news

ചരിത്ര നേട്ടവുമായി കാട്ടാക്കട, ചെമ്മരുതി ഗ്രാമ പഞ്ചായത്തുകൾ

Posted on Saturday, March 3, 2018

സംസ്ഥാനത്ത്  2018-19 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ച ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, ചെമ്മരുതി ഗ്രാമ പഞ്ചായത്തുകൾ. കാട്ടാക്കട ഗ്രാമ പഞ്ചായത്തിന്റെ 987.56 ലക്ഷം രൂപ അടങ്കലുള്ള 147 പ്രോജക്ടുകൾക്കും ചെമ്മരുതി ഗ്രാമ പഞ്ചായത്തിന്റെ 877.71  ലക്ഷം രൂപ അടങ്കലുള്ള 128 പ്രോജക്ടുകൾക്കും 03/03/2018 നു  ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. അംഗീകാരത്തിനു വേണ്ടി പ്രവർത്തിച്ച ഭരണ സമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ജില്ലാ ആസൂത്രണ സമിതി ചെയർമാൻ അഭിനന്ദിച്ചു.

 

"നവ കേരളത്തിന് ജനകീയാസൂത്രണം" പ്രവർത്തനത്തിലെ ഒരു സുപ്രധാന നേട്ടമാണ് ഇതിലൂടെ കൈവരിച്ചിരിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി നിർവ്വഹണത്തിന് 12 മാസം ലഭ്യമാക്കുക എന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്. ചരിത്രത്തിൽ ആദ്യമായി തദ്ദേശ ഭരണ സ്ഥാപന ബഡ്ജറ്റും വാർഷിക പദ്ധതിയും സംയോജിപ്പിക്കുക എന്ന ലക്ഷ്യവും 2018-19 വാർഷിക പദ്ധതിയ്ക്ക് കൈവരിക്കാനാകും.

നഗരസഭകളിലെ ഡി & ഒ ലൈസന്‍സ് ഫീസ്‌ ലേറ്റ് ഫീ കൂടാതെ ഒടുക്കുന്നതിനുള്ള തിയ്യതി 15/03/2018 വരെ ദീര്‍ഘിപ്പിച്ചു

Posted on Wednesday, February 28, 2018

മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഡി & ഒ ലൈസന്‍സ് ഫീസ്‌ ലേറ്റ് ഫീ കൂടാതെ ഒടുക്കുന്നതിനുള്ള തിയ്യതി 15/03/2018 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. കൂടാതെ ഡി & ഒ ലൈസന്‍സ് ഫീസ്‌ നിരക്ക് നിര്‍ണ്ണയം ഏകീകരിക്കുന്നത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചു.

 

സ.ഉ(ആര്‍.ടി) 572/2018/തസ്വഭവ Dated 27/02/2018

സര്‍ക്കുലര്‍ നമ്പര്‍ 77/ആര്‍.സി 3/18/തസ്വഭവ 27/02/2018 Dated 27/02/2018

കോഓര്‍ഡിനേഷന്‍ സമിതി യോഗം മാര്‍ച്ച്‌ 5 തിങ്കളാഴ്ച  11 മണിക്ക്

Posted on Monday, February 26, 2018

കോഓര്‍ഡിനേഷന്‍ സമിതി യോഗം 5 മാര്‍ച്ച്‌ 2018 തിങ്കളാഴ്ച  11 മണിക്ക് നിയമസഭാ മന്ദിരത്തിലെ 610 - ാം നമ്പര്‍ ഹാളില്‍വച്ച് ചേരുന്നതാണ്.

പതിമൂന്നാം പഞ്ചവല്‍സര പദ്ധതി-വിവിധ കമ്മിറ്റികളുടെ രൂപീകരണം

Posted on Saturday, February 24, 2018

പതിമൂന്നാം പഞ്ചവല്‍സര പദ്ധതി –തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ആസൂത്രണവും നിര്‍വഹണവും –വിവിധ കമ്മിറ്റികളുടെ രൂപീകരണം സംബന്ധിച്ച സര്‍ക്കുലര്‍>>ഡിഎ1 /171/2018/തസ്വഭവ

ഡിസബിലിറ്റി പെന്‍ഷന്‍ ഡാറ്റാ എന്‍ട്രി

Posted on Friday, February 23, 2018

disability-pension
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം (നമ്പര്‍ 702356/എസ്.എഫ്.സി ബി2/18/ധന ) പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം ന്‍റെ ഡാറ്റാ എന്‍ട്രി സേവന പെന്‍ഷന്‍ വെബ്‌ ആപ്ലിക്കേഷനില്‍ (https://welfarepension.lsgkerala.gov.in/) സാധ്യമാണ്. അതോടൊപ്പം പെന്‍ഷന്‍ സസ്പെന്‍ഡ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. മറ്റുള്ള പെന്‍ഷന്‍ സ്കീമുകളുടെ ഡാറ്റാ എന്‍ട്രിയും അനുബന്ധ സൗകര്യങ്ങളും സര്‍ക്കാര്‍ തീരുമാനിക്കുന്ന മുറക്ക് ലഭ്യമാകുന്നതാണ്.