ഫീച്ചറുകള്‍

മുളിയാറില്‍ നിന്ന് തലസ്ഥാനത്തേക്ക് പറന്നെത്തിയ കുട്ടിക്കൂട്ടം

Posted on Monday, February 13, 2023
കാസര്ഗോഡ് ജില്ലയിലെ മുളിയാര് ഗ്രാമപഞ്ചായത്തിലെ 11 കുടുംബശ്രീ ബാലസഭാംഗങ്ങള് തിരുവനന്തപുരത്ത് എത്തി. വെറുതേ ഒരു വരവായിരുന്നില്ല അത്. 'ആകാശത്ത് ഒരു കുട്ടിയാത്ര' എന്ന മുളിയാര് സി.ഡി.എസിന്റെ പ്രത്യേക പരിപാടിയുടെ ഭാഗമായി വിമാനയാത്ര എന്ന സ്വപ്‌നം സഫലമാക്കിയുള്ള വരവായിരുന്നു അവരുടേത്.
 
വിമാനയാത്ര ചെയ്യാന് ആഗ്രഹിക്കുന്ന പഞ്ചായത്തിലെ ബാലസഭാംഗങ്ങളില് നിന്ന് അപേക്ഷ ക്ഷണിച്ച് അവര്ക്കായി പരീക്ഷ നടത്തി അതില് നിന്ന് തെരഞ്ഞെടുത്ത 11 പേരാണ് കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്നും ഫെബ്രുവരി 8ന് തിരുവനന്തപുരത്തേക്ക് വിമാനത്തിലെത്തിയത്. വിശ്രുത് പ്രഭാകരന്, കെ. കൃഷ്‌ണേന്തു, സി.കെ.പി സനിത്ത്, വി. മായ. കെ.ആര്. ശിവരാജ്, ആദിത്യ സത്യന്, ടി. പ്രജ്വല്, ബി. ശിവകൃഷ്ണ, വിധു വിജയ്, ഋഷികേശ്, ദീക്ഷ എന്നിവരുള്പ്പെടുന്നതായിരുന്നു ഈ ആകാശയാത്ര നടത്തിയ കുട്ടിസംഘം.
 
   രാവിലെ പത്തിന് മുളിയാറില് നിന്നും പഞ്ചായത്ത് ഏര്പ്പെടുത്തിയ ട്രാവലറില് യാത്ര തിരിച്ച സംഘം ഉച്ചകഴിഞ്ഞ് രണ്ടിന് കണ്ണൂര് എയര്പോര്ട്ടിലെത്തി. അവിടെ നിന്ന് 3.50നുള്ള വിമാനത്തില് തിരുവന്തപുരത്തേക്ക്. തിരുവനന്തപുരത്ത് എത്തിയ സംഘം നിയമസഭ, മ്യൂസിയം, വേളി, മൃഗശാല എന്നിങ്ങനെ കേട്ടുപരിചയം മാത്രമുള്ള പല ഇടങ്ങളും രണ്ട് ദിനങ്ങള്ക്കൊണ്ട് സന്ദര്ശിച്ചു.
9ന് കുടുംബശ്രീ സംസ്ഥാന മിഷനിലെത്തി എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസിനെ സന്ദര്ശിച്ച ഇവര് ബാലസഭയുടെ ഭാവി പ്രവര്ത്തന റിപ്പോര്ട്ടും കൈമാറി. സ്വപ്‌നങ്ങളും യാത്രാവിശേഷങ്ങളും പഠനകാര്യങ്ങളും ഉള്പ്പെടെയുള്ള കാര്യങ്ങള് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി പങ്കുവച്ചു.
 
മുളിയാര് സി.ഡി.എസ് ചെയര്പേഴ്‌സണ് ഖൈറുന്നിസ, പഞ്ചായത്ത് മെമ്പര് സെക്രട്ടറി ബിനുമോന്. എന്, ബാലസഭ റിസോഴ്‌സ് പേഴ്‌സണ് ശ്രീനേഷ്, അക്കൗണ്ടന്റ് സക്കീന പി.എസ് എന്നിവര് കുട്ടികള്ക്കൊപ്പമുണ്ടായിരുന്നു. കെ.എസ്.ഇ.ബി എംപ്ലോയ്‌സ് യൂണിയനാണ് സംഘത്തിന് താമസ സൗകര്യം ഒരുക്കി നല്കിയത്. സ്‌പോണ്സര്ഷിപ്പിലൂടെയും മറ്റുമാണ് യാത്രാ ചെലവുകളും മറ്റും സി.ഡി.എസ് ഈ പരിപാടിക്കായി കണ്ടെത്തിയത്. കുഞ്ഞുപ്രായത്തിലെ വലിയ സ്വപ്‌നങ്ങള് പലതും പിടിയിലൊതുക്കിയതിന്റെ സന്തോഷത്തിലായിരുന്നു ഇന്ന് സ്വന്തം നാട്ടിലേക്കുള്ള കുട്ടിക്കൂട്ടത്തിന്റെ മടക്കയാത്ര.
Content highlight
Balasabha members from Mooliyar CDS flies to Thiruvananthapuram

