ഫീച്ചറുകള്‍

വരുന്നൂ കാസര്‍ഗോഡിന്റെ 'കെശ്രീ'

Posted on Monday, December 5, 2022

2000ത്തോളം കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ ഒരൊറ്റ ബ്രാന്‍ഡില്‍...മാര്‍ക്കറ്റിങ് കിയോസ്‌കുകളിലും അര്‍ബന്‍ കിയോസ്‌കുകളിലുമെല്ലാം ഈ ഉത്പന്നങ്ങള്‍ സുലഭമാക്കല്‍.. ഇങ്ങനെയൊരു സ്വപ്‌നം പിടിയിലൊതുക്കാനുള്ള കഠിന പരിശ്രമത്തിലാണ് കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍.

 'കെശ്രീ' എന്ന ബ്രാന്‍ഡില്‍ ഈ ഉത്പന്നങ്ങളെല്ലാം പുറത്തിറക്കാനാണ് ജില്ല ലക്ഷ്യമിട്ടിരിക്കുന്നത്. ഉത്പന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഈ നീക്കം.

 ജില്ലയില്‍ 2000 സംരംഭകരാണ് ഇപ്പോഴുള്ളത്. നിലേശ്വരം ബ്ലോക്കില്‍ നിന്ന് മീറ്റ് മസാല, ചിക്കന്‍ മസാല, അച്ചാര്‍പ്പൊടി തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായ സംരംഭങ്ങളുടെ പത്ത് ഉത്പന്നങ്ങളും പരപ്പയില്‍ നിന്ന് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള സംരംഭങ്ങളില്‍ നിന്ന് പത്ത് ഉത്പന്നങ്ങളുമുള്‍പ്പെടെ ആദ്യഘട്ടത്തില്‍ 40 ഉത്പന്നങ്ങളാണ് ബ്രാന്‍ഡ് ചെയ്യുക.

 ഒന്നാംഘട്ട ബ്രാന്‍ഡിങ്ങിന്റെ ഉദ്ഘാടനം ഈ മാസം നടക്കും.

 

Content highlight
kasargod to brand products under kshree brand

ഭരണഘടന ഇവര്‍ക്ക് കൈരേഖ പോലെ...വയനാട്ടില്‍ ആവേശകരമായ ക്വിസ് മത്സരം

Posted on Friday, December 2, 2022
ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ 46 ലക്ഷം കുടുംബശ്രീ കുടുംബങ്ങളിലേക്കെത്തിക്കുന്നതിനായി കുടുംബശ്രീയുടെ ഭരണഘടനാ സാക്ഷരതായജ്ഞ പരിപാടിയുടെ സി.ഡി.എസ് തല പ്രവര്‍ത്തനങ്ങള്‍ക്ക്  ദേശീയ ഭരണഘടനാ ദിനത്തില്‍ (നവംബര്‍ 26) തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലാതലത്തില്‍ വയനാട് കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിച്ച ക്വിസ് മത്സരം ഏറെ ശ്രദ്ധ നേടി.


  ജില്ലയിലെ സി.ഡി.എസ് ടീമുകള്‍ തമ്മിലായിരുന്നു മത്സരം. 27 സി.ഡി എസ്സുകളില്‍ നിന്നായി സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍, സി ഡി.എസ് അക്കൗണ്ടന്റ്, സി.ഡി.എസ് ചുമതലയുള്ള ജില്ലാ മിഷന്‍ ടീമംഗം എന്നിവര്‍ ചേര്‍ന്ന മൂന്നംഗ ടീം ഒരോ സി.ഡി.എസിന് വേണ്ടി അണിനിരന്നു.    

  ഇന്ത്യന്‍ ഭരണഘടന, പൊതു വിജ്ഞാനം, കുടുംബശ്രീ പദ്ധതികള്‍, ബൈ ലോ എന്നീ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മണി മണി പോലെ ഉത്തരങ്ങള്‍ റെഡി! ഓഡിയോ-വിഷ്വല്‍ അടക്കം അഞ്ച് റൗണ്ടുകളുണ്ടായിരുന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മേപ്പാടി സി.ഡി.എസ് ടീം (ബിനി പ്രഭാകരന്‍ - ചെയര്‍ പേഴ്‌സണ്‍, സഫിയ ഫൈസല്‍ - വൈസ് ചെയര്‍പേഴ്‌സണ്‍, അശ്വതി- ജില്ലാ പ്രോഗ്രാം മാനേജര്‍, മാര്‍ക്കറ്റിങ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

  മാനന്തവാടി 1 സി.ഡി.എസ് (വത്സ മാര്‍ട്ടിന്‍ - ചെയര്‍ പേഴ്‌സണണ്‍, രേഷ്മ ബി- എം.ഐ.എസ് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, ശരത്- എം.ഇ.സി) രണ്ടാം സ്ഥാനവും തവിഞ്ഞാല്‍ സി.ഡി.എസ് ( ഷീജ - ചെയര്‍ പേഴ്‌സണ്‍, മൃദുല - അക്കൗണ്ടന്റ്, സിറാജ്- മൈക്രോ എന്റര്‍പ്രൈസ്/മാര്‍ക്കറ്റിങ് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍) മൂന്നാം സ്ഥാനവും നേടി.  നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബുവായിരുന്നു ക്വിസ് മാസ്റ്റര്‍. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വാസു പ്രദീപ് കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.  

