോള്‍ ചലഞ്ചിന്‍റെ ആവേശം പ്രകടമായിരുന്നു. മിക്കയിടത്തും അയല്‍ക്കൂട്ട വനിതകളുടെ കുടുംബാംഗങ്ങള്‍ കൂടി ഗോള്‍ ചലഞ്ചില്‍ പങ്കെടുക്കുന്നു എന്നതും ആവേശമുണര്‍ത്തി. പതിനാല് ജില്ലാ മിഷന്‍ ഓഫീസുകളിലും ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു. 

ഓരോ അയല്‍ക്കൂട്ടത്തിലും ഗോളടിക്കുന്നവരുടെ പേരും അടിച്ച ഗോളുകളുടെ എണ്ണവും പ്രത്യേകം രേഖപ്പെടുത്തും. അതത് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് ഗോള്‍ ചലഞ്ചിന്‍റെ മേല്‍നോട്ട ചുമതല.    

gl

 

Content highlight
Kudumbashree state mission conducted Goal challenge

സംസ്ഥാന ബഡ്‌സ് ഫെസ്റ്റ്‌'തകധിമി'യിൽ തിടമ്പേറ്റി തൃശ്ശൂർ

Posted on Thursday, November 17, 2022

നവംബര്‍ 13, 14 തീയതികളിലായി എറണാകുളം കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ നടന്ന സംസ്ഥാന ബഡ്സ് കലോത്സവം 'തകധിമി'യിൽ ഓവറോൾ ചാമ്പ്യൻ പട്ടം തൃശ്ശൂർ ജില്ലയ്ക്ക് സ്വന്തം. 23 പോയിന്റാണ് തൃശ്ശൂർ സ്വന്തമാക്കിയത്.

ഭിന്നശേഷിക്കാരായ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്കായി നടത്തിയ ഈ കലാവസന്തത്തിൽ 15 ഇനങ്ങളിലായി മാറ്റുരച്ചത് 300ലേറെ കുട്ടികളാണ്. രണ്ടാം സ്ഥാനത്തെത്തിയ ആതിഥേയരായ എറണാകുളം നേടിയത് 21 പോയിന്റും. 19 പോയിന്റ് നേടിയ വയനാട് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
 
അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ച സമാപന സമ്മേളനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, ജില്ലാ കളക്ടർ രേണു രാജ് ഐ.എ.എസ്, മുഖ്യാതിഥിയും സുപ്രസിദ്ധ സിനിമാതാരവുമായ റിമ കല്ലിങ്കൽ, കുടുംബശ്രീ ചീഫ് ഫിനാൻസ് ഓഫീസർ കൃഷ്ണപ്രിയ, കുടുംബശ്രീ പ്രോ​ഗ്രാം ഓഫീസർ പ്രദീപ് കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.
 
തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴി ബഡ്സ് സ്കൂളിലെ അനീഷ് എ.സി കലാപ്രതിഭയായി. ബഡ്സ് കലോത്സവ ലോഗോ തയ്യാറാക്കിയ ശ്രീലക്ഷ്മി, തകധിമി എന്ന പേരു നിർദ്ദേശിച്ച ഡാനി വർഗീസ്, ഓട്ടിസ്റ്റിക് ചൈൽഡ് ഫിലോസഫർ മാസ്റ്റർ നയൻ എന്നിവർക്ക് റിമാ കല്ലിങ്കൽ ഉപഹാരം നൽകി.
 
സമാപന സമ്മേളനത്തിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് സ്വാഗതം പറഞ്ഞു. കളമശ്ശേരി നഗരസഭാധ്യക്ഷ സീമ കണ്ണൻ, കൗൺസിലർ സംഗീത രാജേഷ്, സി.ഡി.എസ് അധ്യക്ഷമാരായ സുജാത വേലായുധൻ, ഫാത്തിമ മുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രീതി. എം.ബി നന്ദി രേഖപ്പെടുത്തി.
 
 
tcr

 

Content highlight
Thrissur district bags overall champions trophy at State buds fest