ആഘോഷമായി തിരുനെല്ലിയിലെ 'നൂറാങ്ക്' വിളവെടുപ്പ്

Posted on Monday, February 13, 2023
വയനാട്ടിലെ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ഒന്പതാം വാര്ഡിലെ ഇരുമ്പുപാലം ഊരിലെ 'നൂറാങ്ക്' വിളവെടുപ്പ് മഹോത്സവം ആഘോഷമായി. ഗോത്രവിഭാഗത്തിന്റെ ഭക്ഷണ വിഭവങ്ങളില് സ്ഥിര സ്ഥാനമുണ്ടായിരുന്ന കിഴങ്ങുവര്ഗ്ഗങ്ങളുടെ സംരക്ഷണവും വിത്ത് ഉത്പാദനവും വിതരണവും പുതുതലമുറയ്ക്ക് കിഴങ്ങുവര്ഗ്ഗങ്ങളെക്കുറിച്ച് അറിവ് പകരലും ലക്ഷ്യമിട്ടാണ് നൂറാങ്ക് പദ്ധതി ആവിഷ്‌ക്കരിച്ചത്.
 
ഇരുമ്പുപാലം ഊരിലെ മൂന്ന് കുടുംബശ്രീ കൂട്ടായ്മകളിലെ പത്തോളം സ്ത്രീകള് ചേര്ന്ന് നടത്തിയ കിഴങ്ങ് കൃഷിയുടെ ഭാഗമായി 130 കിഴങ്ങ് വര്ഗ്ഗങ്ങളുടെ വിളവെടുപ്പാണ് ആഘോഷമായി ഫെബ്രുവരി നാലിന് നടത്തിയത്.
 
വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം.എല്.എ. ഒ.ആര്. കേളു നിര്വഹിച്ചു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. തിരുനെല്ലി സി.ഡി.എസ് ചെയര്പേഴ്‌സണ് സൗമിനി. പി ചടങ്ങിന് സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് പി.കെ. ബാലസുബ്രഹ്‌മണ്യന് മുഖ്യപ്രഭാഷണം നടത്തി.
 
സുനില് കുമാര് കെ.പി ( റേഞ്ച് ഓഫീസര്, തോല്പ്പെട്ടി), ഡോ. അനില് കുമാര് (എ.ഡി.എ മാനന്തവാടി), വിമല ബി.എം (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്), ജയേഷ്. വി ( കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്- ട്രൈബല്), റൂഖ്യ സൈനുദ്ദീന് (സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന്, തിരുനെല്ലി പഞ്ചായത്ത്), പി.ജെ. മാനുവല് (കിഴങ്ങുവിള സംരക്ഷകന്), സണ്ണി കല്പ്പെറ്റ ( പൊതു പ്രവര്ത്തകന്) എന്നിവര് ആശംസകള് അര്പ്പിച്ചു. സായി കൃഷ്ണന് ടി.വി (കോ-ഓര്ഡിനേറ്റര്, എന്.ആര്.എല്.എം തിരുനെല്ലി ) നന്ദി പറഞ്ഞു. വിളവെടുപ്പ് മഹോത്സവത്തില് 150 പേര് പങ്കാളികളായി.
Content highlight
'Noorang' Harvest of Thirunelly held in a festive mode

ബഡ്‌സി'ന്റെ ബാന്‍ഡ് താളം, കൈയടിച്ച് കണ്ണൂര്

Posted on Wednesday, February 8, 2023
കണ്ണൂര് ജില്ലയിലെ പോലീസ് പരേഡ് ഗ്രൗണ്ടില് ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന ജില്ലാതല പരേഡില് കൈയടി മുഴുവന് നേടിയത് ഒരു കൂട്ടം ബഡ്‌സ് സ്‌കൂള് വിദ്യാര്ത്ഥികളായിരുന്നു. മന്ത്രി കെ. രാധാകൃഷ്ണനും, ജില്ലാ കളക്ടറും ഉള്പ്പെടുന്ന വിശിഷ്ട വ്യക്തികളുടെ മുന്നില് ആത്മവിശ്വാസത്തോടെ, താളം പിഴയ്ക്കാതെ ബാന്ഡ് വാദ്യ പരേഡ് നടത്തി ബഡ്‌സ് സ്ഥാപനങ്ങളുടെ ചരിത്രത്തില് ഒരു പൊന്തൂവല് എഴുതിച്ചേര്ത്തു ആ കുട്ടിക്കൂട്ടം.
 
