DPC PTA

Posted on Friday, December 21, 2018

DPC Pathanamthitta 

Content highlight
DPC Pathanamthitta

DPC Kasaragod

Posted on Friday, December 21, 2018

DPC  Kasaragod

Content highlight
DPC Kasaragod

കൊച്ചി ബിനാലെയില്‍ കഫെ കുടുംബശ്രീയും

Posted on Thursday, December 20, 2018

കൊച്ചി മുസരിസ് ബിനാലെയില്‍ രുചിയേറും ഭക്ഷ്യ വിഭവങ്ങള്‍ കലാസ്വാദകര്‍ക്ക് വിളമ്പി കഫേ കുടുംബശ്രീ സ്റ്റാള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബിനാലെ അധികൃതരും കുടുംബശ്രീയും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച് പ്രധാനവേദിയായ കബ്രാള്‍ യാര്‍ഡിലാണ് കഫേ കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത്. ചായ, കാപ്പി, ചെറുകടികള്‍ എന്നിവ ലഭിക്കുന്ന ഒരു സ്റ്റാളും ഉച്ചഭക്ഷണവും ജ്യൂസും മറ്റും ലഭിക്കുന്ന മറ്റൊരു സ്റ്റാളും അങ്ങനെ കഫേ കുടുംബശ്രീയുടേതായി രണ്ട് സ്റ്റാളുകളാണ് പ്രധാനവേദിയിലുള്ളത്. എല്ലാ ദിവസവും രാവിലെ പത്ത് മണി മുതലാണ് കഫേ കുടുംബശ്രീ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

   എല്ലാ 20 ദിവസങ്ങളും സ്റ്റാളിലെ സംഘാംഗങ്ങള്‍ മാറും. ഒരേ സമയം 12 മുതല്‍ 15 കുടുംബശ്രീ പ്രവര്‍ത്തകരാണ് സ്റ്റാളിലുണ്ടാകുന്നത്. മാര്‍ച്ച് 29ന് ബിനാലെ അവസാനിക്കുമ്പോഴേക്കും കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരും ബിനാലെ സ്റ്റാളുകളില്‍ പങ്കെടുക്കും. വരയുടെ പെണ്മ എന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളെ പങ്കെടുപ്പിച്ച് കഴിഞ്ഞ ബിനാലെയില്‍ കലാപരിശീലന കളരി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ചിരുന്നു. പിന്നീട് പത്ത് ദിവസം നീണ്ടുനിന്ന റസിഡന്‍ഷ്യല്‍ പരിശീലനവും നല്‍കിയിരുന്നു.   

  ഇന്‍സ്റ്റലേഷനുകളായി സ്ഥാപിച്ചിരിക്കുന്ന കഫേ കുടുംബശ്രീ സ്റ്റാളുകളില്‍ ഡയബറ്റിക് ബെറി, ബീറ്റ് ബെറി, കൂള്‍ ബെറി തുടങ്ങിയ വൈവിധ്യമാര്‍ന്ന ജ്യൂസുകള്‍ ലഭിക്കം. അമില്‍ ഷേക്ക്, മില്‍ക്ക് സര്‍ബത്ത് എന്നിവയുമുണ്ട്. മീന്‍കറി കൂട്ടിയുള്ള ഉച്ചയൂണിന് 50 രൂപ മാത്രമാണ് ഈടാക്കുന്നത്. നെയ്‌ച്ചോറും ചിക്കന്‍ കറിയും 120 രൂപയ്ക്കും ലഭിക്കും.

 

Content highlight
എല്ലാ 20 ദിവസങ്ങളും സ്റ്റാളിലെ സംഘാംഗങ്ങള്‍ മാറും. ഒരേ സമയം 12 മുതല്‍ 15 കുടുംബശ്രീ പ്രവര്‍ത്തകരാണ് സ്റ്റാളിലുണ്ടാകുന്നത്.

DPC KTM

Posted on Tuesday, December 18, 2018

DPC Meeting Kottayam

Content highlight
DPC Meeting Kottayam

DPC TVPM

Posted on Monday, December 17, 2018

DPC Meeting Thiruvananthapuram on 17.12.2018 - 11.30 am at district panchayat hall Thiruvananthapuram

Content highlight
DPC Thiruvananthapuram

DPC PTA

Posted on Saturday, December 15, 2018

Pathanamthitta District Planning Committee Meeting is scheduled on 19 Dec 2018

Content highlight
DPC PTA

പ്രളയ പുനരധിവാസത്തിന് കുടുംബശ്രീയുടെ കൈത്താങ്ങ്: സംസ്ഥാനത്ത് 50000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം

Posted on Saturday, December 15, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതികള്‍ മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നു. ഇതു പ്രകാരം മൂന്നു മാസം ദൈര്‍ഘ്യമുള്ള  'എറൈസ്' ( ARISE'-acquiring resilience and identify through sustainable employmen) സംസ്ഥാനതല സ്വയംതൊഴില്‍ പരിശീലന ക്യാമ്പെയ്ന് തുടക്കമായി.    

 പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി നഗരഗ്രാമീണ മേഖലകളില്‍ പ്രളയബാധിതരായ  അമ്പതിനായിരം കുടുംബങ്ങള്‍ക്ക് മാന്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി വരുമാനം നേടുന്നതിനു പ്രാപ്തരാക്കുക എന്നതാണ്  ഈ ക്യാമ്പെയ്ന്‍ വഴി ലക്ഷ്യമിടുന്നത്. പ്രധാനമായും  അതിജീവനത്തിനു  സഹായിക്കുക എന്നതു ലക്ഷ്യമിട്ടാണ്  ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍. പ്രളയം ബാധിക്കാത്ത മേഖലകളില്‍ കഴിയുന്ന സ്വയംതൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കും കുടുംബശ്രീയുടെ സ്വയംതൊഴില്‍ പരിശീലന പദ്ധതിയില്‍ ചേരാന്‍  അവസരം നല്‍കും.  മൂന്നു മാസം നീളുന്ന പരിശീലന പരിപാടിയില്‍ കുടുംബശ്രീ വനിതകള്‍ക്കൊപ്പം കുടുംബശ്രീ കുടുംബാംഗങ്ങളായ പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. ഇവര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കി വ്യക്തിഗത-ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ നല്‍കുന്നതോടൊപ്പം സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള സൂക്ഷ്മസംരംഭ മേഖലയെ ശക്തിപ്പെടുത്തുക എന്നതും ക്യാമ്പെയ്ന്‍റെ ലക്ഷ്യമാണ്.

തൊഴിലാളികളെ കിട്ടാന്‍ പ്രയാസമുള്ള തൊഴില്‍ മേഖലകള്‍ ഏതെല്ലാമാണെന്നും അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നേടാന്‍ കൂടുതല്‍ താല്‍പര്യമുളള വ്യത്യസ്ത തൊഴില്‍ രംഗങ്ങള്‍ ഏതൊക്കെയാണെന്നും  കണ്ടെത്തുന്നതിനായി ഒക്ടോബര്‍ 28, 29 തീയതികളില്‍ കുടുംബശ്രീ ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ മുഖേന സംസ്ഥാനത്ത് സര്‍വേ നടത്തിയിരുന്നു.  ഇതു പ്രകാരം ഡാറ്റാ എന്‍ട്രി, പ്ളംബിങ്ങ്, ഇലക്ട്രോണിക് റിപ്പയറിങ്ങ്, ഇലക്ട്രിക്കല്‍ ജോലികള്‍, കൃഷി അനുബന്ധ ജോലികള്‍, ലോണ്‍ട്രി ആന്‍ഡ് അയണിങ്ങ്, സെയില്‍സ്, ഹൗസ് കീപ്പിങ്ങ്, ഡേ കെയര്‍ എന്നിങ്ങനെ പത്തോളം മേഖലകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ മേഖലകളില്‍ ആളുകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയാല്‍ അവര്‍ക്ക് സ്ഥിരമായ തൊഴിലും വരുമാന മാര്‍ഗവും നേടുന്നതിനും അതുവഴി അവരുടെ കുടുംബങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും സഹായകമാകും എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ സ്വയംതൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനുള്ള തീരുമാനം.

പദ്ധതിയോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു പ്രകാരം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും സ്വയംതൊഴില്‍ പരിശീലനം ലഭ്യമാക്കും. ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെയുള്ള കാലയളവില്‍ സി.ഡി.എസുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് പരിശീലനം നല്‍കുക. സര്‍ക്കാര്‍ അംഗീകൃത തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ വഴിയും കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുള്ള പ്രമുഖ പരിശീലക ഏജന്‍സികള്‍ മുഖേനയുമായിരിക്കും ഗുണഭോക്താക്കള്‍ക്ക് പരിശീലനം ലഭ്യമാക്കുക. കോഴ്സ് അനുസരിച്ച് അഞ്ച് ദിവസം മുതല്‍ ഇരുപത്തിയൊന്ന് ദിവസം വരെ ദൈര്‍ഘ്യമുളള പരിശീലനമാണ് നല്‍കുക.


