ഫീച്ചറുകള്‍

കേരള നോളജ് എക്കണോമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന മൈക്രോ പ്ലാന്‍ - തൊഴില്‍ മേളകള്‍ പൂര്‍ണ്ണം

Posted on Monday, August 7, 2023
നാല് തദ്ദേശ സ്വയംഭരണ പ്രദേശങ്ങള് കേന്ദ്രീകരിച്ച് കേരള നോളജ് എക്കണോമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കിയ മൈക്രോ പ്ലാന് പ്രവര്ത്തനങ്ങളുടെ ഭാഗമായുള്ള തൊഴില് മേളകള് പൂര്ത്തിയായി. ഇടുക്കി ജില്ലയിലെ ബൈസണ് വാലി, വയനാട് ജില്ലയിലെ സുല്ത്താന് ബത്തേരി, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, കൊല്ലം ജില്ലയിലെ കൊല്ലം കോര്പ്പറേഷന് എന്നീ പ്രദേശങ്ങളിലാണ് മൈക്രോപ്ലാന് പ്രവര്ത്തനങ്ങള് നടത്തിയത്.
 
ജൂലൈ 8,9,15 തീയതികളിലായി ഈ നാല് പ്രദേശങ്ങളില് സംഘടിപ്പിച്ച തൊഴില് മേളകളില് 1800 തൊഴിലന്വേഷകരും 163 തൊഴില്ദാതാക്കളും ഭാഗമായി. 536 പേരെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഈ പ്രദേശങ്ങളില് ഡിജിറ്റല് വര്ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (DWMS) പ്ലാറ്റ്‌ഫോമില് രജിസ്റ്റര് ചെയ്തിരിക്കുന്ന അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്ക്ക് വിജ്ഞാന തൊഴിലുകള് ലഭ്യമാക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടികളാണ് മൈക്രോ പ്ലാന് പ്രവര്ത്തനങ്ങളുടെ ഭാഗമായി നടത്തിയത്.
 
അഭ്യസ്തവിദ്യരായ തൊഴില്രഹിതകര്ക്ക് വിജ്ഞാന തൊഴിലുകള് ലഭ്യമാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് നോളജ് എക്കണോമി മിഷനോട് ആവശ്യപ്പെടുന്നത് അനുസരിച്ചാണ് മൈക്രോ പ്ലാനുകള് തയാറാക്കി പ്രവര്ത്തനം നടത്തുന്നത്. വിവിധ വകുപ്പുകളില്പ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സ്‌കില്ലിങ്/തൊഴില് ഏജന്സികളിലെ പ്രതിനിധികളും ഉള്പ്പെടുന്ന സംഘാടക സമിതി രൂപീകരണമാണ് മൈക്രോ പ്ലാന് കലണ്ടറിലെ ആദ്യ പരിപാടി.
 
തുടര്ന്ന് തദ്ദേശ സ്ഥാപനതല തൊഴിലന്വേഷകരുടെ യോഗവും വിജ്ഞാന തൊഴില് വിശദീകരണവും, കമ്മ്യൂണിറ്റി അംബാസിഡര്മാര്ക്കുള്ള പരിശീലനവും ഇന്റര്വ്യൂകളും വര്ക്ക് റെഡിനസ് പ്രോഗ്രാമും തൊഴില് പരിശീലനവും എല്ലാം ഉള്പ്പെടെ 11ഓളം പ്രവര്ത്തനങ്ങള് ചെയ്യുന്നു. ഏറ്റവും അവസാനമായാണ് തൊഴില്മേളകള് സംഘടിപ്പിക്കുന്നത്. ഭാവിയില് കൂടുതല് തദ്ദേശ സ്ഥാപനങ്ങള് കേന്ദ്രീകരിച്ച് മൈക്രോ പ്ലാനുകള് നടപ്പിലാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
Content highlight
Job Fairs as part of Micro Plan Activities completed ml

പ്രതികൂല കാലാവസ്ഥയിലും പൊലിമ കുറയാതെ 'പൊലിമ പുതുക്കാട്'

Posted on Friday, July 21, 2023
വിഷഹരിതമായ, സുരക്ഷിത പച്ചക്കറികളുടെ ഉത്പാദനമെന്ന ലക്ഷ്യത്തോടെ തൃശ്ശൂരിലെ പുതുക്കാട് നിയോജകമണ്ഡലത്തില് നടപ്പിലാക്കുന്ന പൊലിമ പുതുക്കാട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം. തദ്ദേശ സ്ഥാപനങ്ങള്, കുടുംബശ്രീ, കൃഷിവകുപ്പ്, സഹകരണ സ്ഥാപനങ്ങള്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഫലപ്രദമായ സംയോജനം വഴി നടപ്പിലാക്കുന്ന പദ്ധതി ഭക്ഷ്യോത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയെന്ന സംസ്ഥാന സര്ക്കാരിന്റെ ആശയം പ്രാവര്ത്തികമാക്കുന്നതിന് വേണ്ടിയാണ് തുടക്കമിട്ടത്. കുടുംബശ്രീയുടെ അഗ്രി ന്യൂട്രിഗാര്ഡന് പദ്ധതി മുഖേനയുള്ള സഹായങ്ങളും പദ്ധതിയുടെ ഭാഗമാകുന്നവര്ക്ക് നല്കിവരുന്നു.
 