അവര് മട്ടന്നൂര് പഴശ്ശിരാജ ബഡ്‌സ് സ്‌കൂളിലെ 14 അംഗ ബാന്ഡ് സംഘം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് കുടുംബശ്രീ നടത്തുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്ത്ഥികള്ക്ക്‌ പുതിയൊരു മാതൃക. മൂന്ന് വര്ഷങ്ങള്ക്ക് മുന്പ് കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് തുടക്കമിട്ട പരിശ്രമങ്ങളുടെ ഫലമായാണ് സംസ്ഥാനത്തെ ആദ്യ ബഡ്‌സ് ബാന്ഡ് സംഘം രൂപീകരിക്കാന് മട്ടന്നൂര് പഴശ്ശിരാജ ബഡ്‌സ് സ്‌കൂളിന് കഴിഞ്ഞത്. നിഷാദ് നയിക്കുന്ന ടീമില് അപര്ണ്ണ, ഫാത്തിമത്ത് നാഫിയ, ടി. നിഖിഷ, മുബീന ഫാത്തിമ, രഞ്ജിനി, മഞ്ജുഷ മുരളീധരന്, എം.പി. പ്രണവ്, മുഹമ്മദ് മുഷ്താഖ്, ടി. അക്ഷയ്, എം. റജിനാസ്, അര്ഷാദ്, ജിതിന്, സനീഷ് എന്നിവരാണ് അംഗങ്ങളായുള്ളത്. എ.കെ. നവീന് കുമാറാണ് പരിശീലകന്. പരേഡ് പൂര്ത്തിയാക്കിയ സംഘത്തിന് മന്ത്രി സര്ട്ടിഫിക്കറ്റും ഉപഹാരവും നല്കി.
ട്രൂപ്പിന് ആവശ്യമുള്ള വാദ്യോപകരണങ്ങള്ക്കും പരിശീലനത്തിനുമായുള്ള ധനസഹായം നല്കിയത് ജില്ലാ മിഷനായിരുന്നു. ജില്ലയിലെ മറ്റ് അഞ്ച് ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനും ജില്ലാ മിഷന് ലക്ഷ്യമിടുന്നു.
 
ജില്ലാ മിഷനും പഴശ്ശിരാജ ബഡ്‌സ് സ്‌കൂളിലെ അധ്യാപകരുള്പ്പെടെയുള്ള ജീവനക്കാര്ക്കും എല്ലാവിധ അഭിനന്ദനങ്ങളും. ഒരായിരം കുഞ്ഞുമക്കള്ക്ക് പ്രതീക്ഷയുടെ പുതിയ തിരി നീട്ടി വേറിട്ട വീഥിയിൽ പുതു ചുവടുവച്ച ബാന്ഡ് സംഘത്തിന് നിറഞ്ഞ കൈയടികളും...
Content highlight
BUDS Band Group from Kannur make historyml

കുടുംബശ്രീ 'കേരള ചിക്കന്‍' പദ്ധതി മലപ്പുറത്തും

Posted on Wednesday, February 8, 2023
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന 'കേരള ചിക്കന്' പദ്ധതി മലപ്പുറം ജില്ലയിലേക്ക് കൂടി വ്യാപിപ്പിച്ചു. താനൂര് നിറമരുതൂര് കാളാട് സൂര് പാലസില് നടന്ന ചടങ്ങില് കായിക, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്വഹിച്ചു. നിലവില് കുടുംബശ്രീയുടെ നേതൃത്വത്തില് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളില് പദ്ധതി നടപ്പിലാക്കി വരുന്നു.
 
കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുക, സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കള്ക്ക് ലഭ്യമാക്കുക, കുടുംബശ്രീ അംഗങ്ങളായ കോഴി കര്ഷകര്ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുക, കേരളത്തിലെ ആഭ്യന്തര വിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിച്ച് വിപണനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്ക്കാര് വിഭാവനം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയാണ് കേരള ചിക്കന്. മൃഗസംരക്ഷണ വകുപ്പും കേരള സ്റ്റേറ്റ് പൗള്ട്രി ഡെവലപ്പ്‌മെന്റ് കോര്പ്പറേഷനുമായും സംയോജിച്ചാണ് കുടുംബശ്രീ ഈ പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ ബ്രോയിലര് ഫാര്മേഴ്‌സ് പ്രൊഡ്യൂസര് കമ്പനി ലിമിറ്റഡ് എന്ന പ്രൊഡ്യൂസര് കമ്പനി മുഖേനയാണ് കുടുംബശ്രീ പദ്ധതി പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നത്.
 
