തൃശൂർ ജില്ലയിലെ 100% ഗ്രാമ പഞ്ചായത്തുകളും (86 ഗ്രാമ പഞ്ചായത്തുകൾ) ISO സർട്ടിഫിക്കറ്റ്കരസ്ഥമാക്കി. തൃശൂർ ടൌൺ ഹാളിൽ വെച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ.എ. സി. മൊയ്തീൻ അവർകൾ ISO നേടിയ പഞ്ചായത്തുകളെ അഭിനന്ദിച്ചു. ജനജീവിതത്തിന്റെ സമസ്ത മേഖലകളും കൈകാര്യം ചെയ്യുന്ന ഗ്രാമ പഞ്ചായത്തുകൾ മികവിന്റെ കേന്ദ്രങ്ങൾ ആയി മാറിക്കഴിഞ്ഞു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിവേഗം ഓൺലൈനിൽ സർട്ടിഫിക്കറ്റുകൾ എടുക്കാനും നികുതി അടയ്ക്കാനും പഞ്ചായത്തുകളിൽ സാധ്യമാകുന്നു. ഇതിനു നേതൃത്വം നൽകിയത് ബഹു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. ജോയ് ജോൺ ആണ്. സഹായകമായി 'കില' യും. ISO പ്രഖ്യാപനത്തിൽ ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മേരി തോമസ് അധ്യക്ഷത വഹിച്ചു. MLA മാരായ ശ്രീ. യൂ.എ. പ്രദീപ്, ശ്രീ. ടൈസൺ മാസ്റ്റർ, കളക്ടർ ശ്രീ. ഷാനവാസ് IAS, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ. പി. എസ്. വിനയൻ ശ്രീധരന്, പ്രസിഡന്റ് ശ്രീ. സതീശന് ചൊവ്വന്നൂര്‍, കില ഡയറക്ടർ ശ്രീ. ജോയ് ഇളമണ്‍, ഡി ഡി പി ശ്രീ. ജോയ് ജോൺ, എ ഡി പി ശ്രീ. പി. ടി. പ്രസാദ് എന്നിവർ സംസാരിച്ചു.
- 570 views