കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് കൊല്ലത്തും ; മന്ത്രി ശ്രീ. കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു
- 61 views
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി 90237 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. സംസ്ഥാനത്താകെ 127048 വീടുകള്‍ നിര്‍മിക്കാനാണ് കേന്ദ്രാനുമതി. ഇതിനായി കേന്ദ്ര സംസ്ഥാന വിഹിതം ഉള്‍പ്പെടെ 2124.68 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്രകാരം അനുമതി ലഭിച്ചതില്‍ 90237 വീടുകളുടെ നിര്‍മാണമാണ് നിലവില്‍ പൂര്‍ത്തീകരിച്ചത്. ബാക്കിയുള്ള 36811 വീടുകളുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകും. ഇതോടെ ഭവനരഹിതരായ 127048 ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.
ഭവനരഹിതരായ ഒട്ടേറെ കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ളതും വാസയോഗ്യവുമായ ഭവനം ലഭ്യമാക്കിയതു വഴി സമൂഹത്തില്‍ അന്തസോടെ ജീവിക്കുന്നതിനും പദ്ധതി വഴിയൊരുക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭകളുടെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബശ്രീ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചു കൊണ്ടാണ് ഈ നേട്ടം.
'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 93 നഗരസഭകളിലും ലൈഫ് മിഷനുമായി സംയോജിച്ചു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഗുണഭോക്തൃ കേന്ദ്രീകൃത ഭവനനിര്‍മാണം എന്ന ഘടകത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ക്ക് അംഗീകാരം നേടിയിട്ടുള്ളത്.
പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതി പ്രകാരം മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപ പദ്ധതി വഴി ലഭിക്കും. ഇതില്‍ രണ്ടു ലക്ഷം രൂപ നഗരസഭാ വിഹിതവും അമ്പതിനായിരം രൂപ സംസ്ഥാന വിഹിതവും ഉള്‍പ്പെടെ രണ്ടര ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. ഒന്നര ലക്ഷം രൂപയാണ് കേന്ദ്ര വിഹിതം.
ഗുണഭോക്താക്കള്‍ക്ക് സ്വന്തം ഭവനം നേടാന്‍ പി.എം.എ.വൈ(നഗരം) ലൈഫ് പദ്ധതിയുടെ ഉപഘടകമായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി പദ്ധതിയും സഹായകമായിട്ടുണ്ട്. ഇതു പ്രകാരം ഗുണഭോക്താക്കള്‍ക്ക് സ്വന്തമായി വീട് നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ ബാങ്കില്‍ നിന്നും വായ്പ ലഭ്യമാക്കും. നാളിതു വരെ 32651 കുടുംബങ്ങള്‍ക്ക് ഇപ്രകാരം വായ്പ ലഭ്യമാക്കി.
ഭൂരഹിത ഭവനരഹിതര്‍ക്കു വേണ്ടി ലൈഫ് മിഷനുമായി സഹകരിച്ചു കൊണ്ട് 970 യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന 11 ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അനുമതിയും കുടുംബശ്രീ നേടിയെടുത്തിരുന്നു. ഇതില്‍ 530 യൂണിറ്റുകളുടെ നിര്‍മാണവും പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്.
ഈ മേഖലയിലെ യുവജനങ്ങളെ മുഖ്യധാരാ സമൂഹത്തിലേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തീവ്ര പി.എസ്.എസി മത്സര പരീക്ഷാ പരിശീലനം നല്‍കിയത്. ഇതിനായി ഇവര്‍ അധിവസിക്കുന്ന ജില്ലകളില്‍ പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഡിഗ്രിയും പ്ളസ് ടു യോഗ്യതയുള്ളവരെയുമാണ് ഉള്‍പ്പെടുത്തിയത്. പിന്നീട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പോലുള്ള തസ്തികകളിലേക്ക് ആവശ്യമായ പരിശീലനവും ലഭ്യമാക്കി.