303 ബ്രോയിലര് ഫാമുകളും 104 കേരള ചിക്കന് ബ്രാന്ഡഡ് ഔട്ട്‌ലെറ്റുകളും നിലവിലുണ്ട്. ഇത് മുഖേന 400 കുടുംബങ്ങള്ക്ക് സ്ഥിരവരുമാനവും ലഭ്യമാക്കി വരുന്നു. ദിവസേന 24,000 കിലോഗ്രാം ഇറച്ചിയുടെ വിപണനം ഔട്ട്‌ലെറ്റുകള് മുഖേന നടക്കുന്നു.
നിറമരുതൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഇസ്മയില് പുതുശ്ശേരി അധ്യക്ഷനായ ചടങ്ങില് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ശ്രീ. ജാഫര് മാലിക് ഐ.എ.എസ് വിശിഷ്ടാതിഥിയി. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന് കോര്ഡിനേറ്റര് ശ്രീ. ജാഫര് കക്കൂത്ത് ചടങ്ങില് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ഡോ. സജീവ് കുമാര്. എ പദ്ധതി വിശദീകരണം നടത്തി.
മലപ്പുറം ജില്ലയില് നിലമ്പൂര്, പെരിന്തല്മണ്ണ, വണ്ടൂര്, അരീക്കോട്, കാളികാവ് എന്നിവിടങ്ങളിലെ 25 ഫാമുകളിലാണ് കോഴികളെ വളര്ത്തുക.
Content highlight
Kerala Chicken Project starts in Malappuram Districtml

ഡിജിറ്റല്‍ ലോകത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്ന് മലപ്പുറം...

Posted on Wednesday, February 8, 2023
കൈയിലുള്ളത് സ്മാര്ട്ട്ഫോണ് ആണെങ്കിലും ആരെയെങ്കിലും ഒന്ന് വിളിച്ച് സംസാരിക്കാനോ കൂടിപ്പോയാല് രണ്ട് വാട്സ്ആപ്പ് മെസേജുകള് അയയ്ക്കാനോ മാത്രം ആ ഫോണ് ഉപയോഗിക്കുന്ന ഒരു വീട്ടമ്മ. ഡിജിറ്റല് ലോകം മുന്നോട്ട് വയ്ക്കുന്ന ബാങ്കിങ് സേവനങ്ങള് ഉള്പ്പെടെയുള്ള, ലോകം ഒരു വിരല്ത്തുമ്പിലാക്കാനുതകുന്ന അറിവുകള് സ്വായത്തമാക്കാനുള്ള അവസരം 30,000 അയല്ക്കൂട്ടാംഗങ്ങള്ക്ക് തുറന്നേകുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്.
 
ഇ-മെയിലോ ഇ-സേവനങ്ങളോ എന്താണെന്ന് പോലും കേട്ടിട്ട് കൂടിയില്ലാത്ത, നീണ്ട ക്യൂ നില്ക്കാതെ ബാങ്കിങ് സേവനങ്ങള് തങ്ങളുടെ കൈയിലുള്ള സ്മാര്ട്ട്ഫോണുകള് വഴി നടത്താനാകുമെന്ന് ചിന്തിക്കാത്ത, അതിന്റെ സാധ്യതകള് മുതലെടുക്കാത്ത അയല്ക്കൂട്ടാംഗങ്ങള്ക്കുള്ള ഈ ഡിജിറ്റല് ലിറ്ററസി പദ്ധതി (ഡ്രൈവ് 23) പി.എന്. പണിക്കര് ഫൗണ്ടേഷനുമായി ചേര്ന്നാണ് ജില്ലാ മിഷന് സംഘടിപ്പിക്കുന്നത്. ജനുവരി 15ന് തുടങ്ങിയ പദ്ധതി ഈ മാസത്തോടെ പൂര്ത്തിയാക്കാനാണ് ജില്ലാ ടീം ലക്ഷ്യമിട്ടിരിക്കുന്നത്.
60 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്ക്ക് ഇതിന്റെ ഭാഗമായി ഡിജിറ്റല് സാക്ഷരത നേടാനാകും. ഓരോ പഞ്ചായത്തില് നിന്നും മൂന്ന് വീതം റിസോഴ്സ് പേഴ്സണ്മാരെ കണ്ടെത്തി പരിശീലനം നല്കി അവര് മുഖേനയാണ് പഞ്ചായത്ത്തലത്തില് പദ്ധതി നടപ്പിലാക്കുന്നത്. യുവജന ക്ലബ്ബുകള്, ലൈബ്രറി കൗണ്സില്, സന്നദ്ധ പ്രവര്ത്തകര് എന്നിവരുടെ
സഹായവും പദ്ധതിക്കുണ്ടാകും.
 
