കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'റൈസ്' -റീവിറ്റലൈസിങ്ങ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ആന്‍ഡ് സ്ട്രെങ്ങ്തനിങ്ങ് എക്സലന്‍സ് -സംസ്ഥാനതല ക്യാമ്പയിന് ജനുവരിയില്‍ തുടക്കം. കുടുംബശ്രീയുടെ കീഴിലുള്ള 1070 സി.ഡി.എസുകളുടെയും പ്രവര്‍ത്തനക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തിക്കൊണ്ട് ത്രിതല സംഘടനാ സംവിധാനത്തെ ഒന്നാകെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
'എന്‍റെ സി.ഡി.എസ്' എന്ന പേരില്‍ സി.ഡി.എസുകളുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുന്നതിനായി ചുമതല നല്‍കിയിട്ടുള്ള ജീവനക്കാര്‍ക്കും മിഷന്‍ ഉദ്യോഗസ്ഥര്‍ക്കുമാണ് ഇതിന്‍റെ ചുമതല. ഇവരുടെ നേതൃത്വത്തില്‍ ഓരോ സി.ഡി.എസിലും പദ്ധതി പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പും പുരോഗതിയും അനുബന്ധ വിഷയങ്ങളും ഉള്‍പ്പെടെ കൃത്യമായി വിലയിരുത്തും. ക്യാമ്പയിനുമായി ബന്ധപ്പെട്ട് ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
ക്യാമ്പയിന്‍റെ ഭാഗമായി ഒരു ബ്ളോക്കിന് കീഴിലുള്ള വിവിധ സി.ഡി.എസുകള്‍ നാല് ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ക്കായി വീതിച്ചു നല്‍കും. മൂന്നു മാസമാണ് കാലാവധി. ഈ കാലയളവില്‍ ഓരോ മാസവും ഏഴാം തീയതിക്ക് മുമ്പായി സി.ഡി.എസുകളുടെ പ്രവര്‍ത്തനങ്ങളും പുരോഗതിയും വിലയിരുത്തണം. കുടുംബശ്രീ ബൈലാ പ്രകാരം നിഷ്ക്കര്‍ഷിച്ചിട്ടുള്ള രജിസ്റ്ററുകളുടെ സൂക്ഷിപ്പും കൃത്യതയും, വായ്പകള്‍, തിരിച്ചടവ്, ജില്ലാ മിഷനില്‍ നിന്നു ലഭ്യമാകുന്ന വിവിധ ഫണ്ടുകളുടെ വിനിയോഗം, സോഫ്റ്റ് വെയര്‍ എന്‍ട്രി, വിവിധ യോഗങ്ങള്‍ ചേരുന്നതിന്‍റെ മിനുട്ട്സ് എന്നിവയാണ് സി.ഡി.എസ് സന്ദര്‍ശിച്ച് പരിശോധിക്കുക. തുടര്‍ന്ന് നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്കും പകര്‍പ്പ് സി.ഡി.എസ് അധ്യക്ഷയ്ക്കും നല്‍കും. ഈ റിപ്പോര്‍ട്ട് തൊട്ടടുത്ത സി.ഡി.എസ് യോഗത്തില്‍ പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് അപാകതകള്‍ പരിഹരിക്കാനാണ് നിര്‍ദേശം. മൂന്നു മാസത്തിന് ശേഷം ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ക്ക് സി.ഡി.എസിന്‍റെ ചുമതല മാറ്റി നല്‍കും. എല്ലാ സി.ഡി.എസിലും പൊതുമാതൃകയില്‍ പരിശോധനാ രജിസ്റ്ററും സൂക്ഷിക്കും.
സി.ഡി.എസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ബ്ളോക്ക് കോര്‍ഡിനേറ്റര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാമിഷനുകള്‍ സി.ഡി.എസുകളെ എ.ബി.സി.ഡി എന്നിങ്ങനെ തരം തിരിക്കും. തുടര്‍ന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരും റിപ്പോര്‍ട്ട് പരിശോധിക്കും. സി.ഡി.എസുകളും സന്ദര്‍ശിക്കും. ജില്ലാ പദ്ധതി അവലോകന യോഗങ്ങളിലും സി.ഡി.എസുകളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് പ്രധാന അജണ്ടയായി ഉള്‍പ്പെടുത്തുന്നുണ്ട്. താഴ്ന്ന ഗ്രേഡുകള്‍ ലഭിച്ച സി.ഡി.എസുകളുടെ നിലവിലെ അപാകതകള്‍ പരിഹരിച്ച് എല്ലാ സി.ഡി.എസുകളെയും മികവിലേക്കുയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കും. സംസ്ഥാന മിഷനായിരിക്കും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കുക.

- 16 views
Content highlight
Kudumbashree RISE State Level Campaign to start in January