പുതുക്കാട് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 2411 അയല്ക്കൂട്ടങ്ങളില് അംഗങ്ങളായ 40,000 കുടുംബശ്രീ വനിതകള് മുഖേന 29 ഹെക്ടര് സ്ഥലത്ത് 120 ടണ് പച്ചക്കറിയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില് വിളവെടുത്തത്. രണ്ടാം ഘട്ടത്തില് മികച്ച രീതിയില് കാര്ഷികവൃത്തിയിലേര്പ്പെട്ട അയല്ക്കൂട്ടങ്ങള്ക്കുള്ള പുരസ്‌ക്കാര വിതരണവും മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും ജൂണ് 27 ന് കൊടകര ബ്ലോക്ക് ഹാളില് സംഘടിപ്പിച്ച ചടങ്ങില് പുതുക്കാട് എം.എല്.എ കെ.കെ. രാമചന്ദ്രന് നിര്വഹിച്ചു.
 
സി.ഡി.എസ്തല വിജയികളായ അയല്ക്കൂട്ടങ്ങള്
1. നന്മ (മറ്റത്തൂര് പഞ്ചായത്ത്)
2. അനശ്വര (വല്ലച്ചിറ)
3. ദേവശ്രീ (അളഗപ്പാ നഗര്)
4. ഐശ്വര്യ ലക്ഷ്മി (പുതുക്കാട്)
5. പ്രതിഭ (നെന്മണിക്കര)
6. സൗഹൃദ (വരന്തരപ്പിള്ളി)
7. ഫ്രണ്ട്‌സ് കൂട്ടായ്മ (തൃക്കൂര്)
8. കരുണശ്രീ (പറപ്പൂക്കര)
 
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത് അദ്ധ്യക്ഷത വഹിച്ച യോഗത്തില് ചേര്പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന് മാസ്റ്റര്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, അജിത സുധാകരന്, സൈമണ് നമ്പാടന്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ഡോ. കവിത. എ, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര് പി.ആര്. അജയഘോഷ്, പുതുക്കാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ചെയര്പേഴ്‌സണ് അമ്പിളി ഹരി തുടങ്ങിയവര് ആശംസകള് നേര്ന്നു. മറ്റത്തൂര് കൃഷി ഓഫീസര് ഉണ്ണികൃഷ്ണന് ശാസ്ത്രീയപച്ചക്കറി കൃഷിയെ കുറിച്ച് ക്ലാസ്സെടുത്തു.
 
polima

 

Content highlight
polima puthukkad 3rd stage starts

പ്രകൃതി ദുരന്തങ്ങളുടെ ബോധവല്‍ക്കരണത്തിനായി ഒരു ലക്ഷം ബാലസഭാംഗങ്ങള്‍ 'സജ്ജ'മാകുന്നു

Posted on Friday, July 21, 2023

'സജ്ജം' ബില്‍ഡിങ്ങ് റെസിലിയന്‍സ്' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 152 ബ്ളോക്കുകളില്‍ പരിശീലന പരിപാടി ആരംഭിച്ചു
                                         
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന'സജ്ജം' ബില്‍ഡിങ്ങ് റെസിലിയന്‍സ്' ബോധവല്‍ക്കരണ പരിശീലന പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ബാലസഭാംഗങ്ങള്‍ക്കുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു. ദുരന്തസാധ്യതകളെ മനസിലാക്കി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ബോധവല്‍ക്കരണം നല്‍കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്നലെ(15-7-2023)യും ഇന്നു(16-7-2023)മായി ബ്ളോക്ക്തലത്തിലാണ് പരിശീലനം. അതത് സി.ഡി.എസുകളുടെ സഹകരണവും ഇതിനായി ഉറപ്പു വരുത്തിയിട്ടുണ്ട്.  