ജില്ലയിലെ 111 സി.ഡി.എസുകളിലും റിസോഴ്സ് പേഴ്സണ്മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്കിക്കഴിഞ്ഞു. സി.ഡി.എസുകളില് ഓണ്ലൈന് ട്രെയിനിങ് സെന്ററുകള് രജിസ്ട്രര് ചെയ്യുന്ന പ്രവര്ത്തനങ്ങളും പൂര്ത്തിയായിരിക്കുകയാണ്. പി.എന്. പണിക്കര് ഫൗണ്ടേഷനില് നിന്ന് ട്രെയിനിങ് സെന്ററുകളിലേക്ക് ലഭ്യമാക്കിയിരിക്കുന്ന ബയോമെട്രിക് ഉപകരണങ്ങള് ഉപയോഗിച്ചുള്ള പഠിതാക്കളുടെ രജിസ്ട്രേഷന് ഇപ്പോള് പുരോഗമിക്കുകയാണ്. രജിസ്റ്റര് ചെയ്ത് പരിശീലനം നേടിയ ശേഷം പത്ത് ദിവസങ്ങള് പിന്നിട്ടാല് ഓണ്ലൈനായി പരീക്ഷയ്ക്കിരിക്കാനാകും. പരിശീലനം വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് ഐടി മന്ത്രാലയത്തിന്റെ എന്.ഐ.ഒ.എസ് സര്ട്ടിഫിക്കറ്റും നല്കും.
Content highlight
Kudumbashree Malappuram District Mission organizes Digital Literacy Programmeml

കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം

Posted on Wednesday, January 18, 2023

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'നയി ചേത്ന' ജെന്‍ഡര്‍ ക്യാമ്പെയ്ന്റെ ഭാഗമായി കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ദീപശിഖാ പ്രയാണം ശ്രദ്ധേയമായി. അയല്‍ക്കൂട്ടാംഗങ്ങളും പൊതുജനങ്ങളും ബാലസഭാംഗങ്ങളും ദീപശിഖാ പ്രയാണത്തിന്റെ ഭാഗമായി.


 ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുമായി സംയോജിച്ച് ഡിസംബര്‍ 21,22,23 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു ദീപശിഖാ പ്രയാണം. 21ന് അടൂര്‍ എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം അടൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമിതി ദിവ്യ റെജി മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.


  അടൂര്‍, പന്തളം, ആറന്മുള, മലയാലപ്പുഴ, കോന്നി, കൊടുമണ്‍, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, റാന്നി പഴവങ്ങാടി, ചിറ്റാര്‍, വടശ്ശേരിക്കര എന്നിങ്ങനെ ജില്ലയിലെ പ്രധാന 34 പ്രദേശങ്ങളിലൂടെ കടന്ന് പോയ പ്രയാണം 23ന് പത്തനംതിട്ടയില്‍ അവസാനിച്ചു. രത്രിനടത്തം, പ്രതിജ്ഞ എന്നിവയോടെ പരിസമാപിച്ച പ്രയാണത്തില്‍ പങ്കെടുത്തവര്‍ക്ക് എല്ലാം സര്‍ട്ടിഫിക്കറ്റും ഫലകവും നല്‍കി.


  ഉദ്ഘാടന ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു, അടൂര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം. വി. വത്സലകുമാരി, പള്ളിക്കല്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗീത പി. കെ, ഏറത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അജിതകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ഗീത, സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍ തുളസി സുരേഷ്, കുടുംബശ്രീ ഉദ്യോഗസ്ഥരായ അനുപ പി. ആര്‍, ഷാജഹാന്‍ ടി. കെ, സുനിത വി, ജെയ്സണ്‍ കെ ബേബി,  ട്രീസ.എസ്.ജെയിംസ്, ഗായത്രി ദേവി, ഫൗസിയ,വിദ്യ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ അജിരാജ്, കിറ്റി, ജെഫിന്‍, വിജയ്, സെബിന്‍, ബിബിന്‍, ടിനു സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ചു നയി ചേത്ന ജേഴ്സി വിതരണവും നടത്തി.

 

Content highlight
Kudumbashree Pathanamthitta District Mission organizes torch relay as part of 'Nayi Chethana' Gender Campaign

ലഹരിക്കെതിരേ സമൂഹത്തിന്റെ കണ്ണുതുറപ്പിച്ച് കണ്ണൂരിന്റെ കുട്ടിക്കൂട്ടം

Posted on Wednesday, January 18, 2023

ലഹരിയെന്ന മഹാവിപത്ത്. തലമുറകളെ കാര്‍ന്ന് തിന്ന് ഒരു രാജ്യത്തിന്റെ ഭാവി നശിപ്പിക്കുന്ന കൊടുംവിപത്ത്. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍പ്പെട്ട് നശിക്കരുതെന്ന ബോധവത്ക്കരണ സന്ദേശം സമപ്രായക്കാര്‍ക്ക് കലാജാഥയിലൂടെയേകി കൈയടി നേടിയിരിക്കുകയാണ് കണ്ണൂരിലെ ബാലസഭാ കൂട്ടുകാര്‍.


