മലപ്പുറം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഉദ്ഘാടനം

Posted on Sunday, February 17, 2019

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹമായ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് എന്ന ആഗ്രഹം സഫലമാകാൻ പോകുകയാണ്. സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ നാലുനിലകളിലായി മനോഹരമായി നിർമ്മിച്ച കെട്ടിടത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസിന് പുറമേ നഗര-ഗ്രാമാ സൂത്രണ വകുപ്പ്, സാമ്പത്തിക സ്ഥിതിവിവരവകുപ്പ് എന്നിവയുടെ ജില്ലാതല ഓഫീസുകളും ഹരിത കേരള മിഷൻ, ഇൻഫർമേഷൻ കേരള മിഷൻ എന്നിവയുടെ ജില്ലാതല ഓഫീസുകൾ കൂടി പ്രവർത്തിക്കും

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളൂടെ കൂടി സാമ്പത്തിക പങ്കാളിത്തത്തോടെയാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. 2019 ഫെബ്രു 23 ന് രാവിലെ 9.30ന് നടക്കുന്ന ആസൂത്രണ സമിതി ആസ്ഥാനമന്ദിരോദ്ഘാടനം  ബഹു  കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശവകുപ്പ് മന്ത്രി ശ്രീ എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും, ഉന്നത വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീൽ മുഖ്യാഥിതിയാവും. മലപ്പുറം എം.എൽ എ ശ്രീ പി.ഉബൈദുള്ള  ജില്ലയിലെ എം.പിമാരായ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി, ശ്രീ ഇ.ടി.മുഹമ്മദ് ബഷീർ, ശ്രീ പി.വി അബ്ദുൾ വഹാബ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും . ജില്ലയിലെ എം.എൽ എ മാർ , നഗര, ഗ്രാമ , ബ്ലോക്ക് ജനപ്രതിനിധികൾ, ജീവനക്കാർ , ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. സംസ്ഥാന ആസൂത്രണ ബോഡ് മെമ്പർ ഡോ. കെ.എൻ ഹരിലാൽ പ്രഭാഷണം നടത്തും .  ചിട്ടയായ സംഘാടനംകൊണ്ടും പങ്കാളിത്തം കൊണ്ടും ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ.പി ഉണ്ണികൃഷ്ണൻ ചെയർമാനായും ജില്ലാ കളക്ടർ ശ്രീ അമീത് മീണ ഐ.എ എസ് ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു.

Content highlight
Inauguration of Malappuram DIstrict Planning Committee Secretariat

കുടുംബശ്രീ എഡിഎസുകള്‍ക്ക് ദേശീയ പുരസ്ക്കാരം

Posted on Wednesday, February 13, 2019

തിരുവനന്തപുരം: ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ (എന്‍യുഎല്‍എം) ഭാഗമായി ശുചി ത്വ മാലിന്യ സംസ്ക്കരണത്തിലൂടെ നൂതന വരുമാന വര്‍ദ്ധനവ് നടത്തിയതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്‍റെ ദേശീയ പുരസ്ക്കാരം കുടുംബശ്രീ എഡിഎസുകള്‍ക്ക്. കൊല്ലം നഗരസഭയിലെ മരുതടി എഡിഎസും മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ നഗരസഭയിലെ കണക്കഞ്ചേരി എഡിഎസുമാണ് ബഹുമതി സ്വന്തമാക്കിയത്. ഈ മാസം 15ന് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി അവാര്‍ഡു കള്‍ വിതരണം ചെയ്യും. ഒന്നാം സമ്മാനം രണ്ട് ലക്ഷം രൂപയും രണ്ടാം സമ്മാനം ഒന്നര ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. കുടുംബശ്രീയാണ് ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ കേരളത്തിലെ നോഡല്‍ ഏജന്‍സി.

