news

ഹരിതകേരളം മിഷന്‍ പവലിയന് ഒന്നാം സ്ഥാനം

Posted on Wednesday, February 21, 2018

ഇക്കൊല്ലത്തെ പഞ്ചായത്ത് ദിനാഘോഷങ്ങളോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ഹരിതകേരളം മിഷന്‍ ഒരുക്കിയ പവലിയന് ഒന്നാംസ്ഥാനം ലഭിച്ചു. ഹരിതകേരളം മിഷന്‍റെ കഴിഞ്ഞ ഒരുവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പവലിയന്‍ ഒരുക്കിയത്. ഫോട്ടോ പ്രദര്‍ശനത്തിനു പുറമേ വലിയ സ്ക്രീനില്‍ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങളും വിവരണവും പവലിയനില്‍ സജ്ജമാക്കിയിരുന്നു. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് തയ്യാറാക്കിയ പവലിയന് ഈറ കൊണ്ടുണ്ടാക്കിയ പരമ്പുകൊണ്ടാണ് ചുവരുകള്‍ തീര്‍ത്തത്. തദ്ദേശഭരണ ഇതര സ്ഥാപനങ്ങളുടെ പട്ടികയിലാണ് ഹരിതകേരളം മിഷന്‍ പവലിയന് ഒന്നാം സ്ഥാനം ലഭിച്ചത്. പഞ്ചായത്ത് ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ തദ്ദേശഭരണ മന്ത്രി കെ.ടി ജലീല്‍ ഹരിതകരളം മിഷനുള്ള പുരസ്ക്കാരം സമ്മാനിച്ചു.

അനധികൃത കെട്ടിടങ്ങളുടെ ക്രമവല്‍ക്കരണം

Posted on Tuesday, February 20, 2018

G.O.(P) 12/2018/LSGD Dated 15/02/2018
Kerala Panchayt Building (Regularisation Of Unauthorised Construction) Rules 2018

 

G.O.(P) 11/2018/LSGD Dated 15/02/2018
Kerala Municipality Building (Regularisation of Unauthorised Construction)Rules 2018

മികവു തെളിയിച്ച പൊതുസേവകർക്ക് അനുമോദനങ്ങൾ - മന്ത്രി

Posted on Sunday, February 18, 2018

K T Jaleelപ്രാദേശിക ഭരണത്തിൽ, പൊതുസേവകരുടെയും അവരെ നയിക്കുന്ന പൊതുപ്രവർത്തകരുടെയും മികവിനും ആത്മാർത്ഥതയ്ക്കും മറ്റൊന്നും പകരമല്ല. വികസന-ക്ഷേമപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഇവരുടെ ഭാവനാശേഷിയും കാര്യശേഷിയും ഏറ്റവും പ്രധാനമാണ്. 

സംസ്ഥാനത്തെ പ്രാദേശിക സ്വയംഭരണവുമായി ബന്ധപ്പെട്ട് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ച ഇനി പറയുന്ന പൊതുസേവകരെ പഞ്ചായത്ത് ദിനാഘോഷം - 2018 ന്റെ ഭാഗമായി ആദരിക്കുകയാണ്:

  1. ശ്രീമതി ജ്യോത്സ്ന മോൾ ( പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, കോട്ടയം)
  2. ശ്രീ സുശീൽ എം. (ജൂനിയർ സൂപ്രണ്ട്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കോട്ടയം)
  3. ശ്രീമതി ധന്യ എസ്. (പ്രിൻസിപ്പൽ, ബഡ്സ് സ്കൂൾ, വെങ്ങാനൂർ, തിരുവനന്തപുരം)
  4. ശ്രീമതി പണ്ടു സിന്ധു (പെർഫോമൻസ് ഓഡിറ്റ് സൂപർവൈസർ, വെള്ളാങ്ങല്ലൂർ, തൃശൂർ)
  5. ശ്രീ സഹജൻ കെ.എൻ (സെക്രട്ടറി, അടിമാലി ഗ്രാമപഞ്ചായത്ത്, ഇടുക്കി)
  6. ഡോ. ദാഹിർ മുഹമ്മദ് (കുടുംബ ആരോഗ്യ കേന്ദ്രം, നായ്ക്കെട്ടി പി.ഓ., വയനാട്)
  7. ശ്രീ പ്രകാശ് പുത്തൻ മഠത്തിൽ (കൃഷി ഓഫീസർ, മലപ്പുറം) 
  8. ഡോ. കെ. പ്രവീൺ (മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, കട്ടിപ്പാറ, കോഴിക്കോട്)
  9. ശ്രീ വി.കെ. വിനോദ് ( പ്രസിഡന്റ്, കാരശ്ശേരി ഗ്രാമപഞ്ചായത്ത്, കോഴിക്കോട്) 
  10. ഡോ. ബബിത ( വെറ്ററിനറി സർജൻ, വെറ്ററിനറി ഡിസ്പെൻസറി, മൊഗ്രാൽ ഗ്രാമപഞ്ചായത്ത്, കാസർഗോഡ്) 
  11. ശ്രീ പി.കെ. രാധാകൃഷ്ണൻ (കൃഷി ഓഫീസർ, മയ്യിൽ ഗ്രാമപഞ്ചായത്ത്, കണ്ണൂർ)
  12. രജനി ജയദേവ് (പ്രസിഡന്റ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്, ആലപ്പുഴ) 