  സംസ്ഥാനതലത്തില്‍ 1070 സി.ഡി.എസുകളിലും ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി പരിശീലനങ്ങള്‍ സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ശനിയും ഞായറും ഇനി വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലുമായും എല്ലാ ജില്ലകളിലും വ്യത്യസ്തങ്ങളായ പരിപാടികളോടെ അയല്‍ക്കൂട്ടതലത്തില്‍ ഭരണഘടനാ അവബോധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നു. ക്വിസ് പരിപാടികള്‍ കൂടാതെ സാക്ഷരതാ ക്ലാസ്സുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.  

  ഈ സാക്ഷരതായജ്ഞത്തോട് അനുബന്ധിച്ച് നവംബര്‍ ഒന്നിന് കേരള ലജിസ്ലേറ്റീവ് അസംബ്ലി മീഡിയാ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്ററിന്റെയും (കെ- ലാംപ്‌സ്) കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ 100 കുടുംബശ്രീ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചിരുന്നു.

dd

 

Content highlight
ഭരണഘടന ഇവര്‍ക്ക് കൈരേഖ പോലെ...വയനാട്ടില്‍ ആവേശകരമായ ക്വിസ് മത്സരം

ആകാശം കീഴടക്കിയതിന്റെ ആഹ്ലാദത്തില്‍ 78കാരിയുള്‍പ്പെടെയുള്ള അയല്‍ക്കൂട്ടാംഗങ്ങള്‍.

Posted on Monday, November 28, 2022
കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ മുക്കുമ്പുഴ വാര്ഡിലെ വെള്ളനാതുരുത്ത് ശ്രീമുരുക അയല്ക്കൂട്ടാംഗങ്ങള് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (നവംബര് 22) ഒരു യാത്ര പോയി. വിമാനയാത്രയും ഷോപ്പിങ് മാള് സന്ദര്ശനവുമൊക്കെയായി ആകെ ആഘോഷകരമായ ഒരു യാത്ര. അയല്ക്കൂട്ടത്തിലെ 78വയസ്സുകാരിയായ സതീരത്‌നം ഉള്പ്പെടെ 9 പേര് ആ ആകാശയാത്ര സമ്മാനിച്ച അവിസ്മരണീയ സന്തോഷത്തിലാണ് ഇപ്പോള്.
 
അയല്ക്കൂട്ടത്തിന്റെ സെക്രട്ടറിയും മുന് പഞ്ചായത്ത് പ്രസിഡന്റും കൂടിയായ സലീന വിനയകുമാറും അയൽക്കൂട്ട പ്രസിഡന്റ് സിന്ധു കുമുദേശനും മുന്കൈയെടുത്താണ് തങ്ങളുടെ അംഗങ്ങള്ക്ക് വേണ്ടി ഇങ്ങനെയൊരു യാത്ര ഒരുക്കിയത്. കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോയി അവിടെ കൊച്ചി മെട്രോയില് യാത്രയും ചെയ്ത ശേഷം നെടുമ്പാശ്ശേരിയില് നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിലെത്തുകയായിരുന്നു സംഘം. തിരുവനന്തപുരത്തെ ഷോപ്പിങ് മാളിലും സന്ദര്ശനം നടത്തി.
 
വര്ഷങ്ങളായി ശ്രീമുരുക കാറ്ററിങ് എന്ന പേരില് ഇവര് നടത്തിവരുന്ന സംരംഭത്തിന്റെ ഉള്പ്പെടെയുള്ള വിവിധ വരുമാനദായക പ്രവര്ത്തനങ്ങളില് നിന്ന് ലഭിച്ച ലാഭത്തില് നിന്നാണ് ഒരുമിച്ചുള്ള ആകാശയാത്രയ്ക്ക് തുക കണ്ടെത്തിയത്. 1998 ഏപ്രില് മാസം 23ാംതീയതി രൂപീകരിച്ച അയല്ക്കൂട്ടത്തിലെ മറ്റ് അംഗങ്ങള്- സുപ്രഭ, മണിയമ്മ, ഉഷ, ഐഷ, പെന് സാകുമാരി, ജയലക്ഷ്മി, ലത.
Content highlight
nhg members flight journey

