ആകാശം കീഴടക്കിയതിന്റെ ആഹ്ലാദത്തില്‍ 78കാരിയുള്‍പ്പെടെയുള്ള അയല്‍ക്കൂട്ടാംഗങ്ങള്‍.

Posted on Monday, November 28, 2022
കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ മുക്കുമ്പുഴ വാര്ഡിലെ വെള്ളനാതുരുത്ത് ശ്രീമുരുക അയല്ക്കൂട്ടാംഗങ്ങള് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (നവംബര് 22) ഒരു യാത്ര പോയി. വിമാനയാത്രയും ഷോപ്പിങ് മാള് സന്ദര്ശനവുമൊക്കെയായി ആകെ ആഘോഷകരമായ ഒരു യാത്ര. അയല്ക്കൂട്ടത്തിലെ 78വയസ്സുകാരിയായ സതീരത്‌നം ഉള്പ്പെടെ 9 പേര് ആ ആകാശയാത്ര സമ്മാനിച്ച അവിസ്മരണീയ സന്തോഷത്തിലാണ് ഇപ്പോള്.
 
അയല്ക്കൂട്ടത്തിന്റെ സെക്രട്ടറിയും മുന് പഞ്ചായത്ത് പ്രസിഡന്റും കൂടിയായ സലീന വിനയകുമാറും അയൽക്കൂട്ട പ്രസിഡന്റ് സിന്ധു കുമുദേശനും മുന്കൈയെടുത്താണ് തങ്ങളുടെ അംഗങ്ങള്ക്ക് വേണ്ടി ഇങ്ങനെയൊരു യാത്ര ഒരുക്കിയത്. കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോയി അവിടെ കൊച്ചി മെട്രോയില് യാത്രയും ചെയ്ത ശേഷം നെടുമ്പാശ്ശേരിയില് നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിലെത്തുകയായിരുന്നു സംഘം. തിരുവനന്തപുരത്തെ ഷോപ്പിങ് മാളിലും സന്ദര്ശനം നടത്തി.
 
വര്ഷങ്ങളായി ശ്രീമുരുക കാറ്ററിങ് എന്ന പേരില് ഇവര് നടത്തിവരുന്ന സംരംഭത്തിന്റെ ഉള്പ്പെടെയുള്ള വിവിധ വരുമാനദായക പ്രവര്ത്തനങ്ങളില് നിന്ന് ലഭിച്ച ലാഭത്തില് നിന്നാണ് ഒരുമിച്ചുള്ള ആകാശയാത്രയ്ക്ക് തുക കണ്ടെത്തിയത്. 1998 ഏപ്രില് മാസം 23ാംതീയതി രൂപീകരിച്ച അയല്ക്കൂട്ടത്തിലെ മറ്റ് അംഗങ്ങള്- സുപ്രഭ, മണിയമ്മ, ഉഷ, ഐഷ, പെന് സാകുമാരി, ജയലക്ഷ്മി, ലത.
Content highlight
nhg members flight journey