സംസ്ഥാന കര്‍ഷക പുരസ്‌ക്കാരം - കുടുംബശ്രീക്ക് അഭിമാനമായി അയല്‍ക്കൂട്ടാംഗം കെ. ബിന്ദുവും തിരുനെല്ലിയിലെ ബഡ്‌സ് പാരഡൈസ് സ്‌കൂളും


തദ്ദേശീയ മേഖലയിലെ വനിതാ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച ഉപജീവന സാധ്യതകള്‍ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയും കേന്ദ്ര കിഴങ്ങുവിള കേന്ദ്രവും സംയുക്തമായി അട്ടപ്പാടി ഷോളയൂര്‍ നിര്‍വാണ ഹോളിസ്റ്റിക് ലിവിങ്ങ് സെന്‍ററില്‍ മൂന്നു ദിവസമായി സംഘടിപ്പിച്ച 'പുനര്‍ജീവനം'- സംരംഭകത്വ വികസന പരിശീലന ശില്‍പശാല സമാപിച്ചു. വരുമാനദായകവിളയായ സമ്പൂഷ്ടീകരിച്ച മധുരക്കിഴങ്ങ് ഇനങ്ങളുടെ കൃഷി രീതികളും വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിലുമാണ് പരിശീലനം നല്‍കിയത്.
കൃഷിയിലും അനുബന്ധമേഖലകളിലും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ സഹായകമാകുന്ന രീതിയിലായിരുന്നു പരിശീലനം. പരിശീലനാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മനസിലാക്കി അതിനനുസൃതമായ രീതിയിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. അധികം മുതല്‍ മുടക്കില്ലാതെ മെച്ചപ്പെട്ട ആദായം ലഭിക്കുന്ന മധുരക്കിഴങ്ങ് ഇനങ്ങളുടെ കൃഷിയും മധുരക്കിഴങ്ങില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണവം ലഘുഭക്ഷണങ്ങളും മറ്റുല്‍പ്പന്നങ്ങളും, ബേക്ക്ഡ് ഉല്‍പന്നങ്ങള്‍, ചെറുധാന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം, വിള പരിപാലനം, ജൈവ ഫെര്‍ട്ടിഗേഷന്‍ എന്നിവയില്‍ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം നല്‍കി. കൂടാതെ കര്‍ഷകര്‍ക്ക് സഹായകമാകുന്ന വിവിധ പദ്ധതികളെയും ശില്‍പശാലയില്‍ പരിചയപ്പെടുത്തി.
'ചെറുധാന്യങ്ങള്‍, വാഴപ്പഴം എന്നിവയില്‍ നിന്നുളള മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം', എന്ന വിഷയത്തില്‍ കായംകുളം കൃഷിവിജ്ഞാന കേന്ദ്രം സബ്ജെക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ.ജിസി ജോര്‍ജ് ക്ളാസ് നയിച്ചു. കൂടാതെ ചെറുധാന്യങ്ങള്‍ കൊണ്ട് ഹെല്‍ത്ത് മിക്സ്, സ്പൈസി കുക്കീസ്, സ്വീറ്റ് കുക്കീസ്, കഞ്ഞി മിക്സ്, ഉപ്പുമാവ് മിക്സ് എന്നിങ്ങനെ അഞ്ച് പോഷക ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നതും അവതരിപ്പിച്ചു. 'ഉപജീവനത്തിലൂടെ സ്ത്രീശാക്തീകരണം, വനിതാ സംരംഭകരുടെ വിജയഗാഥകള്‍' എന്ന വിഷയത്തില്‍ കൊല്ലം ജില്ലയില്‍ പുനലൂരില്‍ നിന്നുള്ള കുടുംബശ്രീ സംരംഭകയായ അശ്വതി സംരംഭ വഴികളിലെ തന്‍റെ വിജയാനുഭവ കഥകള്‍ പങ്കു വച്ചു.