കെ.എ.പി നാലാം ബറ്റാലിയന്‍ ഗ്രൗണ്ടിനെ തീപിടിപ്പിച്ച അത്ലോസ്

Posted on Monday, November 28, 2022
കണ്ണൂരിലെ മങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന് ഗ്രൗണ്ട് ഇക്കഴിഞ്ഞ ഞായറാഴ്ച (നവംബര് 20) സാക്ഷ്യം വഹിച്ചത് തീപാറും പോരാട്ടങ്ങള്ക്ക്. കൂടുതല് വേഗവും ഉയരവും ദൂരവും തേടി 'അത്ലോസ് 2022' ന്റെ ഭാഗമായി ജില്ലയിലെ 25 പട്ടികവര്ഗ്ഗ ഗ്രാമപഞ്ചായത്തുകളില് നിന്നും തെരഞ്ഞെടുക്കപ്പെട്ട 550 കായികതാരങ്ങള് ഗ്രൗണ്ടിലെ ട്രാക്കിലും ഫീല്ഡിലും നിറഞ്ഞ് പോരാടിയപ്പോള് രചിക്കപ്പെട്ടത് ചരിത്രം. കണ്ണൂര് ജില്ലയിലെ ഏറ്റവും വലിയ ട്രൈബല് കായികമേളയെന്ന ഖ്യാതിയാണ് കണ്ണൂര് ജില്ലാ മിഷന് അണിയിച്ചൊരുക്കിയ 'അത്ലോസ്' കായിക മേള സ്വന്തമാക്കിയത്.
 
കുടുംബശ്രീ പട്ടികവര്ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ഇതാദ്യമായി സംഘടിപ്പിച്ച കായിക മേളയില് 11 ഇനങ്ങളിലായി ജൂനിയര്, സീനിയര് വിഭാഗങ്ങളില് 44 മത്സരങ്ങള് അരങ്ങേറി. സി.ഡി.എസ് തലത്തിലായിരുന്നു മത്സരം. മേളയുടെ ഉദ്ഘാടനം മുന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര് എം.എല്.എ നിര്വഹിച്ചപ്പോള് വിജയികള്ക്കുള്ള സമ്മാനദാനം ഡോ.വി.ശിവദാസന് എം.പിയും നിര്വ്വഹിച്ചു.
 
10 മുതല് 23 വരെ പ്രായപരിധിയിലുള്ള ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കുമായാണ് മത്സരങ്ങള് സംഘടിപ്പിച്ചത്. പത്ത് മുതല് 16 വരെ പ്രായമുള്ളവര് ജൂനിയര് വിഭാഗത്തിലും 17 മുതല് 23 വരെ പ്രായമുള്ളവര് സീനിയര് വിഭാഗത്തിലും മത്സരിച്ചു. 100 മീറ്റര്, 200 മീറ്റര്, 400 മീറ്റര്, 800 മീറ്റര്, 4-100 മീറ്റര് റിലേ, 800 മീറ്റര് നടത്തം, ലോങ്ജംപ്, ഹൈജംപ്, ഡിസ്‌കസ് ത്രോ, ജാവലിന് ത്രോ, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലായിരുന്നു മത്സരം.
 
atls

 

Content highlight
atlos kannur

വയനാടിന്റെ ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പെയ്‌ന് ആരോഗ്യമന്ത്രിയുടെ അഭിനന്ദനം

Posted on Wednesday, November 23, 2022
ഗര്ഭാശയഗള - സ്തനാര്ബുദങ്ങള്ക്കെതിരേ ക്യാമ്പെയിന് സംഘടിപ്പിക്കുന്ന കുടുംബശ്രീ വയനാട് ജില്ലാ മിഷന് ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്ജിന്റെ അഭിനന്ദനം. സുല്ത്താന് ബത്തേരി സ്വതന്ത്ര മൈതാനിയില് നവംബര് 17ന് ക്യാമ്പെയിന്റെ ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുമ്പോഴാണ് ജില്ലാ മിഷന്റെ ഈ പ്രവര്ത്തനത്തെ മന്ത്രി അഭിനന്ദിച്ചത്. ഒ ആന്ഡ് ജി സൊസൈറ്റിയുടെ സഹായത്തോടെയാണ് ക്യാമ്പെയ്ന് സംഘടിപ്പിച്ചിരിക്കുന്നത്.
 
കേരളത്തില് സ്ത്രീകളില് അര്ബുദബാധ വര്ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ക്യാമ്പെയിന് വയനാട് തുടക്കമിടുന്നത്. കുടുംബശ്രീ ജെന്ഡര് റിസോഴ്‌സ് സെന്ററുകളുടെ (ജി.ആര്.സികള്) നേതൃത്വത്തില് പരമാവധി ആളുകളിലേക്ക് ക്യാന്സര് അവബോധം എത്തിക്കുകയും രോഗപ്രതിരോധ മാര്ഗ്ഗങ്ങള് പറഞ്ഞു കൊടുക്കുകയുമാണ് ക്യാമ്പെയിനിലൂടെ ലക്ഷ്യമിടുന്നത്. ഒരു മാസക്കാലം കൊണ്ട് ജില്ലയിലെ ഒരു ലക്ഷം കുടുംബശ്രീ കുടുംബങ്ങളിലും സന്ദേശം എത്തിക്കും. പ്രഗത്ഭരായ ഡോക്ടര്മാരാകും ക്ലാസ്സുകള് നയിക്കുക.
 
