ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'നയി ചേത്ന' ജെന്‍ഡര്‍ ക്യാമ്പെയ്ന്റെ ഭാഗമായി കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ദീപശിഖാ പ്രയാണം ശ്രദ്ധേയമായി. അയല്‍ക്കൂട്ടാംഗങ്ങളും പൊതുജനങ്ങളും ബാലസഭാംഗങ്ങളും ദീപശിഖാ പ്രയാണത്തിന്റെ ഭാഗമായി.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുമായി സംയോജിച്ച് ഡിസംബര്‍ 21,22,23 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു ദീപശിഖാ പ്രയാണം. 21ന് അടൂര്‍ എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം അടൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമിതി ദിവ്യ റെജി മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
അടൂര്‍, പന്തളം, ആറന്മുള, മലയാലപ്പുഴ, കോന്നി, കൊടുമണ്‍, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, റാന്നി പഴവങ്ങാടി, ചിറ്റാര്‍, വടശ്ശേരിക്കര എന്നിങ്ങനെ ജില്ലയിലെ പ്രധാന 34 പ്രദേശങ്ങളിലൂടെ കടന്ന് പോയ പ്രയാണം 23ന് പത്തനംതിട്ടയില്‍ അവസാനിച്ചു. രത്രിനടത്തം, പ്രതിജ്ഞ എന്നിവയോടെ പരിസമാപിച്ച പ്രയാണത്തില്‍ പങ്കെടുത്തവര്‍ക്ക് എല്ലാം സര്‍ട്ടിഫിക്കറ്റും ഫലകവും നല്‍കി.
ഉദ്ഘാടന ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു, അടൂര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം. വി. വത്സലകുമാരി, പള്ളിക്കല്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗീത പി. കെ, ഏറത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അജിതകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ഗീത, സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍ തുളസി സുരേഷ്, കുടുംബശ്രീ ഉദ്യോഗസ്ഥരായ അനുപ പി. ആര്‍, ഷാജഹാന്‍ ടി. കെ, സുനിത വി, ജെയ്സണ്‍ കെ ബേബി, ട്രീസ.എസ്.ജെയിംസ്, ഗായത്രി ദേവി, ഫൗസിയ,വിദ്യ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ അജിരാജ്, കിറ്റി, ജെഫിന്‍, വിജയ്, സെബിന്‍, ബിബിന്‍, ടിനു സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ചു നയി ചേത്ന ജേഴ്സി വിതരണവും നടത്തി.
- 18 views