വാര്‍ത്തകള്‍

കുടുംബശ്രീ 'സര്‍ഗ്ഗം 2023 ' - ചെറുകഥാ മത്സരം : വിജയികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു

Posted on Wednesday, January 3, 2024
 
അയല്‍ക്കൂട്ടാംഗങ്ങള്‍ക്കായി കുടുംബശ്രീ സംഘടിപ്പിച്ച 'സര്ഗ്ഗം 2023' സംസ്ഥാനതല ചെറുകഥാരചന മത്സരത്തിലെ വിജയികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. കൊച്ചി ദേശീയ സരസ് മേളയുടെ സമാപന സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി രാജേഷില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്തിയ ഇടുക്കി സ്വദേശിനി സിന്ധു തോമസ് 15,000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
 
രണ്ടാം സമ്മാനം നേടിയ വയനാട് സ്വദേശിനി സഫ്‌വാന എന്‍ ന്. 10000 രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും മൂന്നാം സമ്മാനം നേടിയ എറണാകുളം സ്വദേശിനി ധന്യ ഷംജിത്തിന് 5000 രൂപയും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
 
 പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായ രഞ്ജിനി ഇ.പി (കോട്ടയം), ജിജി.കെ.വി (പാലക്കാട്), റോഷാ ലിജിന്‍ ( തൃശൂര്‍) ശ്രീദേവി.കെ.ലാല്‍ (എറണാകുളം) എന്നിവര്‍ക്ക് 1500 രൂപ വീതം കാഷ് അവാര്‍ഡും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ സമ്മാനിച്ചു.
 
Content highlight
sargam competition prize distributed

കൊച്ചി ദേശീയ സരസ് മേളയ്ക്ക് പരിസമാപ്തി

Posted on Wednesday, January 3, 2024
കൊച്ചി ദേശീയ സരസ് മേള പരിസമാപിച്ചു. ഡിസംബര്‍ 21ന് ആരംഭിച്ച മേള ജനത്തിരക്ക് മൂലം ജനുവരി രണ്ട് വരെ നീട്ടുകയായിരുന്നു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിലെ പ്രധാന വേദിയിൽ ഡിസംബര്‍ 31ന് സംഘടിപ്പിച്ച സമാപന ചടങ്ങ് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പെൺകരുത്തിന്റെ മഹാപ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് അദ്ദേഹം പറഞ്ഞു.
 
സരസ് മേളയിൽ പങ്കെടുത്ത മികച്ച സംരംഭകർക്കുള്ള പുരസ്കാരങ്ങൾ മന്ത്രി സമ്മാനിച്ചു. മാധ്യമ പുരസ്കാരങ്ങളും മേളയുടെ സംഘാടനത്തിൽ പങ്കാളികളായവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.
 
  എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സനും കുടുംബശ്രീ ഗവേർണിങ് ബോഡി അംഗവുമായ രമ സന്തോഷ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഐ. എ.എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ പി.എം. ഷഫീഖ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്രീകാന്ത്, സിഡിഎസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ ടി.എം. റജീന നന്ദി പറഞ്ഞു.
 
as

 

Content highlight
kochi saras mela concludes

2023ല്‍ ലോക റെക്കോഡുകളുടെ തുടര്‍ നേട്ടവുമായി കുടുംബശ്രീ.

Posted on Wednesday, January 3, 2024
നൂതന ആശയങ്ങള് ഫലപ്രദമായി നടപ്പാക്കുന്ന പ്രവര്ത്തനമികവിന്റെ കരുത്തില് കുടുംബശ്രീ ഈ വര്ഷം നേടിയെടുത്തത് നാലു ലോക റെക്കോഡുകള്. ഓണത്തോടനുബന്ധിച്ച് തൃശൂര് ജില്ലാമിഷന്റെ നേതൃത്വത്തില് സംഘടിപ്പിച്ച മെഗാതിരുവാതിര, അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്ത്ഥികള് തയ്യാറാക്കിയ 720 അടി നീളമുള്ള ചിത്രം, ദേശീയ സരസ് മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ചവിട്ടു നാടകം എന്നിവയ്ക്ക് ടാലന്റ് വേള്ഡ് റെക്കോഡും ഏറ്റവുമൊടുവില് ദേശീയ സരസ് മേളയോടനുബന്ധിച്ച് പട്ടികവര്ഗ വിഭാഗത്തില് പെട്ട വനിതകള് ചേര്ന്ന് ചെറുധാന്യങ്ങള് കൊണ്ട് ഏറ്റവും കൂടുതല് വൈവിധ്യാര്ന്ന ഭക്ഷ്യവിഭവങ്ങള് തയ്യാറാക്കിയതിനുള്ള ബെസ്റ്റ് ഇന്ഡ്യാ ലോക റെക്കോഡ് എന്നീ അംഗീകാരങ്ങളാണ് കുടുംബശ്രീ ഈ വര്ഷം ഇതുവരെ സ്വന്തമാക്കിയത്.
 
2023 ആഗസ്റ്റ് 30ന് തൃശൂര് കുട്ടനല്ലൂര് ഗവണ്മെന്റ് കോളേജ് ഗ്രൗണ്ടില് 7027 വനിതകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ആദിവാസി വിദ്യാര്ത്ഥികള് തയ്യാറാക്കിയ ഏറ്റവും വലിയ കാന്വാസ് ചിത്രം എന്ന നേട്ടമായിരുന്നു രണ്ടാമത്തേത്. കഴിഞ്ഞ ഒക്ടോബറില് അട്ടപ്പാടിയിലെ 186 കുട്ടികള് ചേര്ന്ന് 720 അടി ദൈര്ഘ്യത്തില് വരച്ചൊരുക്കിയ ചിത്രം ആദിവാസി സമൂഹത്തിനാകെ അഭിമാനം പകര്ന്നു കൊണ്ടാണ് മഹാരാഷ്ട്ര ആസ്ഥാനമായുള്ള ടാലന്റ് റെക്കോഡ് ബുക്കിന്റെ ലോക റെക്കോഡ് കൈയ്യിലൊതുക്കിയത്. ആസ്പിറേഷണല് പ്രോഗ്രാമിന്റെ ഭാഗമായി അട്ടപ്പാടി ബ്‌ളോക്ക് പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ പ്രവര്ത്തനം ഈ വര്ഷത്തെ ശ്രദ്ധേയ നേട്ടങ്ങളിലൊന്നാണ്.
 
2023 ഡിസംബര് 21 ന്എറണാകുളം കലൂര് ജെവഹര്ലാല് നെഹ്‌റു സ്റ്റേഡിയത്തില് ആരംഭിച്ച ദേശീയ സരസ് മേളയോടനുബന്ധിച്ചാണ് രണ്ടു ലോക റെക്കോഡുകള്. ഡിസംബര് 24ന് 504 വനിതകള് ചേര്ന്ന വതരിപ്പിച്ച ചവിട്ടു നാടകം ഏറ്റവും കൂടുതല് വനിതകള് പങ്കെടുത്ത ചവിട്ടു നാടകം എന്ന ടാലന്റ് റെക്കോഡ് കുടുംബശ്രീക്ക് നേടിക്കൊടുത്തു. കുടുംബശ്രീയുടെ കാല്നൂറ്റാണ്ട് കാലത്തെ വികസന ചരിത്രമായിരുന്നു പ്രമേയം. ഡിസംബര് 29ന് അട്ടപ്പാടിയിലെയും എറണാകുളം ജില്ലയിലെയും പട്ടികവര്ഗ മേഖലയിലെ എണ്പതോളം വനിതകള് ചേര്ന്നു ചെറുധാന്യങ്ങള് കൊണ്ടു 501 വൈവിധ്യമാര്ന്ന ഭക്ഷ്യവിഭവങ്ങള് തയ്യാറാക്കിയതിനു ബെസ്റ്റ് ഇന്ഡ്യാ ലോക റെക്കോഡും ലഭിച്ചു.
 
ഒക്ടോബര് ഒന്നിന് കുടുംബശ്രീയുടെ നേതൃത്വത്തില് ആരംഭിച്ച 'തിരികെ സ്‌കൂളില്' ക്യാമ്പെയ്ന് വഴി ചുരുങ്ങിയ സമയത്തിനുളളില് ഏറ്റവും കൂടുതല് പേര്ക്ക് പരിശീലനം നല്കാന് കഴിഞ്ഞതിന് ഏഷ്യാ ബുക്ക് ഓഫ് അവാര്ഡ് എന്നിവയും കുടുംബശ്രീ പ്രതീക്ഷിക്കുന്നു. പുരസ്‌കാര നിര്ണയത്തിന്റെ ഭാഗമായി ക്യാമ്പെയ്ന് പ്രവര്ത്തനങ്ങള് നിരീക്ഷിക്കാനും വിലയിരുത്തുന്നതിനുമായി ഒഫീഷ്യല്സ് 28ന് തൃശൂര് ജില്ല സന്ദര്ശിച്ചിരുന്നു. ഇതുവരെ 37 ലക്ഷം വനിതകള്ക്ക് പരിശീലനം നല്കിയിട്ടുണ്ട്. ലിംകാ ബുക്ക്‌സ് ഓഫ് അവാര്ഡിലും ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്നു.
Content highlight
4 world records for kudumbashree in 2023

501 ചെറുധാന്യ വിഭവങ്ങള്‍ തയാറാക്കി ലോക റെക്കോര്‍ഡ് നേട്ടത്തോടെ കുടുംബശ്രീ

Posted on Wednesday, January 3, 2024
ആരോഗ്യപ്രദമായ ചെറുധാന്യങ്ങള് (മില്ലറ്റുകള്) ഉപയോഗിച്ച് പായസം മുതല് ബിരിയാണി വരെ 501 വിഭവങ്ങള് ഒരുക്കി ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോര്ഡ് നേട്ടവുമായി കുടുംബശ്രീ. ഒരു വേദിയില് ഏറ്റവും കൂടുതല് മില്ലറ്റ് വിഭവങ്ങള് തയാറാക്കിയതിനുള്ള റെക്കോര്ഡ് നേട്ടമാണ് കുടുംബശ്രീ കൈവരിച്ചത്. കൊച്ചി ദേശീയ സരസ് മേള വേദിയിലായിരുന്നു റെക്കോഡ് പ്രകടനം
 
അന്താരാഷ്ട്ര ചെറുധാന്യ വര്ഷത്തിന്റെ ഭാഗമായി ഔഷധഗുണങ്ങള് ഏറെയുള്ള ചെറുധാന്യങ്ങളുടെ സവിശേഷതകള് പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി ദേശീയ സരസ് മേളയോട് അനുബന്ധിച്ചാണ് കുടുംബശ്രീ റെക്കോര്ഡ് ശ്രമം നടത്തി വിജയിച്ചത്.
 
എറണാകുളം ജില്ലാ മിഷനും കുടുംബശ്രീ അട്ടപ്പാടി ആദിവാസി പ്രത്യേക പദ്ധതി, കുടുംബശ്രീ ട്രൈബല്, ജെന്ഡര് ( എഫ്.എന്.എച്ച്.ഡബ്യു - ഫുഡ്, ന്യൂട്രിഷന്, ഹെല്ത്ത് ആന്റ് വാഷ്) പദ്ധതികളും സംയോജിച്ചാണ് ലോക റെക്കോര്ഡ് പ്രകടനം നടത്തിയത്. അട്ടപ്പാടിയില് എഫ്.എന്.എച്ച്.ഡബ്ല്യു പ്രോഗ്രാം നടക്കുന്ന അയല്ക്കൂട്ടങ്ങളില് നിന്നുള്ള 80 അംഗങ്ങളാണ് വിഭവങ്ങള് ഒരുക്കിയത്. കുടുംബശ്രീ ഐഫ്രത്തിലെ പാചക വിദഗ്ധര് ഇവര്ക്ക് നേതൃത്വം നല്കി.
 
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്ഡ് ഓഫീഷ്യല് ടോണി ചിറ്റേട്ടുകളത്തില് നിന്ന് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്ഡിനേറ്റര് റ്റി.എം. റജീന സര്ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കുടുംബശ്രീ സംസ്ഥാന മിഷന് പ്രോഗ്രാം ഓഫീസര് ബി.എസ്. മനോജ്, എറണാകുളം ജില്ലാ മിഷന് അസിസ്റ്റന്റ് കോ-ഓര്ഡിനേറ്റര്മാര്, പ്രോഗ്രാം ഓഫീസര്മാര്, ഐഫ്രം പ്രതിനിധികള് തുടങ്ങിയവര് പരിപാടിയില് പങ്കെടുത്തു.
 
റാഗി, ചാമ, കമ്പ്, വരഗ്, തിന, കുതിരവാലി, മണിച്ചോളം തുടങ്ങിയ നിരവധി ചെറുധാന്യങ്ങളുപയോഗിച്ച് ചെറുകടികള്, മധുര പലഹാരങ്ങള്, സാലഡ്, ബിരിയാണി, കുക്കീസ്, ശീതള പാനീയങ്ങള്, ഷേക്ക്, പ്രഭാത ഭക്ഷണ വിഭവങ്ങള്, ന്യൂഡില്സ്, സാന്വിച്ച്, ബര്ഗര് തുടങ്ങിയ ഭക്ഷണ വിഭവങ്ങള് അണിനിരത്തിയ പ്രദര്ശനം നിത്യവും മില്ലറ്റുകള് എങ്ങനെ ഭക്ഷണമായി ഉപയോഗിക്കാം എന്ന അവബോധം പൊതുജനങ്ങളില് സൃഷ്ടിക്കുന്നതായിരുന്നു ലോക റെക്കോര്ഡ് പ്രദര്ശനം.
 
കട്‌ലറ്റ്, കുക്കീസ്, ചോക്ലേറ്റ് ബോള്, മടക്ക് ബോളി, മൈസൂര് പാക്ക്, പായസം, കൊഴുക്കട്ട, പിടി, മധുര സേവ, സാന് വിച്ച്, ചിക്കന് തിന റോള്, തിന റാഗി ഷവര്മ, നൂഡില്സ്,സ്പ്രിംഗ് റോള്, തുടങ്ങി 501 വിഭവങ്ങളാണ് ഒരുക്കിയത്. പ്രദര്ശനത്തിനുശേഷം പൊതുജനങ്ങള്ക്ക് മില്ലറ്റ് വിഭവങ്ങളുടെ അറിയാനുള്ള അവസരവും ഒരുക്കിയിരുന്നു.
 
കൊച്ചി ദേശീയ സരസ് മേളയോട് അനുബന്ധിച്ച് ഇത് രണ്ടാംവട്ടമാണ് കുടുംബശ്രീ ലോക റെക്കോര്ഡ് നേട്ടം കരസ്ഥമാക്കുന്നത്. നേരത്തേ മെഗാ ചവിട്ടു നാടകവുമായി വേള്ഡ് ടാലന്റ് റെക്കോര്ഡ് കരസ്ഥമാക്കിയിരുന്നു.
 
sd

 

Content highlight
world recod fro kudumbashree millet

കൊച്ചി ദേശീയ സരസ് മേള : ചവിട്ടുനാടകത്തിൽ ലോക റെക്കോഡ് സ്വന്തമാക്കി കുടുംബശ്രീ

Posted on Wednesday, December 27, 2023

504 അയൽക്കൂട്ട വനിതകളെ അണി നിരത്തി കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ സംഘടിപ്പിച്ച മെഗാ ചവിട്ടുനാടകത്തിന് ലോക റെക്കോഡ്. ഏറ്റവും കൂടുതൽ വനിതകൾ പങ്കെടുത്ത ചവിട്ടുനാടകം എന്ന വേൾഡ് ടാലൻ്റ് റെക്കോഡാണ് കുടുംബശ്രീ സ്വന്തമാക്കിയത്.

കൊച്ചിയിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രചരണത്തിൻ്റെ  ഭാഗമായാണ് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ 24-12-2023 രാവിലെ 9:30ന് ചവിട്ടു നാടകം അവതരിപ്പിച്ചത്.

കുടുംബശ്രീയുടെ കാൽ നൂറ്റാണ്ടിൻ്റെ ചരിത്രം പ്രമേയമാക്കിയ ചവിട്ടുനാടകത്തിൽ ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അയൽക്കൂട്ട അംഗങ്ങളാണ് പങ്കെടുത്തത്. ചവിട്ടുനാടക കലാകാരൻ രാജു നടരാജന്റെ നേതൃത്വത്തിൽ രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷമായിരുന്നു അവതരണം.

ഓൾ ഗിന്നസ് വേൾഡ് റെക്കോഡേർസ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, ടാലൻ്റ് റെക്കോഡ് ബുക്ക് ഒഫീഷ്യൽസായ ഡോ. വിന്നർ ഷെരീഫ്, രക്ഷിതാ ജെയിൻ എന്നിവർ വിധികർത്താക്കളായി.

കുടുംബശ്രീ പ്രോഗ്രാം ഓഫീസർ രതീഷ് പിലിക്കോട്, ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ടി.എം. റെജീന, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Content highlight
Kochi National Saras Mela: Kudumbashree holds the World Record in Stamping Dramaml

കുടുംബശ്രീ 'സര്‍ഗ്ഗം 2023' - ചെറുകഥാ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു

Posted on Saturday, December 23, 2023

അയല്ക്കൂട്ടാംഗങ്ങള്ക്കായി കുടുംബശ്രീ സംഘടിപ്പിച്ച 'സര്ഗ്ഗം-2023' സംസ്ഥാനതല ചെറുകഥാ രചനാ മത്സരത്തില് ഇടുക്കി മുനിയറ സ്വദേശി സിന്ധു തോമസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 'സദൃശ്യവാക്യങ്ങള്' എന്ന കഥയാണ് സിന്ധുവിനെ പുരസ്‌ക്കാരത്തിന് അര്ഹയാക്കിയത്. 15,000 രൂപയും ശില്പ്പവും സര്ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

'പ്രകൃതി നിര്ദ്ധാരണത്തില് തോറ്റു പോയവര് ഡാര്വിനെ തേടുന്നു' എന്ന ചെറുകഥ രചിച്ച വയനാട് സ്വദേശിനി സഫ്വാന. എന് രണ്ടാം സ്ഥാനവും 'മാതംഗി' എന്ന ചെറുകഥ രചിച്ച ധന്യ ഷംജിത്ത് (എറണാകുളം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇവര്ക്ക് യഥാക്രമം 10,000, 5000 രൂപ ക്യാഷ് പ്രൈസും ശില്പ്പവും സര്ട്ടിഫിക്കറ്റും ലഭിക്കും.
 
അനുജ ബൈജു (കോട്ടയം), രഞ്ജിനി ഇ.പി (കോട്ടയം), ജിജി കെ.വി (പാലക്കാട്), റോഷാ ലിജിന് (തൃശൂര്) ശ്രീദേവി കെ.ലാല് (എറണാകുളം) എന്നിവര് പ്രോത്സാഹന സമ്മാനത്തിന് അര്ഹരായി. ഇവര്ക്ക് 1500 രൂപ വീതം ക്യാഷ് പ്രൈസും ശില്പ്പവും സര്ട്ടിഫിക്കറ്റും ലഭിക്കും.
ആകെ 763 രചനകളാണ് മത്സരത്തില് ലഭിച്ചത്. കേരളാ യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിലെ മലയാള വിഭാഗം അധ്യാപകര് നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോ. ജോര്ജ്ജ് ഓണക്കൂര്, കെ. രേഖ, സിതാര. എസ് എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
 
എറണാകുളം കലൂര് ജവഹര്ലാല് നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടില് സംഘടിപ്പിച്ചുവരുന്ന ദേശീയ സരസ് മേളയുടെ ഡിസംബര് 31ലെ സമാപന സമ്മേളനത്തില് വിജയികള്ക്കുള്ള പുരസ്‌ക്കാരങ്ങള് വിതരണം ചെയ്യും.
 
sargam 2
Content highlight
Winners of 'Sargam 2023' State Level Story Writing Competition announced

കുടുംബശ്രീ 'കൊച്ചി' ദേശീയ സരസ് മേളയ്ക്ക് തുടക്കം

Posted on Friday, December 22, 2023
കലൂര് അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിലേക്ക് ഇന്ത്യ ഒട്ടാകെ എത്തിയിരിക്കുകയാണ്, ദേശീയ സരസ് മേളയിലൂടെ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകരുടെ ഉത്പന്നങ്ങളും ഭക്ഷണ വിഭവങ്ങളും അണിനിരത്തി കുടുംബശ്രീയുടെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന പത്താമത് ദേശീയ സരസ് മേളയ്ക്ക് പ്രൗഢഗംഭീര തുടക്കം. ബഹുമാനപ്പെട്ട വ്യവസായ, കയര്, നിയമ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് മേളയുടെ ഉദ്ഘാടനം നിര്വഹിച്ചു. ഇരുമന്ത്രിമാരും ഓണ്ലൈനായാണ് ചടങ്ങില് പങ്കെടുത്തത്.
 
കേരളീയ സ്ത്രീ ജീവിതത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ശാക്തീകരിക്കുന്നതില് കുടുംബശ്രീയുടെ പങ്ക് നിര്ണായകമെന്ന് മന്ത്രി ശ്രീ. എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീ സംരംഭകരെയും ഉല്പ്പന്നങ്ങളെയും ഉപഭോക്താക്കള്ക്ക് പരിചയപ്പെടുത്തുന്ന, സംരംഭകര്ക്ക് വിപണന സാധ്യത ഒരുക്കുന്ന മേളയായാണ് സരസ് വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാല് നൂറ്റാണ്ട് പിന്നിടുന്ന കുടുംബശ്രീക്ക് സ്ത്രീ ശാക്തീകരണത്തില് മികച്ച പ്രവര്ത്തനങ്ങള് കാഴ്ചവയ്ക്കാന് സാധിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ അങ്ങോളമിങ്ങോളമുള്ള വൈവിധ്യമാര്ന്ന ഭക്ഷണങ്ങളും ഉത്പന്നങ്ങളും ഒരു കുടക്കീഴില് ലഭ്യമാകുന്നു എന്നതാണ് സരസ് മേളയുടെ പ്രത്യേകതയെന്നും മന്ത്രി ശ്രീ. പി. രാജീവ് പറഞ്ഞു. കൊച്ചി സരസ് മേള കൂടുതല് ആഘോഷമാവട്ടെ എന്നും മന്ത്രി പറഞ്ഞു.
 
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസ് സ്വാഗതം ആശംസിച്ച ചടങ്ങില് സരസ് മേളയുടെ ഉത്പന്ന സ്റ്റാള് ഉദ്ഘാടനം കൊച്ചി കോര്പ്പറേഷന് മേയര് അഡ്വ. എം. അനില്കുമാര് നിര്വഹിച്ചു. ഇന്ത്യന് ഫുഡ് കോര്ട്ട് ഉദ്ഘാടനം ടി.ജെ വിനോദ് എംഎല്എയും തീം സ്റ്റാള് ഉദ്ഘാടനം കെ. ബാബു എംഎല്എയും നിര്വഹിച്ചു. സരസ് ടാഗ് ലൈന് സമ്മാനദാനം പി.വി. ശ്രീനിജിന് എംഎല്എ നിര്വഹിച്ചു. സരസ് ലോഗോ സമ്മാനദാനം കെ.ജെ മാക്‌സി എംഎല്എയും കലാസന്ധ്യ ഉദ്ഘാടനം ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്പിള്ളയും നിര്വഹിച്ചു.
 
സരസ് തീം ഗാനരചന സമ്മാനദാനം രചയിതാവായ കെ. വി. അനില് കുമാറിന് നല്കിക്കൊണ്ട് കൊച്ചി മെട്രോ റെയില് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര് ലോകനാഥ് ബഹ്‌റ നിര്വഹിച്ചു. ഫോട്ടോഗ്രാഫി സമ്മാനദാനം ജില്ലാ കളക്ടര് എന്.എസ്.കെ ഉമേഷ് നിര്വഹിച്ചു. ചലച്ചിത്രതാരം നിഖില വിമല് ചടങ്ങില് വിശിഷ്ടാതിഥിയായി.
 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഫോര്ട്ട് കൊച്ചി സബ് കളക്ടര് കെ. മീര, തൃപ്പൂണിത്തുറ നഗരസഭ ചെയര്പേഴ്‌സണ് രമ സന്തോഷ്, കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര് കെ എ അന്സിയ, കേരള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് ബേസില് പോള്, കൊച്ചി കോര്പ്പറേഷന് വികസനകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് പി.ആര് റെനീഷ്, ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്‌സണ് ഷീബ ലാല്, വിദ്യാഭ്യാസകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് വി.എ. ശ്രീജിത്ത്, കുടുംബശ്രീ സിഡിഎസ് ചെയര്പേഴ്‌സണ്മാരായ മേരി മിനി, ലതാ ബാബു, നബീസ ലത്തീഫ് തുടങ്ങിയവര് പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന് കോഓര്ഡിനേറ്റര് റ്റി.എം. റെജീന നന്ദി പ്രകാശിപ്പിച്ചു.
Content highlight
Kochi National Saras Mela starts bringing Indian diversity under one roofml

കുടുംബശ്രീ 'സര്‍ഗം 2023' സംസ്ഥാനതല ത്രിദിന സാഹിത്യ ശില്‍പശാലയ്ക്ക് ഡിസംബര്‍ 11ന്‌ തുടക്കം

Posted on Tuesday, December 12, 2023

സാഹിത്യശാക്തീകരണത്തിലൂടെ  സ്ത്രീകള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ദൃശ്യപരത ലഭ്യമാകുന്നുവെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ.സച്ചിദാനന്ദന്‍ പറഞ്ഞു. കുടുംബശ്രീയും കിലയും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'സര്‍ഗം-2023' സംസ്ഥാനതല ത്രിദിന സാഹിത്യ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം ഉപയോഗിക്കുന്ന ഭാഷ അനേകം തലമുറകളിലൂടെ കൈമാറി വന്നതാണ്. മറ്റുള്ളവരുടെ അനുഭവം സംവേദക്ഷമം ആകുന്നിടത്താണ് ഭാഷ അതിനെ അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതെന്ന്  സച്ചിദാനന്ദന്‍ പറഞ്ഞു.  എഴുത്ത് അസാധ്യമാകുന്ന സാഹചര്യങ്ങളില്‍ സാഹിത്യകാരന്‍ അതിനെ കുറിച്ചും എഴുതുന്നു. ചുറ്റുമുളള മനുഷ്യന്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യും. സാമ്പത്തിക സാമൂഹിക ശാക്തീകരണത്തിന്‍റെ ഭാഗമായി അധികാര കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഇന്ന് സ്ത്രീകള്‍ക്ക് ദൃശ്യപരത ലഭ്യമാകുന്നുണ്ടെന്ന് സാഹിത്യമേഖലകളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് സര്‍ഗാത്മക വഴികളില്‍ അര്‍ത്ഥവത്താ മുന്നേറ്റം സ്ത്രീകള്‍ക്ക് സാധ്യമാകും. നീതിയുടെയും ധര്‍മത്തിന്‍റെയും സൗഹൃദം സാധ്യമാക്കുകയാണ് സാഹിത്യത്തിന്‍റെ ആത്യന്തിക ധര്‍മമെന്നും സര്‍ഗം പോലുള്ള സാഹിത്യ ശില്‍പശാലകളിലൂടെ സ്ത്രീകള്‍ക്ക് അതിനു കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബശ്രീ ഡയറക്ടര്‍ ബിന്ദു.കെ.എസ് അധ്യക്ഷത വഹിച്ചു. കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി സെക്രട്ടറി വി.ആര്‍ സന്തോഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ പി.ആര്‍.ഓ നാഫി മുഹമ്മദ് സ്വാഗതവും ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കവിത എ നന്ദിയും പറഞ്ഞു.

ഇന്നലെ (11-12-2023) സംഘടിപ്പിച്ച വിവിധ സെഷനുകളില്‍ 'എഴുത്തിന്‍റെ വഴി' എന്ന വിഷയത്തില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, 'അസാധ്യമല്ല നല്ല കഥ' എന്ന വിഷയത്തില്‍ വൈശാഖന്‍, സിതാര.എസ്, അശോകന്‍ ചരുവില്‍, 'പുതിയ സാഹിത്യം, പുതിയ ഭാഷ' എന്ന വിഷയത്തില്‍ എം.എം നാരായണന്‍, 'പുതിയ കാലത്തിന്‍റെ കവിത' എന്ന വിഷയത്തില്‍ ഡി.അനില്‍കുമാര്‍, അശോകന്‍ മറയൂര്‍, രമ്യ ബാലകൃഷ്ണന്‍, 'എഴുത്തിന്‍റെയും വായനയുടെയും രസതന്ത്രം' എന്ന വിഷയത്തില്‍ എന്‍.രാജന്‍, അനു പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.  

സാഹിത്യ മേഖലയില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന കുടുംബശ്രീ വനിതകള്‍ക്ക് പ്രമുഖ സാഹിത്യകാരന്‍മാരുമായി സംവദിക്കുന്നതിനും രചനാലോകത്തെ നവീന സങ്കേതങ്ങളെ പരിചയപ്പെടുന്നതിനും വേണ്ടിയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. കുടുംബശ്രീ വനിതകള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല കഥാമത്സരത്തില്‍ പങ്കെടുത്തവരെ ഉള്‍പ്പെടുത്തിയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