തിരുവനന്തപുരം(8000), കൊല്ലം(7600), പത്തനംതിട്ട(3000), ആലപ്പുഴ(5000), കോട്ടയം(7700), ഇടുക്കി(6000), എറണാകുളം(10,000), തൃശൂര്‍(10,000), പാലക്കാട്(10,000), മലപ്പുറം(10600), കോഴിക്കോട്(8000), വയനാട്(2000), കണ്ണൂര്‍(8100), കാസര്‍കോട്(4100) എന്നിങ്ങനെയാണ് ഓരോ ജില്ലയിലും പരിശീലനം നല്‍കുന്ന കുട്ടികളുടെ എണ്ണം. സംസ്ഥാനത്ത് ഇതാദ്യമാണ് ഒരു ലക്ഷം കുട്ടികള്‍ക്ക് ഈ മേഖലയില്‍ പരിശീലനം നല്‍കുന്നത്.  

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, തീപിടിത്തം എന്നിവയെ അതിജീവിക്കുന്നതിനും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും വ്യക്തമായ അവബോധം ലഭിക്കുന്ന തരത്തിലുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. ദുരന്ത ആഘാത ലഘൂകരണത്തിന്‍റെ ഭാഗമായി ദുരന്തങ്ങളെയും അപകടങ്ങളെയും വേര്‍തിരിച്ചു മനസിലാക്കുന്നതിനും ഇവരെ പരിശീലിപ്പിക്കുന്നുണ്ട്. കാലാവസ്ഥ, ദിനാന്തരീക്ഷ സ്ഥിതി, ഋതുഭേദങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഭൗമശാസ്ത്ര വിജ്ഞാനവും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നു. പ്രവര്‍ത്തനാധിഷ്ഠിത രീതിയിലാണ് എല്ലാ പരിശലന പരിപാടികളും ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം കുട്ടികളുടെ അവകാശങ്ങളായ അതിജീവനം, ഉന്നമനം, സംരക്ഷണം, പങ്കാളിത്തം എന്നിവയിലും പരിശീലനം നല്‍കുന്നുണ്ട്.
 
ദുരന്ത നിവാരണ അതോറിറ്റിയിലെ വിദഗ്ധര്‍, 28 സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാര്‍, 608 ജില്ലാതറിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. രണ്ടും മൂന്നും ഘട്ട പരിശീലനം യഥാക്രമം ആഗസ്റ്റ് 5,6, 12, 13 തീയതികളില്‍ ആരംഭിക്കും.

Content highlight
'Sajjam'- Building Resilience Programme: Training for Balasabha Members startsd

പ്രായത്തിന് ഇവിടെ സ്ഥാനം പടിക്ക് പുറത്ത് ആടിയും പാടിയും വയോജനങ്ങള്‍ ആഘോഷമാക്കിയ പാലക്കാട്ടെ നല്ലേപ്പള്ളിയുടെ 'നാട്ടരങ്ങ് 2023'

Posted on Tuesday, July 11, 2023
വയോജനങ്ങള്ക്ക് മാത്രമായി ഒരു കലോത്സവം. മത്സരബുദ്ധിയില്ലാതെ, വേദിയില് കയറുന്ന ഏവരേയും പ്രോത്സാഹിപ്പിച്ചും അവരോട് ഒന്നു ചേര്ന്ന് ആടിയും പാടിയും ആഘോഷമാക്കിയ ഒരു സൂപ്പര് കലോത്സവം. അതായിരുന്നു പാലക്കാട് ജില്ലയിലെ നല്ലേപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച 'നാട്ടരങ്ങ് 2023' കലോത്സവം. 60 മുതല് 80 വയസ്സ് വരെ പ്രായമുള്ളവരാണ് ഈ വയോജന കലോത്സവത്തിന്റെ ഭാഗമായത്!
 
വയോജനങ്ങള്, ഭിന്നശേഷി വിഭാഗങ്ങള്, ട്രാന്സ്ജെന്ഡേഴ്സ് എന്നീ വിഭാഗങ്ങളുടെ മുഖ്യധാരാവത്ക്കരണം ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന റിലേഷന്ഷിപ്പ് കേരള പദ്ധതിയുടെ ഭാഗമായാണ് നല്ലേപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഇങ്ങനെയൊരു കലോത്സവം സംഘടിപ്പിച്ചത്. വയോജന അയല്ക്കൂട്ടങ്ങളുടെ ശാക്തീകരണം, കാര്യശേഷി വികസനം, അംഗങ്ങളുടെ കലാപരമായ കഴിവുകള് പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് കലോത്സവത്തിനുണ്ടായിരുന്നത്.
 