പരിശീലനത്തിനു ശേഷം സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാവശ്യമായ സാമ്പത്തിക പിന്തുണയും തുടര്‍പരിശീലനവും കുടുംബശ്രീ നല്‍കും. കോഴ്സുകളില്‍ ചേരാന്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.  സ്വയംതൊഴില്‍ പരിശീലന ക്യാമ്പെയ്ന്‍റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്റര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി പ്രകാശനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ നിരഞ്ജന എന്‍.എസ്, അമൃത.ജി.എസ്, സ്റ്റേറ്റ്  പ്രോഗ്രാം മാനേജര്‍ സുചിത്ര എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Content highlight
ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെയുള്ള കാലയളവില്‍ സി.ഡി.എസുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്

DPC Kannur

Posted on Saturday, December 15, 2018
Content highlight
DPC Meeting Kannur

വൈറ്റില മൊബിലിറ്റി ഹബ്ബിലെ എല്ലാവിധ ഫീസ് കളക്ഷനും ഇനി കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിന്

Posted on Thursday, December 13, 2018

തിരുവനന്തപുരം: എറണാകുളം വൈറ്റില മൊബിലിറ്റി ഹബ്ബിലെ എല്ലാ വിധ ഫീസ് കളക്ഷനും കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിന്. ഇതു പ്രകാരം പാര്‍ക്കിങ്ങ്, ബസ് എന്‍ട്രി, ടോയ്ലറ്റ് തുടങ്ങിയവയുടെ ഫീസ് കളക്ഷന്‍ ഇനി മുതല്‍ കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റ് വഴിയാകും. നിലവില്‍ ഹബ്ബിലെ ഹൗസ് കീപ്പിങ്ങ്, സെക്യൂരിറ്റി സര്‍വീസ് എന്നിവയുടെ ചുമതല കുടുംബശ്രീക്കാണ്. ഫീസ് കളക്ഷനുള്ള അവസരം കൂടി ലഭിച്ചതോടെ മൊബിലിറ്റി ഹബ്ബിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ചുമതല കുടുംബശ്രീക്ക് കൈവന്നിരിക്കുകയാണ്. മൊബിലിറ്റി മാനേജ്മെന്‍റ് ഡയറക്ടര്‍ ആര്‍.ഗരിജ കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി ഗീവര്‍ഗീസ് എന്നിവര്‍ ഇതു സംബന്ധിച്ച കരാര്‍ ഒപ്പു വച്ചു.

ഓപ്പണ്‍ ടെന്‍ഡര്‍ വഴിയാണ് കുടുംബശ്രീക്ക് കരാര്‍ ലഭിച്ചത്. രണ്ടു വര്‍ഷമാണ് കാലാവധി. ഫീസ് കളക്ഷനു വേണ്ടി എട്ടു സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങിയ ടീമിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. എട്ടു മണിക്കൂര്‍ വീതം രണ്ടു ഷിഫ്റ്റുകളിലായാണ് ഇവരുടെ പ്രവര്‍ത്തനം. ഇവര്‍ക്ക് ശമ്പളത്തോടൊപ്പം ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളും ലഭിക്കും.

കൊച്ചി മെട്രോയിലെ വിവിധ വിഭാഗങ്ങളില്‍ കുടുംബശ്രീ വനിതകള്‍ കാഴ്ച വച്ച പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം മൊബിലിറ്റി ഹബ്ബിലെ സെക്യൂരിറ്റി സര്‍വീസ്, ഹൗസ്കീപ്പിങ്ങ് എന്നിവയ്ക്കായി ഇവരുടെ സേവനം ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇതിനായി കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍ വൈറ്റില മൊബിലിറ്റി ഹബ്ബ് സൊസൈറ്റി അംഗീകരിക്കുകയായിരുന്നു. ഇതു കൂടാതെയാണ് ഇപ്പോള്‍ ഓപ്പണ്‍ ടെന്‍ഡര്‍ വഴി ഫീസ് കളക്ഷനുളള അവസരം കൂടി കുടുംബശ്രീ ഫെസിലിറ്റി മാനേജ്മെന്‍റിനു ലഭിച്ചത്.      

Content highlight
ഫീസ് കളക്ഷനു വേണ്ടി എട്ടു സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങിയ ടീമിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്