സുല്ത്താന് ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയര്പേഴ്‌സണ് എല്സി പൗലോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില് ഒ ആന്ഡ് ജി സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഡോ. ഓമന മധുസൂദനന് സ്വാഗതം പറഞ്ഞു. നഗരസഭയിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്‌സണ്മാരായ സാലി തോമസ്, ടോം ജോസ്, ലിഷ ടീച്ചര്, ഷാമില ജുനൈസ്, കൗണ്സിലര്മാരായ കെ.സി. യോഹന്നാന്, ആരിഫ് തുടങ്ങിയവര് ആശംസകള് നേര്ന്നു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ബാലസുബ്രഹ്‌മണ്യന്, പദ്ധതി വിശദീകരണം നടത്തി. ഡോ. ശിവകുമാര്, ഡോ. സുമ വിഷ്ണു, ഡോ. കല്പന ഡോ. ഉമ രണ്ധീര്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര് ആശാ പോള് എന്നിവര് പരിപാടിക്ക് നേതൃത്വം നല്കി.
 
ഉദ്ഘാടനത്തോട് അനുബന്ധിച്ച് സുല്ത്താന് ബത്തേരി അസംപ്ഷന് ജംഗ്ഷന് മുതല് സ്വതന്ത്ര മൈതാനി വരെ കുടുംബശ്രീ അംഗങ്ങളും വിനായക സ്‌കൂള് ഓഫ് നേഴ്‌സിങ്, അസംപ്ഷന് സ്‌കൂള് ഓഫ് നേഴ്‌സിങ്, സെന്റ്. മേരീസ് കോളേജ്, ഡോണ് ബോസ്‌കോ കോളേജ് എന്നീ കോളേജുകളിലെ വിദ്യാര്ത്ഥികളും പങ്കെടുത്ത ബോധവല്ക്കരണ റാലിയും സംഘടിപ്പിച്ചു.
 
 
wynd

 

 
Content highlight
Health minister congratulates kudumbashree wayanad district mission

ദേശീയ ശിൽപ്പശാല പ്രതിനിധികളുടെ രുചി മുകുളങ്ങളെ ഹരം പിടിപ്പിച്ച് 'കുടുംബശ്രീ' സംരംഭകർ!

Posted on Thursday, November 17, 2022
9 കുടുംബശ്രീ യൂണിറ്റുകൾ, പാചക സഹായത്തിനായി 100 ലേറെ പേർ, മേൽനോട്ടത്തിന് 20 ഐഫ്രം (അദേഭ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ്‌ റിസേർച്ച് ആൻഡ് ഹോസ്പിറ്റലിറ്റി മാനേജ്മെന്റ്) പരിശീലകർ, എറണാകുളം സിയാൽ കൺവെൻഷൻ സെന്ററിന് സമീപമുള്ള അകപ്പറമ്പിലെ മാർ അത്തനേഷ്യസ് ജൂബിലി മെമ്മോറിയൽ ഹാളിൽ പാചക പൊടിപൂരമായിരുന്നു.
 
നവംബര്‍ 14, 15, 16 തീയതികളിലായി സിയാലിൽ സംഘടിപ്പിച്ച 'സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം ഗ്രാമ പഞ്ചായത്തുകളിൽ' എന്ന ദേശീയ ത്രിദിന ശിൽപ്പാശാലയിൽ പങ്കെടുക്കാനെത്തിയ 3000ത്തോളം പേർക്കുള്ള ഭക്ഷണം തയാറാക്കുന്ന തിരക്കായിരുന്നു അവിടെ.
 
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്ക് അവരുടെ രുചിക്കും താത്പര്യത്തിനും അനുസരിച്ച്‌ 'നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ' ഭക്ഷണ വിഭവങ്ങൾ അടങ്ങുന്ന മെനു അടിസ്ഥാനമാക്കിയാണ് ഇവിടെ പാചകം.
 
ദേശീയ ശിൽപ്പശാലയുടെ ആദ്യ ദിനത്തിൽ പ്രഭാത ഭക്ഷണം ഉൾപ്പെടെ അഞ്ച് നേരങ്ങളിലായി ആകെ 13,000 പേർക്കുള്ള ഭക്ഷണമാണ് ഇവിടെ നിന്ന് തയാറാക്കി നൽകിയത്. ഇന്ന് നാല് നേരങ്ങളിലായി ആകെ 10,000 പേർക്കുള്ള ഭക്ഷണവും തയാറാക്കി നൽകി.
 
പാകം ചെയ്ത ഭക്ഷണം പായ്ക്ക് ചെയ്ത് മൂന്ന് വണ്ടികളിലാക്കി വേദിയിലേക്ക് എത്തിക്കുന്നു. ഭക്ഷണം സർവീസ് ചെയ്യുന്നതിനായി ഐഫ്രം പരിശീലനം നൽകിയ 85 കുടുംബശ്രീ അംഗങ്ങൾ സിയാലിലുണ്ടായിരുന്നു.
 
പനീർ ബട്ടർ മസാല, പുലാവ്, ദാൽ, വെജ് ജെൽഫ്രൈസ്, ആലൂ മട്ടർ, ഗ്രീൻ സാലഡ് എന്നീ വിഭവങ്ങൾക്കൊപ്പം ചിക്കൻ റോസ്റ്റ്, മീൻ കറി, ഫിഷ് ഫ്രൈ, മട്ടൺ റോസ്റ്റ്, പാലട, പരിപ്പ് പായസങ്ങൾ , ഉൾപ്പെടെയുള്ള നാടൻ സദ്യയായിരുന്നു ഉച്ചയ്ക്ക് തയാറാക്കി നൽകിയത്. ചിക്കൻ ചെട്ടിനാടും ദാൽ മഖനിയും കേരള പൊറോട്ടയും കപ്പയും ചമ്മന്തിയും കടായ് വെജ് കറിയും ട്രൈബൽ സ്പെഷ്യൽ വനസുന്ദരി ചിക്കനും ഉൾപ്പെടെയുള്ള വിഭവങ്ങളായിരുന്നു രണ്ടാം ദിനത്തെ ആകർഷണം. കുടുംബശ്രീ യൂണിറ്റുകളുടെ ഭക്ഷണത്തിന് ഏവരും 100ൽ 100 മാർക്കും നൽകുന്നു..
 
കുടുംബശ്രീയുടെ തിരുവനന്തപുരം ജില്ലയിലെ ഒരു യൂണിറ്റും (ബ്രിട്ടാന), എറണാകുളം ജില്ലയിലെ മൂന്ന് യൂണിറ്റുകളും ( സമൃദ്ധി, യുവശ്രീ, ബിസ്മി), കോഴിക്കോട് ജില്ലയിലെ രണ്ട് യൂണിറ്റുകളും (ശ്രേയസ്, സൗപർണ്ണിക) തൃശ്ശൂർ, മലപ്പുറം, പാലക്കാട്‌ ജില്ലകളിലെ ഒരോ യൂണിറ്റ് വീതവുമാണ് (ശ്രീമുരുഗ, കഫെ, ട്രൈബൽ) ഈ കാറ്ററിങ് പ്രവർത്തനത്തിൽ ഏർപ്പെട്ടത്.
 
 
national

 

Content highlight
kudumbashree cafe units won the hearts of delegates of National workshop through lip smacking delicacies

വെള്ളിത്തിരയുടെ മായാവെളിച്ചത്തില്‍ മുങ്ങി കണ്ണൂര്

Posted on Wednesday, November 9, 2022
വീട്ടുചുമതലകളും ജോലിത്തിരക്കുമെല്ലാം മാറ്റിവച്ച് സിനിമയുടെ മായാലോകത്തില് മുഴുകാനുള്ള അവസരം കുടുംബശ്രീ അംഗങ്ങള്ക്കേകിയ കണ്ണൂര് ജില്ലാ മിഷന്റെ 'വുമണ്' ഫിലിം ഫെസ്റ്റിവല് സൂപ്പര് ഹിറ്റ്! സംസ്ഥാന ചലച്ചിത്ര അക്കാഡമിയുമായി സഹകരിച്ച് ജില്ലയിലെ 81 സി.ഡി.എസുകള് കേന്ദ്രീകരിച്ചാണ് ഫിലിം ഫെസ്റ്റിവല് സംഘടിപ്പിച്ചത്. ഇതുവരെ 69 ഇടങ്ങളില് സംഘടിപ്പിച്ച ഫെസ്റ്റിവലില് ഏകദേശം 10000ത്തിലേറെ കുടുംബശ്രീ അംഗങ്ങള് ഭാഗമായി.
 