  'അരുത് ലഹരി, ജീവിതമാണ് വലുത്' എന്ന പേരില്‍ നടത്തിയ ഈ കലാജാഥയില്‍ മദ്യവും മയക്കുമരുന്നും ശിഥിലമാക്കുന്ന മനുഷ്യബന്ധങ്ങള്‍, ഒറ്റപ്പെടലുകള്‍, ലഹരി സമൂഹത്തില്‍ സൃഷ്ടിക്കുന്ന കൊടിയ വിപത്തുകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പ്രധാനമായും പ്രതിപാദിച്ചത്. കാണികളെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന ഉറച്ച തീരുമാനമെടുപ്പിക്കാന്‍ കഴിഞ്ഞ കലാജാഥയ്ക്ക്, ലഹരി ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താനുള്ള പ്രചോദനമേകാനും കഴിഞ്ഞു.


  ജില്ലയിലെ വിവിധ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 21 ബാലസഭാംഗങ്ങളാണ് ജാഥയില്‍ അണിനിരന്നത്. 2022 ഡിസംബര്‍ 29 ന് ഇരിട്ടിയിലെ നടുവനാട് എല്‍.പി.സ്‌കൂളില്‍ ആരംഭിച്ച കലാജാഥ ഇന്നലെ (ജനുവരി 15ന്) തലശ്ശേരിയിലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ പരിസമാപിച്ചു. ഡിസംബര്‍ 29,30,31, ജനുവരി 7,8,14,15 എന്നീ ദിനങ്ങളിലായി ആകെ ഏഴ് ദിനങ്ങള്‍ കൊണ്ട് ആറളം, കോളയാട്, കൂത്തുപറമ്പ നഗരസഭ, മാത്തില്‍ ജി.എച്ച്.എസ്.എസ്, കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി. സ്‌കൂള്‍ എന്നിങ്ങനെ ജില്ലയിലെ 19 കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.


  ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ കലാജാഥാ പര്യടനം ഉദ്ഘാടനം ചെയ്തു. തലശ്ശേരിയിലെ സമാപനയോഗം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എം. ജമുനാറാണിയും ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്, ജാഥാ ലീഡര്‍ പി.വി. പ്രണവ് എന്നിവര്‍ സംസാരിച്ചു. ജാഥയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‍കി.


  ഡോ. പ്രശാന്ത് കൃഷ്ണന്‍ രചിച്ച സംഗീത ശില്പവും സുരേന്ദ്രന്‍ അടുത്തിലയുടെ നാടകവും ബാലസഭ കുട്ടികള്‍ തന്നെ രചിച്ച അവതരണ ഗാനവുമാണ് കലാജാഥയിലെ പ്രധാന ഇനങ്ങള്‍. പാട്യം സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സജിനിയാണ് അവതരണഗാനം ആലപിച്ചത്. നാടക പ്രവര്‍ത്തകരായ വി.കെ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, രവി ഏഴോം എന്നിവര്‍ ചേര്‍ന്നാണ് കലാജാഥ അണിയിച്ചൊരുക്കി അരങ്ങിലെത്തിച്ചത്.

 

Content highlight
Kudumbashree Kannur District Mission's 'Kuttykkoottam' organizes cultural procession against drug addictionen

അയല്‍ക്കൂട്ടാംഗങ്ങളെയെല്ലാം പത്തും പന്ത്രണ്ടും പാസ്സാക്കാന്‍ മലപ്പുറം

Posted on Monday, January 16, 2023
വിവിധ കാരണങ്ങള് കൊണ്ട് വിദ്യാഭ്യാസം പൂര്ത്തിയാക്കാന് കഴിയാത്ത അയല്ക്കൂട്ടാംഗങ്ങള്ക്ക് പ്രതീക്ഷയുടെ പൊന്കിരണം നീട്ടുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാമിഷന്. 'യോഗ്യ' എന്ന സാക്ഷരതാ പരിപാടിയിലൂടെ.
 
