കണ്ണൂരിലെ മങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന് ഗ്രൗണ്ട് ഇക്കഴിഞ്ഞ ഞായറാഴ്ച (നവംബര് 20) സാക്ഷ്യം വഹിച്ചത് തീപാറും പോരാട്ടങ്ങള്ക്ക്. കൂടുതല് വേഗവും ഉയരവും ദൂരവും തേടി 'അത്ലോസ് 2022' ന്റെ ഭാഗമായി ജില്ലയിലെ 25 പട്ടികവര്ഗ്ഗ ഗ്രാമപഞ്ചായത്തുകളില് നിന്നും തെരഞ്ഞെടുക്കപ്പെട്ട 550 കായികതാരങ്ങള് ഗ്രൗണ്ടിലെ ട്രാക്കിലും ഫീല്ഡിലും നിറഞ്ഞ് പോരാടിയപ്പോള് രചിക്കപ്പെട്ടത് ചരിത്രം. കണ്ണൂര് ജില്ലയിലെ ഏറ്റവും വലിയ ട്രൈബല് കായികമേളയെന്ന ഖ്യാതിയാണ് കണ്ണൂര് ജില്ലാ മിഷന് അണിയിച്ചൊരുക്കിയ 'അത്ലോസ്' കായിക മേള സ്വന്തമാക്കിയത്.
കുടുംബശ്രീ പട്ടികവര്ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ഇതാദ്യമായി സംഘടിപ്പിച്ച കായിക മേളയില് 11 ഇനങ്ങളിലായി ജൂനിയര്, സീനിയര് വിഭാഗങ്ങളില് 44 മത്സരങ്ങള് അരങ്ങേറി. സി.ഡി.എസ് തലത്തിലായിരുന്നു മത്സരം. മേളയുടെ ഉദ്ഘാടനം മുന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്റര് എം.എല്.എ നിര്വഹിച്ചപ്പോള് വിജയികള്ക്കുള്ള സമ്മാനദാനം ഡോ.വി.ശിവദാസന് എം.പിയും നിര്വ്വഹിച്ചു.
10 മുതല് 23 വരെ പ്രായപരിധിയിലുള്ള ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കുമായാണ് മത്സരങ്ങള് സംഘടിപ്പിച്ചത്. പത്ത് മുതല് 16 വരെ പ്രായമുള്ളവര് ജൂനിയര് വിഭാഗത്തിലും 17 മുതല് 23 വരെ പ്രായമുള്ളവര് സീനിയര് വിഭാഗത്തിലും മത്സരിച്ചു. 100 മീറ്റര്, 200 മീറ്റര്, 400 മീറ്റര്, 800 മീറ്റര്, 4-100 മീറ്റര് റിലേ, 800 മീറ്റര് നടത്തം, ലോങ്ജംപ്, ഹൈജംപ്, ഡിസ്‌കസ് ത്രോ, ജാവലിന് ത്രോ, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലായിരുന്നു മത്സരം.
- 12 views
Content highlight
atlos kannur