Content highlight
sargam literary workshop 2023 starts

ഡല്‍ഹിയിലും കുടുംബശ്രീയുടെ വിജയഭേരി, വിറ്റുവരവ് 47.05 ലക്ഷം രൂപ

Posted on Monday, December 4, 2023
കേരളത്തിന്റെ സ്വന്തം കുടുംബശ്രീയുടെ ഭാഗമായ അയല്ക്കൂട്ടാംഗങ്ങള് ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങള് വീണ്ടുമൊരിക്കല്ക്കൂടി ഡല്ഹിയുടെ മനം കീഴടക്കി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ഇന്ത്യ ട്രേഡ് പ്രൊമോഷന് ഓര്ഗനൈസേഷന്റെയും ആഭിമുഖ്യത്തില് ഡല്ഹിയിലെ പ്രഗതി മൈതാനിയില് നവംബര് 14 മുതല് 27 വരെ സംഘടിപ്പിച്ച ഇന്ത്യ ഇന്റര്നാഷണല് ട്രെയ്ഡ് ഫെയറില് നിന്ന് കുടുംബശ്രീ സ്വന്തമാക്കിയത് 47,05,041 രൂപയുടെ വിറ്റുവരവ്!
 
കേരള പവലിയനിലെ രണ്ട് കൊമേഴ്‌സ്യല് സ്റ്റാളുകള്, ഫുഡ്‌കോര്ട്ടിലെ രണ്ട് സ്റ്റാളുകള്, അന്താരാഷ്ട്ര വ്യാപാരമേളയ്‌ക്കൊപ്പം നടത്തിയ ആജീവിക സരസ് മേളയിലെ അഞ്ച് സ്റ്റാളുകള് അങ്ങനെ ആകെ 9 സ്റ്റാളുകളില് നിന്ന് മാത്രമാണ് ഇത്രയും വിറ്റുവരവ് നേടാന് കുടുംബശ്രീയ്ക്ക് കഴിഞ്ഞത്. കേരള പവലിയനിലെ സ്റ്റാളുകളില് നിന്ന് 10.70 ലക്ഷം രൂപ, ഫുഡ്‌കോര്ട്ടിലെ സ്റ്റാളുകളില് നിന്ന് 13.67 ലക്ഷം രൂപ, ആജീവിക മേളയിലെ അഞ്ച് സ്റ്റാളുകളില് നിന്ന് 22.66 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു വിറ്റുവരവ്.
 
വിവിധ ജില്ലകളില് നിന്ന് തെരഞ്ഞെടുത്ത കുടുംബശ്രീ ഉത്പന്നങ്ങളാണ് കൊമേഴ്‌സ്യല് സ്റ്റാളില് വിപണനം നടത്തിയത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നുമുള്ള കുടുംബശ്രീ യൂണിറ്റുകളാണ് ഫുഡ്‌കോര്ട്ട് വഴി കേരളത്തിന്റെ സ്വാദ് ഡല്ഹിയിലേക്ക് എത്തിച്ചത്. അട്ടപ്പാടി, പാലക്കാട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില് നിന്നുള്ള സ്റ്റാളുകളാണ് ആജീവിക സരസ് മേളയുടെ ഭാഗമായി ഡല്ഹിയില് കുടുംബശ്രീ ഒരുക്കിയിരുന്നത്.
തീം ഏരിയ കേരള പവലിയനില് സെക്കന്ഡ് ബെസ്റ്റ് എക്‌സിബിറ്റര് അവാര്ഡും കുടുംബശ്രീ സ്വന്തമാക്കിയിരുന്നു.
Content highlight
Sales of Rs. 47 lakh recorded through IITF for kudumbashree

കുടുംബശ്രീ അര്‍ബന്‍ ലേണിങ്ങ് ഇന്റേണ്‍ഷിപ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

Posted on Saturday, December 2, 2023

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി  അര്‍ബന്‍ ലേണിങ്ങ് ഇന്റേണ്‍ഷിപ് പ്രോഗ്രാമി (The Urban Learning Internship Programme) ലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന.

  ഒരു നഗരസഭയില്‍ ഒരാള്‍ വീതം കേരളത്തിലെ 93 നഗരസഭകളിലും കുടുംബശ്രീ സംസ്ഥാനമിഷനില്‍ മൂന്നു പേര്‍ക്കുമാണ് ഇന്റേണ്‍ഷിപ്പിന് അവസരം. സംസ്ഥാനമിഷനില്‍ മൂന്നു മാസവും നഗരസഭകളില്‍ രണ്ടു മാസവുമാണ് ഇന്റേണ്‍ഷിപ് കാലാവധി.

  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ സ്‌റ്റൈപെന്‍ഡും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി 08-12-2023. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്‌സൈറ്റ്www.kudumbashree.org/internship സന്ദര്‍ശിക്കുക.

Content highlight
Kudumbashree invites applications for Kudumbashree-The Urban Learning Internship Programme- DAY NULM