മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ എ ഹെല്‍പ്പ് (അക്രഡിറ്റഡ് ഏജന്റ് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ ഓഫ് ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍) കര്‍മ്മസേന അക്രഡിറ്റേഷന് 149 കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് കൂടി.
ഇതുവരെ 179 കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് ഈ അക്രഡിറ്റേഷന് ലഭിച്ചു കഴിഞ്ഞു.
സേവനങ്ങള്‍ ക്ഷീരകര്‍ഷകരുടെ വീട്ടുപടിക്കലെത്തിക്കുന്നതിനും വിജ്ഞാന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമാണ് എ ഹെല്‍പ്പ് കര്‍മ്മസേന കുടുംബശ്രീയുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് രൂപീകരിച്ചത്. 17 ദിവസം റസിഡന്‍ഷ്യല്‍ പരിശീലനവും റൂഡ്സെറ്റി, നാഷണല്‍ ഡയറി ഡെവലപ്പ്മെന്റ് ബോര്‍ഡ് (എന്‍.ഡി.ഡി.ബി) വഴി എഴുത്ത്, വൈവ, പ്രാക്ടിക്കല്‍ പരീക്ഷകളിലൂടെയുള്ള തേര്‍ഡ് പാര്‍ട്ടി വിലയിരുത്തലും വിജയകരമായി പൂര്‍ത്തീകരിച്ചത് അടിസ്ഥാനത്തിലാണ് ഇവരെ എ ഹെല്‍പ്പ് കര്മ്മസേനയിലേക്ക് തെരഞ്ഞെടുത്തത്.
കണ്ണൂര്‍ എല്‍.എം.ടി.സി, പാലക്കാട് , വാഗമണ്‍, തിരുവനന്തപുരം എന്നീ സെന്ററുകളിലാണ് അംഗങ്ങള്‍ പരിശീലനം പൂര്‍ത്തീകരിച്ച് സര്ട്ടിഫിക്കേഷന്നേടിയത്. നിലവില്‍ 90 പേര്‍ക്കുള്ള പരിശീലനം നടന്നുവരികയാണ്. ഇവരുടെ പരിശീലനം ഈ മാസം 25ന് പൂര്‍ത്തിയാകും. ഈ വര്‍ഷം ഒരു പഞ്ചായത്തില്‍ രണ്ട് പേര് വീതം ആകെ 2500 പേര്‍ക്ക് പരിശീലനം നല്കി മൃഗ സംരക്ഷണ മേഖലയില്‍ എ ഹെല്‍പ്പ് കര്‍മ്മസേന രൂപീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
- 22 views
Content highlight
a help