പുനര്‍ജീവനം പദ്ധതിയുടെ ഭാഗമായി ഇനി മുതല്‍ ഓരോ ജില്ലയിലും വനിതാ കര്‍ഷകര്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശ്യം. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവുമായും അതത് കൃഷി വിജ്ഞാന്‍ കേന്ദ്രവുമായും സഹകരിച്ചു കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ഡോ.ഷാനവാസ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ രമ്യ രാജപ്പന്‍ എന്നിവര്‍ ത്രിദിന ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.


കൃഷിയിലും അനുബന്ധമേഖലകളിലും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ സഹായകമാകുന്ന പദ്ധതിയാണ് പുനര്‍ജീവനമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീയും കേന്ദ്ര കിഴങ്ങുവിള കേന്ദ്രവും സംയുക്തമായി അട്ടപ്പാടി ഷോളയൂര്‍ നിര്‍വാണ ഹോളിസ്റ്റിക് ലിവിങ്ങ് സെന്‍ററില്‍ സംഘടിപ്പിക്കുന്ന 'പുനര്‍ജീവനം'- സംരംഭകത്വ വികസന പരിശീലന പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയിലെ ഉപജീവന സാധ്യതകള്‍ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മുഖേന കേരളത്തിലുടനീളം ആരംഭിക്കുന്ന സംരംഭകത്വ വികസന പരിശീലന പരമ്പരയാണ് പുനര്‍ജീവനമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശീയ ജനവിഭാഗത്തിന്‍റെ പോഷകാഹാര കുറവ് പരിഹരിക്കുന്നതോടൊപ്പം നൂതന സംരംഭങ്ങള്‍ രൂപീകരിച്ചു കൊണ്ട് മികച്ച വരുമാനലഭ്യതയ്ക്ക് വഴിയൊരുക്കുക എന്നതാണ് കുടുംബശ്രീയുടെ ഈ വര്‍ഷത്തെ മുഖ്യ പ്രവര്‍ത്തനങ്ങളിലൊന്ന്. ഇതിനായി സംഘടിപ്പിക്കുന്ന പരിശീലന പരമ്പരയിലെ ആദ്യശില്‍പശാലയാണ് അട്ടപ്പാടിയിലേത്.
പരിശീലനാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മനസിലാക്കി അതിനനുസൃതമായ രീതിയിലാണ് ശില്‍പശാലയുടെ സംഘാടനം. മികച്ച വരുമാനദായകവിളയായ സമ്പൂഷ്ടീകരിച്ച മധുരക്കിഴങ്ങ് ഇനങ്ങളും അവയുടെകൃഷി രീതിയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ശില്‍പശാലയില്‍ പരിചയപ്പെടുത്തും. കൂടാതെ അട്ടപ്പാടിയില്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്ന ചെറുധാന്യങ്ങളും മറ്റു വിളകളും ഉള്‍പ്പെടുത്തി മധുരക്കിഴങ്ങ് അടിസ്ഥാനമാക്കിയ പോഷക സമ്പുഷ്ടമായ ആഹാരക്രമം എന്ന ആശയം വികസിപ്പിക്കുന്നതിനും ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നു. മധുരക്കിഴങ്ങ് ഇനങ്ങളുടെ കൃഷി, മധുരക്കിഴങ്ങില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം, ലഘുഭക്ഷണങ്ങളും മറ്റുല്‍പ്പന്നങ്ങളും, ബേക്ക്ഡ് ഉല്‍പന്നങ്ങള്‍, ചെറുധാന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം, വിള പരിപാലനം, ജൈവ ഫെര്‍ട്ടിഗേഷന്‍ എന്നിവയില്‍ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം നല്‍കും. കൂടാതെ ഉപജീവന മേഖലയില്‍ ലഭ്യമായ മറ്റു പദ്ധതികള്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ചുളള വിവരങ്ങളും ശില്‍പശാലയില്‍ ലഭിക്കും.