   90 കുടുംബശ്രീ വനിതകളാണ് കൊല്ലം ജില്ലയിലെ മരുതടി എഡിഎസിന് കീഴില്‍ മാലി ന്യസംസ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ജൈവ മാലിന്യത്തില്‍ നിന്ന് കമ്പോ സ്റ്റും ഉത്പാദിപ്പിക്കുന്നുണ്ട്. ഇവിടെ നടക്കുന്ന ചടങ്ങുകളിലും മറ്റും ഗ്രീന്‍പ്രോട്ടോക്കോള്‍ (ഹരിതചട്ടം) പാലിക്കുന്നതിനായി പ്ലാസ്റ്റിക്കിന്‍റെ ഉപഭോഗം പൂര്‍ണ്ണമായും ഒഴിവാക്കുന്നതി നുള്ള സഹായവും ചെയ്ത് നല്‍കുന്നു. മാസം ആറായിരത്തോളം രൂപയാണ് അംഗങ്ങള്‍ക്ക് വരുമാനമായി ലഭിക്കുന്നത്. കണക്കഞ്ചേരി എഡിഎസിന് കീഴില്‍ മാലിന്യ സംസ്ക്കരണം നടത്തുന്ന കുടുംബശ്രീ വനിതകള്‍ക്ക്  മാസവരുമാനമായി 5000 രൂപ ലഭിക്കുന്നു. അവാര്‍ഡ് നേടിയ മരുതടി, കണക്കഞ്ചേരി എഡിഎസ് പ്രതിനിധികളും സിറ്റി മിഷന്‍ മാനേജര്‍മാരും ചേര്‍ന്ന് ബഹുമതി ഏറ്റുവാങ്ങും.

  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഐഎഎസ്, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ആര്‍. ഗിരിജ ഐഎഎസ്, കുടുംബശ്രീ അര്‍ബന്‍ പ്രോഗ്രാം ഓഫീസറാ യിരുന്ന ബിനു ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിയാണ് വിവിധ നഗരസഭ കളില്‍ നിന്ന് അവാര്‍ഡിനായി ലഭിച്ച അപേക്ഷകളില്‍ നിന്ന് 16 എണ്ണം തെരഞ്ഞെടുത്ത് ഭവന നഗരകാര്യ മന്ത്രാലയത്തിന് അയച്ചു നല്‍കിയത്. ഈ 16 എഡിഎസുകളിലും ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുകയും വിശദമായ റിപ്പോര്‍ട്ട് തയാറാക്കി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതി ന്‍റെ അടിസ്ഥാനത്തിലാണ് അവാര്‍ഡിനായി മരുതടി, കണക്കഞ്ചേരി എഡിഎസുകളെ തെര ഞ്ഞെടുത്തത്.

Content highlight
കൊല്ലം നഗരസഭയിലെ മരുതടി എഡിഎസും മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ നഗരസഭയിലെ കണക്കഞ്ചേരി എഡിഎസുമാണ് ബഹുമതി സ്വന്തമാക്കിയത്

കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം രണ്ടാം സീസണ്‍

Posted on Tuesday, February 12, 2019

തിരുവനന്തപുരം: ഫോട്ടോഗ്രഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹി പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രഫി മത്സരത്തിന്‍റെ രണ്ടാം സീസണ്‍ സംഘടിപ്പിക്കുന്നു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സ്ത്രീ ശാക്തീകരണത്തിലൂടെ എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപാദി ക്കുന്ന ചിത്രങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കേണ്ടത്. അവസാന തിയതി 2019 മാര്‍ച്ച് 15.

  . ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ- മെയില്‍ വിലാസത്തി ലോ സിഡിയിലാക്കി വാട്ടര്‍മാര്‍ക്ക് ചെയ്യാതെ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലോ അയയ്ക്കാം. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

   വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 20000 രൂപ ക്യാഷ് അവാര്‍ ഡായി ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 10000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 5000 രൂപയുമാണ് സമ്മാനം. കൂടാതെ പത്ത് പേര്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനമായി ലഭിക്കും. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്‍റെ പൂര്‍ണ്ണരൂപം www.kudumbashree.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

banner

 

Content highlight
കുടുംബശ്രീയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപാദി ക്കുന്ന ചിത്രങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കേണ്ടത്. അവസാന തിയതി 2019 മാര്‍ച്ച് 15.