സിനിമാ ഗാനാലാപനം, സിനിമാ നൃത്തം, കൊള്ളിപ്പാട്ട് പോലെ പണ്ട് കാലങ്ങളില് പഠിച്ച വിവിധ കലാരൂപങ്ങള്, സ്‌കിറ്റ്, പൊറാട്ട് നാടകം, ഭക്തിഗാനം എന്നീ ഇനങ്ങളെല്ലാമാണ് കലോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ചത്. 170ഓളം വയോജനങ്ങള് കലോത്സവത്തിന്റെ ഭാഗമായി. അവര്ക്ക് സമ്മാനങ്ങളും നല്കി. പുരുഷന്മാരും സ്ത്രീകളും ഉള്പ്പെടെ 450 പേരാണ് പഞ്ചായത്തിലെ വയോജന അയല്ക്കൂട്ടങ്ങളുടെ ഭാഗമായുള്ളത്.
 
നല്ലേപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിഷ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു. വൈസ് പ്രസിഡന്റ് സതീഷ് അധ്യക്ഷത വഹിച്ച ചടങ്ങില് കുടുംബശ്രീ സി.ഡി.എസ് ചെയര്പേഴ്സണ് അനിത സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ബ്ലോക്ക് കോ-ഓര്ഡിനേറ്റര് രഞ്ജിനി പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ് വൈസ് ചെയര്പേഴ്സണ് ഷെല്വം നന്ദി പറഞ്ഞു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്, സി.ഡി.എസ് അംഗങ്ങള്, കുടുംബശ്രീ ഉദ്യോഗസ്ഥര് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
 
nttrngu

 

Content highlight
Elderly NHG art art fest palakkad nallepilly

ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് ലഹരിക്കെതിരേ പടപൊരുതാന്‍ പാലക്കാടിന്റെ 'നമ്മ്ത്ത് ഉസ്റ്'

Posted on Thursday, July 6, 2023
'നമ്മത്ത് ഉസ്റ്' അഥവാ നമ്മുടെ ജീവന് എന്ന പേരില് ആദിവാസി ഊരുകള് കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പെയിന് തുടക്കമിട്ടിരിക്കുകയാണ് കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്. ജില്ലയിലെ പട്ടികവര്ഗ്ഗ മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് പ്രദേശങ്ങളിലും എക്സൈസ് വകുപ്പുമായി സംയോജിപ്പിച്ചു കൊണ്ടാണ് ഒക്ടോബര് രണ്ട് വരെ നീണ്ടു നില്ക്കുന്ന ഈ ക്യാമ്പെയിന് സംഘടിപ്പിക്കുന്നത്.
 
ബോധവത്ക്കരണ ക്ലാസ്സുകള്, സിഗ്‌നേച്ചര് ക്യാമ്പെയിന്, ലഹരി വിരുദ്ധ ഹ്രസ്വചിത്ര പ്രദര്ശനം, റാലികള് തുടങ്ങിയ നിരവധി പ്രവര്ത്തനങ്ങള് ആസൂത്രണം ചെയ്തിട്ടുണ്ട്. ക്യാമ്പെയിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ മൂന്നിന്‌ വാളയാര് നടുപ്പതി ഊരില് വൈദ്യുത വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന് കുട്ടി നിര്വഹിച്ചു.
 
ലഹരിയുടെ ഭവിഷ്യത്തുകളെക്കുറിച്ച് യുവാക്കള്ക്കും സമൂഹത്തിനും ബോധവത്ക്കരണം നല്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ചിരിക്കുന്ന ക്യാമ്പെയിന്റെ ഭാഗമായി ലഹരിക്ക് അടിമയായ വ്യക്തികള്ക്ക് ഡി-അഡിക്ഷന് കേന്ദ്രങ്ങളുടെ സേവനം ലഭ്യമാക്കല്, കുടുംബാംഗങ്ങള്ക്ക് മാനസിക പിന്തുണയും കൗണ്സിലിങ് സേവനങ്ങള് ലഭ്യമാക്കുന്ന പ്രവര്ത്തനങ്ങളും സംഘടിപ്പിക്കും. കുടുംബശ്രീ സ്‌നേഹിത ജെന്ഡര് ഹെല്പ്പ് ഡെസ്‌ക്ക് ഉദ്യോഗസ്ഥരും കമ്മ്യൂണിറ്റി കൗണ്സിലര്മാരും ചേര്ന്നാണ് ഈ പ്രവര്ത്തനങ്ങള് നടത്തുക.
 
ഉദ്ഘാടന ചടങ്ങില് മലമ്പുഴ എംഎല്എ എ. പ്രഭാകരന് ചടങ്ങില് അധ്യക്ഷനായി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് മുഖ്യാതിഥിയായി. കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് കെ.കെ. ചന്ദ്രദാസ് സ്വാഗതവും സി.ഡി.എസ് ചെയര്പേഴ്സണ് എം. സുശീല നന്ദിയും പറഞ്ഞു. ഊര് മൂപ്പന്മാരെയും ഉന്നതവിജയം നേടിയ ഊരിലെ വിദ്യാര്ത്ഥികളെയും ചടങ്ങില് ആദരിച്ചു.
 
fg

 

Content highlight
Kudumbashree Palakkad District Mission launches 'Namath Usr' to fight against addiction focusing on tribal villages

എ.ടി.എം എന്നാല്‍ എറണാകുളത്തിന് ഇനി എനി ടൈം മില്‍ക്ക്!