പ്രാദേശിക സംരഭകത്വ വികസനത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലായി കുടുംബശ്രീ മാറിയെന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍. കുടുംബശ്രീ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെയും സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന മേളയുടെയും ഉദ്ഘാടനം കോഴിക്കോട് ബീച്ചില്‍ മേയ് മൂന്നിന് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അരക്കോടിയോളം സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള ജനകീയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ഇത്തവണത്തെ ബജറ്റില്‍ 270 കോടി രൂപ കുടുംബശ്രീക്കായി നീക്കിവച്ചുവെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ. പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായി. കുടുംബശ്രീയിലൂടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളുടെ നേര്‍ച്ചിത്രമാണ് സരസ് മേളയില്‍ കാണാന്‍ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ബീച്ചില്‍ 64000 ചതുരശ്ര അടിയില്‍ ഒരുക്കിയിരിക്കുന്ന സരസ് മേളയിലെ ഉത്പന്ന വിപണന സ്റ്റാളിലും ഫുഡ്‌കോര്‍ട്ടിലും ജനത്തിരക്കേറെയായിരുന്നു. പൂര്‍ണ്ണമായും ശീതീകരിച്ച പവലിയനില്‍ ഇന്ത്യയിലെ ഗ്രാമീണ സംരംഭകരൊക്കുന്ന വിവിധ ഉത്പന്നങ്ങള്‍ ലഭിക്കുന്ന 250ഓളം വിപണന സ്റ്റാളുകളും ഫുഡ്‌കോര്‍ട്ടില്‍ 17 സംസ്ഥാനങ്ങളിലെ തനത് ഭക്ഷ്യവിഭവങ്ങള്‍ ലഭിക്കുന്ന 50ഓളം സ്റ്റാളുകളുമാണുള്ളത്. മേയ് 13 വരെ നീളുന്ന മേളയിലേക്കുള്ള പ്രവേശനം തീര്‍ത്തും സൗജന്യവുമാണ്.
ഉദ്ഘാടന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ഇ.കെ. വിജയന്‍, പി.ടി.എ റഹീം, കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കെ.എം. സച്ചിന്‍ദേവ്, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ്, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ ഐ.എ.എസ്, ജില്ലാ പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍, ഐ ആന്റ് പി.ആര്‍.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, കുടുംബശ്രീ ഗവേണിങ് ബോഡി എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. ലതിക, പി.കെ. സൈനബ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.പി. അബ്ദുല്‍ കരീം, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐ.എ.എസ് സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി. കവിത നന്ദിയുംപറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയില്‍ ആയിരക്കണക്കിന് പേര്‍ പങ്കാളികളായി. കുടുംബശ്രീ അംഗങ്ങളാണ് ഘോഷയാത്ര നയിച്ചത്.
ഓരോ അയല്‍ക്കൂട്ടത്തിനും പതിനായിരം രൂപ വീതമാണ് റിവോള്‍വിങ്ങ് ഫണ്ട് ഇനത്തില്‍ നല്‍കിയത്. നഗരമേഖലയിലെ 36349 അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചു. അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും പ്രവര്‍ത്തനക്ഷമല്ലാത്തവയെ പുനരുജ്ജീവിപ്പിക്കുന്നതിനുമാണ് തുക വിനിയോഗിക്കുക.
3356 കുടുംബശ്രീ എ.ഡി.എസുകള്‍ക്കും റിവോള്‍വിങ്ങ് ലഭ്യമായി. 16.78 കോടി രൂപയാണ് എ.ഡി.എസുകള്‍ക്ക് വിതരണം ചെയ്തത്. ഇരുവിഭാഗങ്ങളിലും കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളില്‍ വിതരണം ചെയ്ത തുകയാണിത്.
അസംഘടിതരായി കഴിയുന്ന നഗരദരിദ്രരെ കുടുംബശ്രീയുടെ കുടക്കീഴില്‍ കൊണ്ടുവരുന്നതിനും അവര്‍ക്ക് ജീവിത പുരോഗതി കൈവരിക്കുന്നതിനാവശ്യമായ തൊഴില്‍ നൈപുണ്യ വികസന പരിശീലനങ്ങളടക്കമുളള പിന്തുണകളുമാണ് പദ്ധതി വഴി ലഭ്യമാക്കുക. നഗരപ്രദേശങ്ങളിലെ വാര്‍ഷിക വരുമാനം ഒരു ലക്ഷമോ അതില്‍ താഴെയോ ഉള്ള കുടുംബങ്ങളെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലകളിലും പുതിയ തൊഴില്‍ മേഖലകളിലും തദ്ദേശീയ ജനവിഭാഗത്തെ വളര്‍ത്തിക്കൊണ്ടു വരുന്നതിനും അവര്‍ക്ക് അവസരങ്ങള്‍ ഉറപ്പാക്കുന്നതിനും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'കമ്മ്യൂണിക്കോര്‍' ഇംഗ്ളീഷ് ഭാഷാനൈപുണ്യ പരിശീലന പദ്ധതി സഹായകമാകുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഇംഗ്ളീഷ് ഭാഷാ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന കമ്മ്യൂണിക്കോര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ മേഖലയില്‍ കേരളം ഗുണപരമായി ഏറെ മുന്നേറുമ്പോഴും അവശേഷിച്ചിരുന്ന വെല്ലുവിളികളില്‍ ഒന്നാണ് തദ്ദേശീയ വിദ്യാര്‍ത്ഥികളുടെ ഭാഷാപരമായ പ്രശ്നം. പഠനമാധ്യമം മലയാളവും ഇംഗ്ളീഷുമാകുന്നതും ~ഒപ്പം ഇംഗ്ളീഷ് പഠനവും ആശയ വിനിമയവും അവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇതിനെയാണ് കമ്മ്യൂണിക്കോര്‍ പദ്ധതി അഭിസംബോധന ചെയ്യുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പട്ടികവര്‍ഗ പദ്ധതിയും പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയും നടപ്പാക്കുന്ന ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കമ്മ്യൂണിക്കോര്‍ പദ്ധതി നടപ്പാക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിക്കും അവരുടെ ഭാഷാശേഷി പരമാവധി വര്‍ധിപ്പിക്കുന്നതിന് സഹായകമാകുന്ന തരത്തിലാണ് പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം. ലോക ആംഗലേയ ദിനമായ ഏപ്രില്‍ 23-ന് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ആരാധ്യനായ പോപ്പിന്‍റെ നിര്യാണത്തെ തുടര്‍ന്നുള്ള ദു:ഖാചരണത്തിന്‍റെയും കാശ്മീര്‍ ഭീകരാക്രമണത്തിന്‍റെയും പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല ഉദ്ഘാടനത്തോടൊപ്പം ട്രൈബല്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്ന ജില്ലകളില്‍ ജില്ലാതല ഉദ്ഘാടന പരിപാടികളും സംഘടിപ്പിച്ചു. മലപ്പുറത്ത് രാജ്യസഭാ എം.പി പി.വി അബ്ദുള്‍ വഹാബ്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ലക്ഷ്മി, വയനാട് മാനന്തവാടി സബ് ക്ളക്ടര്‍ മിസല്‍ സാഗര്‍ ഭരത് എന്നിവര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
നിലവില്‍ പട്ടികവര്‍ഗ പ്രത്യേക പദ്ധതി നടപ്പാക്കുന്ന അട്ടപ്പാടി, പറമ്പിക്കുളം(പാലക്കാട്), തിരുനെല്ലി,
നൂല്‍പ്പുഴ(വയനാട്), ആറളം ഫാം(കണ്ണൂര്‍), നിലമ്പൂര്‍(മലപ്പുറം), കോടഞ്ചേരി (കോഴിക്കോട്), കുട്ടമ്പുഴ (എറണാകുളം), മറയൂര്‍, കാന്തല്ലൂര്‍, വട്ടവട(ഇടുക്കി) കൊറഗ പ്രത്യേക പദ്ധതി (കാസര്‍കോട്), കാടര്‍ പ്രത്യേക പദ്ധതി(തൃശൂര്‍), മലൈപണ്ടാരം പ്രത്യേക പദ്ധതി(പത്തനംതിട്ട) എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 12 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. അവധിക്കാലത്ത് റെസിഡന്‍ഷ്യല്‍ പരിശീലനം ഉള്‍പ്പെടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന തുടര്‍ പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. 30 മുതല്‍ 50 കുട്ടികള്‍ വരെ ഉള്‍പ്പെടുന്ന വിവിധ ബാച്ചുകള്‍ ഉണ്ടാകും.
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ 319 മാതൃകാ സി.ഡി.എസുകള്‍. മികച്ച ഭരണ നിര്‍വഹണം, സാമ്പത്തിക സുസ്ഥിരത, കുടുംബശ്രീ പദ്ധതി നിര്‍വഹണത്തിലെ മികവ്, ഉപജീവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മാതൃകാ സി.ഡി.എസുകളെ കണ്ടെത്തിയത്. നിലവില്‍ 1070 സി.ഡി.എസുകളാണ് കുടുംബശ്രീയുടെ കീഴിലുള്ളത്. വരും വര്‍ഷങ്ങളില്‍ എല്ലാ സി.ഡി.എസുകളെയും മാതൃകാ സി.ഡി.എസുകളാക്കി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുതലത്തില്‍ അയല്‍ക്കൂട്ടങ്ങളെ ഉള്‍പ്പെടുത്തി ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റികള്‍ അഥവാ എ.ഡി.എസുകള്‍ ഉണ്ട്. ഇപ്രകാരം ഓരോ പഞ്ചായത്തിലും നഗരസഭയിലുമുളള എ.ഡി.എസുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് കമ്യൂണിറ്റി ഡെവലപ്മെന്‍റ് സൊസൈറ്റികള്‍ അഥവാ സി.ഡി.എസുകള്‍. നിലവില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക പിന്തുണ ഇല്ലാതെ തന്നെ സ്വയംപര്യാപ്തയും സുസ്ഥിരതയും വികസനവും കൈവരിക്കാന്‍ സി.ഡി.എസുകളെ പ്രാപ്തമാക്കുക എന്നതാണ് മാതൃകാ സി.ഡി.എസുകള്‍ രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി സി.ഡി.എസുകള്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വിവിധ വായ്പാ പദ്ധതികളില്‍ നിന്നും പലിശയിനത്തില്‍ ലഭിക്കുന്ന തുക തനതു വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മൂലധനമായി കണ്ടെത്തും.
സി.ഡി.എസിന്‍റെ പൊതുവായ ഭരണനിര്‍വഹണത്തിലും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കാര്യങ്ങള്‍ ഫലപ്രദമായ രീതിയില്‍ താഴെ തട്ടില്‍ എത്തിക്കുന്നതിലുള്ള കാര്യക്ഷമതയും മുഖ്യമാണ്. സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിനും അതീവ പ്രാധാന്യമുണ്ട്. എല്ലാ വിഭാഗത്തിലുമുളള ആളുകളെ കുടുംബശ്രീ സംവിധാനത്തിലേക്ക് എത്തിക്കണം. അഗതികള്‍, നിരാലംബര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍
നിലവിലെ സി.ഡി.എസുകളെ മാതൃകാ സിഡി.എസുകളാക്കി ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി സി.ഡി.എസ് ഭരണ സമിതി അംഗങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളിലായി പരിശീലനം നല്‍കിയിരുന്നു. തങ്ങളുടെ പഞ്ചായത്തില്‍ ഏതൊക്കെ മേഖലയിലാണ് വികസനം ആവശ്യമുള്ളതെന്ന് കണ്ടെത്തുന്നതിനും അവയുടെ മുന്‍ഗണനാക്രമം നിശ്ചയിച്ച് വിഷന്‍ ഡോക്യുമെന്‍റ് എന്ന പേരില്‍
പ്രത്യേക രേഖ തയാക്കുന്നതിനുമാണ് പരിശീലനം നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓരോ സി.ഡി.എസും തങ്ങളുടെ വാര്‍ഷിക കര്‍മപദ്ധതി തയ്യാറാക്കി അതത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാവശ്യമായ ഫണ്ട്, സംയോജന സാധ്യതകള്‍ എന്നിവ മനസിലാക്കുന്നതിനായി ഓരോ സി.ഡി.എസിന്‍റെയും നേതൃത്വത്തില്‍ പ്രത്യേക ബിസിനസ് പ്ളാനും തയ്യാറാക്കിയിട്ടുണ്ട്.
പട്ടികവര്‍ഗ മേഖലയിലെ വിവിധ സി.ഡി.എസുകളില്‍ 50 ശതമാനം പിന്നാക്കം നില്‍ക്കുന്നതും താരതമ്യേന ദുര്‍ബലവുമായ അയല്‍ക്കൂട്ടങ്ങളെയാണ് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കുടുംബശ്രീ തിരഞ്ഞെടുത്തത്. അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഓരോ അയല്‍ക്കൂട്ടത്തിനും 15,000 രൂപ കോര്‍പ്പസ് ഫണ്ട്, റിവോള്‍വിങ്ങ് ഫണ്ട് ഇനത്തില്‍ 15,000 എന്നിങ്ങനെ വിവിധ സാമ്പത്തിക പിന്തുണകളും ലഭ്യമാക്കിയിരുന്നു. കൂടാതെ ഉപജീവന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ബിസിനസ് പ്ളാന്‍ തയ്യാറാക്കുന്നതിനുള്ള പരിശീലനവും അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ലഭ്യമാക്കി. കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലായി ഈ മേഖലയില്‍ 3127 കര്‍ഷക സംഘങ്ങള്‍ രൂപീകരിച്ചു. 11442 അംഗങ്ങള്‍ക്ക് മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട ഉപജീവന പ്രവര്‍ത്തനങ്ങളില്‍ സഹായവും ലഭ്യമാക്കി. കൂടാതെ 1196 സംരംഭങ്ങളും ആരംഭിച്ചു.
അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കണക്കെഴുത്ത്, വിവിധ വകുപ്പുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍, കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ ഉപജീവന പദ്ധതികള്‍, കുടുംബശ്രീ വഴി ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍, തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍, സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും തിരഞ്ഞെടുത്ത അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.
അയല്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി ഗ്രേഡിങ്ങും ഓഡിറ്റിങ്ങും നടത്തിയതാണ് മറ്റൊരു നേട്ടം. കൂടാതെ ബാങ്ക് ഇടപാടുകള്‍, കാര്യക്ഷമമായ ധനവിനിയോഗം, ലിങ്കേജ് വായ്പാ ലഭ്യത എന്നിവ ഉള്‍പ്പെടെ സാമ്പത്തിക സാക്ഷരതയും അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കി. സ്വയംപര്യാപ്ത അയല്‍ക്കൂട്ടങ്ങളുടെ ആഴ്ച നിക്ഷേപം, ബാങ്ക് ലിങ്കേജ് വായ്പാ തിരിച്ചടവ് തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി വിലയിരുത്തുന്നതും കുടുംബശ്രീ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ ചുമതലയും ഈ മേഖലയില്‍ നിന്നുള്ള അനിമേറ്റര്‍മാരാണ്.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയഗ്രാമീണ ഉപജീവന ദൗത്യം- പദ്ധതി(എന്‍.ആര്‍.എല്‍.എം)യുടെ ഭാഗമായാണ് മൈക്രോ എന്‍റര്‍പ്രൈസ് ഡെവലപ്മെന്‍റ് സ്കീം നടപ്പാക്കിയത്. ഇതിന്‍റെ ഭാഗമായി സംരംഭ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഓരോ ബ്ളോക്കിലും പത്ത് മൈക്രോ എന്‍റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍റ്മാരെ വീതം തിരഞ്ഞെടുത്തിരുന്നു. ഇവര്‍ മുഖേന സ്വയംതൊഴില്‍ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള വനിതകളെ കണ്ടെത്തി അവര്‍ക്ക് വിവിധ തൊഴില്‍ നൈപുണ്യ പരിശീലനങ്ങളും സാമ്പത്തിക പിന്തുണയും ലഭ്യമാക്കി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്ത ഓരോ ബ്ളോക്കിനും ഇരുപത് ലക്ഷം രൂപവീതം എന്‍.ആര്‍.എല്‍.എം ഫണ്ടും നല്‍കിയിരുന്നു.