ഡിഡിയുജികെവൈ: കുടുംബശ്രീയും ഒമ്പത് ഏജന്‍സികളുമായി ധാരണയിലെത്തി, 3855 പേര്‍ക്ക് കൂടി പരിശീലനം

Posted on Tuesday, February 12, 2019

തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ നിര്‍ധനരായ യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ) വഴി 3855 പേര്‍ക്ക് കൂടി പരിശീലനം നല്‍കാന്‍ കുടുംബശ്രീയും ഒമ്പത് പദ്ധതി നിര്‍വ്വഹണ ഏജന്‍സികളും (പ്രൊജക്ട് ഇംപ്ലിമെന്‍റേഷന്‍ ഏജന്‍സികള്‍-പിഐഎ) ധാരണാപത്രം ഒപ്പിട്ടു. ഇതോട് കൂടി 67315 പേര്‍ക്ക് പരിശീലനം നല്‍കാനുള്ള ലക്ഷ്യം പിഐ എകള്‍ക്ക് നല്‍കി കഴിഞ്ഞു. പദ്ധതികാലയളവില്‍ 71200 യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് കേരളത്തിലെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതി വഴി പരിശീലനം നേടിയ 27982 പേര്‍ക്ക് ജോലി ലഭിച്ചു കഴിഞ്ഞു.

  കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും അപെക്സ് ഇന്ത്യ എഡ്യുക്കേ ഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഡെല്‍വിന്‍ ഫോര്‍മുലേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഐഐബി എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എം4 സൊലൂഷന്‍സ്, ക്വെസ് കോര്‍പ് ലിമിറ്റ ഡ്, രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, സംവിത് എഡ്യുക്കേഷന്‍ ട്രസ്റ്റ്, എസ്എന്‍ എഡ്യുക്കേ ഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, സിങ്ക്രോസെര്‍വ് ഗ്ലോബല്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ പ്രതിനിധികളുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഫാര്‍മസി അസിസ്റ്റന്‍റ്, ബിസിനസ് കറസ്പോണ്ടന്‍റ്, അക്കൗണ്ട്സ് അസിസ്റ്റന്‍റ്സ്, ആയുര്‍വേദ സ്പാ തെറാ പ്പിസ്റ്റ്, ഫാഷന്‍ ഡിസൈനിങ് തുടങ്ങിയ  കോഴ്സുകളിലാണ് ഈ ഏജന്‍സികള്‍ പരിശീലനം നല്‍കുന്നത്.

   15 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഡിഡിയുജികെവൈ പരിശീലനത്തിന്‍റെ ഭാഗമാ കാം. സ്ത്രീകള്‍, അംഗപരിമിതര്‍, പ്രാക്ത്ന ഗോത്രവിഭാഗത്തില്‍പ്പെടുന്ന ആദിവാസികള്‍ തുടങ്ങി യവര്‍ക്ക് 45 വയസ്സ് വരെയാണ് ഉയര്‍ന്ന പ്രായപരിധി. 32 മേഖലകളിലെ 127 ഓളം വിവിധ കോ ഴ്സുകളിലാണ് ഇപ്പോള്‍ കേരളത്തില്‍ ഈ സൗജന്യ നൈപുണ്യ പരിശീലന പദ്ധതി വഴി പരിശീ ലനം നല്‍കുന്നത്. എട്ടാം ക്ലാസ് മുതല്‍ പത്ത്, പ്ലസ് ടു വരെ അടിസ്ഥാന യോഗ്യതയുള്ള മൂന്ന് മാസം മുതല്‍ ആറ് മാസം വരെ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണുള്ളത്. എന്‍സി വിടി- എസ്എ്സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകളാണ് ലഭിക്കുക. കുടുംബശ്രീ എംപാനല്‍ ചെയ്ത 70 പിഐഎകളാണ് പരിശീലനം നല്‍കുന്നത്. പരിശീലനാര്‍ത്ഥികള്‍ക്ക് റെസിഡന്‍ഷ്യല്‍ പരിശീലന സൗകര്യവും ഏജന്‍സികള്‍ ഒരുക്കി നല്‍കുന്നു.

  പദ്ധതി വിവരങ്ങള്‍ അറിയാനും രജിസ്ട്രര്‍ ചെയ്യുന്നതിനും കൗശല്‍ പഞ്ചി എന്ന മൊബൈല്‍ ആപ്ലിക്കേഷനുമുണ്ട്. കേരളത്തില്‍ ഇതുവരെ 35000ത്തിലേറെ പേര്‍ ഈ ആപ്ലിക്കേഷന്‍ വഴി രജി സ്ട്രര്‍ ചെയ്തു കഴിഞ്ഞു. കൂടാതെ ജോലി നേടി എറണാകുളം ജില്ലയിലെത്തുന്ന വിദ്യാര്‍ത്ഥി കള്‍ക്ക് തുണയായി മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്‍ററും പ്രവര്‍ത്തിച്ചു വരുന്നു.