ദേശീയ, അന്തര്ദേശീയ ശ്രദ്ധ നേടിയ ചലച്ചിത്രങ്ങളെ ഉള്ഗ്രാമങ്ങളില് പരിചയപ്പെടുത്തുകയെന്ന ദൗത്യം കൂടി മേളയ്ക്കുണ്ട്. ഒരു സി.ഡി.എസില് നിശ്ചയിച്ച ഒരു ദിനം രാവിലെ 10 മുതല് വൈകിട്ട് അഞ്ച് വരെയാണ് സിനിമാ പ്രദര്ശനം നടത്തുന്നത്. സ്‌കൂള്, പഞ്ചായത്ത് ഓഡിറ്റോറിയങ്ങളുടെ ലഭ്യത അനുസരിച്ചാണ് പ്രദര്ശന ഇടം നിശ്ചയിക്കുക. ഒരു സമയം 150 പേര്ക്ക് വരെ സിനിമ കാണാനാകുന്ന രീതിയിലാകും സംഘാടനം.
 
ബസന്തി, ഫ്രീഡം ഫൈറ്റ്, ദി ഗ്രേറ്റ് ഇന്ത്യന് കിച്ചണ്, മാന്ഹോള്, ഒറ്റമുറി വെളിച്ചം, ഒഴിമുറി എന്നിങ്ങനെയുള്ള ശ്രദ്ധേയമായ സിനിമകളാണ് ഫിലിം ഫെസ്റ്റിവലില് പ്രദര്ശിപ്പിക്കുന്നത്. അയല്ക്കൂട്ടാംഗങ്ങളെക്കൂടാതെ അവരുടെ കുടുംബാംഗങ്ങള്, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള് എന്നിവരെല്ലാം മേളയുടെ ഭാഗമാകുന്നു. ശേഷിച്ച സി.ഡി.എസുകളിലും നവംബറോടുകൂടി ചലച്ചിത്ര പ്രദര്ശനം പൂര്ത്തിയാക്കാനാണ് ജില്ലാ മിഷന് ലക്ഷ്യമിടുന്നത്.
 
knr flm

 

Content highlight
Kannur district organised film festival for kudumbashree members

ആകാശംമുട്ടെ പറക്കാന്‍ മൂളിയാറിലെ കുട്ടികള്‍

Posted on Saturday, November 5, 2022
ഒരു വിമാനയാത്ര...നമ്മള് ഭൂരിഭാഗം പേരുടെയും ജീവിതാഭിലാഷങ്ങളില് ഒന്ന്. എന്നാല് കാസര്ഗോഡ് ജില്ലയിലെ മുളിയാര് സി.ഡി.എസിലെ ഒരുകൂട്ടം ബാലസഭാംഗങ്ങള് വെറും മൂന്ന് മാസങ്ങള്ക്കകം ആ സ്വപ്‌നം സഫലമാക്കും. അതിന് മുന്കൈയെടുത്തത് കുടുംബശ്രീ സി.ഡി.എസും.
 
'ആകാശത്തൊരു കുട്ടിയാത്ര' എന്ന പേരില് ബാലസഭ അംഗങ്ങള്ക്ക് വേണ്ടി ഒരു പ്രത്യേക പരിപാടി തന്നെ സംഘടിപ്പിക്കുകയായിരുന്നു സി.ഡി.എസ്. ഇതനുസരിച്ച് വിമാനയാത്ര ചെയ്യാന് ആഗ്രഹമുള്ള ബാലസഭാംഗങ്ങളില് നിന്ന് അപേക്ഷ ക്ഷണിക്കുകയും ഒരു പരീക്ഷ നടത്തി അതില് വിജയികളാകുന്നവരെ യാത്രയ്ക്കായി തെരഞ്ഞെടുക്കുകയുമായിരുന്നു.
 
26 അപേക്ഷകളാണ് ആകെ ലഭിച്ചത്. 21 പേര് പങ്കെടുത്ത എഴുത്ത് പരീക്ഷയിലെ മാര്ക്കിന്റെ അടിസ്ഥാനത്തില് 11 കുട്ടികളെയും സംവരണ അടിസ്ഥാനത്തില് 3 കുട്ടികളെയും തെരഞ്ഞെടുത്തു.
 
2023 ജനുവരിയില് കണ്ണൂരില് നിന്ന് തിരുവനന്തപുരം വരെയാകും വിമാനയാത്ര. തെരഞ്ഞടുത്ത കുട്ടികളെ യാത്രയ്ക്കായി മാനസികമായി സജ്ജമാക്കുന്നതിനുള്ള ഏകദിന ക്ലാസ് നവംബര് മാസത്തില് സംഘടിപ്പിക്കും.
 
mlr

 

Content highlight
dream fight journey awaits balasabha members in muliyar cds

മലപ്പുറം ജോബ് എക്‌സ്‌പോയില്‍ 521 പേര്‍ക്ക് തൊഴില്‍

Posted on Tuesday, November 1, 2022

കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനും പെരിന്തല്‍മണ്ണ നഗരസഭയും സംയുക്തമായി ഒക്ടോബര്‍ 30ന് പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജോബ് എക്സ്പോ 2022 വന്‍ വിജയം. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയുള്ള എട്ട് മണിക്കൂറുകള്‍ക്കൊണ്ട് 521 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 1200 പേരെ വിവിധ കമ്പനികള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. കൂടാതെ 318 പേര്‍ക്ക് കുടുംബശ്രീ നടത്തുന്ന നൈപുണ്യ പരിശീലന കോഴ്സുകളിലേക്കുള്ള പ്രവേശനവും ലഭിച്ചു!