Posted on Thursday, July 6, 2023
എറണാകുളം ജില്ലാ പഞ്ചായത്തുമായി സംയോജിച്ച് കുടുംബശ്രീ ജില്ലാ മിഷന് നടപ്പിലാക്കുന്ന എനി ടൈം മില്ക്ക് (എ.ടി.എം) പദ്ധതി ശ്രദ്ധ നേടുന്നു. മൃഗപരിപാലന മേഖലയിലെ കുടുംബശ്രീ പദ്ധതിയായ 'ക്ഷീരസാഗര'ത്തിന്റെ ഭാഗമായ അയല്ക്കൂട്ടാംഗങ്ങളില് നിന്നും ശേഖരിക്കുന്ന ഗുണമേന്മയുള്ള പശുവിന് പാല് ആവശ്യക്കാരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ല 'എനി ടൈം മില്ക്ക്' പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
 
ജില്ലയില് കോട്ടപ്പടി, നെടുമ്പാശ്ശേരി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പശുവളര്ത്തലിലൂടെ ഉപജീനം കണ്ടെത്തുന്ന 'ക്ഷീരസാഗരം' പദ്ധതി ഗുണഭോക്താക്കള്ക്ക് വേണ്ടി 2022-23 സാമ്പത്തിക വര്ഷം ജില്ലാ പഞ്ചായത്ത് നല്കിയ ധനസഹായം ഉപയോഗപ്പെടുത്തിയാണ് എനി ടൈം മില്ക്ക് പദ്ധതിക്ക് കുടുംബശ്രീ ജില്ലാ മിഷന് രൂപം നല്കിയത്. ജില്ലയില് 200ലേറെ ക്ഷീരസാഗരം യൂണിറ്റുകളാണുള്ളത്. അഞ്ച് പേരാണ് ഒരു യൂണിറ്റിലുള്ളത്.
 
ഗുണമേന്മയുള്ള പാല് ലഭിക്കാന് സാധ്യത കുറവുള്ള, പാലിന് ആവശ്യക്കാര് ഏറെയുള്ള ഇടങ്ങളാണ് പദ്ധതി നടപ്പിലാക്കാന് തെരഞ്ഞെടുത്തത്. 200 ലിറ്റര് ശേഷിയുള്ള മില്ക്ക് വെന്ഡിങ് മെഷീന് സ്ഥാപിച്ച് ആവശ്യക്കാര്ക്ക് 10 രൂപ മുതലുള്ള തുകയ്ക്ക് പാല് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. അതാത് മേഖലയിലെ ക്ഷീരസാഗരം യൂണിറ്റുകള്ക്കാണ് വെന്ഡിങ് മെഷീന്റെ നടത്തിപ്പ് ചുമതല. ക്ഷീരസാഗരം ഗുണഭോക്താക്കളില് നിന്ന് പാല് ശേഖരിച്ച് വെന്ഡിങ് മെഷീനില് നിറയ്ക്കുന്നു. ചില്ലര് സംവിധാനമുള്ള ഈ മെഷീനില് പാസ്റ്ററൈസ് ചെയ്യാതെ തന്നെ പാല് ശീതീകരിച്ച് സൂക്ഷിക്കാനാകും.
 
എടിഎം കാര്ഡ് മാതൃകയില് റീച്ചാര്ജ് ചെയ്യാനാകുന്ന കാര്ഡ് മുഖേനയോ പണമോ ഉപയോഗിച്ച് വെന്ഡിങ് മെഷീനില് നിന്ന് പാല് ശേഖരിക്കാം. മെഷീനില് ശേഷിക്കുന്ന പാലില് നിന്ന് ഉപ ഉത്പന്നങ്ങളുണ്ടാക്കി വിപണനം നടത്താനുള്ള പരിശീലനവും ക്ഷീരസാഗരം ഗുണഭോക്താക്കള്ക്ക് നല്കിയിട്ടുണ്ട്.
 
