കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന വയനാട് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായുള്ള ബെദിയാട്ട സീസണ്‍ - 3 ഓഗസ്റ്റ് മാസത്തില്‍ സംഘടിപ്പിക്കും. സീസണ്‍ 3 യുടെ പ്രചാരണ പോസ്റ്റര്‍ പ്രകാശനം ജൂലൈ 28ന് തിരുനെല്ലി പഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന് നല്‍കി നിര്‍വഹിച്ചു.
വയനാട് കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത്, തിരുനെല്ലി സി.ഡി.എസ് എന്നിവയുടെ നേതൃത്വത്തിലാണ് ബെദിയാട്ട സീസണ്‍ 3യുടെ സംഘാടനം. ഓഗസ്റ്റ് 10 ന് യുവതീ - യുവാക്കളുടെ ചളി ഉത്സവം ചെറുകുമ്പം പാടശേഖരത്തിലും, ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷവും സ്ത്രീകളുടെയും കുട്ടികളുടെയും ചളി ഉത്സവവും പ്ലാമൂല പാടശേഖരത്തിലും, ഓഗസ്റ്റ് 18ന് കമ്പളനാട്ടി ആനപ്പാറ പാടശേഖരത്തിലും, ഓഗസ്റ്റ് 25ന് ട്രൈബല്‍ യൂത്ത് ക്ലബ് അംഗങ്ങളുടെ മഡ് ഫുട്‌ബോള്‍ മത്സരം അപ്പാപ്പറ പാടശേഖരത്തിലുംസംഘടിപ്പിക്കും
പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ. ബാലസുബ്രഹ്‌മണ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വത്സലകുമാരി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. സൗമിനി, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റെജീന വി.കെ, എന്‍.ആര്‍.എല്‍.എം കോര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍ ടി.വി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
- 8 views