 
  2048 ഉദ്യോഗാര്‍ത്ഥികളാണ് ജോബ് മേളയില്‍ ആകെ പങ്കെടുത്തത്. അതില്‍ 2039 പേര്‍ക്കും മേളയിലൂടെ പുതിയൊരു വാതില്‍ തുറന്നു കിട്ടുകയായിരുന്നു. അതിഗംഭീരമായ സംഘാടനം കൊണ്ട് ജോബ് എക്സ്പോ ശ്രദ്ധേയമായി. മേളയില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍, ഒഴിവുള്ള തസ്തികകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയ വേക്കന്‍സി ഗൈഡും മുന്‍കൂട്ടി തയാറാക്കി പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിരുന്നു.
 

  സ്പോട്ട് രജിസ്ട്രേഷന്‍ നടത്തുന്നതിന് നാല് കൗണ്ടറുകളുണ്ടായിരുന്നു. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കൗണ്ടറും പരിഭാഷകനെയും ഒരുക്കിയിരുന്നു. തീര്‍ത്തും പ്രകൃതി സൗഹൃദമായാണ് എക്സ്പോ സംഘടിപ്പിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത.

 ജോബ് എക്സ്പോയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ചെയര്‍മാന്‍ പി. ഷാജി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ മുണ്ടുമ്മല്‍ ഹനീഫ അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത് സ്വാഗതം പറഞ്ഞു. അമ്പിളി മനോജ് (ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), വാര്‍ഡ് കൗണ്‍സിലര്‍മാരായ ഹുസൈനാ നാസര്‍, സന്തോഷ് കുമാര്‍ പി.എസ്, സക്കീന സെയ്ദ്, സിറ്റി മിഷന്‍ മാനേജര്‍ സുബൈറുല്‍ അവാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

  വാര്‍ഡ് കൗണ്‍സിലര്‍മാരായ മന്‍സൂര്‍ നെച്ചിയില്‍, സീനത്ത് പി, സാറ സലിം, ഷെര്‍ലിജ, പ്രവീണ്‍. എ, സുനില്‍ കുമാര്‍, നിഷ സുബൈര്‍, ഹുസൈന്‍ റിയാസ് കുടുംബശ്രീ മെമ്പര്‍   സെക്രട്ടറി ആരിഫാ ബീഗം, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വിജയ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ രാകേഷ് സി.ആര്‍ നന്ദി പറഞ്ഞു.
 

mlprm
 
Content highlight
521 got placed through Malappuram job expo 2022

എറണാകുളത്ത് പ്രകമ്പനം സൃഷ്ടിച്ച് കുടുംബശ്രീ സാമൂഹ്യമേളകള്

Posted on Tuesday, October 25, 2022
പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് എറണാകുളം ജില്ലയിലെ സാമൂഹ്യമേളകള്. ജെന്ഡര് റിസോഴ്‌സ് സെന്റര് വാരാഘോഷങ്ങളുടെ ഭാഗമായി ജില്ല ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സാമൂഹ്യമേളകളുടെ നാലാം പതിപ്പ് കഴിഞ്ഞ മൂന്ന് വര്ഷങ്ങളിലേതിനേക്കാള് അതിഗംഭീരം. ഇത്തവണ ജെന്ഡര് കാര്ണിവല് എന്ന രീതിയില് സംഘടിപ്പിച്ച സാമൂഹ്യ മേളകള് എറണാകുളം ജില്ലയെ തന്നെ ആകെ ഇളക്കി മറിച്ചു.
 
ഒക്ടോബര് 10 മുതല് 15 വരെയുള്ള ദിവസങ്ങളില് ജില്ലയിലെ 96 സി.ഡി.എസുകളില് നടത്തിയ ഈ മേളകളുടെ ഭാഗമായുള്ള പരിപാടികളും പ്രവര്ത്തനങ്ങളും സമൂഹത്തിന്റെ നാനാതുറകളിലും പ്രകമ്പനം സൃഷ്ടിച്ചാണ് പര്യവസാനിച്ചത്. അയല്ക്കൂട്ട അംഗങ്ങളും പൊതുജനങ്ങളുമുള്പ്പെടെ ഒരു ലക്ഷത്തോളമാളുകള് ഈ മേളകളുടെ ഭാഗമായെന്നത് ശ്രദ്ധേയം.
 