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂണ് 24ന് കോട്ടപ്പടിയില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉല്ലാസ് തോമസ് നിര്വഹിച്ചു. നെടുമ്പാശ്ശേരി എയര്പോര്ട്ട് റോഡിനോട് ചേര്ന്നുള്ള യൂണിറ്റും പ്രവര്ത്തനം ആരംഭിച്ചു. എളങ്കുന്നപ്പുഴയില് ഉടന് തന്നെ പ്രവര്ത്തനമാരംഭിക്കും. ഭാവിയില് ജില്ലയിലെ വിവിധ മേഖലകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കോട്ടപ്പടി പഞ്ചായത്തില് തൈക്കാവുംപടിയിലും നെടുമ്പാശ്ശേരിയില് നായത്തോടുമുള്ള എനി ടൈം മില്ക്ക് കേന്ദ്രങ്ങള് രാവിലെ ആറ് മുതല് വൈകുന്നേരം ഏഴ് വരെ പ്രവര്ത്തിക്കുന്നു.
 
ATM

 

Content highlight
Kudumbashree Ernakulam District Mission launches 'Any Time Milk' Projectml

ധനം ചെയ്ഞ്ച് മേക്കര്‍ അവാര്‍ഡ് കുടുംബശ്രീക്ക്

Posted on Saturday, July 1, 2023
ധനം ബിസിനസ് മാസികയുടെ ചെയ്ഞ്ച് മേക്കര് പുരസ്‌ക്കാരം കുടുംബശ്രീക്ക്. എറണാകുളത്ത് 22ന് സംഘടിപ്പിച്ച പതിനഞ്ചാമത് ധനം ബിസിനസ് സമ്മിറ്റ് ആന്ഡ് അവാര്ഡ് നൈറ്റ് 2023ല് ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ.എന്. ബാലഗോപാലില് നിന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് അനു കുമാരി ഐ.എ.എസ് പുരസ്‌ക്കാരം ഏറ്റുവാങ്ങി.
സംസ്ഥാന ദാരിദ്ര്യ നിര്മ്മാര്ജ്ജന ദൗത്യമായ കുടുംബശ്രീ കഴിഞ്ഞ 25 വര്ഷങ്ങളില് കേരള സമൂഹത്തില് ശ്രദ്ധേയ മാറ്റങ്ങളാണ് ഉളവാക്കിയത്.
Content highlight
Kudumbashree bags 'Dhanam Change Maker Award' ML

വയനാടന്‍ മഞ്ഞള്‍ ഇനി വിളയും തിരുനെല്ലി 'മഞ്ചളു ഗ്രാമ'ത്തില്

Posted on Friday, June 30, 2023
ലോകവിപണിയില് ഏറെ ആവശ്യക്കാരുള്ള കേരളത്തിന്റെ സ്വന്തം വയനാടന് മഞ്ഞളിന് പുതുജീവന് നല്കുകയാണ് തിരുനെല്ലി ആദിവാസി സമഗ്ര പദ്ധതിയിലൂടെ കുടുംബശ്രീ. മേഖലയിലെ ആദിവാസി വിഭാഗത്തിലെ സ്ത്രീകള്ക്ക് വരുമാനമാര്ഗ്ഗമൊരുക്കുക കൂടി ലക്ഷ്യമിട്ട് വയനാട് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില് തിരുനെല്ലി പഞ്ചായത്തില് 'മഞ്ചളു ഗ്രാമം' പദ്ധതിയാണ് നടപ്പിലാക്കുന്നത്.
 
തിരുനെല്ലി വന്ദന് വികാസ് കേന്ദ്ര, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി. തിരുനെല്ലി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയൂടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാര്ഡിലും കുറഞ്ഞത് ഒരേക്കര് സ്ഥലത്തെങ്കിലും കൃഷി ചെയ്യും. അങ്ങനെ 15 ഏക്കര് സ്ഥലത്ത് വയനാടന് മഞ്ഞള് കൃഷി ഉറപ്പാക്കുന്നു.
 
ചേലൂര് നേതാജി കോളനിയില് സംഘടിപ്പിച്ച ചടങ്ങില് തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സി.ടി വത്സല കുമാരി പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിച്ചു. തിരുനെല്ലി പഞ്ചായത്ത് സി.ഡി.എസ് ചെയര്പേഴ്‌സണ് സൗമിനി. പി അധ്യക്ഷത വഹിച്ച ചടങ്ങില് കുടുംബശ്രീ വയനാട് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് ബാലസുബ്രഹ്‌മണ്യന്. പി മുഖ്യപ്രഭാഷണം നടത്തി. തിരുനെല്ലി ആദിവാസി സമഗ്രവികസന പദ്ധതി കോ-ഓര്ഡിനേറ്റര് സായി കൃഷ്ണന് ടി.വി സ്വാഗതം ആശംസിച്ചപ്പോള് കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര്മാര് റെജിന വി.കെ, സെലീന കെ.എം എന്നിവര് ആശംസകള് നേര്ന്നു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്‌സണ് റൂഖിയ സൈനുദ്ദീന്, തിരുനെല്ലി ആദിവാസി സമഗ്രവികസന പദ്ധതി അസിസ്റ്റന്റ് കോ-ഓര്ഡിനേറ്റര് യദു കൃഷ്ണന്, സംഘകൃഷി സംഘാംഗങ്ങള്, അയല്ക്കൂട്ട അംഗങ്ങള് എന്നിവരും ചടങ്ങിന്റെ ഭാഗമായി
Content highlight
Kudumbashree Wayanad District Mission launches 'Manjalu Gramam' at Thirunelly ml