കുടുംബശ്രീ സംരംഭകരുടെ ഉല്‍പന്ന വിപണനത്തിന്‍റെ മുഖ്യവേദികളില്‍ ഒന്നായ ദേശീയ സരസ്മേളകള്‍ കഴിഞ്ഞ ഒമ്പത് വര്‍ഷം കേരളത്തില്‍ സംഘടിപ്പിച്ചതു വഴി കുടുംബശ്രീ സംരംഭകര്‍ നേടിയത് 104.35 കോടി രൂപ. ഇതില്‍ ഏറ്റവും ഒടുവില്‍ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച സരസ് മേളയില്‍ നിന്നു മാത്രം ലഭിച്ചത് 17.57 കോടി രൂപയാണ്.
ഇതര സംസ്ഥാനങ്ങളില്‍ സംഘടിപ്പിച്ച സരസ്മേളകളില്‍ പങ്കെടുത്തതു വഴി 22 കോടി രൂപയുടെ വിറ്റുവരവും ഇതിനകം നേടിയിട്ടുണ്ട്. കേരളത്തിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സരസ് മേളകളിലൂടെ ആകെ 126.35 കോടി രൂപയാണ് സംരംഭകര്‍ നേടിയത്.
പ്രാദേശികവും ദേശീയതലത്തിലുമുള്ള വിപണന മേളകള്‍, മാസച്ചന്തകള്‍, ഓണം, വിഷു, റംസാന്‍ വിപണന മേളകള്‍ എന്നിവ സംഘടിപ്പിച്ചുകൊണ്ട് കുടുംബശ്രീ സംരംഭകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലായി 10815 മാസച്ചന്തകള്‍, 916 പ്രാദേശിക ജില്ലാതല ട്രേഡ് ഫെയറുകള്‍, 426 ഭക്ഷ്യമേളകള്‍, 6859 ഓണം വിപണന മേളകളുമാണ് സംഘടിപ്പിച്ചത്. ഇതുവഴി 185.86 കോടി രൂപയുടെ വിറ്റുവരവും ലഭിച്ചു.
പരമ്പരാഗത വിപണന മാര്‍ഗങ്ങള്‍ക്കു പുറമേ ആധുനിക വിപണിക്കനുസൃതമായ നൂതന വിപണന മാര്‍ഗങ്ങളും കുടുംബശ്രീ നടപ്പാക്കുന്നുണ്ട്. സംരംഭകരുടെ വരുമാന വര്‍ധനവമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി നാനോ മാര്‍ക്കറ്റുകള്‍, മാര്‍ക്കറ്റിങ്ങ് കിയോസ്കുകള്‍, കൂടാതെ ആമസോണ്‍, ഫ്ളിപ് കാര്‍ട്ട്, മീഷോ, ഓ.എന്‍.ഡി.സി തുടങ്ങിയ ഓണ്‍ലൈന്‍ വിപണന മേഖലയിലും കുടുംബശ്രീ സജീവമാണ്.