Content highlight
പദ്ധതികാലയളവില്‍ 71200 യുവതീയുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കാനാണ് കേരളത്തിലെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്. പദ്ധതി വഴി പരിശീലനം നേടിയ 27982 പേര്‍ക്ക് ജോലി ലഭിച്ചു കഴിഞ്ഞു.

റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം: പലിശരഹിത വായ്പയായി 1016 കോടി രൂപ നല്‍കി

Posted on Tuesday, February 12, 2019

  * 124668 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിച്ചു

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഗൃഹോപകരണങ്ങളും ഉപജീവനമാര്‍ഗങ്ങളും നഷ്ടമായ കുടുംബശ്രീ അംഗങ്ങളെ സഹായിക്കുന്നതിനായി ആവിഷ്ക്കരിച്ച റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം പദ്ധതി വഴി സംസ്ഥാനത്ത് ഇതുവരെ നല്‍കിയത് 1016 കോടി രൂപയുടെ വായ്പ. പദ്ധതി പ്രകാരം സംസ്ഥാനത്തെ അയല്‍ക്കൂട്ടങ്ങള്‍ സമര്‍പ്പിച്ച അപേക്ഷകളിന്‍ മേല്‍ 1134  കോടി രൂപയാണ് വായ്പയായി വേണ്ടത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ 1016 കോടി രൂപ വായ്പയായി അനുവദിച്ചത്. ഇതു കൂടാതെ പുതുതായി രൂപീകരിച്ച മൂവായിരം അയല്‍ക്കുട്ടങ്ങള്‍ക്കു കൂടി വായ്പ ലഭ്യമാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വായ്പ ആവശ്യമുള്ള അംഗങ്ങള്‍ക്ക് അപേക്ഷ നല്‍കുന്നതിനുള്ള കാലാവധി ബാങ്കുകള്‍ മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു.

അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പായി ലഭിക്കുന്ന പദ്ധതിയാണിത്. ഇതു പ്രകാരം സംസ്ഥാനത്തെ  സി.ഡി.എസുകള്‍ മുഖേന ഇതുവരെ 23558 അയല്‍ക്കൂട്ടങ്ങളുടെ വായ്പാ അപേക്ഷകളാണ് ബാങ്കുകളില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ നിന്നും 16899 അയല്‍ക്കൂട്ടങ്ങളുടെ അപേക്ഷകള്‍ക്ക്  ബാങ്കുകള്‍ വായ്പ അനുവദിച്ചു. ഇങ്ങനെ ലഭിച്ച വായ്പാ തുക ഉപയോഗിച്ച് 124668 ഗുണഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ചെറിയ തോതില്‍ ഉപജീവനമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്.

ഇതു വരെ ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ച ജില്ല എറണാകുളമാണ്. ഇവിടെ വിവിധ ബാങ്കുകള്‍ മുഖേന അയല്‍ക്കൂട്ടങ്ങള്‍ക്ക് 319 കോടി രൂപ വായ്പയായി അനുവദിച്ചു വിതരണം ചെയ്തു. 235 കോടി രൂപ വായ്പ അനുവദിച്ച് ആലപ്പുഴ ജില്ലയാണ് രണ്ടാമത്.  അര്‍ഹരായ എല്ലാ അംഗങ്ങള്‍ക്കും വായ്പ ലഭ്യമാക്കുന്നതിനുള്ള ഫീല്‍ഡ്തല നടപടികളും പൂര്‍ത്തിയായി.അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും വായ്പ വേഗത്തില്‍ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അതത് ജില്ലാമിഷനുകളാണ് നേതൃത്വം വഹിക്കുന്നത്.

വായ്പ ലഭ്യമാകുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്കു വേണ്ടി കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പു വച്ച പതിനഞ്ച് കമ്പനികളില്‍ നിന്നും അമ്പതു ശതമാനം വരെ വിലക്കുറവില്‍ നാനൂറോളം വ്യത്യസ്ത ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന  ഡിസ്ക്കൗണ്ട് പര്‍ച്ചേസ് സ്കീമും ആവിഷ്ക്കരിച്ചിരുന്നു. ഇതു പ്രകാരം വായ്പ ലഭ്യമായ അയല്‍ക്കൂട്ട അംഗങ്ങള്‍ വായ്പാ തുക ഉപയോഗിച്ച് തങ്ങള്‍ക്കാവശ്യമായ  ഗൃഹോപകരണങ്ങള്‍ വാങ്ങുകയും ഉപജീവന മാര്‍ഗം വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രളയക്കെടുതിയെ തുടര്‍ന്ന് ഏറെ സാമ്പത്തിക ക്ളേശം അനുഭവിക്കേണ്ടി വന്ന അയല്‍ക്കൂട്ട വനിതകള്‍ക്ക് പദ്ധതി പ്രകാരം വായ്പ ലഭ്യമാകുന്നത് ഏറെ ആശ്വാസകരമാകുന്നുണ്ട്.

