കുടുംബശ്രീ നഗര സി.ഡി.എസുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന 'ചലനം' മെന്റര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുത്ത 11 മെന്റര്‍മാര്‍ക്ക് അഞ്ച് ദിന പരിശീലനം നല്കി. ജൂലൈ രണ്ട് മുതല്‍ ആറ് വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബശ്രീ സംഘടനാ സംവിധാനം ശക്തിപ്പെടുത്തല്‍, ഉപജീവന വികസനം, സി.ഡി.എസ് - നഗരസഭ സംയോജനം, നഗരസഭകളുടെ പ്ലാന്‍ തയ്യാറാക്കലും കമ്മ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്റെ (സി.ബി.ഒ) പങ്കും, പ്രാദേശിക സാമ്പത്തിക വികസനം, ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്, മെന്റര്‍ഷിപ്പ് സ്കില്‍സ്, സ്ട്രെസ്സ് മാനേജ്മെന്റ് ആന്‍ഡ് ഇമോഷണല്‍ ബാലന്‍സിങ്, പ്രശ്നപരിഹാരം തുടങ്ങി വിവിധ വിഷയങ്ങളില്‍ പരിശീലനം നല്കി.
തിരുവനന്തപുരം കോര്പ്പറേഷന് സെക്രട്ടറിയും കുടുംബശ്രീ മുന്‍ പ്രോഗ്രാം ഓഫീസറുമായ എസ്. ജഹാംഗീര്‍, ശുചിത്വ മിഷന് കണ്‍സള്‍ട്ടന്റും കുടുംബശ്രീയുടെ മുന്‍ പ്രോഗ്രാം ഓഫീസറുമായ എന്‍. ജഗജീവന്‍, സൈക്കോളജിസ്റ് ഡോ. റീമ സുദര്ശന്, പുനലൂര്‍ സി.ഡി.എസ് കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗവും യോഗ, ഫിറ്റ്നസ് ട്രെയിനറുമായ ആര്യാ മുരളി എന്നിവരും കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ നിഷാദ് സി.സി, അബ്ദുള്‍ ബഷീര്‍, എം. പ്രഭാകരന്, സുചിത്ര. എസ്, സുധീര്‍ കെ.ബി, ഷിബു എന്‍.പി, അനീഷ് കുമാര്‍ എം.എസ്, ബീന. ഇ, പൃഥ്വിരാജ്, സാബു. ബി, നിഷാന്ത് ജി.എസ്, മുഹമ്മദ് ഷാന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍മാരായ രമ്യ, രതീഷ്, ഷൈജു, കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്ഗനൈസേഷന് പ്രോഗ്രാം മാനേജര്‍ പ്രിയ പോള്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
സംസ്ഥാന മിഷനു വേണ്ടി പരിശീലന മോഡ്യൂള്‍ വികസിപ്പിച്ചതും പരിശീലനം കോര്‍ഡിനേറ്റ് ചെയ്തതും ചലനം പ്രോഗ്രാമിന്റെ ആറ് പേരടങ്ങിയ മെന്റര്‍ കോര്‍ ഗ്രൂപ്പായിരുന്നു. പരിശീലനത്തിന് ശേഷം തെരഞ്ഞെടുത്ത സി.ഡി.എസുകളില്‍ 10 ദിവസത്തെ ഇമേഴ്ഷന് സ്റ്റഡി നടത്തി പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കും. തുടര്‍ന്ന് ആറ് മാസക്കാലം സി. ഡി.എസുകള്‍ക്ക് പിന്തുണ നല്‍കും.
- 18 views
Content highlight
'ചലനം' മെന്റര്‍ഷിപ്പ് പ്രോഗ്രാം - മെന്റര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു