കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ നിര്‍വഹിക്കുന്നത് വലിയ സാമൂഹിക ഉത്തരവാദിത്വം: ഡോ.ടി.എന്‍.സീമ

Posted on Wednesday, December 5, 2018

തിരുവനന്തപുരം: കുടുംബശ്രീ  കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ നിര്‍വഹിക്കുന്നത് വലിയ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഡോ.ടി.എന്‍.സീമ. കേരള യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗവുമായി ചേര്‍ന്ന് കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ പരിശീലന പരിപാടി കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ ജൂബിലി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

സാമൂഹികവും മാനസികവും ബൗദ്ധികവുമായ കരുത്താണ് സ്ത്രീ മുന്നേറ്റത്തിന് അനിവാര്യം. അതിന് മികച്ച മാനസികാരോഗ്യം കൈവരിക്കേണ്ടതും സംരക്ഷിക്കേണ്ടതും ആവശ്യമാണ്. കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കു വഹിക്കാനാകും. സമൂഹനിര്‍മിതിയുടെ ഭാഗമായി സ്ത്രീയായതു കൊണ്ടു മാത്രം വിവേചനങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. സ്ത്രീക്കു നേരെയുണ്ടാകുന്ന കൈയ്യേറ്റങ്ങള്‍ പോലും ന്യായീകരിക്കപ്പെടുന്നത് ഇതുകൊണ്ടാണ്. സ്ത്രീകളുടെയും കുട്ടികളുടെയും കൗണ്‍സിലിങ്ങില്‍ വെളിപ്പെടുന്നത് വളരെ നാളുകളായി അവര്‍ അടിച്ചമര്‍ത്തി വച്ചിട്ടുള്ള പല വിഷയങ്ങളുമാണ്. പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ തങ്ങളെ തേടി വരുന്നതു കാത്തു നില്‍ക്കാതെ നമ്മള്‍ അവരിലേക്കെത്തണം. സ്കൂള്‍, വീട്, അയല്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങളെല്ലാം പ്രയാസങ്ങളും പ്രശ്നങ്ങളും പങ്കു വയ്ക്കാന്‍ കഴിയുന്ന ഇടങ്ങളായി മാറണം. ടി.എന്‍.സീമ പറഞ്ഞു.

അയല്‍ക്കൂട്ട കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ മനസിലാക്കി കൗണ്‍സിലിങ്ങ് വഴി മാനസികാരോഗ്യവും സന്തോഷവും ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ സംസ്ഥാനത്ത് സ്നേഹിതയുടെ ഭാഗമായി കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. പഞ്ചായത്ത്തലത്തില്‍ മൂന്നൂറ്റി നാല്‍പ്പത്തിയേഴ് ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകളും എഴുപത്തിരണ്ട് ബ്ളോക്ക് ലെവല്‍ കൗണ്‍സലിങ്ങ് സെന്‍ററുകളും വാര്‍ഡുതലത്തില്‍ പ്രവര്‍ത്തിക്കുന്ന പതിനേഴായിരത്തിലേറെ വിജിലന്‍റ് ഗ്രൂപ്പുകളും ഇന്ന് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. അയല്‍ക്കൂട്ട വനിതകള്‍ക്ക് അവരുടെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും സംഘര്‍ഷങ്ങളെയും കൈകാര്യം ചെയ്യുന്നതിനും തരണം  ചെയ്യുന്നതിനും വ്യക്തിത്വ വികാസത്തിനും വേണ്ടിയുളള സംവിധാനങ്ങളാണ് ഇതെല്ലാം. ഇതിനോടൊപ്പം മികച്ച അക്കാദമിക് നിലവാരത്തില്‍ പരിശീലനം ലഭിക്കുന്ന കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം കൂടി ലഭ്യമാകുന്നതോടെ കുടുംബശ്രീ വനിതകള്‍ക്ക് സമൂഹത്തില്‍ ഏറെ മുന്നേറാന്‍ കഴിയും. സമഗ്രമായ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീപുരുഷ സമത്വത്തിലേക്ക് എത്തിച്ചേരുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് നല്‍കുന്ന അഞ്ചു ദിവസത്തെ കൗണ്‍സിലിങ്ങ് പരിശീലന പരിപാടി ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് കൂടുതല്‍ കരുത്തും പ്രചോദനവും നല്‍കുമെന്നും ടി.എന്‍.സീമ പറഞ്ഞു.

അക്കാദമിക് സമൂഹത്തിന് പൊതു സമൂഹത്തോട് ഉത്തരവാദിത്വമുണ്ടെന്നും കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കു വേണ്ടി നടത്തുന്ന പരിശീലന പരിപാടിയിലൂടെ  ഇതു മികച്ച രീതിയില്‍ നിറവേറ്റാന്‍ സാധിക്കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ സൈക്കോളജി വിഭാഗം മേധാവി ഡോ. ജസീര്‍ .ജെ പറഞ്ഞു.ഡോ.ടിസി മറിയം തോമസ് പരിശീലന പരിപാടിയെ സംബന്ധിച്ച് വിശദീകരിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രമോദ് .കെ.വി സ്വാഗതവും ജെന്‍ഡര്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സോയ തോമസ് നന്ദിയും പറഞ്ഞു. എല്ലാ ജില്ലകളില്‍ നിന്നുമുള്ള മുന്നൂറ്റി അമ്പതിലേറെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, റിസോഴ്സ് പേഴേസണ്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Dr. T.N. Seema inagurates

കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം നല്‍കി സംസ്ഥാനത്ത് കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് ഇവരുടെ മാനസികാരോഗ്യവും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിടാനും കൈകാര്യം ചെയ്യാനുമുള്ള കഴിയും   ലഭ്യമാക്കുകയാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.  നിലവില്‍ അതിക്രമങ്ങള്‍ക്കിരയായി കുടുംബശ്രീ 'സ്നേഹിത'യില്‍ എത്തുന്നവര്‍ക്കാവശ്യമായ കൗണ്‍സിലിങ്ങ്, കൂടാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ ജെന്‍ഡര്‍ റിസോഴ്സ് സെന്‍ററുകള്‍, വാര്‍ഡുതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍റ് ഗ്രൂപ്പുകള്‍ എന്നിവയ്ക്കൊപ്പം ചേര്‍ന്നു കൊണ്ടും കൗണ്‍സലിങ്ങ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ ഫാമിലി കൗണ്‍ലിങ്ങും കുടുംബപ്രശ്നങ്ങള്‍ കാരണം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍, പരീക്ഷയെ കുറിച്ചുള്ള ഭയം കാരണം മാനസിക സമ്മര്‍ദം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ആവശ്യമായ കൗണ്‍സലിങ്ങ് നല്‍കുന്നു. സംസ്ഥാനം അതിരൂക്ഷമായ പ്രളയക്കെടുതികള്‍ നേരിട്ട് കിടപ്പാടവും ഉപജീവനമാര്‍ഗവും ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്ന 32000 പേര്‍ക്ക് കുടുംബശ്രീയുടെ കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു.

 

Content highlight
എല്ലാ ജില്ലകളില്‍ നിന്നുമുള്ള മുന്നൂറ്റി അമ്പതിലേറെ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, റിസോഴ്സ് പേഴേസണ്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കലയും സംസ്കാരവും കൈകോര്‍ക്കുന്ന കൊച്ചി മുസിരിസ് ബിനാലെയില്‍ സ്ത്രീശാക്തീകരണത്തിന്‍റെ പ്രതീകമായി തിളങ്ങാന്‍ കുടുംബശ്രീയും: ധാരണാപത്രം ഒപ്പു വച്ചു

Posted on Tuesday, December 4, 2018

തിരുവനന്തപുരം: കലയും സംസ്കാരവും വിദ്യയും സമന്വയിക്കുന്ന നാലാമത് കൊച്ചി മുസിരിസ് ബിനാലെയില്‍ സ്ത്രീശാക്തീകരണത്തിന്‍റെ പ്രതീകമായി തിളങ്ങാന്‍ കുടുംബശ്രീയും. നേതൃത്വം വഹിക്കുന്നത് മുതല്‍ ശ്രദ്ധേയമായ എല്ലാ പരിപാടികളിലും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരായ സ്ത്രീകളുടെ സാന്നിധ്യമാണ് ഈ വര്‍ഷത്തെ  മുസിരിസ് ബിനാലെയുടെ പ്രത്യേകത. ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 31 വരെയാണ് ബിനാലെ സംഘടിപ്പിക്കുന്നത്. ബിനാലെയില്‍ കുടുംബശ്രീ പ്രമുഖ പങ്കാളിത്തം വഹിക്കുന്നത് സംബന്ധിച്ച ധാരണാപത്രം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി എന്നിവര്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍റെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു.

കല,  സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഏറെ പ്രോത്സാഹനം നല്‍കുന്ന കൊച്ചി ബിനാലെയും കുടുംബശ്രീയും തമ്മില്‍ പരസ്പര സംയോജനവും വിജ്ഞാനം പങ്കുവയ്ക്കലുമാണ് മൂന്നു മാസം നീണ്ടു നില്‍ക്കുന്ന ബിനാലെയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീകള്‍ക്ക് ജനാധിപത്യ സംവിധാനത്തിലും സമൂഹത്തിന്‍റെ മുഖ്യധാരയിലും തങ്ങളുടേതായ ഇടം കണ്ടെത്താന്‍ സഹായിക്കുകയും സാധാരണക്കാരായ സ്ത്രീകളുടെ കലാസാംസ്ക്കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിലൂടെ സ്ത്രീശാക്തീകരണത്തിന് മികച്ച സംഭവാനകള്‍ നല്‍കിയ പ്രസ്ഥാനമെന്ന നിലയ്ക്കാണ് ഇത്തവണ കൊച്ചി മുസിരിസ് ബിനാലെയില്‍ പങ്കാളിത്തം വഹിക്കാനുള്ള അവസരം കുടുംബശ്രീക്ക് ലഭിച്ചത്.

ബിനാലെ നടക്കുന്ന തൊണ്ണൂറു ദിവസങ്ങളിലും മുഖ്യവേദികളിലൊന്നായ കബ്രാല്‍ യാര്‍ഡില്‍ തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ മേഖലയിലെ രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കി കഫേ കുടുംബശ്രീ വനിതകളുടെ ഫുഡ്കോര്‍ട്ട് സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീയുടെ കീഴിലുള്ള ഇരുപതോളം യൂണിറ്റുകളാണ് ഇതില്‍ പങ്കെടുക്കുക.  കഫേ കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ വിപണനത്തെ സഹായിക്കുന്നതിനുളള ആവശ്യമായ പിന്തുണ ബിനാലെ  നല്‍കും. ഇതോടൊപ്പം സന്ദര്‍ശകര്‍ക്ക് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ കാണുന്നതിനും വാങ്ങുന്നതിനും അവസരമൊരുക്കി കുടുംബശ്രീ സൂക്ഷ്മസംരംഭകര്‍ നിര്‍മിക്കുന്ന പന്ത്രണ്ടോളം വ്യത്യസ്ത ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കുന്നുണ്ട്. പരമ്പരാഗത കരകൗശല രംഗത്തു പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ വനിതകള്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതു നേരിട്ടു കാണുന്നതിനുള്ള അവസരവും പ്രമുഖ വേദിയില്‍ ലഭിക്കും. മുള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, കളിമണ്‍ പാത്ര നിര്‍മാണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇതിനായി എത്തുക. ഇവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ കൂടുതല്‍ കലാമൂല്യമുള്ളതാക്കി മാറ്റുന്നതിനായി ചിത്രകലാ- പെയിന്‍റിങ്ങ് രംഗത്തെ നിരവധി കലാകാരന്‍മാരും ഇവര്‍ക്കൊപ്പം അണിനിരക്കും. എല്ലാ ദിവസങ്ങളിലും കുടുംബശ്രീയെ കുറിച്ചുള്ള വീഡിയോയും ബിനാലെയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ കുടുംബശ്രീ ജെന്‍ഡര്‍ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സ്ത്രീശാക്തീകരണം വിഷയമാക്കി സെമിനാര്‍ സംഘടിപ്പിക്കും. കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയിലെ കലാകാരികള്‍ ബിനാലെയുടെ വേദിയില്‍ നാടകവും അവതരിപ്പിക്കുന്നുണ്ട്. ബിനാലെയില്‍ കുടുംബശ്രീയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 1072 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരെയും ബിനാലെയില്‍ പങ്കെടുപ്പിക്കുന്നതിനായി ലക്ഷ്യമിടുന്നു.

കഴിഞ്ഞ വര്‍ഷം കൊച്ചി ബിനാലെയും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ പരിശീലന കളരി 'വരയുടെ പെണ്‍മ' ഇത്തവണയും ഇവര്‍ക്കായി അരങ്ങേറുന്നു എന്ന പ്രത്യേകതയുമുണ്ട്.   ചിത്രകലയില്‍ ഏറെ കഴിവുകളുണ്ടായിട്ടും പല കാരണങ്ങള്‍ കൊണ്ടും അത് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാതെ പോകുന്ന കുടുംബശ്രീ വനിതകള്‍ക്ക് ചിത്രകലാ വിദഗ്ധരുടെ കീഴില്‍ നവീന രീതികള്‍ പരിശീലിക്കാനും ഈ രംഗത്തെ പ്രമുഖരുമായി പരിചയപ്പെടാനും ബിനാലെ വഴിയൊരുക്കും. ഇതിനായി എല്ലാ ജില്ലകളില്‍ നിന്നുമായി ചിത്രരചനയില്‍ താല്‍പര്യമുള്ള  നൂറോളം വനിതകളെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ വിജയം കൈവരിച്ച സ്ത്രീകളെ ഉള്‍പ്പെടുത്തി സെമിനാറുകളും സംഘടിപ്പിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.പി.അനില്‍,  അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി സന്തോഷ് കുമാര്‍. എസ്, കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി വി.സുനില്‍, ട്രഷറര്‍ ബോണി തോമസ്, ഡെവലപ്മെന്‍റ് ഓഫീസര്‍ എസ്.രാജേന്ദ്രന്‍ നായര്‍, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ പ്രിയ.ഇ എന്നിവര്‍ ധാരണാപത്രം ഒപ്പു വയ്ക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.

Mou exchanging

 

Content highlight
ഇവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ കൂടുതല്‍ കലാമൂല്യമുള്ളതാക്കി മാറ്റുന്നതിനായി ചിത്രകലാ- പെയിന്‍റിങ്ങ് രംഗത്തെ നിരവധി കലാകാരന്‍മാരും ഇവര്‍ക്കൊപ്പം അണിനിരക്കും.

അരിശ്രീ ബ്രാന്‍ഡ് അരി പുറത്തിറക്കി

Posted on Tuesday, December 4, 2018

Arishree rice, produced from the paddy harvested in fallow lands was formally launched by Dr.T M Thomas Issac, Minister of Finance, Government of Kerala on 25 November 2018 at Milan Ground, Kasaragod.Mazhapolima was the fallow less village campaign conducted in 37 CDS of Kudumbashree Kasaragod District Mission  as a part of Mahila Kisan Sashaktikaran Pariyojana (MKSP) farm livelihood Programme. There were 235 acres of fallow land cultivated in puncha–mundakam season. 134 Joint Liability Groups under different Kudumbashree units have cultivated varies varieties of paddy including puncha,mundakam  with the support of gramapanchayth and Agriculture department.

Mazha polima Best CDS award instituted by Kudumbashree Kasaragod District Mission was presented to Meenja, Karaduka , Kinanur Karinthalam and Kanchagad CDS. Winners of the Mazhapolima District Photography Competition- Mr.Rajesh O.K (First Place), Mr.Deepash Puthya purayil (Second Place) and Mr. Surandran Madikai (Third place ) were also honoured at the function.

Content highlight
There were 235 acres of fallow land cultivated in puncha–mundakam season.

കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടത്തിന് തുടക്കം

Posted on Monday, December 3, 2018

The second phase of Kudumbashree School has been started in all districts across Kerala from 1 December 2018. Over 43 lakh Kudumbashree NHG members from 2.77 Lakh Neighbourhood Groups will become part of the Second phase of Kudumbashree School. Kudumbashree School is the informal education programme which is executed coordinating with the NHGs which envisages to improve the intellectual quality of common women. Kudumbashree School training programme was launched last year to create awareness among the Kudumbashree NHG members about their social responsibilities and improve their standard of living through knowledge. 

The classes will be conducted for a period of 7 weeks where each NHG member should spend 2 hours weekly.  There will be a master trainer at the ADS (Area Development Society) level who will facilitate classes at ward level. One master trainer at ADS level will facilitate classes in 7 NHGs. There will be two master trainers, if there are more than seven NHGs in a ward.  Six topics will be present before the members and over 43000 resource persons will be handling the classes at NHG level. Disaster Management and Family Financial management are the two important subjects included in the second phase of Kudumbashree School. After these sessions each family should prepare a disaster management plan and financial plan for reduce disaster situations and improve their standard of living. Each class of the Kudumbashree School will be monitored through a special designed mobile application. 

Kudumbashree School aims at the personality development and social, cultural, educational empowerment of women.The first phase of Kudumbashree School was officially launched by Shri. Pinarayi Vijayan, Chief Minister, Government of Kerala on 21 October 2017.

Content highlight
Each class of the Kudumbashree School will be monitored through a special designed mobile application.

നഗരങ്ങളില്‍ രണ്ടായിരത്തിലേറെ പുതിയ അയല്‍ക്കൂട്ടങ്ങള്‍, 585 പുതിയ സംരംഭങ്ങള്‍: സ്പര്‍ശം ക്യാമ്പെയ്ന്‍ ഫലപ്രദമാകുന്നു

Posted on Saturday, December 1, 2018

തിരുവനന്തപുരം: നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ സംവിധാനത്തെ ശക്തിപ്പെടുത്താനും അര്‍ഹ രായ എല്ലാവരിലേക്കും എത്തിക്കുന്നതും ലക്ഷ്യമിട്ട് ആരംഭിച്ച സ്പര്‍ശം ക്യാമ്പെയ്ന്‍ വഴി ഫലപ്രദമായ ഇടപെടലുകള്‍ പുരോഗമിക്കുന്നു. ക്യാമ്പെയ്ന്‍ വഴി ലഭിച്ച വിവരങ്ങള്‍ അടിസ്ഥാന മാക്കി ഇതുവരെ നഗരപ്രദേശത്ത് പുതിയ 2529 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. 585 പുതിയ സംരംഭങ്ങളും രൂപീകരിച്ചു.

സ്പര്‍ശം ക്യാമ്പെയ്ന്‍
87 മുനിസിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും ഉള്‍പ്പെടെ 93 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും (യുഎല്‍ബി- അര്‍ബന്‍ ലോക്കല്‍ ബോഡീസ്) കുടുംബശ്രീയും സംയുക്തമാ യാണ് 2018 ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 19 സ്പര്‍ശം ക്യാമ്പെയ്ന്‍ നടത്തിയത്. നഗരപ്രദേശങ്ങ ളില്‍ കുടുംബശ്രീയില്‍ അംഗമല്ലാത്ത അര്‍ഹരായവര്‍, നിര്‍ജ്ജീവമായ അയല്‍ക്കൂട്ടങ്ങള്‍, ബാങ്ക് വായ്പ്പ ലഭ്യമാകാത്ത അയല്‍ക്കൂട്ടങ്ങള്‍, ഗ്രേഡിങ് പൂര്‍ത്തിയാക്കാത്ത അയല്‍ക്കൂട്ടങ്ങള്‍, തൊഴില്‍ നൈപുണ്യ പരിശീലനം ആവശ്യമുള്ളവര്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമു ള്ളവര്‍ എന്നിവരെ കണ്ടെത്തുക, എന്‍യുഎല്‍എം (ദേശീയ നഗര ഉപജീവന ദൗത്യം), പിഎംഎ വൈ (പ്രധാനമന്ത്രി ആവാസ് യോജന) തുടങ്ങിയ നഗരകേന്ദ്രീകൃത പദ്ധതികളെക്കുറിച്ച് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുക, എന്‍യുഎല്‍എം, എസ്ജെഎസ്ആര്‍വൈ (സ്വര്‍ണ്ണ ജയന്തി ഷെഹരി റോസ്ഗാര്‍ യോജന) തുടങ്ങിയ പദ്ധതികള്‍ അനുസരിച്ച് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിച്ചവര്‍ക്ക് ടെക്നോളജി ഫണ്ട്, റിവോള്‍വിങ് ഫണ്ട് തുടങ്ങി കുടുംബശ്രീ യുടെ  കൂടുതല്‍ പിന്തുണാ സഹായങ്ങളെക്കുറിച്ച് അറിവ് പകരുക, വരും വര്‍ഷങ്ങളില്‍ ആവ ശ്യം അനുസരിച്ച് വാര്‍ഷിക പദ്ധതി തയാറാക്കുക, നഗര പ്രദേശങ്ങളിലെ പദ്ധതി നിര്‍വ്വഹണ ത്തിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പുവരുത്തുക എന്നിവയാ യിരുന്നു സ്പര്‍ശം ക്യാമ്പെയ്ന്‍ ലക്ഷ്യമിട്ടിരുന്നത്.

  കുടുംബശ്രീ വഴി കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളായ പിഎംഎവൈ, ദേശീയ നഗര ഉപജീവന ദൗത്യം എന്നിവയുടെ കീഴിലുള്ള 60 സിറ്റി മിഷന്‍ മാനേജര്‍മാര്‍, 70 സിറ്റി ടെക്നിക്കല്‍ സെല്‍ മാനേജര്‍മാര്‍, 93 മള്‍ട്ടി ടാസ്ക് പേഴ്സണ്‍മാര്‍, നൂറോളം കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, കൂടാതെ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, നഗരസഭാ സെക്രട്ടറിമാര്‍, പ്രോജക്ട് ഓഫീസര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ എന്നിവര്‍ സ്പര്‍ശം ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സംസ്ഥാനതല ശില്‍പ്പശാല, പ്രത്യേക കൗണ്‍സില്‍ യോഗങ്ങള്‍, എഡിഎസ്, പ്രത്യേക അയല്‍ക്കൂട്ടതല യോഗങ്ങള്‍ എന്നിവ സംഘടിപ്പിച്ചാണ് വിവരശേഖരണം നടത്തിയത്.

പുതു അയല്‍ക്കൂട്ടങ്ങളും സൂക്ഷ്മ സംരംഭങ്ങളും
സ്പര്‍ശം ക്യാമ്പെയ്ന്‍ വഴിയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി 2529 പുതിയ അയല്‍ക്കൂട്ടങ്ങ ളാണ് നഗരപ്രദേശങ്ങളില്‍ രൂപീകരിച്ചത്. ഇതുവഴി 32946 നഗരദരിദ്രരെ കുടുംബശ്രീ സംവിധാ നത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. ഇത് കൂടാതെ  2238 അയല്‍ക്കൂട്ടങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ 10000 രൂപ വീതവും നല്‍കി. പ്രവര്‍ത്തനരഹിതമായ 497 അയല്‍ക്കൂട്ടങ്ങള്‍ വീണ്ടും സജീവമാക്കുന്നതിനും ഇതുവരെ കഴിഞ്ഞിട്ടുണ്ട്. എന്‍യുഎല്‍എമ്മിന് കീഴില്‍ രൂപീക രിച്ച 4359 അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് വഴി വായ്പ സഹായം എത്തിക്കാനും കഴിഞ്ഞു.  അതേസമയം 585 പുതിയ സ്വയം തൊഴില്‍ സംരംഭങ്ങളും ആരംഭിച്ചു കഴിഞ്ഞു. 1743 പേര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനവും നല്‍കി.

   2018-19 സാമ്പത്തിക വര്‍ഷത്തോടെ അര്‍ഹരായ മുഴുവന്‍ വ്യക്തികളെയും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനും സഹായം ലഭ്യമാക്കുന്നതിനും നൂതന മാര്‍ഗ്ഗം അവലംബിക്കുന്നതിന് കുടുംബശ്രീ തീരുമാനിച്ചിട്ടുണ്ട്. അര്‍ഹരായ എല്ലാവരെയും അയല്‍ ക്കൂട്ട അംഗങ്ങളാക്കുക, എല്ലാ അയല്‍ക്കൂട്ടങ്ങള്‍ക്കും ഗ്രേഡിങ് നല്‍കുക. എല്ലാ അയല്‍ക്കൂട്ട ങ്ങളും ബാങ്ക് ലിങ്കേജ് ചെയ്യുക, പ്രവര്‍ത്തനരഹിതമായ എല്ലാ അയല്‍ക്കുട്ടങ്ങളെയും സജീവമാ ക്കുക ഇത്തരത്തില്‍ കുടുംബശ്രീയുടെ സംഘടനാ സംവിധാനം 100 ശതമാനവും പ്രവര്‍ത്തന സജ്ജമാക്കി നഗരദരിദ്രരെ മുഴുവന്‍ സംരക്ഷണവലയത്തിലാക്കുക എന്ന ലക്ഷ്യമാണ് പൂര്‍ണ്ണത യിലേക്ക് എത്തുന്നത്.

Content highlight
2018-19 സാമ്പത്തിക വര്‍ഷത്തോടെ അര്‍ഹരായ മുഴുവന്‍ വ്യക്തികളെയും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനും സഹായം ലഭ്യമാക്കുന്നതിനും നൂതന മാര്‍ഗ്ഗം അവലംബിക്കുന്നതിന് കുടുംബശ്രീ തീരുമാനിച്ചിട്ടുണ്ട്.

കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടം ഡിസംബര്‍ 1 മുതല്‍

Posted on Friday, November 30, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ 43 ലക്ഷം അയല്‍ക്കൂട്ട വനിതകളുടെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന സമൂഹാധിഷ്ഠിത സ്വയം പഠന പ്രക്രിയ 'കുടുംബശ്രീ സ്കൂള്‍' രണ്ടാം ഘട്ട ക്യാമ്പെയ്ന്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കും.  കേരളത്തിലെ രണ്ടര ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഈ അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയിലൂടെ കുടുംബശ്രീ വനിതകളുടെ ബൗദ്ധിക നിലവാരവും  ഇച്ഛാശക്തിയും ഉയര്‍ത്തുന്നതിനായി വിവിധ വിഷയങ്ങളില്‍ അറിവ് നല്‍കുക എന്നതാണ്  ലക്ഷ്യമിടുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ 2019 ജനുവരി 13 വരെയാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാംഘട്ട ക്യാമ്പെയ്ന്‍  പ്രവര്‍ത്തനങ്ങള്‍ നടക്കുക.

കുടുംബശ്രീ സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിന്‍റെ അടിത്തറയായ അയല്‍ക്കൂട്ടങ്ങള്‍ക്ക് സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തോടൊപ്പം അവരുടെ വിജ്ഞാന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള കുടുംബശ്രീയുടെ പരിശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി.  സാധാരണക്കാരായ അയല്‍ക്കൂട്ട വനിതകളെ സാമൂഹ്യ ഉത്തരവാദിത്വത്തെ കുറിച്ച് ബോധവതികളാക്കുന്നതോടൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും മദ്യവും മയക്കുമരുന്നും പോലുളള വിപത്തുകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിനുമുള്ള പരിശ്രമങ്ങളുടെ ഭാഗമാകുന്നതിനും കുടുംബശ്രീ സ്കൂള്‍ ഒന്നാം ഘട്ട പദ്ധതിക്ക് കഴിഞ്ഞിരുന്നു. ഇതുവഴി സാമൂഹ്യമാറ്റത്തിനായി ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും സാധിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് രണ്ടാം ഘട്ടവും നടപ്പാക്കുന്നത്. പരിശീലനത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ പൂര്‍ണപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി സംസ്ഥാനജില്ലാമിഷന്‍ ഉദ്യോഗസ്ഥരും സി.ഡി.എസ് ഭാരവാഹികളും സംയുക്തമായി മേല്‍നോട്ടം വഹിക്കും.

സ്ത്രീകളുടെ വ്യക്തിത്വ വികസനം, നേതൃത്വപാടവം, അവകാശങ്ങളെ കുറിച്ചുള്ള അറിവ്, കാര്യശേഷി വികസനം എന്നിവയില്‍ പരിശീലനം നല്‍കും. അയല്‍ക്കൂട്ട വനിതകളെ കുടുംബത്തിന്‍റെയും അയല്‍ക്കൂട്ടത്തിന്‍റെയും കാര്യക്ഷമമായ ധനവിനിയോഗത്തിന് പ്രാപ്തരാക്കുക, പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ സന്നദ്ധ സേനയായി പ്രവര്‍ത്തിക്കുന്നതിനുള്ള  കഴിവു നേടുക, കുടുംബശ്രീ പദ്ധതികളുടെ നടത്തിപ്പിലും വിലയിരുത്തലിലും ക്രിയാത്മകമായ പിന്തുണ നല്‍കുക, അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെയും ലഘുസമ്പദ്യ വായ്പാ പ്രവര്‍ത്തനങ്ങളെയും ക്രമപ്പെടുത്തുക, അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കണക്കെഴുത്തുകള്‍ കുറ്റമറ്റ രീതിയില്‍ നടത്താനുള്ള പ്രായോഗികമായ അറിവും കഴിവും നല്‍കുക, പ്രാദേശിക വികസനത്തിലും അതുമായി ബന്ധപ്പെട്ട ആസൂത്രണത്തിലും പദ്ധതികളുടെ നടത്തിപ്പിലും പ്രാദേശിക കൂട്ടായ്മ എന്ന നിലയില്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ടം നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി അയല്‍ക്കൂട്ടവനിതകള്‍ക്ക് പരിശീലനം നല്‍കുന്നതിന് വിദഗ്ധരുടെ നേതൃത്വത്തില്‍ ആറ് വ്യത്യസ്ത പാഠ്യവിഷയങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പരിശീലനത്തിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച കുടുംബശ്രീ സ്കൂള്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടക്കും. പരിശീലന പരിപാടിയുടെ ഭാഗമായി നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി തല്‍സമയം രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

ഇത്തവണ ഏഴ് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരധ്യാപകന്‍ എന്ന കണക്കില്‍ സംസ്ഥാനമൊട്ടാകെ സന്നദ്ധ സേവന മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള 43,000 അധ്യാപകരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ട ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. വിരമിച്ച അധ്യാപകര്‍, സാമൂഹ്യ സാംസ്കാരിക മേഖലയിലെ വിദഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ മുന്‍ ഭാരവാഹികള്‍, പരിശീലകര്‍,  വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം നേടിയ വ്യക്തികള്‍ എന്നിവരായിരിക്കും കുടുംബശ്രീ സ്കൂളില്‍ അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നല്‍കുക. അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുമ്പോള്‍ രണ്ടു മണിക്കൂര്‍ വീതം ഏഴ് ആഴ്ചകളിലായാണ് പരിശീലനം. ഇപ്രകാരം 12 മണിക്കൂറും സജീവമായി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. പദ്ധതി നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുടെ  സംയോജനവും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും കുടുംബശ്രീ ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടാതെ പരിശീലന പരിപാടിയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും ജനപ്രതിനിധികളും പങ്കെടുക്കും. ഓരോ ജില്ലയിലും നടക്കുന്ന പരിശീലന പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതല അതത് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ്.
                      

 

 

Content highlight
ഏഴ് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരധ്യാപകന്‍ എന്ന കണക്കില്‍ സംസ്ഥാനമൊട്ടാകെ സന്നദ്ധ സേവന മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള 43,000 അധ്യാപകരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ട ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം: സംസ്ഥാനത്ത് അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഇതുവരെ പലിശരഹിത വായ്പയായി നല്‍കിയത് 337 കോടി രൂപ

Posted on Thursday, November 29, 2018

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്ക്  പരമാവധി ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പായി ലഭിക്കുന്ന റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം പദ്ധതി ഊര്‍ജിതമാകുന്നു. പദ്ധതി പ്രകാരം സംസ്ഥാനത്ത് അര്‍ഹരായ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 337 കോടി രൂപയാണ് ഇതുവരെ വായ്പയായി നല്‍കിയത്. സംസ്ഥാനത്തെ  സി.ഡി.എസുകള്‍ മുഖേന 21200 അയല്‍ക്കൂട്ടങ്ങളുടെ വായ്പാ അപേക്ഷകള്‍ ഇതുവരെ ബാങ്കുകളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ നിന്നും 6358 അയല്‍ക്കൂട്ടങ്ങളുടെ അപേക്ഷകള്‍ക്ക്  ബാങ്കുകള്‍ വായ്പ അനുവദിച്ചു. ഇതുവഴി 39770 ഗുണഭോക്താക്കള്‍ക്ക് വായ്പയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള അപേക്ഷകളില്‍ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്.

പദ്ധതി പ്രകാരം സംസ്ഥാനത്തെ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളിന്‍മേല്‍ 997  കോടി രൂപയാണ് വായ്പയായി വേണ്ടത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ 337 കോടി രൂപ വായ്പയായി അനുവദിച്ചത്. ഇതു വരെ ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ച ജില്ല എറണാകുളമാണ്. ജില്ലയിലെ വിവിധ ബാങ്കുകള്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് 146 കോടി രൂപയാണ് വായ്പയായി അനുവദിച്ചത്. 89 കോടി രൂപ വായ്പ അനുവദിച്ച് തൃശൂര്‍ ജില്ലയാണ് രണ്ടാമത്.  അര്‍ഹരായ എല്ലാ അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കുന്നതിനുള്ള ഫീല്‍ഡ്തല നടപടികളും പൂര്‍ത്തിയായി വരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അതത് ജില്ലാമിഷനുകളാണ് നേതൃത്വം വഹിക്കുക.      

പ്രളയക്കെടുതികള്‍ മൂലം ഗൃഹോപകരണങ്ങള്‍ നഷ്ടമായ അയല്‍ക്കൂട്ട വനിതകള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ചെറിയതോതില്‍ ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമാണ് വായ്പ അനുവദിക്കുന്നത്. അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്ക് വായ്പാ തുക ഉപയോഗിച്ച് കുടുംബശ്രീയുടെ ഡിസ്ക്കൗണ്ട് പര്‍ച്ചേസ് സ്കീം പ്രകാരം കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പു വച്ച പതിനഞ്ച് കമ്പനികളില്‍ നിന്നും അമ്പതു ശതമാനം വരെ വിലക്കുറവില്‍ നാനൂറോളം വ്യത്യസ്ത ഉല്‍പന്നങ്ങള്‍ തങ്ങളുടെ ആവശ്യമനുസരിച്ച് വാങ്ങാനാകും. 

Content highlight
പദ്ധതി പ്രകാരം സംസ്ഥാനത്തെ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളിന്‍മേല്‍ 997 കോടി രൂപയാണ് വായ്പയായി വേണ്ടത്

ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും തുണയായി കുടുംബശ്രീയുടെ മാസച്ചന്തകള്‍; ഈ വര്‍ഷം ഇതുവരെ വിറ്റുവരവ് 2 കോടിയിലേറെ

Posted on Wednesday, November 28, 2018

* 753 മാസച്ചന്തകള്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം: കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളുടെ വിപണനം സുഗമമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ തുടക്കമിട്ട മാസച്ചന്തകള്‍ വഴി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 2.15 കോടി രൂപയുടെ വിറ്റുവരവ്. നിലവിലുള്ളതും പുതുതായി തുടങ്ങിയതുമായ കുടുംബശ്രീ സംരംഭങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് സ്ഥിര വിപണി സാധ്യമാക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് മികച്ച നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഉത്പാദകരില്‍ നിന്ന് നേരിട്ട് തന്നെ വാങ്ങാനുള്ള അവസരവുമാണ് മാസച്ചന്തകള്‍ നല്‍കുന്നത്. 753 മാസച്ചന്തകളാണ് ഇതുവരെ സംഘടിപ്പിച്ചത്. 1500ലേറെ സൂക്ഷ്മ സംരംഭകര്‍ മാസച്ചന്തകളില്‍ പങ്കെടുത്ത് തങ്ങളുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിച്ചു.

  ഗ്രാമപ്രദേശങ്ങളില്‍ ബ്ലോക്ക് അടിസ്ഥാനത്തിലാണ് ഓരോ ജില്ലയിലും മാസച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. 152 ബ്ലോക്കുകള്‍ക്ക് പുറമെ എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും മാസച്ചന്തകള്‍ സ്ഥിരമായി സംഘടിപ്പിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഈ വര്‍ഷം ജൂലൈ മുതലാണ് നഗര പ്രദേശങ്ങളില്‍ മാസച്ചന്തകള്‍ സംഘടിപ്പിച്ച് തുടങ്ങിയത്. തെരഞ്ഞെടുക്കപ്പെട്ട ഓരോ സിഡിഎസുകള്‍ക്കാണ് (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്‍റ് സൊസൈറ്റികള്‍) അതാത് ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ മാസച്ചന്തകള്‍ സംഘടിപ്പിക്കാനുള്ള ചുമതല. സംഘാടനത്തിന്‍റെ മേല്‍നോട്ടം കുടുംബശ്രീ ജില്ലാ മിഷനുകള്‍ക്കും.

  ഓരോ ബ്ലോക്കിനും നഗരഭരണ പ്രദേശത്തിനും കീഴിലുള്ള എല്ലാ സിഡിഎസുകളിലെയും സംരംഭകരുടെ സാന്നിധ്യം മാസച്ചന്തകളില്‍ ഉറപ്പാക്കുന്നു. മാസച്ചന്തകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംരംഭകരുടെ വിവരങ്ങള്‍ സിഡിഎസ് ശേഖരിക്കും. പുതുതായി ആരംഭിച്ചതും ലാഭത്തിലേക്ക് എത്തുവാന്‍ ബുദ്ധിമുട്ടുന്നതുമായ സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഓരോ ബ്ലോക്കിലും ഉപഭോക്താക്കള്‍ കൂടുതലായി എത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ എല്ലാ മാസവും നിശ്ചിത തിയതികളിലാണ് മാസച്ചന്തകള്‍ സംഘടിപ്പിക്കുന്നത്. ഒരു മാസച്ചന്തയുടെ കാലയളവ് മൂന്ന് ദിവസം മുതല്‍ അഞ്ച് ദിവസം വരെയാണ്.

 

Content highlight
ഓരോ ബ്ലോക്കിനും നഗരഭരണ പ്രദേശത്തിനും കീഴിലുള്ള എല്ലാ സിഡിഎസുകളിലെയും സംരംഭകരുടെ സാന്നിധ്യം മാസച്ചന്തകളില്‍ ഉറപ്പാക്കുന്നു. മാസച്ചന്തകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സംരംഭകരുടെ വിവരങ്ങള്‍ സിഡിഎസ് ശേഖരിക്കും

കുടുംബശ്രീ മഹിളാ മാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Posted on Tuesday, November 27, 2018

The Mahila Mall, yet another feather in the cap of Kudumbashree Kozhikode Corporation CDS was launched. Shri. Pinarayi Vijayan, Chief Minister, Government of Kerala inaugurated the Mahila Mall on 24 November 2018. The Mahilla Mall, run entirely by women is a unique project in the country, which is started by ten women of Unity Group under Kudumbashree Mission in an area of over 36,000 sqft. Mahila Mall, located at Wayanad road near Mavoor Road Junction is claimed to be first of its kind venture in the country.

Apart from Kudumbashree workers and groups, women societies and private entrepreneurs will get a space in the mall. 85 percent of the shops are owned by Kudumbashree groups while 15 percent are owned by private women entrepreneurs and other women collectives. Mahila Mall has 6 floors and out of that the 4th floor is allocated for women related offices and agencies while the rooftop is an open air food court. The Mall is designed for the women and is run by the women. All the shops in the mall have been sold out. The Mahila Mall project is executed with the support of Kozhikode Kudumbashree District Mission and it will also help women entrepreneurs to showcase their output in handicraft, fashion designing travel, tourism etc.

Apart from Kudumbashree workers and groups, women societies and private entrepreneurs will get space in the mall. The Mahila Mall provides direct employment to 250 women and indirect employment to 500 women. The mall has 79 shops including health clubs, martial arts centres, spa, skill training centres, food courts, textile shops,etc. The Mahila Mall is an icon of women’s empowerment achieved by Kudumbashree Mission. It provides an opportunity to small entrepreneurs to promote their business with the concept of Micro Bazar inside the Mahila Mall, which is one of the main attractions of the Kudumbashree Mall. There are a total of 24 micro bazaars which will offer customers home-made items manufactured by Kudumbashree entrepreneurs. The timing of Mahila Mall on week days will be from 10 AM to 10 PM and on weekends, the closing time will be extended till 11 PM. 79 ventures in the mall will be directly run by Kudumbashree entrepreneurs. The mall has 2 lift and the area is under 24 hour CCTV surveillance and good parking facility also provided near to the premise.

Kozhikode Corporation CDS had already successfully completed many other projects.

Content highlight
Apart from Kudumbashree workers and groups, women societies and private entrepreneurs will get space in the mall. The Mahila Mall provides direct employment to 250 women and indirect employment to 500 women.