 

Content highlight
124668 ഗുണഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ചെറിയ തോതില്‍ ഉപജീവനമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്

Pathanamthitta DPC meeting

Posted on Wednesday, February 6, 2019

Pathanamthitta DPC meeting

Content highlight
Pathanamthitta DPC meeting

ബജറ്റില്‍ കുടുംബശ്രീ പദ്ധതികള്‍ക്ക് ആയിരം കോടി രൂപ

Posted on Saturday, February 2, 2019

തിരുവന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച 2019-20 വാര്‍ഷിക ബജറ്റില്‍ കുടുംബശ്രീക്ക് അഭിമാന നേട്ടം. കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ മാറ്റം വരുത്തുന്നതിനുമായി ആയിരം കോടി രൂപയാണ്   ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 258 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ് വിഹിതവും നാനൂറ് കോടി രൂപ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായുള്ള സംയോജന പ്രവര്‍ത്തനങ്ങളില്‍ നിന്നും ബാക്കി തുക വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ നിന്നുമാണ് ലഭ്യമാകുക.

പ്രളയാനന്തര ജീവനോപാധി വികസനത്തിന്‍റെ ഭാഗമായി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ബ്രാന്‍ഡ് അടിസ്ഥാനമാക്കിയുള്ള കേന്ദ്രീകൃത മാര്‍ക്കറ്റിംഗ് സംവിധാനം കൊണ്ടുവരുമെന്നതാണ് ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന്. ഇതിന്‍റെ ഭാഗമായി ന്യൂട്രിമിക്സ് പോഷക ഭക്ഷണം, മാരിക്കുട, സുഭിക്ഷ നാളികേര ഉല്‍പന്നങ്ങള്‍, ശ്രീ ഗാര്‍മെന്‍റ്സ്, കേരള ചിക്കന്‍, കയര്‍ കേരള, കരകൗശല ഉല്‍പന്നങ്ങള്‍, ഇനം തിരിച്ച തേന്‍ ബ്രാന്‍ഡുകള്‍, ഹെര്‍ബല്‍ സോപ്പുകള്‍, കറിപ്പൊടികള്‍, ഉണക്ക മത്സ്യം, ആദിവാസി ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ  പന്ത്രണ്ട് തരം വ്യത്യസ്ത ഉല്‍പന്നങ്ങള്‍  ബ്രാന്‍ഡ് ചെയ്ത് വിപണനം നടത്തും.  ഉല്‍പന്നങ്ങളുടെ വിപണനത്തിന് കുടുംബശ്രീയുടെ 200 ചെറു വിപണന കേന്ദ്രങ്ങളും ഹോംഷോപ്പ് ശൃംഖലയും കൂടുതല്‍ സജ്ജമാകും. കൂടാതെ സിവില്‍ സപ്ലൈസ് കണ്‍സ്യൂമര്‍ ഫെഡ്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴിയും കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനം ഊര്‍ജിതമാക്കും. നിലവില്‍ കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വരുമാനമാര്‍ഗങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാകും. സംസ്ഥാനത്ത് വഴിയോരങ്ങളില്‍ വിശ്രമസൗകര്യവും ടോയ്ലറ്റ് സൗകര്യങ്ങളും ഉറപ്പാക്കുന്ന നൂറ് 'ടേക് എ ബ്രേക്' കേന്ദ്രങ്ങളും ആരംഭിക്കും. പെട്രോള്‍ പമ്പുകളില്‍ ഇതേ മാതൃകയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പെട്രോള്‍ കമ്പനികളുമായി കരാറിലേര്‍പ്പെടും. ഇതിലൂടെ നിരവധി അയല്‍ക്കൂട്ടവനിതകള്‍ക്ക് വരുമാന ലഭ്യത ഉറപ്പാക്കാനാകും.

