ഫീച്ചറുകള്‍
ആഘോഷമായി തിരുനെല്ലിയിലെ 'നൂറാങ്ക്' വിളവെടുപ്പ്
ബഡ്സി'ന്റെ ബാന്‍ഡ് താളം, കൈയടിച്ച് കണ്ണൂര്‍
കുടുംബശ്രീ 'കേരള ചിക്കന്‍' പദ്ധതി മലപ്പുറത്തും
ഡിജിറ്റല്‍ ലോകത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്ന് മലപ്പുറം...
കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'നയി ചേത്ന' ജെന്‍ഡര്‍ ക്യാമ്പെയ്ന്റെ ഭാഗമായി കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ദീപശിഖാ പ്രയാണം ശ്രദ്ധേയമായി. അയല്‍ക്കൂട്ടാംഗങ്ങളും പൊതുജനങ്ങളും ബാലസഭാംഗങ്ങളും ദീപശിഖാ പ്രയാണത്തിന്റെ ഭാഗമായി.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുമായി സംയോജിച്ച് ഡിസംബര്‍ 21,22,23 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു ദീപശിഖാ പ്രയാണം. 21ന് അടൂര്‍ എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം അടൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ശ്രീമിതി ദിവ്യ റെജി മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
അടൂര്‍, പന്തളം, ആറന്മുള, മലയാലപ്പുഴ, കോന്നി, കൊടുമണ്‍, കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, റാന്നി പഴവങ്ങാടി, ചിറ്റാര്‍, വടശ്ശേരിക്കര എന്നിങ്ങനെ ജില്ലയിലെ പ്രധാന 34 പ്രദേശങ്ങളിലൂടെ കടന്ന് പോയ പ്രയാണം 23ന് പത്തനംതിട്ടയില്‍ അവസാനിച്ചു. രത്രിനടത്തം, പ്രതിജ്ഞ എന്നിവയോടെ പരിസമാപിച്ച പ്രയാണത്തില്‍ പങ്കെടുത്തവര്‍ക്ക് എല്ലാം സര്‍ട്ടിഫിക്കറ്റും ഫലകവും നല്കി.
ഉദ്ഘാടന ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു, അടൂര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എം. വി. വത്സലകുമാരി, പള്ളിക്കല്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗീത പി. കെ, ഏറത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ അജിതകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ഗീത, സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍ തുളസി സുരേഷ്, കുടുംബശ്രീ ഉദ്യോഗസ്ഥരായ അനുപ പി. ആര്, ഷാജഹാന് ടി. കെ, സുനിത വി, ജെയ്സണ്‍ കെ ബേബി, ട്രീസ.എസ്.ജെയിംസ്, ഗായത്രി ദേവി, ഫൗസിയ,വിദ്യ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ അജിരാജ്, കിറ്റി, ജെഫിന്, വിജയ്, സെബിന്, ബിബിന്‍, ടിനു സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ചു നയി ചേത്ന ജേഴ്സി വിതരണവും നടത്തി.
ലഹരിക്കെതിരേ സമൂഹത്തിന്റെ കണ്ണുതുറപ്പിച്ച് കണ്ണൂരിന്റെ കുട്ടിക്കൂട്ടം
ലഹരിയെന്ന മഹാവിപത്ത്. തലമുറകളെ കാര്‍ന്ന് തിന്ന് ഒരു രാജ്യത്തിന്റെ ഭാവി നശിപ്പിക്കുന്ന കൊടുംവിപത്ത്. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍പ്പെട്ട് നശിക്കരുതെന്ന ബോധവത്ക്കരണ സന്ദേശം സമപ്രായക്കാര്‍ക്ക് കലാജാഥയിലൂടെയേകി കൈയടി നേടിയിരിക്കുകയാണ് കണ്ണൂരിലെ ബാലസഭാ കൂട്ടുകാര്‍.
'അരുത് ലഹരി, ജീവിതമാണ് വലുത്' എന്ന പേരില്‍ നടത്തിയ ഈ കലാജാഥയില്‍ മദ്യവും മയക്കുമരുന്നും ശിഥിലമാക്കുന്ന മനുഷ്യബന്ധങ്ങള്‍, ഒറ്റപ്പെടലുകള്‍, ലഹരി സമൂഹത്തില്‍ സൃഷ്ടിക്കുന്ന കൊടിയ വിപത്തുകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പ്രധാനമായും പ്രതിപാദിച്ചത്. കാണികളെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന ഉറച്ച തീരുമാനമെടുപ്പിക്കാന്‍ കഴിഞ്ഞ കലാജാഥയ്ക്ക്, ലഹരി ഉപയോഗിക്കുന്നവരെ അതില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താനുള്ള പ്രചോദനമേകാനും കഴിഞ്ഞു.