കേരളത്തിലെ പൊതുപ്രവർത്തകർക്കും പൊതുസേവകർക്കും മുഴുവൻ മാതൃകയായ ഇവരെ പ്രത്യേകം പേരെടുത്ത് അനുമോദിക്കുന്നു !

Best Public servants in Panchayats 2017

2016-17 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകള്‍

Posted on Friday, February 16, 2018

സ്വരാജ് ട്രോഫി -മികച്ച ത്രിതല പഞ്ചായത്തുകള്‍ (സംസ്ഥാനതലം)

ഗ്രാമപഞ്ചായത്ത് ശ്രീകൃഷ്ണ പുരം (പാലക്കാട്‌) ഒന്നാം സ്ഥാനം
ഗ്രാമപഞ്ചായത്ത് മുളന്തുരുത്തി (എറണാകുളം) രണ്ടാം സ്ഥാനം
ഗ്രാമപഞ്ചായത്ത് പാപ്പിനിശ്ശേരി (കണ്ണൂര്‍ ) മൂന്നാം സ്ഥാനം
ബ്ലോക്ക് പഞ്ചായത്ത് ളാലം (കോട്ടയം) ഒന്നാം സ്ഥാനം
ബ്ലോക്ക് പഞ്ചായത്ത് പള്ളുരുത്തി (എറണാകുളം) രണ്ടാം സ്ഥാനം
ബ്ലോക്ക് പഞ്ചായത്ത് പുളിക്കീഴ് (പത്തനംതിട്ട ) മൂന്നാം സ്ഥാനം
ജില്ലാ പഞ്ചായത്ത് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനം
ജില്ലാ പഞ്ചായത്ത് എറണാകുളം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനം

2016-17 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകള്‍ 

സ.ഉ(ആര്‍.ടി) 453/2018/തസ്വഭവ Dated 15/02/2018

പഞ്ചായത്ത് ദിനാഘോഷം - 2018 അവസരം ഉപയോഗപ്പെടുത്തണം

Posted on Thursday, February 15, 2018

ഫെബ്രുവരി 18, 19 തിയ്യതികളിൽ പെരിന്തൽമണ്ണ ഷിഫാ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷം 2018 ന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ സെമിനാറുകളിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും മുൻകൂട്ടി തയ്യാറാക്കി നൽകാൻ ആവശ്യപ്പെടുകയും ആയത് ഓൺലൈനായി ലഭ്യമാക്കുന്നതിന് വെബ് സൈറ്റിൽ ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ നാളിതുവരെയായി ചുരുക്കം ചില പഞ്ചായത്തുകളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയതായി കാണുന്നത്. കേരളത്തിന്റെ വികസന മണ്ഡലത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട / മുൻകൈയിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളിൽ ആശയ വ്യക്തത ഉണ്ടാക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. വിഷയങ്ങളിൽ വകുപ്പ് സെക്രട്ടറിമാർ, മിഷൻ ഡയറക്ടർമാർ, സംസ്ഥാനതല ചുമതലക്കാർ എന്നിവര്‍ പ്രതികരിക്കുന്നതായിരിക്കും. 

ചോദ്യങ്ങൾ / അഭിപ്രായങ്ങൾ / നിർദ്ദേശങ്ങൾ ഇവ മുൻകൂട്ടി ലഭ്യമാവണമെന്ന് ആവശ്യപ്പെടുന്നത് ചിട്ടയായ സംഘാടനത്തിനും സമയക്രമം പാലിക്കുന്നതിനും മറുപടി ആധികാരികമാക്കുന്നതിനും വേണ്ടിയാണ്. ആയതിനാൽ ചോദ്യങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയക്കുന്നത്തിന് പഞ്ചായത്ത് ദിനാഘോഷം വെബ്സൈറ്റിൽ https://panchayatday.lsgkerala.gov.in ഏർപ്പെടുത്തിയ സൗകര്യം ഫെബ്രു: 16 ന് വൈകു 5 മണി വരെ ദീർഘിപ്പിക്കുന്നു. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജനറൽ കൺവീനർ അറിയിച്ചു.

