നഗരങ്ങളില്‍ രണ്ടായിരത്തിലേറെ പുതിയ അയല്‍ക്കൂട്ടങ്ങള്‍, 585 പുതിയ സംരംഭങ്ങള്‍: സ്പര്‍ശം ക്യാമ്പെയ്ന്‍ ഫലപ്രദമാകുന്നു

Posted on Saturday, December 1, 2018

തിരുവനന്തപുരം: നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ സംവിധാനത്തെ ശക്തിപ്പെടുത്താനും അര്‍ഹ രായ എല്ലാവരിലേക്കും എത്തിക്കുന്നതും ലക്ഷ്യമിട്ട് ആരംഭിച്ച സ്പര്‍ശം ക്യാമ്പെയ്ന്‍ വഴി ഫലപ്രദമായ ഇടപെടലുകള്‍ പുരോഗമിക്കുന്നു. ക്യാമ്പെയ്ന്‍ വഴി ലഭിച്ച വിവരങ്ങള്‍ അടിസ്ഥാന മാക്കി ഇതുവരെ നഗരപ്രദേശത്ത് പുതിയ 2529 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. 585 പുതിയ സംരംഭങ്ങളും രൂപീകരിച്ചു.

സ്പര്‍ശം ക്യാമ്പെയ്ന്‍
87 മുനിസിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും ഉള്‍പ്പെടെ 93 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും (യുഎല്‍ബി- അര്‍ബന്‍ ലോക്കല്‍ ബോഡീസ്) കുടുംബശ്രീയും സംയുക്തമാ യാണ് 2018 ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 19 സ്പര്‍ശം ക്യാമ്പെയ്ന്‍ നടത്തിയത്. നഗരപ്രദേശങ്ങ ളില്‍ കുടുംബശ്രീയില്‍ അംഗമല്ലാത്ത അര്‍ഹരായവര്‍, നിര്‍ജ്ജീവമായ അയല്‍ക്കൂട്ടങ്ങള്‍, ബാങ്ക് വായ്പ്പ ലഭ്യമാകാത്ത അയല്‍ക്കൂട്ടങ്ങള്‍, ഗ്രേഡിങ് പൂര്‍ത്തിയാക്കാത്ത അയല്‍ക്കൂട്ടങ്ങള്‍, തൊഴില്‍ നൈപുണ്യ പരിശീലനം ആവശ്യമുള്ളവര്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമു ള്ളവര്‍ എന്നിവരെ കണ്ടെത്തുക, എന്‍യുഎല്‍എം (ദേശീയ നഗര ഉപജീവന ദൗത്യം), പിഎംഎ വൈ (പ്രധാനമന്ത്രി ആവാസ് യോജന) തുടങ്ങിയ നഗരകേന്ദ്രീകൃത പദ്ധതികളെക്കുറിച്ച് അയല്‍ക്കൂട്ടാംഗങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കുക, എന്‍യുഎല്‍എം, എസ്ജെഎസ്ആര്‍വൈ (സ്വര്‍ണ്ണ ജയന്തി ഷെഹരി റോസ്ഗാര്‍ യോജന) തുടങ്ങിയ പദ്ധതികള്‍ അനുസരിച്ച് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിച്ചവര്‍ക്ക് ടെക്നോളജി ഫണ്ട്, റിവോള്‍വിങ് ഫണ്ട് തുടങ്ങി കുടുംബശ്രീ യുടെ  കൂടുതല്‍ പിന്തുണാ സഹായങ്ങളെക്കുറിച്ച് അറിവ് പകരുക, വരും വര്‍ഷങ്ങളില്‍ ആവ ശ്യം അനുസരിച്ച് വാര്‍ഷിക പദ്ധതി തയാറാക്കുക, നഗര പ്രദേശങ്ങളിലെ പദ്ധതി നിര്‍വ്വഹണ ത്തിന് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പുവരുത്തുക എന്നിവയാ യിരുന്നു സ്പര്‍ശം ക്യാമ്പെയ്ന്‍ ലക്ഷ്യമിട്ടിരുന്നത്.