മാര്ച്ച് മാസത്തില് പത്ത്, പ്ലസ്ടു പരീക്ഷയില് പങ്കെടുക്കുന്നതിനായി 1065 അയല്ക്കൂട്ടാംഗങ്ങളാണ് രജിസ്ട്രര് ചെയ്തിരിക്കുന്നത്. ഇതില് 731 പേര്ക്കുള്ള പരീക്ഷാ ഫീസ് സി.ഡി.എസ് തനത് ഫണ്ട്, സ്‌പോണ്സര്ഷിപ്പ് എന്നിവയിലൂടെ ജില്ലാ മിഷന് കണ്ടെത്തുകയും ചെയ്തു. 13,056,50 രൂപ വരുന്ന ഈ തുക ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്. ബിന്ദു ഡിസംബര് 26ന് മലപ്പുറം മുന്സിപ്പല് ബസ് സ്റ്റാന്ഡ് ഹാളില് നടന്ന ചടങ്ങില് സാക്ഷരതാ മിഷന് കൈമാറുകയും ചെയ്തു.
മലപ്പുറം എം.എല്.എ ശ്രീ.പി. ഉബൈദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര് ശ്രീ. ഹസ്‌കര് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ശ്രീ. ജാഫര്. കെ. കക്കൂത്ത് പദ്ധതി വിശദീകരണവും ജില്ലാ സാക്ഷരതാ മിഷന് അസിസ്റ്റന്റ് കോ-ഓര്ഡിനേറ്റര് ശ്രീ മുഹമ്മദ് ബഷീര്. എം ആമുഖ പ്രഭാഷണവും നടത്തി. മലപ്പുറം നഗരസഭ ചെയര്മാന് ശ്രീ. മുജീബ് കാടേരി, അഡീഷണല് ജില്ലാ മജിസ്‌ട്രേറ്റ് ശ്രീ. എന്.എം. മെഹറാലി എന്നിവര് ആശംസകള് അറിയിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര് റൂബിരാജ് നന്ദി പറഞ്ഞു.
35 വയസ്സിന് താഴെയുള്ള അയല്ക്കൂട്ടാംഗങ്ങളെയെല്ലാം പത്താംക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് തുല്യതാ പരീക്ഷ എഴുതിക്കുന്നതിന് അനൗപചാരിക വിദ്യാഭ്യാസം നല്കുന്നതിനുള്ള 'യോഗ്യ' പ്രൊപ്പോസല് സാക്ഷരതാ മിഷന് ജില്ലാ മിഷന് സമര്പ്പിക്കുകയും ചെയ്തു കഴിഞ്ഞു.
Content highlight
Manjari Asok Attachments2:45 PM (2 hours ago) to Kudumbashree, me Kudumbashree Malappuram District Mission launches 'Yogya' Literacy Programme to make the NHG members pass 10th & 12th classes

മാര്‍ഗ്ഗദര്‍ശിയായി മലപ്പുറം ; വരുന്നൂ...'കുടുംബശ്രീ ഹെല്‍ത്ത് ബ്രിഗേഡ്'

Posted on Friday, January 6, 2023

യഥാസമയം പ്രഥമ ശുശ്രൂഷ നല്കിയിരുന്നെങ്കില് ആ ജീവന് രക്ഷിക്കാമായിരുന്നു. പ്രഥമ ശുശ്രൂഷ നല്കാന് ഏവരും പഠിച്ചിരിക്കണം. പ്രഥമ ശുശ്രൂഷ പഠനം പാഠ്യപദ്ധതിയില് തന്നെ ഉള്പ്പെടുത്തണം. ഇങ്ങനെ പ്രഥമ ശുശ്രൂഷയെക്കുറിച്ചും അതിന്റെ പ്രധാന്യത്തെക്കുറിച്ചും ഒരിക്കലെങ്കിലും നമ്മളേവരും കേട്ടിട്ടുണ്ടാകും. പ്രഥമ ശുശ്രൂഷയുടെ പ്രധാന്യം കണ്ടറിഞ്ഞ് വിപ്ലവകരമായ പ്രവര്ത്തനത്തോടെ മുന്നോട്ട് വന്നിരിക്കുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്.

ജില്ലയിലെ ഒരു കുടുംബത്തിലെ ഒരാള്ക്കെങ്കിലും പ്രഥമ ശുശ്രൂഷയില് അറിവ് നല്കി അടിയന്തര ഘട്ടങ്ങളില് പ്രവര്ത്തിക്കുവാന് സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ 'കുടുംബശ്രീ ഹെല്ത്ത് ബ്രിഗേഡ്' രൂപീകരിക്കുന്ന പ്രവര്ത്തനങ്ങള്ക്ക് തുടക്കമിട്ടിരിക്കുകയാണ് ജില്ല. ആദ്യഘട്ടത്തില് 300 മാസ്റ്റര് ട്രെയിനികളെ തെരഞ്ഞെടുത്ത് അഞ്ച് ബാച്ചുകളിലായി പരിശീലനം നല്കുന്ന പ്രവര്ത്തനമാണ് നടത്തുക.
രണ്ടാം ഘട്ടത്തില് മാസ്റ്റര് ട്രെയിനികളുടെ സഹായത്തോടെ 30,000 വോളന്റിയര്മാര്ക്ക് പരിശീലനം നല്കുന്നു. പരിശീലനം ലഭിച്ച വോളന്റിയര്മാര് 'കുടുംബശ്രീ ഹെല്ത്ത് ബ്രിഗേഡ്' എന്ന ഒരു ടീമായി പ്രവര്ത്തിക്കുന്നു. ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകള് മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ ബ്രിഗേഡിന് ആനുകാലിക പരിശീലനവും നല്കും. ഇതുവരെ ആകെയുള്ള 15 ബ്ലോക്കുകളില് ഒമ്പത് ബ്ലോക്കുകളിലെ മാസ്റ്റര് ട്രെയിനി പരിശീലനം പൂര്ത്തിയാക്കിക്കഴിഞ്ഞു. ശേഷിച്ച ആറ് ബ്ലോക്കുകളുടെ പരിശീലനം ജനുവരിയില് പൂര്ത്തിയാക്കും.
 