കര്‍ഷകരുടെയും സംരംഭകരുടെയും നൈപുണ്യവികസനത്തിന് ഈ വര്‍ഷം മുതല്‍ കൂടുതല്‍ ഊന്നല്‍ നല്‍കും. ഇതിന്‍റെ ഭാഗമായി പരിശീലനാര്‍ത്ഥികള്‍ക്കായി പോഷകാഹാര തോട്ടങ്ങള്‍, കര്‍ഷക ബിസിനസ് സ്കൂളുകള്‍, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പഠനയാത്രകള്‍ എന്നീ തുടര്‍പ്രവര്‍ത്തനങ്ങളും പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്. ഇപ്രകാരം വര്‍ഷം മുഴുവന്‍ തുടര്‍പരിശീലനങ്ങളും പിന്തുണയും നല്‍കുന്നതുവഴി കാര്‍ഷിക ഉപജീവന മേഖലയില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
പാലക്കാട് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍-കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.ജി.ബൈജു മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ഡോ.ഷാനവാസ് പദ്ധതി വിശദീകരിച്ചു. ഷോളയൂര്‍ സി.ഡി.എസ് അധ്യക്ഷ സ്മിത, അഗളി പഞ്ചായത്ത് സമിതി പ്രസിഡന്‍റ് സരസ്വതി മുത്തുകുമാര്‍, പുതൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്‍റ് തുളസി, ഷോളയൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്‍റ് സലീന ഷണ്‍മുഖം, കുറുമ്പ പഞ്ചായത്ത് സമിതി പ്രസിഡന്‍റ് അനിത എന്നിവര്‍. അഗളി സി.ഡി.എസ് അധ്യക്ഷ ഉഷാകുമാരി എന്നിവര്‍ ആശംസിച്ചു. മധുരക്കിഴങ്ങിന്‍റെ തൈകള്‍, ജൈവകീടനാശിനികള്‍, ജൈവക്യാപ്സൂള്‍ എന്നിവ വിവിധ പഞ്ചായത്ത് സമിതി പ്രസിഡന്‍റ്മാര്‍ക്ക് നല്‍കി.
'സുസ്ഥിര ഉപജീവനത്തിനായി കിഴങ്ങ് വിളകള്‍', 'കിഴങ്ങ് വിളകളിലെ കീടരോഗ നിയന്ത്രണം', 'കിഴങ്ങ് വിളയിലെ മൂല്യവര്‍ധനവും സംരംഭ സാധ്യതകളും', 'റെയിന്‍ബോ ഡയറ്റ് ക്യാമ്പയിന്‍-പ്രൊജക്ട് അനുഭവപാഠങ്ങള്‍', എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ.ജി സുജ, ഡോ.എച്ച്.കേശവ കുമാര്‍, ഡോ.എം.എസ് സജീവ്, ഡോ.പി.എസ് ശിവകുമാര്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.
അട്ടപ്പാടി പ്രത്യേക പദ്ധതി അസിസ്റ്റന്‍റ് പ്രോജക്ട് ഓഫീസര്‍ മനോജ് ബി.എസ് സ്വാഗതവും അട്ടപ്പാടി പ്രത്യേക പദ്ധതി ഫാം ലൈവ്ലിഹുഡ് കോര്‍ഡിനേറ്റര്‍ അഖില്‍ സോമന്‍ നന്ദിയും പറഞ്ഞു. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍, അട്ടപ്പാടിയിലെ കര്‍ഷകര്‍, സംരംഭകര്‍ എന്നിവര്‍ ഉള്‍പ്പെടെ മുന്നൂറോളം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.