ഗ്രാമസഭകളിൽ പങ്കെടുക്കൂ - വികസനത്തിൽ പങ്കാളികളാകൂ 

Posted on Friday, February 9, 2018

Gramasabha

ഗ്രാമസഭകളിൽ പങ്കെടുക്കൂ -വികസനത്തിൽ  പങ്കാളികളാകൂ

  • 2018 -19 ലെ  പ്രാദേശിക പദ്ധതികൾ  മാർച്ച് 31 ന് മുൻപ് തയ്യാറാക്കി ഏപ്രിൽ 1ന്  നിർവഹണം ആരംഭിക്കുന്നു.
  • ആസൂത്രണ ഗ്രാമസഭകളും വാർഡ്  സഭകളും     ഫെബ്രുവരി 14 മുതൽ 25 വരെ.
  • ജില്ലാപദ്ധതി രൂപീകരിച്ച്‌ നടപ്പാക്കുന്നതിനുള്ള പ്രവർത്തനം എല്ലാ ജില്ലകളിലും പുരോഗമിക്കുന്നു.
  • വികസന ഫണ്ട് വിഹിതമായി സർക്കാരുകൾ നൽകുന്ന 7000 കോടി രൂപക്കു പുറമെ മറ്റു സ്രോതസ്സുകളിൽ നിന്ന് ലഭ്യമാകുന്ന വിഹിതം കൂടി ചേർത്ത് 15000 കോടിയിലധികം രൂപയുടെ പ്രാദേശിക പദ്ധതികൾ തയ്യാറാക്കുന്നു.

വലിയ മാറ്റങ്ങൾ, ചരിത്ര നേട്ടങ്ങൾ

  • 2018 -19 ലെ പ്രാദേശിക പദ്ധതികൾ നടപ്പാക്കാൻ ഒരു വര്ഷം ലഭ്യമാകുന്നത് പദ്ധതി ആസൂത്രണത്തിലെയും ,നിർവഹണത്തിലെയും ചരിത്ര നേട്ടം.
  • പദ്ധതി തയ്യാറാക്കാൻ 8 മാസം ,നടപ്പാക്കാൻ അവസാനത്തെ നാല് മാസം എന്ന രീതിക്ക് അവസാനമായി.
  • 2017 -18 ലെ പദ്ധതികൾ ജൂൺ ന് മുമ്പ് പ്രാദേശിക സർക്കാരുകൾ സമർപ്പിച്ചതിനാൽ പദ്ധതി നിർവഹണത്തിന് ഒൻപതു മാസത്തിലേറെ സമയം ലഭിച്ചു.

  • ഗ്രാമസഭാ പോര്‍ട്ടല്‍

     

Content highlight

2017-18 വാര്‍ഷിക പദ്ധതിഭേദഗതി-സമയം 24.02.2018വരെ ദീര്‍ഘിപ്പിക്കുന്നു

Posted on Friday, February 9, 2018

നം. 20/17/SRG/CC തീയതി .08.02.2018

ജനകീയാസൂത്രണം 2017-18 വാര്‍ഷിക പദ്ധതിഭേദഗതി-സമയം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച്

നിബന്ധനകള്‍ക്ക് വിധേയമായി 2017-18-ലെ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് 17.01.2018 മുതല്‍ 31.01.2018 വരെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ ചില തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അവരുടെ ആവശ്യമനുസരിച്ച് വാര്‍ഷിക പദ്ധതിഭേദഗതി നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല എന്നറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാര്‍ഷിക പദ്ധതി ഭേദഗതിക്കുള്ള സമയം 24.02.2018-വരെ ദീര്‍ഘിപ്പിക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഈ തീയതിക്കകം ഭേദഗതി പ്രോജക്റ്റ്കള്‍ ജില്ലാ ആസൂത്രണ സമിതിക്ക് അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടതാണ്. വാര്‍ഷിക പദ്ധതി ഭേദഗതിക്ക് 16.01.2018-െല ഇതേ നമ്പര്‍ കുറിപ്പില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ പാലിക്കേണ്ടതാണ്.

അഡീഷണല്‍ ചീഫ് സെക്രട്ടറി (തദ്ദേശസ്വയംഭരണ വകുപ്പ്)