എഫ്.എന്.എച്ച്.ഡബ്ല്യു (ഫുഡ്, ന്യുട്രീഷ്യന്, ഹെല്ത്ത്, വാഷ് - വാട്ടര്, സാനിറ്റേഷന് ആന്ഡ് ഹൈജീന്) പ്രോഗ്രാമിന്റെ ഭാഗമായി എം.ഇ.എസ് മെഡിക്കല് കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗവുമായി സംയോജിച്ചാണ് മലപ്പുറം ജില്ല ഈ പ്രവര്ത്തനം നടത്തുന്നത്. ഡിസംബര് 18ന് മഞ്ചേരി മുന്സിപ്പല് ടൗണ്ഹാളില് വച്ച് നടന്ന ബേസിക് ലൈഫ് സപ്പോര്ട്ട് മൂന്നാം ബാച്ചിന്റെ പരിശീലന പരിപാടിയില് മഞ്ചേരി സി.ഡി.എസ് ചെയര്പേഴ്‌സണ് ഹസീന സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര് റൂബിരാജ് പദ്ധതി വിശദീകരിച്ചു.
 
ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ജാഫര് കക്കൂത്ത്, ഡോ. അശ്വിന് രാജ്, ഡോ.ഫാത്തിമ എന്നിവര് സംസാരിച്ചു. കുടുംബശ്രീ ബ്ലോക്ക് കോ-ഓര്ഡിനേറ്റര്മാര്, ഓഫീസ് സ്റ്റാഫ് എം ഇ എസ് മെഡിക്കല് കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം ആരോഗ്യ പ്രവര്ത്തകര് എന്നിവര് പങ്കെടുത്തു. ഡോ. ഫാത്തിമ തസ്ലീമ പ്രഥമ ശുശ്രൂഷയെക്കുറിച്ച് പരിശീലനാര്ഥികള്ക്ക് ക്ലാസ്സ് നല്കി. പിന്നീട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഡോക്ടര്മാരായ ഡോ. അശ്വിന് രാജ്, ഡോ. ഫാത്തിമ തസ്ലീമ, ഡോ. അതുല് സുരേഷ്, ഡോ. അജിത്ത് വി, ഡോ. നിംഷിദ്, ഡോ. ഷനൂബ്, ഹെല്ത്ത് ഇന്സ്‌പെക്ടര് സതീഷ് കുമാര്, മെഡിക്കല് സോഷ്യല് വര്ക്കര് റോബിന് എന്നിവരുടെ നേതൃത്വത്തില് പരിശീലനം നടന്നു.
Content highlight
Kudumbashree Malappuram District Mission launches ' Kudumbashree Health Brigade'ml

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് 58.65 ലക്ഷം രൂപയുടെ വിറ്റുവരവ്

Posted on Friday, December 9, 2022

ന്യൂഡല്‍ഹിലെ പ്രഗതി മൈതാനിയില്‍ നവംബര്‍ 14 മുതല്‍ 27 വരെ സംഘടിപ്പിച്ച ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ (ഐ.ഐ.ടി.എഫ്) കുടുംബശ്രീ സംരംഭകര്‍ നേടിയത് 58,65,862 രൂപയുടെ വിറ്റുവരവ്!.

  ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേളയുടെ കൊമേഴ്‌സ്യല്‍ സ്റ്റാളിലെ രണ്ട് സ്റ്റാളുകള്‍ വഴി കുടുംബശ്രീ സംരംഭകരുടെ 4,42,901 രൂപയുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്തു. കൂടാതെ ഫുഡ് കോര്‍ട്ടില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 10,01,795 രൂപയുടെ വിറ്റുവരവുമുണ്ടായി.

  ഐ.ഐ.ടി.എഫിന്റെ ഭാഗമായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം സരസ് മേളയുടെ സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീ സംരംഭകരുടെ ആറ് സ്റ്റാളുകളാണ് സരസ് മേളയിലുണ്ടായിരുന്നത്. സരസ് മേളയില്‍ നിന്ന് 44,21,166 രൂപയുടെ വിറ്റുവരവും നേടാനായി. കുടുംബശ്രീ സംരംഭകരില്‍ നിന്ന് വിവിധ ഉത്പന്നങ്ങള്‍ വാങ്ങി ഞങ്ങളുടെ പങ്കാളിത്തം വിജയകരമാക്കിത്തീര്‍ത്ത ഏവര്‍ക്കും നന്ദി..

 

 

 

Content highlight
kudumbashree entreprenuers got a sales of 58.65 lakh in IITF