കിടപ്പുരോഗികളുടെ ഹൃദയമാകാന്‍ മലപ്പുറത്തിൻ്റെ 'ഹൃദ്യ'

Posted on Friday, June 30, 2023
സാന്ത്വന പരിചരണ രംഗത്ത് ശ്രദ്ധേയ ഇടപെടലുമായി മലപ്പുറം ജില്ലാമിഷന്. ക്യാന്സര്, ഹൃദ് രോഗങ്ങള് പോലെ ഗുരുതര രോഗങ്ങളുള്ളവര്ക്ക് നല്കുന്ന പ്രത്യേക വൈദ്യ പരിചരണമായ സാന്ത്വന പരിചരണം അഥവാ പാലിയേറ്റീവ് കെയറില് ജില്ലയിലെ 30,000 സ്ത്രീകള്ക്ക് പരിശീലനം നല്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. മലപ്പുറം പെയിന് ആന്ഡ് പാലിയേറ്റീവ് കെയറുമായി സംയോജിച്ച് 'ഹൃദ്യ' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
 
ഓരോ വീടുകളിലും ഒരാള്ക്കെങ്കിലും സാന്ത്വന പരിചരണം നല്കാന് പ്രാപ്തിയുണ്ടാക്കുകയും അതിലൂടെ കിടപ്പു രോഗികളായ നല്ലൊരു ശതമാനം ജനങ്ങള്ക്ക് അവര്ക്ക് വേണ്ട മാനസികവും ശാരീരികവുമായ പിന്തുണ നല്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഹൃദ്യ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ സി.ഡി.എസ് ചെയര്പേഴ്‌സണ്മാര്, സാമൂഹ്യ വികസന ഉപസമിതി കണ്വീനർമാര്, കമ്മ്യൂണിറ്റി കൗണ്സിലര്മാര്, ബ്ലോക്ക് കോ-ഓര്ഡിനേറ്റര്മാര്,സ്‌നേഹിത പ്രവര്ത്തകര് എന്നിവര്ക്കായി ഈ മാസം രണ്ടിന് ശില്പ്പശാലയും സംഘടിപ്പിച്ചു.
 
എല്ലാ സി.ഡി.എസുകളില് നിന്നും തെരഞ്ഞെടുത്ത മൂന്ന് റിസോഴ്‌സ് പേഴ്‌സണ്മാര്ക്കാണ് ആദ്യഘട്ടത്തില് സാന്ത്വന പരിചരണ പരിശീലനം നല്കുന്നത്. തിയറിയും പ്രാക്ടിക്കലും ചേര്ന്ന രണ്ട് മാസം ദൈര്ഘ്യമുള്ള സര്ട്ടിഫൈഡ് കോഴ്‌സിലാണ് പരിശീലനം. ഇങ്ങനെ പരിശീലനം നേടുന്നവര് സി.ഡി.എസ് തലത്തില് പ്രാഥമിക സാന്ത്വന പരിചരണത്തില് അയല്ക്കൂട്ടാംഗങ്ങള്ക്ക് പരിശീലനം നല്കും.
 
സാന്ത്വന പരിചരണം നല്കുന്ന വോളന്റിയര്മാരുടെ സംഘം രൂപീകരിക്കാനും പദ്ധതിയിലൂടെ ജില്ല ലക്ഷ്യമിട്ടിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുവാന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളായ വനിതകള്ക്കും ട്രാന്സ്‌ജെന്ഡര് സമൂഹത്തില് നിന്നുള്ളവര്ക്കും പരിശീലനം നേടാന് അവസരമുണ്ട്.
Content highlight
Kudumbashree Malappuram District Mission launches 'Hridya' Programme for the Palliative Care of Bedridden Patientsml

കരുതലിന്‍ കരങ്ങളാണ് കുടുംബശ്രീ, കണ്ണൂരിലുയര്‍ന്ന ഈ വീടുകള്‍ സാക്ഷി!