ജില്ലയിലെ വിവിധ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 21 ബാലസഭാംഗങ്ങളാണ് ജാഥയില്‍ അണിനിരന്നത്. 2022 ഡിസംബര്‍ 29 ന് ഇരിട്ടിയിലെ നടുവനാട് എല്‍.പി.സ്കൂളില്‍ ആരംഭിച്ച കലാജാഥ ഇന്നലെ (ജനുവരി 15ന്) തലശ്ശേരിയിലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ പരിസമാപിച്ചു. ഡിസംബര്‍ 29,30,31, ജനുവരി 7,8,14,15 എന്നീ ദിനങ്ങളിലായി ആകെ ഏഴ് ദിനങ്ങള്‍ കൊണ്ട് ആറളം, കോളയാട്, കൂത്തുപറമ്പ നഗരസഭ, മാത്തില്‍ ജി.എച്ച്.എസ്.എസ്, കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി. സ്കൂള്‍ എന്നിങ്ങനെ ജില്ലയിലെ 19 കേന്ദ്രങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന് കലാജാഥാ പര്യടനം ഉദ്ഘാടനം ചെയ്തു. തലശ്ശേരിയിലെ സമാപനയോഗം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എം. ജമുനാറാണിയും ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് വാഴയില്‍ ശശി അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്, ജാഥാ ലീഡര്‍ പി.വി. പ്രണവ് എന്നിവര്‍ സംസാരിച്ചു. ജാഥയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്കി.
ഡോ. പ്രശാന്ത് കൃഷ്ണന് രചിച്ച സംഗീത ശില്പവും സുരേന്ദ്രന് അടുത്തിലയുടെ നാടകവും ബാലസഭ കുട്ടികള്‍ തന്നെ രചിച്ച അവതരണ ഗാനവുമാണ് കലാജാഥയിലെ പ്രധാന ഇനങ്ങള്‍. പാട്യം സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സജിനിയാണ് അവതരണഗാനം ആലപിച്ചത്. നാടക പ്രവര്‍ത്തകരായ വി.കെ.കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, രവി ഏഴോം എന്നിവര്‍ ചേര്‍ന്നാണ് കലാജാഥ അണിയിച്ചൊരുക്കി അരങ്ങിലെത്തിച്ചത്.
അയല്ക്കൂട്ടാംഗങ്ങളെയെല്ലാം പത്തും പന്ത്രണ്ടും പാസ്സാക്കാന്‍ മലപ്പുറം
മാര്‍ഗ്ഗദര്‍ശിയായി മലപ്പുറം ; വരുന്നൂ...'കുടുംബശ്രീ ഹെല്‍ത്ത് ബ്രിഗേഡ്'
യഥാസമയം പ്രഥമ ശുശ്രൂഷ നല്കിയിരുന്നെങ്കില് ആ ജീവന് രക്ഷിക്കാമായിരുന്നു. പ്രഥമ ശുശ്രൂഷ നല്കാന് ഏവരും പഠിച്ചിരിക്കണം. പ്രഥമ ശുശ്രൂഷ പഠനം പാഠ്യപദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തണം. ഇങ്ങനെ പ്രഥമ ശുശ്രൂഷയെക്കുറിച്ചും അതിന്റെ പ്രധാന്യത്തെക്കുറിച്ചും ഒരിക്കലെങ്കിലും നമ്മളേവരും കേട്ടിട്ടുണ്ടാകും. പ്രഥമ ശുശ്രൂഷയുടെ പ്രധാന്യം കണ്ടറിഞ്ഞ് വിപ്ലവകരമായ പ്രവര്‍ത്തനത്തോടെ മുന്നോട്ട് വന്നിരിക്കുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്.
ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ കുടുംബശ്രീ സംരംഭകര്‍ക്ക് 58.65 ലക്ഷം രൂപയുടെ വിറ്റുവരവ്
ന്യൂഡല്‍ഹിലെ പ്രഗതി മൈതാനിയില്‍ നവംബര്‍ 14 മുതല്‍ 27 വരെ സംഘടിപ്പിച്ച ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ (ഐ.ഐ.ടി.എഫ്) കുടുംബശ്രീ സംരംഭകര്‍ നേടിയത് 58,65,862 രൂപയുടെ വിറ്റുവരവ്!.
ഇന്ത്യ ട്രേഡ് പ്രൊമോഷന് ഓര്‍ഗനൈസേഷന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേളയുടെ കൊമേഴ്സ്യല്‍ സ്റ്റാളിലെ രണ്ട് സ്റ്റാളുകള്‍ വഴി കുടുംബശ്രീ സംരംഭകരുടെ 4,42,901 രൂപയുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്തു. കൂടാതെ ഫുഡ് കോര്‍ട്ടില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 10,01,795 രൂപയുടെ വിറ്റുവരവുമുണ്ടായി.
ഐ.ഐ.ടി.എഫിന്റെ ഭാഗമായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം സരസ് മേളയുടെ സംഘടിപ്പിച്ചിരുന്നു. കുടുംബശ്രീ സംരംഭകരുടെ ആറ് സ്റ്റാളുകളാണ് സരസ് മേളയിലുണ്ടായിരുന്നത്. സരസ് മേളയില്‍ നിന്ന് 44,21,166 രൂപയുടെ വിറ്റുവരവും നേടാനായി. കുടുംബശ്രീ സംരംഭകരില്‍ നിന്ന് വിവിധ ഉത്പന്നങ്ങള്‍ വാങ്ങി ഞങ്ങളുടെ പങ്കാളിത്തം വിജയകരമാക്കിത്തീര്‍ത്ത ഏവര്‍ക്കും നന്ദി..
Pagination
- Previous page
- Page 8
- Next page