ഗ്രാമസഭകളിൽ പങ്കെടുക്കൂ -വികസനത്തിൽ പങ്കാളികളാകൂ
- 2018 -19 ലെ പ്രാദേശിക പദ്ധതികൾ മാർച്ച് 31 ന് മുൻപ് തയ്യാറാക്കി ഏപ്രിൽ 1ന് നിർവഹണം ആരംഭിക്കുന്നു.
- ആസൂത്രണ ഗ്രാമസഭകളും വാർഡ് സഭകളും ഫെബ്രുവരി 14 മുതൽ 25 വരെ.
- ജില്ലാപദ്ധതി രൂപീകരിച്ച് നടപ്പാക്കുന്നതിനുള്ള പ്രവർത്തനം എല്ലാ ജില്ലകളിലും പുരോഗമിക്കുന്നു.
- വികസന ഫണ്ട് വിഹിതമായി സർക്കാരുകൾ നൽകുന്ന 7000 കോടി രൂപക്കു പുറമെ മറ്റു സ്രോതസ്സുകളിൽ നിന്ന് ലഭ്യമാകുന്ന വിഹിതം കൂടി ചേർത്ത് 15000 കോടിയിലധികം രൂപയുടെ പ്രാദേശിക പദ്ധതികൾ തയ്യാറാക്കുന്നു.
വലിയ മാറ്റങ്ങൾ, ചരിത്ര നേട്ടങ്ങൾ
- 2018 -19 ലെ പ്രാദേശിക പദ്ധതികൾ നടപ്പാക്കാൻ ഒരു വര്ഷം ലഭ്യമാകുന്നത് പദ്ധതി ആസൂത്രണത്തിലെയും ,നിർവഹണത്തിലെയും ചരിത്ര നേട്ടം.
- പദ്ധതി തയ്യാറാക്കാൻ 8 മാസം ,നടപ്പാക്കാൻ അവസാനത്തെ നാല് മാസം എന്ന രീതിക്ക് അവസാനമായി.
- 2017 -18 ലെ പദ്ധതികൾ ജൂൺ ന് മുമ്പ് പ്രാദേശിക സർക്കാരുകൾ സമർപ്പിച്ചതിനാൽ പദ്ധതി നിർവഹണത്തിന് ഒൻപതു മാസത്തിലേറെ സമയം ലഭിച്ചു.
- ഗ്രാമസഭാ പോര്‍ട്ടല്‍
Content highlight
- 67137 views