Posted on Monday, June 26, 2023
ഏവരേയും കരുതലോടെ ഒപ്പം ചേര്ക്കുന്ന കരങ്ങള്. അതാണ് 46 ലക്ഷം അംഗങ്ങള് കരുത്തുപകരുന്ന കുടുംബശ്രീ പ്രസ്ഥാനം. വീണ് കിടക്കുന്നവന് ഉയര്ത്തെഴുന്നേല്ക്കാന് കരുതലിന്റെ കരങ്ങള് നീട്ടാന് ഒരിക്കലും കുടുംബശ്രീ മറക്കാറില്ല. അതിന് മികച്ച ഉദാഹരണങ്ങളായി മാറുകയാണ് കണ്ണൂര് ജില്ലയിലെ ആറളത്തും പയ്യാവൂരും ഉയര്ന്ന വീടുകള്.
 
ആറളം പട്ടികവര്ഗ്ഗ പുനരധിവാസ മേഖലയില് അധിവസിക്കപ്പെട്ട ആദിവാസി ജനസമൂഹത്തിനായുള്ള ഭവന നിര്മ്മാണ പദ്ധതിയില് രണ്ട് വര്ഷം മുമ്പാണ് കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് ഇടപെട്ടത്. സര്ക്കാര് വകുപ്പുകള് പട്ടികവര്ഗ്ഗ കുടുംബങ്ങള്ക്ക് അനുവദിച്ച ഭവന പദ്ധതികളുടെ നിര്മ്മാണ ചുമതല കുടുംബശ്രീ വനിതാ നിര്മ്മാണ ഗ്രൂപ്പുകള് ഏറ്റെടുക്കുകയായിരുന്നു.
ആദ്യ ഘട്ടത്തില് 10 വീടുകളുടെ നിര്മ്മാണമാണ് കുടുംബശ്രീ നിര്മ്മാണ സംഘം ഏറ്റെടുത്തത്. ഈ വീടുകളില് നാലെണ്ണം പൂര്ത്തീകരിച്ച് 2022 ല് തന്നെ അവകാശികള്ക്ക് കൈമാറി. ശേഷിച്ച ആറ് വീടുകളുടെ താക്കോല് ഏപ്രില് മാസത്തിലും കൈമാറി. ഈ പ്രവര്ത്തനങ്ങള്ക്ക് ചുക്കാന് പിടിച്ചത് ജ്വാല, കനല് എന്നീ ആറളത്തെ രണ്ട് കുടുംബശ്രീ വനിതാ നിര്മ്മാണ സംഘമായിരുന്നു.
 
കുടുംബശ്രീ കാസ് ഓഡിറ്റ് ടീമംഗമായിരിക്കുമ്പോള് 2021 ഡിസംബര് പത്തിന് മരണമടഞ്ഞ പയ്യാവൂരിലെ പൈസക്കരിയിലെ ധന്യ എം.ജിയുടെ കുടുംബത്തിനാണ് മറ്റൊരു ഇടപെടലിലൂടെ കുടുംബശ്രീ കരുതലേകിയത്. ധന്യയുടെ മക്കളായ ഉണ്ണിക്കുട്ടനും റോസ്‌മേരിയ്ക്കും വേണ്ടി കുടുംബശ്രീ 13 സെന്റ് ഭൂമി വിലയ്ക്ക് വാങ്ങുകയും അതില് ഒരു വര്ഷം കൊണ്ട് തന്നെ പുതിയൊരു വീട് പണിതുയര്ത്തുകയുമായിരുന്നു. 31 ലക്ഷം രൂപയാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങളില് നിന്ന് പിരിച്ചെടുത്തത്. മക്കളുടെ തുടര്വിദ്യാഭ്യാസത്തിന് വേണ്ടി 8.5 ലക്ഷം രൂപ ബാങ്കില് നിക്ഷേപിക്കുകയും ചെയ്തു.
 
ധന്യശ്രീ എന്ന് പേരിട്ട വീടിന്റെ താക്കോലും ഭൂമിയുടെ രേഖയും ബാങ്ക് പാസ് ബുക്കും ഏപ്രില് മാസത്തില് സംഘടിപ്പിച്ച ചടങ്ങില് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി രാജേഷ് കൈമാറി. പയ്യാവൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്, സി.ഡി.എസ് ചെയര്പേഴ്‌സണ് ബിന്ദു ശിവദാസ്, ജില്ലയിലെ മറ്റ് സി.ഡി.എസുകളിലെ ചെയര്പേഴ്‌സണ്മാര്, അക്കൗണ്ടന്റുമാര് എന്നിവര് മറ്റ് കുടുംബശ്രീ ഉദ്യോഗസ്ഥര് എന്നിവരുമായി തോളോട് തോള് ചേര്ന്ന് നിന്നാണ് ഈ പ്രവര്ത്തനം നടത്തിയത്.
 
kannur house

 

Content highlight
kudumbashree kannu district mission build house for needy ml