ഉരുള്‍പൊട്ടലിന്‍റെ ദുരിതമുഖത്തു നിന്നും വയനാടിന് കരുതലേകാന്‍ 'ഞങ്ങളുമുണ്ട് കൂടെ' സംസ്ഥാനതല ക്യാമ്പയിനുമായി കുടുംബശ്രീയും. വയനാടിന്‍റെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധന സമാഹരണത്തിനായി ഓഗസ്റ്റ് 10,11 തീയതികളില്‍ സംസ്ഥാനത്ത് പ്രത്യേക അയല്‍ക്കൂട്ട, ഓക്സലറി ഗ്രൂപ്പ് യോഗങ്ങള്‍ ചേരും.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം വഴി സമാഹരിക്കുന്ന മുഴുവന്‍ തുകയും ഓഗസ്റ്റ് 14ന് സംസ്ഥാനമിഷനിലെത്തിക്കുന്നതിനു
ഓഗസ്റ്റ് 12ന് അയല്‍ക്കൂട്ട ഓക്സിലറി ഗ്രൂപ്പുകളില്‍ നിന്നും ദുരിതാശാസ നിധിയിലേക്കായി സമാഹരിക്കുന്ന മുഴുവന്‍ തുകയും അന്നു തന്നെ എ.ഡി.എസുകള്‍ക്ക് കൈമാറും. തുടര്‍ന്ന് ഓഗസ്റ്റ് 13ന് സി.ഡി.എസുകള്‍ക്ക് കൈമാറുന്ന ഈ തുക ജില്ലാമിഷനുകളുടെ അക്കൗണ്ടിലേക്കും മാറ്റും. ഇപ്രകാരം ഓരോ സി.ഡി.എസും നിക്ഷേപിക്കുന്ന തുകയുടെ കൗണ്ടര്‍ഫോയില്‍ 14ന് ജില്ലാ മിഷനുകള്‍ വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക അവലോകന യോഗത്തില്‍ സമര്‍പ്പിക്കും. കൗണ്ടര്‍ ഫോയിലില്‍ പറഞ്ഞ പ്രകാരമുള്ള തുക ബാങ്കില്‍ ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം ഓരോ ജില്ലാമിഷനും സമാഹരിച്ച മുഴുവന്‍ തുകയും ഓഗസ്റ്റ് 14ന് തന്നെ സംസ്ഥാനമിഷന്‍റെ അക്കൗണ്ടിലേക്ക് നല്‍കും. ഇതോടൊപ്പം ഓരോ സി.ഡി.എസില്‍ നിന്നു ലഭിച്ച തുകയുടെ വിശദാംശങ്ങളും പ്രത്യേകം ലഭ്യമാക്കും.
തുക സംഭാവന നല്‍കുന്ന അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ പേര് വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കും. എ.ഡി.എസ്, സി.ഡി.എസ്, ജില്ലാമിഷന്‍ എന്നിവിടങ്ങളിലേക്ക് തുക കൈമാറുമ്പോഴും ഇതു സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ ചേര്‍ക്കും. നിക്ഷേപിക്കുന്ന തുകയുടെ രസീതും നല്‍കും. അതോടൊപ്പം മിനുട്സിലും രേഖപ്പെടുത്തും.
ഇതിനു മുമ്പും പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിച്ച സമയത്ത് നാടിന് കൈത്താങ്ങ് നല്‍കാന്‍ കുടുംബശ്രീ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018 ല്‍ കേരളത്തെയൊന്നാകെ ഉലച്ച പ്രളയത്തില്‍ കേരളത്തിന്‍റെ പുനസൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ നല്‍കിയത് 11.18 കോടി രൂപയാണ്. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ വിതരണം, അവശ്യസാധനങ്ങളുടെ സമാഹരണം, റീസര്‍ജന്‍റ് കേരള ലോണ്‍ സ്കീം വഴി കുറഞ്ഞ വിലയ്ക്ക് ഗൃഹോപകരണങ്ങള്‍, പ്രളയത്തില്‍ പെട്ട വീടുകളുടെ ശുചീകരണം, ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസിക പിന്തുണ നല്‍കുന്നതിനായി കൗണ്‍സലിങ്ങ് തുടങ്ങി നിരവധി സേവനങ്ങളാണ് കുടുംബശ്രീ മുഖേന അന്ന് ലഭ്യമാക്കിയത്. നിലവില്‍ വയനാട്ടിലും നിരവധി സന്നദ്ധസേവനങ്ങളാണ് കുടുംബശ്രീ മുഖേന നിര്‍വഹിച്ചു വരുന്നത്.

ക്യാമ്പുകളില്‍ കഴിയുന്ന അന്തേവാസികള്‍, ഭൗതിക സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഹെല്‍പ് ഡെസ്കുകള്‍ മുഖേന ഓരോ മണിക്കൂറിലും മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് ലഭ്യമാക്കും. ഹെല്‍പ് ഡെസ്കിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് റവന്യൂ, ആരോഗ്യ വകുപ്പുകളിലെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹകരണവും ഉറപ്പു വരുത്തും.
ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത അമ്പതിലേറെ കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഉറ്റവരെ നഷ്ടപ്പെട്ട വേദനയോടെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കുന്നതിനും കുടുംബശ്രീയുണ്ട്. ഇതിന്‍റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്കിന്‍റെ ഭാഗമായുള്ള കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിങ്ങ് നല്‍കുന്നുണ്ട്. കൂടാതെ കുടുംബശ്രീ എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നാനൂറ്റി അമ്പതിലേറെ റിസോഴ്സ് പേഴ്സണ്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘവും വിവിധ ക്യാമ്പുകളിലായി പ്രവര്‍ത്തിക്കുന്നു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാവശ്യമായ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇവരുടെ ചുമതല. ഇതോടൊപ്പം മേപ്പാടി, മുപ്പൈനാട് സി.ഡി.എസുകളിലെ കുടുംബശ്രീ എക്സിക്യൂട്ടീവ് അംഗങ്ങള്‍, എ.ഡി.എസ് ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ മുപ്പതോളം പേരും ഇവിടെ സജീവമാണ്.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തു നിന്നും രക്ഷപെട്ടവരും ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന സമീപ പ്രദേശങ്ങളിലെയും ഉള്‍പ്പെടെ ആയിരത്തോളം പേരാണ് മേപ്പാടി ഹയര്‍ സെക്കണ്ടറി സ്കൂള്‍, കൈപ്പാട്ട്കുന്ന് ഹയര്‍ സെക്കണ്ടറി സ്കൂള്‍, മേപ്പാടി ജുമാ മസ്ജിദ് എന്നിവിടങ്ങളിലായി കഴിയുന്നത്. കൂടാതെ കല്‍പ്പറ്റയിലെ എസ്.കെ.എം.ജെ സ്കൂളില്‍ അമ്പതോളം കുടുംബങ്ങളും കഴിയുന്നുണ്ട്. ഇവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ജില്ലയിലെ കുടുംബശ്രീ സംവിധാനം വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി കുടുംബശ്രീ ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും ഏകോപനം നടത്താനും കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.
ഹെല്‍പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളും ചുമതല വഹിക്കുന്നവരും:
ജി.എച്ച്.എസ്.എസ് മേപ്പാടി (രേഷ്മ-99475 49727, സൈനബ 96053 94283), സെന്‍റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മേപ്പാടി( ബിന്ദു ജയന്‍-80866 53422, വിനീത ശശി-94470 81314), സെന്‍റ് ജോസഫ് സ്കൂള്‍ മേപ്പാടി(റഫീന-99476 77513), കോട്ടനാട് ജി.യു.പി സ്കൂള്‍ (ഓമന-96056 27288), നെല്ലിമുണ്ട അമ്പലഹാള്‍ (സുനീറ-80865 69833), ജി.എച്ച്.എസ്.എസ് തൃക്കൈപ്പറ്റ (ശോഭന, 97453 67148 ), കാപ്പംകൊല്ലി അരോമ ഇന്‍ ( ബിന്ദു -71566 30323)


കുടുംബശ്രീ 'ഓണക്കനി', 'നിറപ്പൊലിമ' കാര്‍ഷിക പദ്ധതികള്‍ക്ക് സംസ്ഥാനത്ത് തുടക്കം