  കുടുംബശ്രീ വഴി കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളായ പിഎംഎവൈ, ദേശീയ നഗര ഉപജീവന ദൗത്യം എന്നിവയുടെ കീഴിലുള്ള 60 സിറ്റി മിഷന്‍ മാനേജര്‍മാര്‍, 70 സിറ്റി ടെക്നിക്കല്‍ സെല്‍ മാനേജര്‍മാര്‍, 93 മള്‍ട്ടി ടാസ്ക് പേഴ്സണ്‍മാര്‍, നൂറോളം കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാര്‍, കൂടാതെ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, നഗരസഭാ സെക്രട്ടറിമാര്‍, പ്രോജക്ട് ഓഫീസര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ എന്നിവര്‍ സ്പര്‍ശം ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സംസ്ഥാനതല ശില്‍പ്പശാല, പ്രത്യേക കൗണ്‍സില്‍ യോഗങ്ങള്‍, എഡിഎസ്, പ്രത്യേക അയല്‍ക്കൂട്ടതല യോഗങ്ങള്‍ എന്നിവ സംഘടിപ്പിച്ചാണ് വിവരശേഖരണം നടത്തിയത്.

പുതു അയല്‍ക്കൂട്ടങ്ങളും സൂക്ഷ്മ സംരംഭങ്ങളും
സ്പര്‍ശം ക്യാമ്പെയ്ന്‍ വഴിയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി 2529 പുതിയ അയല്‍ക്കൂട്ടങ്ങ ളാണ് നഗരപ്രദേശങ്ങളില്‍ രൂപീകരിച്ചത്. ഇതുവഴി 32946 നഗരദരിദ്രരെ കുടുംബശ്രീ സംവിധാ നത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. ഇത് കൂടാതെ  2238 അയല്‍ക്കൂട്ടങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ 10000 രൂപ വീതവും നല്‍കി. പ്രവര്‍ത്തനരഹിതമായ 497 അയല്‍ക്കൂട്ടങ്ങള്‍ വീണ്ടും സജീവമാക്കുന്നതിനും ഇതുവരെ കഴിഞ്ഞിട്ടുണ്ട്. എന്‍യുഎല്‍എമ്മിന് കീഴില്‍ രൂപീക രിച്ച 4359 അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് ലിങ്കേജ് വഴി വായ്പ സഹായം എത്തിക്കാനും കഴിഞ്ഞു.  അതേസമയം 585 പുതിയ സ്വയം തൊഴില്‍ സംരംഭങ്ങളും ആരംഭിച്ചു കഴിഞ്ഞു. 1743 പേര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനവും നല്‍കി.

   2018-19 സാമ്പത്തിക വര്‍ഷത്തോടെ അര്‍ഹരായ മുഴുവന്‍ വ്യക്തികളെയും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനും സഹായം ലഭ്യമാക്കുന്നതിനും നൂതന മാര്‍ഗ്ഗം അവലംബിക്കുന്നതിന് കുടുംബശ്രീ തീരുമാനിച്ചിട്ടുണ്ട്. അര്‍ഹരായ എല്ലാവരെയും അയല്‍ ക്കൂട്ട അംഗങ്ങളാക്കുക, എല്ലാ അയല്‍ക്കൂട്ടങ്ങള്‍ക്കും ഗ്രേഡിങ് നല്‍കുക. എല്ലാ അയല്‍ക്കൂട്ട ങ്ങളും ബാങ്ക് ലിങ്കേജ് ചെയ്യുക, പ്രവര്‍ത്തനരഹിതമായ എല്ലാ അയല്‍ക്കുട്ടങ്ങളെയും സജീവമാ ക്കുക ഇത്തരത്തില്‍ കുടുംബശ്രീയുടെ സംഘടനാ സംവിധാനം 100 ശതമാനവും പ്രവര്‍ത്തന സജ്ജമാക്കി നഗരദരിദ്രരെ മുഴുവന്‍ സംരക്ഷണവലയത്തിലാക്കുക എന്ന ലക്ഷ്യമാണ് പൂര്‍ണ്ണത യിലേക്ക് എത്തുന്നത്.

Content highlight
2018-19 സാമ്പത്തിക വര്‍ഷത്തോടെ അര്‍ഹരായ മുഴുവന്‍ വ്യക്തികളെയും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതിനും സഹായം ലഭ്യമാക്കുന്നതിനും നൂതന മാര്‍ഗ്ഗം അവലംബിക്കുന്നതിന് കുടുംബശ്രീ തീരുമാനിച്ചിട്ടുണ്ട്.