ഡിജിറ്റല്‍ ലോകത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്ന് മലപ്പുറം...

Posted on Wednesday, February 8, 2023
കൈയിലുള്ളത് സ്മാര്ട്ട്ഫോണ് ആണെങ്കിലും ആരെയെങ്കിലും ഒന്ന് വിളിച്ച് സംസാരിക്കാനോ കൂടിപ്പോയാല് രണ്ട് വാട്സ്ആപ്പ് മെസേജുകള് അയയ്ക്കാനോ മാത്രം ആ ഫോണ് ഉപയോഗിക്കുന്ന ഒരു വീട്ടമ്മ. ഡിജിറ്റല് ലോകം മുന്നോട്ട് വയ്ക്കുന്ന ബാങ്കിങ് സേവനങ്ങള് ഉള്പ്പെടെയുള്ള, ലോകം ഒരു വിരല്ത്തുമ്പിലാക്കാനുതകുന്ന അറിവുകള് സ്വായത്തമാക്കാനുള്ള അവസരം 30,000 അയല്ക്കൂട്ടാംഗങ്ങള്ക്ക് തുറന്നേകുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്.
 
ഇ-മെയിലോ ഇ-സേവനങ്ങളോ എന്താണെന്ന് പോലും കേട്ടിട്ട് കൂടിയില്ലാത്ത, നീണ്ട ക്യൂ നില്ക്കാതെ ബാങ്കിങ് സേവനങ്ങള് തങ്ങളുടെ കൈയിലുള്ള സ്മാര്ട്ട്ഫോണുകള് വഴി നടത്താനാകുമെന്ന് ചിന്തിക്കാത്ത, അതിന്റെ സാധ്യതകള് മുതലെടുക്കാത്ത അയല്ക്കൂട്ടാംഗങ്ങള്ക്കുള്ള ഈ ഡിജിറ്റല് ലിറ്ററസി പദ്ധതി (ഡ്രൈവ് 23) പി.എന്. പണിക്കര് ഫൗണ്ടേഷനുമായി ചേര്ന്നാണ് ജില്ലാ മിഷന് സംഘടിപ്പിക്കുന്നത്. ജനുവരി 15ന് തുടങ്ങിയ പദ്ധതി ഈ മാസത്തോടെ പൂര്ത്തിയാക്കാനാണ് ജില്ലാ ടീം ലക്ഷ്യമിട്ടിരിക്കുന്നത്.
60 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്ക്ക് ഇതിന്റെ ഭാഗമായി ഡിജിറ്റല് സാക്ഷരത നേടാനാകും. ഓരോ പഞ്ചായത്തില് നിന്നും മൂന്ന് വീതം റിസോഴ്സ് പേഴ്സണ്മാരെ കണ്ടെത്തി പരിശീലനം നല്കി അവര് മുഖേനയാണ് പഞ്ചായത്ത്തലത്തില് പദ്ധതി നടപ്പിലാക്കുന്നത്. യുവജന ക്ലബ്ബുകള്, ലൈബ്രറി കൗണ്സില്, സന്നദ്ധ പ്രവര്ത്തകര് എന്നിവരുടെ
സഹായവും പദ്ധതിക്കുണ്ടാകും.
 
ജില്ലയിലെ 111 സി.ഡി.എസുകളിലും റിസോഴ്സ് പേഴ്സണ്മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്കിക്കഴിഞ്ഞു. സി.ഡി.എസുകളില് ഓണ്ലൈന് ട്രെയിനിങ് സെന്ററുകള് രജിസ്ട്രര് ചെയ്യുന്ന പ്രവര്ത്തനങ്ങളും പൂര്ത്തിയായിരിക്കുകയാണ്. പി.എന്. പണിക്കര് ഫൗണ്ടേഷനില് നിന്ന് ട്രെയിനിങ് സെന്ററുകളിലേക്ക് ലഭ്യമാക്കിയിരിക്കുന്ന ബയോമെട്രിക് ഉപകരണങ്ങള് ഉപയോഗിച്ചുള്ള പഠിതാക്കളുടെ രജിസ്ട്രേഷന് ഇപ്പോള് പുരോഗമിക്കുകയാണ്. രജിസ്റ്റര് ചെയ്ത് പരിശീലനം നേടിയ ശേഷം പത്ത് ദിവസങ്ങള് പിന്നിട്ടാല് ഓണ്ലൈനായി പരീക്ഷയ്ക്കിരിക്കാനാകും. പരിശീലനം വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് ഐടി മന്ത്രാലയത്തിന്റെ എന്.ഐ.ഒ.എസ് സര്ട്ടിഫിക്കറ്റും നല്കും.
Content highlight
Kudumbashree Malappuram District Mission organizes Digital Literacy Programmeml