'ഓണക്കനി' തീവ്ര കാര്‍ഷിക പദ്ധതിയിലൂടെ 20,000 പേര്‍ക്കും 'നിറപ്പൊലിമ' പൂക്കൃഷിയിലൂടെ ഓണം സീസണില്‍ 5000 പേര്‍ക്കും ഉള്‍പ്പെടെ സംസ്ഥാനമൊട്ടാകെ ആകെ 25,000 കര്‍ഷക വനിതകള്‍ക്ക് ഈ വര്‍ഷം മികച്ച ഉപജീവനമാര്‍ഗം ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പെരുങ്കടവിള അണമുഖത്ത് 'അഞ്ജന' കര്‍ഷക സംഘത്തിന്‍റെ കൃഷിയിടത്തില്‍ ജമന്തി, വഴുതന എന്നിവയുടെ തൈകള്‍ നട്ടുകൊണ്ട് 'നിറപ്പൊലിമ 2024', 'ഓണക്കനി 2024' പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടുകാര്‍ക്ക് പൂവും പച്ചക്കറിയും ലഭ്യമാക്കുന്നതോടൊപ്പം സ്ത്രീകള്‍ക്ക് മാന്യമായ വരുമാന മാര്‍ഗമൊരുക്കാനും ഇരുപദ്ധതികളും വഴി സാധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെല്ലാം കുടുംബശ്രീയുടെ പൂക്കള്‍ ലഭ്യമാകണം. 'നിറപ്പൊലിമ'യുടെ ഭാഗമായി 1250 ഏക്കറിലാണ് 3350 വനിതകള്‍ പൂക്കൃഷി ആരംഭിച്ചിട്ടുള്ളത്. ജമന്തി, മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമുല്ല എന്നിവയാണ് കൃഷി ചെയ്യുന്നത്. ഒരേക്കര്‍ കൃഷി ചെയ്യുന്നതിന് 10,000 രൂപ റിവോള്‍വിങ്ങ് ഫണ്ട് ഇനത്തില്‍ നല്‍കുന്നുണ്ട്. പൂവിനായി മറ്റു സംസ്ഥാനത്തെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും പൂക്കൃഷി ആരംഭിച്ചുകൊണ്ട് വനിതകള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുമാണ് 'നിറപ്പൊലിമ' പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്.
ഓണത്തിന് സദ്യക്കുളള പച്ചക്കറികള്‍ കുടുംബശ്രീയുടെ വകയാണ്. 'ഓണക്കനി' പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 6000 ഏക്കറിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. പയര്‍, പാവല്‍, വെണ്ട, പടവലം, നേന്ത്രക്കായ, ചീര, ചേന, തക്കാളി, വഴുതന, മുരിങ്ങ, മാങ്ങ, മുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ കേരളമൊട്ടാകെ 84327 കര്‍ഷക സംഘങ്ങളിലായി 3,92,682 വനിതകള്‍ കാര്‍ഷിക മേഖലയില്‍ സജീവമാണ്. ഇവര്‍ മുഖേന 17635 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കിയിട്ടുണ്ട്. 25 സെന്‍റിലോ അതില്‍ കൂടുതല്‍ സ്ഥലത്തോ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ബാങ്ക് വായ്പയും കൂടാതെ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ സബ്സിഡിയും ഇന്‍സെന്‍റീവും നല്‍കുന്നുണ്ട്. ജൈവക്കൃഷിയാണെങ്കില്‍ പത്തു ശതമാനത്തില്‍ കൂടുതല്‍ ഇന്‍സെന്‍റീവ് നല്‍കുന്നുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം മാത്രം 4.43 കോടി രൂപയാണ് ഇന്‍സെന്‍റീവ് ഇനത്തില്‍ വിതരണം ചെയ്തത്. 4.4 കോടി രൂപ പലിശ സബ്സിഡി ഇനത്തിലും നല്‍കി കൊണ്ട് കര്‍ഷകര്‍ക്ക് മികച്ച പ്രോത്സാഹനമാണ് കുടുംബശ്രീ നല്‍കുന്നത്. മന്ത്രി പറഞ്ഞു.
പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക മേഖലയില്‍ ശ്രദ്ധേയമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മുഖേന നടത്തി വരുന്നുണ്ട്. ഓരോ കുടുംബത്തിനും ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'അഗ്രി ന്യൂട്രി ഗാര്‍ഡന്‍' പദ്ധതി വഴി സംസ്ഥാനത്ത് 11,30,371 കുടുംബങ്ങളില്‍ കാര്‍ഷിക പോഷക ഉദ്യാനങ്ങളൊരുക്കാന്‍ കഴിഞ്ഞു. മൂന്നു ലക്ഷം കുടുംബങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. സംസ്ഥാനത്ത് 88 ബ്ളോക്കുകളില്‍ വിഷവിമുക്ത പച്ചക്കറികളും പഴങ്ങളും വിപണനം ചെയ്യുന്ന ബ്രാന്‍ഡഡ് ഔട്ട്ലെറ്റുകള്‍'നേച്ചേഴ്സ് ഫ്രഷ്' പ്രവര്‍ത്തനം ആരംഭിച്ചു. 52 എണ്ണം കൂടി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു.
കൃഷിക്കൊപ്പം മറ്റുമേഖലകളിലും വനിതകള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗമൊരുക്കുന്നു. വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട പരിചരണമൊരുക്കുന്ന കെ4കെയര്‍, പൊതുജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ഭക്ഷണശാലകളായ പ്രീമിയം കഫേ എന്നീ പദ്ധതികള്‍ ഇതിന്‍റെ ഉദാഹരണങ്ങളാണ്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാശ്രയത്വം മാത്രമല്ല, കുടുംബത്തിനുളളില്‍ അവരുടെ പദവി ഉയര്‍ത്തുന്നതിനും സാധിച്ചു. സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നു വരാനും രാഷ്ട്രീയശാക്തീകരണം നേടാനും സ്ത്രീകളെ പ്രാപ്തരാക്കിയത് കുടുംബശ്രീയാണ്. ഓണത്തിന് കേരളമൊട്ടാകെ കുടുംബശ്രീയുടെ പൂക്കള്‍ നിറയട്ടെ എന്നും മന്ത്രി ആശംസിച്ചു. പെരുങ്കടവിള സി.ഡി.എസ് അധ്യക്ഷ സചിത്ര പി.എസ് മന്ത്രിക്ക് ഉപഹാരം നല്‍കി.
'നിറപ്പൊലിമ', 'ഓണക്കനി' പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ കാര്‍ഷികസമൃദ്ധിയും സ്ത്രീകള്‍ക്ക് മികച്ച വരുമാനവും നേടാന്‍ കഴിയുമെന്നും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഫലപ്രദമായ വിപണന മാര്‍ഗങ്ങള്‍ സജ്ജമാക്കുമെന്നും സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗം രതി എസ്. ആര്‍ മുദ്രഗീതം ആലപിച്ചു. പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന്‍ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.ഹരിന്‍ബോസ് ശുചിത്വ പ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര് ഡോ.ഷാനവാസ്. എസ് പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം വി.എസ് ബിനു, ജില്ലാ പഞ്ചായത്ത് അംഗവും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗം ഗീതാ നസീര്‍, വര്‍ക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ അഡ്വ.സ്മിത സുന്ദരേശന്‍, പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കാനക്കോട് ബാലരാജ്, മഞ്ജുഷ ജയന്‍, കെ.രജികുമാര്‍, പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ വാര്‍ഡ് മെമ്പര്‍മാരായ ആര്‍.സ്നേഹലത, ധന്യ പി.നായര്‍, വിനീത കുമാരി വി, കാക്കണം മധു, മിനി പ്രസാദ്, ജയചന്ദ്രന്‍ കെ.എസ്, വിമല എം, സുജിത്ത് സി, സചിത്ര വി.എ, എസ്.എസ് ശ്രീരാഗ്, അമ്പലത്തറയില്‍ ഗോപകുമാര്‍, കൃഷി ഓഫീസര്‍ മേരി ലത, മെമ്പര്‍ സെക്രട്ടറി റോബര്‍ട് ടി, സി.ഡി.എസ് അധ്യക്ഷ സചിത്ര പി.എസ് എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രമേഷ് ജി നന്ദി പറഞ്ഞു.

കേന്ദ്രാവിഷ്കൃത പദ്ധതി ദീൻ ദയാൽ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യം(ഡേ-എൻ.യു.എൽ.എം) മികച്ച രീതിയിൽ നടപ്പാക്കിയതിന് ദേശീയതലത്തിൽ കേരളത്തിനു വീണ്ടും അംഗീകാര തിളക്കം. പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2023-24ലെ "സ്പാർക്ക്'(സിസ്റ്റമാറ്റിക് പ്രോഗ്രസ്സീവ് അനലിറ്റിക്കൽ റിയൽ ടൈം റാങ്കിങ്ങ്) റാങ്കിങ്ങിലാണ് കേരളം~ഒന്നാം സ്ഥാനം നേടിയത്. ഇതോടെ തുടർച്ചയായി ഏഴു തവണ സ്പാർക്ക് അവാർഡ് നേടുന്ന ഏക സംസ്ഥാനമായി കേരളം മാറി. ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. സംസ്ഥാനത്ത് കുടുംബശ്രീയാണ് പദ്ധതിയുടെ നോഡൽ ഏജൻസി.
"നേട്ടങ്ങളുടെ ആഘോഷം, പ്രചോദിപ്പിക്കുന്ന മികവ്' എന്ന ആശയത്തെ അടിസ്ഥാനമാക്കി എൻ.യു.എൽ.എം, പി.എം സ്വാനിധി പദ്ധതികളുടെ നേട്ടങ്ങളെ ദേശീയതലത്തിൽ അംഗീകരിക്കുന്നതിനായി ന്യൂഡൽഹിയിലെ ഇൻഡ്യ ഹാബിറ്റാറ്റ് സെന്ററിൽ ഇന്ന് (18-7-2024) സംഘടിപ്പിച്ച വാർഷിക പരിപാടിയിൽ കേന്ദ്രഭവന നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടറിൽ നിന്നും കുടുംബശ്രീയെ പ്രതിനിധീകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ബീന ഇ, മേഘ്ന എസ് എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു.
"ബെസ്റ്റ് ഡെവലപ്മെന്റ് പാർട്ട്ണേഴ്സ്' വിഭാഗത്തിൽ കുടുംബശ്രീ അക്കൗണ്ടിങ്ങ് ആൻഡ് ഒാഡിറ്റിങ്ങ് സർവീസ് സൊസൈറ്റി(കാസ്സ്)ക്കാണ് പുരസ്കാരം. വിജയകരമായ പദ്ധതി നിർവഹണത്തിൽ അമൂല്യമായ പങ്കാളിത്തം വഹിച്ചതിനാണ് "കാസിന് പുരസ്കാരം. മനോഹർ ലാൽ ഖട്ടറിൽ നിന്നും ബീന ഇ, സോണിയ ജെയിംസ്, ഷിജി മാത്യു എന്നിവർ ചേർന്ന് പുരസ്കാരം സ്വീകരിച്ചു.
രാജ്യത്ത് 29 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗരമേഖലയിൽ എൻ.യു.എൽ.എം പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിൽ ദേശീയതലത്തിൽ മികവ് പുലർത്തിയതിനാണ് കേരളത്തിന് അംഗീകാരം. 2020-21 സാമ്പത്തികവർഷം ഒന്നാംസ്ഥാനവും 2021-22, 2022-23, 2018-19 വർഷങ്ങളിൽ രണ്ടാം സ്ഥാനവും 2019-20, 2017-18 വർഷങ്ങളിൽ മൂന്നാം സ്ഥാനവും കേരളം നേടിയിട്ടുണ്ട്.
എൻ.യു.എൽ.എം പദ്ധതി പ്രകാരം പദ്ധതിയുടെ ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നിഷ്ക്കർഷിച്ചിട്ടുള്ള പൊതുവായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പാർക് റാങ്കിങ്ങ് നൽകുന്നത്. സംസ്ഥാനത്ത് നഗരദരിദ്രരുടെ ജീവിത പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്ത് 93 നഗരസഭകളിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഇതിനകം ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. നഗര ദരിദ്രരെ കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്റെ കീഴിൽ കണ്ണിചേർക്കുന്നതോടൊപ്പം അവരുടെ ഭൗതികജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തൊഴിൽ പരിശീലനങ്ങളും തൊഴിലും ലഭ്യമാക്കിയതിലൂടെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതി കൈവരിക്കാൻ പദ്ധതി സഹായകമായെന്നാണ് വിലയിരുത്തൽ. കൂടാതെ അഗതികൾക്കു വേണ്ടി ഷെൽട്ടർ ഹോമുകൾ, തെരുവു കച്ചവടക്കാർക്ക് തിരിച്ചറിയിൽ കാർഡ് നൽകുകയും വായ്പകൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.