കുടുംബശ്രീ രജത ജൂബിലി വ്ളോഗ്, റീല്‍സ് മത്സരം: എന്‍ട്രികള്‍ നല്‍കാനുളള അവസാന തീയതി മാര്‍ച്ച് ആറ്

Posted on Thursday, February 23, 2023

കുടുംബശ്രീ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല വ്ളോഗ്, റീല്‍സ് മത്സരത്തില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തീയതി മാര്‍ച്ച് ആറ് വരെ നീട്ടി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ വ്ളോഗ്, റീല്‍സ് തുടങ്ങിയവയാണ് മത്സരത്തിനായി പരിഗണിക്കുന്നത്.

മികച്ച വ്ളോഗിന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 50,000 രൂപ, 40,000 രൂപ, 30,000 രൂപ ക്യാഷ് അവാര്‍ഡായി ലഭിക്കും. റീല്‍സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25,000, 20,000, 15,000 രൂപയുമാണ് ക്യാഷ് അവാര്‍ഡായി ലഭിക്കുക. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിനൊപ്പം ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. കൂടാതെ രണ്ട് വിഭാഗത്തിലും ലഭിക്കുന്ന മികച്ച എന്‍ട്രികള്‍ക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും.

മത്സരം, നിബന്ധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
 www.kudumbashree.org/reels2023

Content highlight
VLOG AND REELS DATE EXTENDED MARCH06