സ്ത്രീകളുടെ പദവി ഉയര്ത്തുന്നതിനും വനിതാ വികസന പ്രവര്ത്തനങ്ങള്ക്ക് ആവശ്യമായ മാര്ഗ്ഗനിര്ദ്ദേശവും വൈദഗ്ധ്യവും പിന്തുണയും പരിശീലനവും നല്കുന്നതിനുമായി തദ്ദേശ സ്ഥാപനതലത്തിലുള്ള കുടുംബശ്രീ സംവിധാനമാണ് ജെന്ഡര് റിസോഴ്‌സ് സെന്ററുകള്. ഇത്തവണ എറണാകുളം ജില്ലയിലുള്ള 96 സി.ഡി.എസുകളിലാണ് സാമൂഹ്യമേളകള് സംഘടിപ്പിച്ചത. അതാത് പ്രദേശത്തെ രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌ക്കാരിക നായകര് ഉള്പ്പെടെയുള്ളവര് മേളകളുടെ ഭാഗമായി. സി.ഡി.എസ് ഭരണ സമിതിയും, ചാര്ജ്ജ് ഓഫീസര്മാരും, സ്‌നേഹിത ജെന്ഡര് ഹെല്പ്പ് ഡെസ്‌ക്ക് ടീം അംഗങ്ങളും അതാത് പ്രദേശങ്ങളിലെ സാമൂഹ്യ മേളകള്ക്ക് ചുക്കാന് പിടിച്ചു. കമ്മ്യൂണിറ്റി കൗണ്സിലര്മാര് പരിപാടികള് ഏകോപിപ്പിച്ചു.
 
ജെന്ഡര് ഇക്വാളിറ്റി, ജെന്ഡര് ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങള് ഗെയിം രൂപത്തില് ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള പരിപാടികള്, ലഹരിക്കെതിരെയുള്ള അവബോധ പ്രവര്ത്തനങ്ങള്, അന്ധവിശ്വാസങ്ങള്ക്കെതിരേയുള്ള പ്രതിഷേധ പ്രവര്ത്തനങ്ങള്, കുടുംബശ്രീ ഉത്പന്ന - പ്രദര്ശന വിപണന മേളകള്, കാര്ഷിക മേളകള്, ഭക്ഷ്യ മേളകള്, വയോജന സംഗമം, മുതിര്ന്ന വയോജന അയല്കൂട്ട അംഗത്തെ ആദരിക്കല്, സ്‌നേഹിത കോളിങ് ബെല് അംഗങ്ങള്ക്ക് സമ്മാനവിതരണം, വയോജന മെഡിക്കല് ക്യാമ്പ്, ബാലസഭ കുട്ടികളുടെ പരിപാടികള്, ബഡ്സ് കുട്ടികളുടെ പ്രത്യേക പരിപാടികള്, ഐസ്‌ക്രീം കോര്ണര്, ട്രൈബല് മത്സ്യ കൃഷി വിളവെടുപ്പ് - വിപണനം, ചിത്ര പ്രദര്ശനങ്ങള്, കരകൗശല വസ്തുക്കളുടെ പ്രദര്ശനവും വില്പ്പനയും, ലൈവ് തട്ടുകടകള്, കലാപരിപാടികള്, കായിക മത്സരങ്ങള്, കണക്കെഴുത്ത് പരിശീലനം, ഓക്‌സിലറി ഗ്രൂപ്പിന്റെ പ്രത്യേക പരിപാടികള്, വിവിധങ്ങളായ സബ്‌സിഡി വിതരണം, ജെന്ഡര് കോര്ണറുകള്, മൈലാഞ്ചി കോര്ണറുകള്, സെല്ഫി കോര്ണറുകള്, ദഫ് മുട്ട്, ഗാനമേള, ശിങ്കാരിമേളം തുടങ്ങിയ കലാപരിപാടികള്, ഇരുചക്ര വാഹന റാലികള്, മാജിക് ഷോ, ലക്കി ഡ്രോ, ക്വിസ്, സ്‌നേഹിത അമ്പ്രല്ല ക്യാമ്പയിന്റെ ഭാഗമായി അര്ഹരായവര്ക്ക് കുട കൈമാറല്, അപകട സുരക്ഷാ ബോധവല്ക്കരണം, ബാങ്കിംഗ് സാക്ഷരതാ പരിശീലനം, ട്രാന്സ്‌ജെന്ഡര് വ്യക്തികളുടെ ആദരിക്കല്, അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കും എതിരേയുള്ള പ്രതിജ്ഞ, സംവാദം, അന്ധവിശ്വാസങ്ങള്ക്കെതിരേ സിഗ്‌നേച്ചര് ക്യാമ്പയ്ന് തുടങ്ങി നിരവധി പരിപാടികളാണ് ഈ സാമൂഹ്യമേളകളില് ഉള്പ്പെടുത്തിയിരുന്നത്.
 
 
SAMOOHYA

 

Content highlight
samoohya mela of ernakulam became a big hit