സൂക്ഷ്മസംരംഭ ശൃംഖലയെയും സേവനമേഖലയേയും ശക്തിപ്പെടുത്തുന്നതിനും വനിതകള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനും സംസ്ഥാനത്തെ എല്ലാ സി.ഡി.എസുകളിലും കെട്ടിട നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ള വനിതാ മേസ്തിരിമാരുടെ സംഘങ്ങള്‍ രൂപീകരിക്കുന്നതും ശ്രദ്ധേയമായ നേട്ടമാണ്. കുടുംബശ്രീയുടെ കീഴില്‍ നിലവിലുള്ള വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ക്ക് പുറമേയാണിത്. കൂടാതെ എല്ലാ സി.ഡി.എസുകളിലും ഇലക്ട്രിഫിക്കേഷന്‍, പ്ലബിംഗ്, ഗാര്‍ഹിക ഉപകരണങ്ങളുടെ റിപ്പയറിംഗ് എന്നിവ ഏറ്റെടുത്ത് ചെയ്യാന്‍ പ്രാപ്തിയുള്ള യൂട്ടിലിറ്റി സേവന സംഘങ്ങളും ഈവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളും രൂപീകരിക്കും.

ഉല്‍പാദന മേഖലയ്ക്കു പുറമേ സേവന-സാമൂഹ്യസുരക്ഷാ മേഖലയിലും നിരവധി ശ്രദ്ധേയമായ പദ്ധതികള്‍ കുടുംബശ്രീ മുഖേന നടപ്പാക്കും. നിലവില്‍ കൊച്ചി മെട്രോ, റെയില്‍വേ എന്നിവയുമായി ചേര്‍ന്ന് മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ വയോജന സംരക്ഷണ മേഖലയില്‍ കുടുംബശ്രീ വനിതകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിന് 2000 ജെറിയാട്രിക് കെയര്‍ എക്സിക്യൂട്ടീവുകളെ പരിശീലിപ്പിച്ച് ഈ രംഗത്ത് വിന്യസിക്കും.
വയോജന സംരക്ഷണം ഉറപ്പു വരുത്തുന്നിന്‍റെ ഭാഗമായി സംസ്ഥാനത്ത് വയോജനങ്ങളുടെ ഇരുപതിനായിരം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഓരോന്നിനും 5000 രൂപ വീതം നല്‍കും.  പഞ്ചായത്തുകളില്‍ പകല്‍വീടുകളില്‍ കഴിയുന്നവരുടെ മേല്‍നോട്ടവും കുടുംബശ്രീയെ ഏല്‍പിക്കും. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കായി നടപ്പാക്കുന്ന മഴവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങളും രൂപീകരിക്കുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ 65000 അയല്‍ക്കൂട്ടങ്ങള്‍ക്ക് നാലു ശതമാനം പലിശക്ക് 3500 കോടി രൂപ ബാങ്ക് വായ്പയും ലഭ്യമാക്കും. മാനസിക ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 100 ബഡ്സ് സ്കൂളുകള്‍ കൂടി ആരംഭിക്കും.

 കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീ നാട്ടുചന്തകളെ സ്ഥിരം വിപണന കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതാണ് മറ്റൊന്ന്. വൈവിധ്യങ്ങളായ നാടന്‍ ഇലക്കറികള്‍ക്കു വേണ്ടിയുള്ള കൂളര്‍ ചേമ്പര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളിലുണ്ടായിരിക്കും. 2019-20 വര്‍ഷം ഈ ഉപജീവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ  25000 സ്ത്രീകള്‍ക്ക് പ്രതിദിനം 400-600 രൂപ വരുമാനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. മൃഗപരിപാലനത്തിനും ചെറുകിട സംരംഭള്‍ക്കും മറ്റും വായ്പയെടുത്ത് കടക്കെണിയിലായ സ്ത്രീ സംഘങ്ങള്‍ക്കായി പുനരുദ്ധാരണ പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ട്. ഇതിന്  20 കോടി രൂപ അധികം വകയിരുത്തിയിട്ടുണ്ട്.

 

Content highlight
ഉല്‍പാദന മേഖലയ്ക്കു പുറമേ സേവന-സാമൂഹ്യസുരക്ഷാ മേഖലയിലും നിരവധി ശ്രദ്ധേയമായ പദ്ധതികള്‍ കുടുംബശ്രീ മുഖേന നടപ്പാക്കും.