അയല്‍ക്കൂട്ടാംഗങ്ങളെയെല്ലാം പത്തും പന്ത്രണ്ടും പാസ്സാക്കാന്‍ മലപ്പുറം

Posted on Monday, January 16, 2023
വിവിധ കാരണങ്ങള് കൊണ്ട് വിദ്യാഭ്യാസം പൂര്ത്തിയാക്കാന് കഴിയാത്ത അയല്ക്കൂട്ടാംഗങ്ങള്ക്ക് പ്രതീക്ഷയുടെ പൊന്കിരണം നീട്ടുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാമിഷന്. 'യോഗ്യ' എന്ന സാക്ഷരതാ പരിപാടിയിലൂടെ.
 
മാര്ച്ച് മാസത്തില് പത്ത്, പ്ലസ്ടു പരീക്ഷയില് പങ്കെടുക്കുന്നതിനായി 1065 അയല്ക്കൂട്ടാംഗങ്ങളാണ് രജിസ്ട്രര് ചെയ്തിരിക്കുന്നത്. ഇതില് 731 പേര്ക്കുള്ള പരീക്ഷാ ഫീസ് സി.ഡി.എസ് തനത് ഫണ്ട്, സ്‌പോണ്സര്ഷിപ്പ് എന്നിവയിലൂടെ ജില്ലാ മിഷന് കണ്ടെത്തുകയും ചെയ്തു. 13,056,50 രൂപ വരുന്ന ഈ തുക ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്. ബിന്ദു ഡിസംബര് 26ന് മലപ്പുറം മുന്സിപ്പല് ബസ് സ്റ്റാന്ഡ് ഹാളില് നടന്ന ചടങ്ങില് സാക്ഷരതാ മിഷന് കൈമാറുകയും ചെയ്തു.
മലപ്പുറം എം.എല്.എ ശ്രീ.പി. ഉബൈദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര് ശ്രീ. ഹസ്‌കര് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ശ്രീ. ജാഫര്. കെ. കക്കൂത്ത് പദ്ധതി വിശദീകരണവും ജില്ലാ സാക്ഷരതാ മിഷന് അസിസ്റ്റന്റ് കോ-ഓര്ഡിനേറ്റര് ശ്രീ മുഹമ്മദ് ബഷീര്. എം ആമുഖ പ്രഭാഷണവും നടത്തി. മലപ്പുറം നഗരസഭ ചെയര്മാന് ശ്രീ. മുജീബ് കാടേരി, അഡീഷണല് ജില്ലാ മജിസ്‌ട്രേറ്റ് ശ്രീ. എന്.എം. മെഹറാലി എന്നിവര് ആശംസകള് അറിയിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര് റൂബിരാജ് നന്ദി പറഞ്ഞു.
35 വയസ്സിന് താഴെയുള്ള അയല്ക്കൂട്ടാംഗങ്ങളെയെല്ലാം പത്താംക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ്സ് തുല്യതാ പരീക്ഷ എഴുതിക്കുന്നതിന് അനൗപചാരിക വിദ്യാഭ്യാസം നല്കുന്നതിനുള്ള 'യോഗ്യ' പ്രൊപ്പോസല് സാക്ഷരതാ മിഷന് ജില്ലാ മിഷന് സമര്പ്പിക്കുകയും ചെയ്തു കഴിഞ്ഞു.
Content highlight
Manjari Asok Attachments2:45 PM (2 hours ago) to Kudumbashree, me Kudumbashree Malappuram District Mission launches 'Yogya' Literacy Programme to make the NHG members pass 10th & 12th classes