കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും അനുബന്ധ സംസ്ഥാനതല ജില്ലാതല ഓഫീസുകളുടെയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി സേവനപ്രദാനസംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആധുനിക രീതിയില്‍ നവീകരിച്ച കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് ഡയറക്ടര്‍ ശ്രീമതി.പി.മേരിക്കുട്ടി, ഐഎഎസ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് അദ്ധ്യക്ഷ ശ്രീമതി.ഷൈലാ സലിംലാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊല്ലം ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍ മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍, സര്‍വ്വീസ് സംഘടനാ നേതാക്കള്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു
- 1847 views